മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം

>> Wednesday, January 23, 2013


സാധാരണ രണ്ടു ദിവസത്തെ എങ്കിലും ഇടവേളകളിലാണ് മാത്സ് ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാറ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍പ്രൈസ് പോസ്റ്റുകളും പ്രസിദ്ധീകരിക്കാറുണ്ട്. റിവിഷന്‍ പോസ്റ്റുകള്‍ക്കായുള്ള വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഒരുക്കി ഡേറ്റ് നിശ്ചയിച്ചു ഷെഡ്യൂള്‍ ചെയ്യുകയാണ് പലപ്പോഴും ചെയ്യാറ്. ഈ മാസം ആ പ്ലാനിംഗ് വിജയകരമായി നടത്താന്‍ സാധിച്ചില്ല എന്നത് ഒരല്‍പം സന്തോഷത്തോടെ(?) അറിയിക്കട്ടെ..

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിവിഷന്‍ പോസ്റ്റുകള്‍ ക്ഷണിച്ചു കൊണ്ടുള്ള സ്ക്രോളിംഗിന് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഈ സന്തോഷത്തിനു കാരണം. ഒട്ടേറെ പഠനസഹായികള്‍ അതുമായി ബന്ധപ്പെട്ടു ലഭിച്ചു. ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധീകരിച്ചാലോ എന്ന ചിന്തയിലാണ് ഞങ്ങളിപ്പോള്‍.

മലയാളം വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മലയാളത്തിലെ വിവിധ പാഠങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഈ പഠന സഹായി ഒരുക്കിയിരിക്കുന്നത് കാസര്‍ഗോഡ് ഷിറിയ ജി.എച്ച്.എസ്.എസിലെ രമേശന്‍ സാറാണ്. ഇതു തയാറാക്കുന്നതിനു വേണ്ടി രമേശന്‍ സാര്‍ എടുത്ത പ്രയത്നം ഈ പഠനസഹായിയിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. മലയാളം അദ്ധ്യാപകര്‍ കണ്ടു വിലയിരുത്തുമെന്നും വേണ്ട തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ കമന്റിലൂടെ നടത്തുമെന്നും സര്‍വ്വോപരി ഇതു കുട്ടികളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ ഈ പഠനസഹായി നിങ്ങളുടെ മുന്നിലേക്ക്...
Click here to Download Malayalam Notes


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി - 1 (With English Version)

>> Monday, January 21, 2013

അല്പം മുമ്പാണ് ഷാജി സാര്‍(ഹരിതം) ഈ മാതൃകാചോദ്യങ്ങള്‍ ശേഖരിച്ച് അയച്ചു തന്നത്. പലരും പലവട്ടം ചോദിച്ചതായതു കൊണ്ട്, പിന്നെ സമയവും നാളുമൊന്നും നോക്കിയില്ല. അങ്ങ് പ്രസിദ്ധീകരിക്കുന്നു.
IT Theory Questions Malayalam Medium | English Medium
Prepared by Shaji sir & John Sir

Click here to download Sample IT Theory questions
Prepared By Shaji Sir, Haritham

Click here for IT Theory and Practical Questions - English Medium
Prepared by Mathew Mullamchira,St.Mary's GHS, Cherthala

Click here for IT Practical Model Questions - English Medium
Prepared by Younus Saleem M,Nibras English Medium School,Moonniyur , Chemmad

Click here to download IT Practical Questions
Prepared by മുരളിമാഷ് ജി.വി.എച്ച്.എസ്സ്.എസ്സ്. വട്ടേനാട്, പാലക്കാട്


Click here to download IT Theory Model Questions - English Medium
Prepared by Younus Saleem,Nibras English Medium School ,Moonniyur


Std X Malayalam Medium Theory Questions Prepared By IT@School

IT Practical Questions & answers Prepared by Jose Abraham Sir


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി - 2

>> Saturday, January 19, 2013

വിവരവിനിമയശാസ്ത്രം പുതിയ കാഴ്ചപ്പാടിലൂടെ കുട്ടികളിലെത്തിച്ച് മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആദ്യ വര്‍ഷമാണ്.എട്ട്,ഒന്‍പത് ക്ലാസുകളില്‍ ഇത് നടത്തിയിരുന്നെങ്കിലും ഒരു പൊതുപരീക്ഷയുടെ എല്ലാ ഗൗരവത്തോടെയും സമീപിക്കുന്നത് ഇതാദ്യം.പാഠപുസ്തകത്തിന്റെ സൂഷ്മതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് തയ്യാറാക്കