SSLC A-List Correction - 2015

>> Friday, January 23, 2015


SSLC A List Correction ! . സര്‍ക്കുലര്‍ കാണുക .കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 31നും മറ്റ് ജില്ലകള്‍ക്ക് Feb 1നും (up to 1 pm) എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് .....
(പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.)


iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ സൂചിപ്പിച്ചാല്‍, അറിയാവുന്നവര്‍ പറഞ്ഞുതരും.


Read More | തുടര്‍ന്നു വായിക്കുക

SSLC I.T Model Exam
Video Tutorials and Theory Notes

>> Wednesday, January 14, 2015

വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത് അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാര്‍. വെറുതെ കണ്ടിരുന്നാല്‍ പോലും ഐ.ടി മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.

എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍


I.T Model Examination
Video Tutorial Series

By Vipin Mahatma


ഈ പോസ്റ്റ് പ്രയോജനപ്പെടുത്തുന്നവരുണ്ടെങ്കില്‍ അക്കാര്യം കമന്റ് രൂപേണ ചുവടെ സൂചിപ്പിക്കുകയാണെങ്കില്‍ പോസ്റ്റുകള്‍ തയാറാക്കുന്നവര്‍ക്ക് അതൊരു പ്രചോദനമാകും..

Notes 1
Notes 2
Notes 3
Notes 4
Notes 5
Notes 6
Notes 7


Introduction

Inkscape - Download

Tupi 2D Magic - Download

Open Office - Download

Geogebra - Download

Qgis - Download

Kompozer - Download

Python - Download

I.T Theory Questions - SSLC Model Exam By Subhash Soman, Bio Vision Blog

I.T Practical Questions -Supporting Files - SSLC Model Exam By Subhash Soman, Bio Vision Blog

SSLC I.T Revision Post (Last Updated on Feb:16)


Read More | തുടര്‍ന്നു വായിക്കുക

Useful for Income Tax (Updated with Easy Tax 2015 and Relief calculating software)

>> Tuesday, January 13, 2015

(പോസ്റ്റിന്റെ അവസാനം, Easy Tax 2015ഉം Tax Relief Calculation softwareഉം ഉള്‍പ്പെടുത്തി അപ്‍ഡേറ്റ് ചെയ്തിട്ടുണ്ട്)
ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ,ചെയ്തപ്പോൾ വന്ന തെറ്റുകൾ മൂലമോ ആവാം ഇത്. ഇതിനെന്താ പരിഹാരം? പതിവുപോലെ ഈ ചോദ്യങ്ങള്‍ക്ക് ലളിതവും സുവ്യക്തവുമായ മറുപടികളുമായി സുധീര്‍കുമാര്‍ സാറുണ്ട്. സംശയങ്ങളെല്ലാം കമന്റ് ചെയ്തോളൂ... ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്. TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും. നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും.
നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ "E Filing Portal" തുറക്കുക.

E Filing Portal ൽ എത്താൻ ഇതിൽ ക്ലിക്ക് ചെയ്യുക.

ഹോം പേജിലുള്ള "View Form 26 AS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.

ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code താഴെയുള്ള കള്ളിയിൽ അടിച്ച് "Login' ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ ചെയ്യപ്പെടും.
ഈ പേജിൽ ഇടതുവശത്ത് കാണുന്ന "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജിലെത്തുന്നു.
ഇതിൽ കാണുന്ന "Confirm" ക്ലിക്ക് ചെയ്യുന്നതോടെ നാം "TRACES" ലെ 26 AS പേജിലെത്തുന്നു. അതിൽ ഒരു പക്ഷെ "Attention Tax Payer" എന്ന വിൻഡോ ഉണ്ടാവും.
ഉണ്ടെങ്കിൽ, അതിനു താഴെയുള്ള "I agree ..............." എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് "Proceed" അമർത്തുക. അതോടെ ആ വിൻഡോ മാറിക്കൊള്ളും.
ഈ പേജിൽ താഴെയുള്ള "View Tax Credit (26 AS)" ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ Form 26 AS പേജ് തുറക്കുന്നു.
ഇതിൽ "Assessment Year", സെലക്ട്‌ ചെയ്ത് "View/ Download" ക്ലിക്ക് ചെയ്യുക. അതോടെ ആ സാമ്പത്തിക വർഷത്തിൽ അടച്ച ടാക്സിന്റെ വിവരങ്ങൾ ആ പേജിൽ താഴെ ദൃശ്യമാകും. ഇതിൽ Part A എന്ന ഒന്നാമത്തെ പട്ടികയിൽ നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ കാണാം. ഈ പട്ടികയിലെ ആദ്യ കോളത്തിലെ "+" ചിഹ്നം ക്ലിക്ക് ചെയ്‌താൽ ഓരോ മാസത്തിലും കുറച്ച ടാക്സ് പ്രത്യേകം കാണാം.
ഏറ്റവും അടിയിലുള്ള "Part G" പരിശോദിച്ചാൽ TDS Defaults ഉണ്ടെങ്കിൽ അതും കാണാൻ സാധിക്കും. ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനു മുമ്പ് Form 26 AS പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Sudheer Kumar TK
sudeeeertk@gmail.com
phone ; 9495050552
Easy Tax 2015
Tax Relief Calculating Software


Read More | തുടര്‍ന്നു വായിക്കുക

SSLC-2015 A Kasargod DIET Attempt

>> Sunday, January 11, 2015

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന പത്താംക്ലാസ് കുട്ടികള്‍ക്കായി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നൊക്കെ പ്രത്യേക പഠന മൊഡ്യൂളുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, ജില്ലാപഞ്ചായത്തുകളും ഡയറ്റുകളുമൊക്കെ പ്രസിദ്ധീകരിക്കുകയും, ആയതുകളുടെ പ്രയോജനങ്ങള്‍ ധാരാളം കുട്ടികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അത്തരത്തിലൊരു മാതൃകാപരമായ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും പ്രസിദ്ധീകൃതമായിരിക്കുന്നു.
കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി. ആവശ്യമായ മുന്നൊരുക്കങ്ങള്‍, കൂട്ടിചേര്‍ക്കലുകള്‍ വിശദീകരണങ്ങള്‍ എന്നിവ നടത്തിയാല്‍ റിവിഷന്‍ സമയത്ത് ഈ പഠന സഹായി വളരെ ഉപകാരപ്രദമാകും .കുട്ടികള്‍ക്ക് സംശയങ്ങള്‍ കമന്റുകളിലൂടെ രേഖപ്പെടുത്താവുന്നതാണ്.
ENGLISH



HINDI



SOCIAL SCIENCE



PHYSICS



CHEMISTRY



BIOLOGY



MATHS



Read More | തുടര്‍ന്നു വായിക്കുക

LSS-USS 2014-ONLINE REGISTRATION
A USER GUIDE

>> Thursday, January 8, 2015


LSS / USS / Screening Test എന്നിവയ്ക്കായി സ്കൂളുകളില്‍ നിന്നും ഇത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നുള്ള അധ്യാപകനായ ശ്രീ ജോര്‍ജ്ജ് കുട്ടി സാറാണ് ഈ സംവിധാനത്തിന്റെ ശില്പി. എഇഒ മാരും സ്കൂളുകാരും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വളരേ വിശദമായിത്തന്നെയാണ് ചേര്‍പ്പുളശ്ശേരി എഇഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ആയ ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഇ മെയില്‍ : unni9111 at gmail dot com. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും LSS/USS/Screening Test എന്നിവക്കായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആയതിനുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ ശ്രീ ജോര്‍ജ് കുട്ടി സാര്‍ (ഇടുക്കി) തന്നെയാണ് ഈ വര്‍ഷവും സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. പരീക്ഷാ തീയ്യതികളും മറ്റ് കാര്യങ്ങളും നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിരിക്കുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രധാനമായും 2 തലമാണുള്ളത്. 1.എ.ഇ.ഓ.തലം.2.സ്കൂള്‍തലം. കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നത് അതാത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെയാണ്.എന്നാല്‍ ഇതിനുള്ള സജ്ജീകരണം എ.ഇ.ഒമാര്‍ ആദ്യം നടത്തിക്കൊടുക്കേണ്ടതുണ്ട്.

സാങ്കേതികം
മോസില്ല ഫയര്‍ ഫോക്സ് ബ്രൗസറാണ് ഓണ്‍ലൈനായി ഡാറ്റ എന്റര്‍ ചെയ്യുന്നതിന് കൂടുതല്‍ സൗകര്യം. ഇതിനനുസരിച്ചാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് എന്നതിനാലാണ് ഇത്. ഇത് വിന്‍ഡോസിലും ലിനക്സിലും ലഭ്യമാണ്.ഏറ്റവും പുതിയ വെബ് ഡിസൈനിങ്ങ് ടെക്നോനളജി (CSS 3 etc) ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണം. വിന്‍ഡോസില്‍ ഫയര്‍ ഫോക്സ് എടുത്ത് ഹെല്‍പ് മെനു എടുത്താല്‍ തന്നെ അപ്ഡേറ്റ് ആകും. ലിനക്സില്‍ (IT@School Ubuntu) ടെര്‍മിനലില്‍ താഴെ പറയുന്ന കമാന്‍ഡ് നല്‍കിയാല്‍ മതിയാകും.(റൂട്ട് പാസ് വേഡ് നല്‍കേണ്ടിവരും)
sudo apt-get update
sudo apt-get install firefox



എ.ഇ.ഓ മാര്‍ ചെയ്യേണ്ടത്


1. ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.


നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ലഭിക്കും.


മുകളില്‍ വലതു മൂലയിലെ Sign in ക്ലിക്ക് ചെയ്യുക.ലോഗിന്‍ പേജിലെത്തും.



യൂസര്‍ നെയിമായി AEOXXX(AEO എന്നതിന്റെ കൂടെ എ.ഇ.ഒ.കോഡ് കൂടി കൊടുക്കുക.ആകെ 6 കാരക്റ്റര്‍ )ആദ്യമായി കയറുന്നതിന് പാസ് വേഡ് അതുതന്നെ.(ഇവിടെ യൂസര്‍നെയിമില്‍ AEO എന്നത് കാപ്പിറ്റലോ സ്മാളോ ലെറ്റര്‍ ആകാം.എന്നാല്‍ പാസ് വേഡില്‍ ആദ്യം കാപ്പിറ്റല്‍ തന്നെ വേണം. പിന്നീട് മാറ്റിയാല്‍ അത് ഉപയോഗിക്കാം . പാസ് വേഡ് എങ്ങനെയാണോ സെറ്റ് ചെയ്തത് അതേ കേസ് (UPPER CASE/LOWERCASE(CAPITAL/SMALL))ഉപയോഗിക്കണം.

പുതിയ വിന്‍ഡോയിലെത്താം.അവിടെ പാസ് വേഡ് മാറ്റണം.



അവിടെ യൂസര്‍ നെയിം കൊടുക്കുക. പുതിയ പാസ് വോഡ് കൊടുക്കുക. അത് തന്നെ വീണ്ടും കൊടുക്കുക. Current Password എന്നതില്‍ ആദ്യത്തെ പാസ് വേഡ് തന്നെ കൊടുക്കുക.ചെയ്ഞ്ച് പാസ് വേഡില്‍ ക്ലിക്ക് ചെയ്താല്‍ പാസ് വേഡ് മാറും.



ഇപ്രാവശ്യം അഡ്മിനിസ്ട്രേറ്റീവ് പാസ് വേഡ് കൂടിയുണ്ട്. ആയത് പിന്നീട് പറയാം.(എ.ഇ.ഒ.വിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. ആയത് പ്രയോഗിക്കാന്‍ ഇത് വേണ്ടിവരും) ഹോം പേജില്‍ എത്തിയാല്‍ സബ് ജില്ലയിലെ സ്കൂളുകളുടെ വിവരം കാണാം.



ഇവിടെ മെനു ശ്രദ്ധിക്കുക. Control Panel അവസാനം പറയാം.Change Password എന്നത് പാസ് വേഡ് മാറ്റാനുള്ളതാണ്.നമുക്ക് വേണ്ടത് Registration1 എന്നതാണ്.അവിടെ ക്ലിക്ക് ചെയ്യുക.



ഇവിടെ സ്കൂളുകള്‍ എയ്ഡഡ് /ഗവ/അണ്‍ എയ്ഡഡ് ആണോ എന്നതും ഓരോ സ്കൂളിലും ഓരോ പരീക്ഷക്കും സെന്റര്‍ ഉണ്ടോ എന്നതും ആ സ്കൂളുകളിലെ സ്റ്റാന്‍ഡേഡ് എന്നിവ സെറ്റ് ചെയ്യേണ്ടതാണ്.ഇതിനായി നേരത്തെ തയ്യാറാക്കിയ spread sheet (മുന്‍പ് ഞാന്‍ അയച്ചിട്ടുണ്ട്) ഉപകരിക്കും. അപ്ഡേറ്റ് ചെയ്തതിനുശേഷം അപ്ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും താഴെ കാണുന്ന റിപ്പോര്‍ട്ട് ബട്ടണ്‍ എടുത്ത് എ.ഇ.ഓ മാര്‍ പരിശോധിച്ചതിനുശേഷം മാത്രം ഇടത്തേ അറ്റത്തുള്ള make final ബോക്സില്‍ ടിക് ചെയ്തതിനുശേഷം വീണ്ടും അപ്ഡേറ്റ് ചെയ്യുക. മെയ്ക് ഫൈനല്‍ ചെയ്യുന്നതിനു മുന്‍പ് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും . എന്നാല്‍ MAKE FINAL ടിക് ചെയ്ത് അപ്ഡേറ്റ് ചെയ്താല്‍ മാറ്റങ്ങള്‍ സാദ്ധ്യമല്ല. ശ്രദ്ധിക്കുക.

തുടര്‍ന്ന് Registration II വില്‍ (മുകളില്‍ മെനു) പോകുക. Registration I കംപ്ലീറ്റ് ചെയ്ത സ്കൂളുകളുടെ മാത്രമെ Registration II ചെയ്യാന്‍ കഴിയൂ.



ഇവിടെ ഓരോ സ്കൂളിന്റെയും പരീക്ഷാ സെന്‍ററുകള്‍ (പരീക്ഷാ സെന്റര്‍ ആയ സ്കൂളിന്റെ കോഡ്) ചേര്‍ത്ത് പഞ്ചായത്ത് കൂടി ചേര്‍ത്ത് പേജിന്റെ അവസാനം കാണുന്ന റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് ഫൈനലാക്കുക.എ.ഇ.ഒ.യുടെ പ്രധാന ജോലി തീര്‍ന്നു. Downloads മെനുവില്‍ ഇപ്പോഴുള്ളത് പ്രകാരം ഓരോ പരീക്ഷയുടെയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് എടുക്കാം. ആയത് പലതരത്തില്‍ സോര്‍ട്ട് ചെയ്ത് അവിടെനിന്നെടുക്കാം.



ഇനി കംട്രോള്‍ പാനല്‍

ഹോം മെനുവില്‍ പോയി കംട്രോള്‍ പാനല്‍ എടുക്കുക.പാസ് വേഡ് നല്‍കണം. സെറ്റ് ചെയ്ത് പാസ് വേഡ് വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞിട്ടുണ്ട്.ആദ്യം അത് എന്റര്‍ ചെയ്യുക.അപ്പോള്‍ പുതിയ വിന്‍ഡോ കാണാം. പാസ് വേഡ് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം കാണാം. പാസ് വേഡ് മാറ്റുക. ഇത് വളരെ പ്രധാനമായ ഒരു പാസ് വേഡ് ആയതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കക.



Change Administrator Password only എന്നതില്‍ ടിക് ഇടുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.
പാസ് വേഡ് മാറ്റിയതിനു ശേഷം ഹോമില്‍ പോയി കണ്‍ട്രോള്‍ പാനല്‍ വീണ്ടും എടുക്കുക. വീണ്ടും Administrator Password നല്‍കേണ്ടി വരും.(പുതുതായി സെറ്റ് ചെയ്തത്) . ഇവിടെ എ.ഇ.ഒ മാര്‍ക്കുള്ള പ്രത്യേക അധികാരം എങ്ങനെ ചെയ്യാം എന്നു കാണാം.ഇതില്‍ ഓരോന്നും വിശദമാക്കാം.
1.ഒരു പ്രത്യേക സ്കൂളിന്റെ പാസ് വേഡ് റീസെറ്റ് ചെയ്യാം.
2.ഇപ്പോള്‍ ബാധകമല്ല.(റിസള്‍ട്ട് എന്ട്രി സമയത്ത് ഉപയോഗിക്കാന്‍)
3.സ്കൂളുകളുല്‍ ചെയ്ത ഡാറ്റ് അബദ്ധവശാല്‍ തെറ്റായി കണ്‍ഫോം ചെയ്താല്‍ അതിന്റെ കണ്‍ഫര്‍മേഷന്‍ എടുത്തുകളയുന്നതിന്( പ്രധാനാദ്ധ്യാപകന്‍ ആവശ്യപ്പെട്ടാല്‍)(ഇവിടെ ഒരു കുട്ടിയുടെ മാത്രമായി അണ്‍ലോക്ക് ചെയ്യാന്‍ കഴിയില്ല. ആ സ്കൂളിലെ മുഴുവന്‍ കൂട്ടികളെയും റീസെറ്റ് ചെയ്ത് പ്രാധാനാദ്ധ്യാപകന്‍ മേണ്ട മാറ്റങ്ങള്‍ വരുത്തി അവിടെ നിന്നുതന്നെ കണ്‍ഫര്‍മേഷന്‍ ചെയ്യണം)
4.അടുത്തുവരുന്ന 6 ഓപ്ഷനുകള്‍ (പരീക്ഷാ സെന്‍ററുകള്‍ മാറ്റുന്നത് ഉള്‍പ്പടെ ) വളരെ കുറച്ച് മാത്രം വരുന്നതിനാല്‍ ഇപ്പോള്‍ ഒഴിവാക്കുന്നു.
5.ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ( സ്കൂളുകള്‍ക്ക് പരീക്ഷക്ക് കുട്ടികളെ രജിസ്ട്രേഷന്‍ നടത്തുന്നതിന് അനുവാദം നല്‍കണം.ഇതിനായി മൊത്തം സ്കൂളുകള്‍ക്ക് ഒന്നിച്ചോ, ഓരോന്ന് വെവ്വേറെയായോ അനുവദിക്കാം) ഇവിടെ ശ്രദ്ധിക്കുക. ഹൈസ്കൂളുകള്‍ക്ക് സ്റ്റാന്‍ഡേഡ് അനുസരിച്ച് മാത്രം രജിസ്ട്രേഷന്‍ അനുമതി നല്‍കുക. ഏതു സമയത്തും എ.ഇ.ഒ.വിന് പെര്‍മിഷന്‍ റിവോക് ചെയ്യാം. ഇങ്ങനെ പെര്‍മിഷന്‍ നല്‍ക് കഴിഞ്ഞാല്‍ മാത്രമേ സ്കൂളുകള്‍ക്ക് ഡാറ്റ എന്‍ട്രി ചെയ്യാന്‍ കഴിയൂ. എ.ഇ.ഒ മാര്‍ സ്കൂളുകളുടെ സെറ്റിങ്ങുകള്‍ നടത്തുമ്പോള്‍ പെര്‍മിഷന്‍ റിവോക്ക് ചെയ്തിടുക. പ്രക്രിയ പൂര്‍ണ്ണമായതിനുശേഷം ഗ്രാന്റ് ചെയ്യുക.



8 മുതല്‍ 10 വരെയുള്ള ഹൈസ്കൂളുകള്‍ക്ക് ഈ പരീക്ഷകള്‍ക്ക് രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. അവരുടെ രജിസ്ട്രേഷന്‍ എ.ഇ.ഓ.മാര്‍ തന്നെ ഇത്തരം സ്കൂളുകളുടെ കാര്യം ഫൈനലൈസ് ചെയ്യേണ്ടതാണ്.


സ്കൂളുകളില്‍ ചെയ്യേണ്ടത്

ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.
സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്കൂളിലെ ലോഗിന്‍ ഇങ്ങനെ..
യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടര്‍ന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നല്‍കുക.



പാസ് വേഡ് മാറ്റുക.



പുതിയ പേജിലെത്താം.



രജിസ്ട്രേഷന്‍ മെനു എടുക്കുക. അവിടെ ഇങ്ങനെ കാണാം.



This Site Does Not Accept Registration Now ആണ് കാണിക്കുന്നതെങ്കില്‍ എ.ഇ.ഒ സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്‍ണമായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്.




സ്റ്റാന്‍ഡേഡ് & എക്സാം എന്നിടത്ത് പരീക്ഷ സെലക്റ്റ് ചെയ്യുക.(IV-LSS.VII-USS). Apply STGS എന്നിടത്ത് സ്ക്രീനിങ്ങ് ടെസ്റ്റിന് അപേക്ഷിക്കുന്നെങ്കില്‍ ടിക് ചെയ്യുക. എല്‍.എസ്.എസ് പരീക്ഷക്ക് സെലക്റ്റ് ചെയ്താല്‍ ഈ ഓപ്ഷന്‍ അതു പോലെത്തന്നെ ഫസ്റ്റ് ലാങ്ക്വേജ് എന്നിവ ഇനാക്റ്റീവ് ആകും.തുടര്‍ന്ന് അഡ്മിഷന്‍ നമ്പര്‍ (അക്കങ്ങള്‍ മാത്രം), പേര് എന്നിവ എന്റര്‍ ചെയ്ത് മറ്റുളളവ സെലക്റ്റ് ചെയ്യുക. ഐ.ഇ.ഡി കുട്ടിയാണെങ്കില്‍ Whether CWSN എന്നത് സെലക്റ്റ് ചെയ്യണം.ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ് പേജ് റീലോഡ് ചെയ്താല്‍ താഴെ കാണുന്ന കോളങ്ങളില്‍ ലിസ്റ്റ് ആക്കി കാണാം.അവിടെ വീണ്ടും തെറ്റുകള്‍ തിരുത്താം. അപ്ഡേറ്റ് ചെയ്തതിനുശേഷം ഏറ്റവും താഴെ (ആ പേജിന്റെ )റിപ്പോര്‍ട്ട് എടുത്ത് ഒത്തുനോക്കി മെയ്ക് ഫൈനല്‍ കൊടുത്ത് അപ്ഡേറ്റ് ചെയ്യുക.ഡൗണ്‍ലോഡ് പേജില്‍ ലഭിക്കുന്ന Final Report ആണ് എ. ഇ. ഒ. ക്ക് നല്‍കേണ്ടത്. തെറ്റ് തിരുത്തുവാനുള്ള പരിശോധനക്ക് ഉപയോഗിക്കേണ്ട റിപ്പോര്‍ട്ട് സ്കൂളിന്റെ രജിസ്ട്രഷന്‍ പേജിന്റെ Footer ല്‍ Get a Report എന്ന ലിങ്കു വഴി ലഭ്യമാക്കിയിരിക്കുന്നു.ഡൗണ്‍ലോഡ്സ് എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ട് എടുക്കാം. എ.ഇ.ഒ.യില്‍ കൊടുക്കേണ്ടത് ഈ റിപ്പോര്‍ട്ട് ആണ്.




ഹോം പേജില്‍ മുകളില്‍ കാണുന്ന പോലെയുള്ള ഭാഗത്ത് ടിക് ചെയ്ത് സബ്മിറ്റ് ചെയ്തതിനുശേഷം ഫിനിഷ് ചെയ്ത് ഡൗണ്‍ലോഡ് മെനുവില്‍ പോയി റിപ്പോര്‍ട്ട് എടുത്ത് എ.ഇ.ഒ.യില്‍ കൊടുക്കുക.പാസ് വേഡ് മറന്നുപോകുകയോ, ഡാറ്റ എന്‍ട്രി നടത്താന്‍ കഴിയാതിരിക്കുകയോ അബദ്ധവശാല്‍ കണ്‍ഫേം ചെയ്യുകയോ ചെയ്താല്‍ ഉടനെ എ.ഇ.ഓ. യെ സമീപിക്കുക.


Read More | തുടര്‍ന്നു വായിക്കുക

SSLC Physic Short Notes: MM & EM

>> Thursday, January 1, 2015

അധ്യാപകര്‍ കഷ്ടപ്പെട്ട് അയച്ചുതരുന്ന പഠനവിഭവങ്ങള്‍ കൊണ്ട് മെയില്‍ബോക്സ് നിറഞ്ഞിരിക്കുന്നു.
ബ്ലോഗ് ടീമംഗങ്ങളെല്ലാം വലിയ തെരക്കിലായതോണ്ട്, പോസ്റ്റുകളും മറ്റും കൃത്യമായ ഇടവേലകളില്‍ പ്രസിദ്ധീകരിക്കുന്നതിന് തടസ്സമുണ്ടാകുുന്നു. മാപ്പ്.തെരക്കൊഴിയുന്ന നേരം എല്ലാം പ്രസിദ്ധീകരിക്കപ്പെടും.
പത്താംക്ലാസ്സിലെ ഫിസിക്സിന്റെ ലഘു കുറിപ്പുകളാണ് ഈ പോസ്റ്റിലുള്ളത്. അയച്ചുതന്നത് ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് നിന്നും.
മലയാളം മീഡിയം


English Medium


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer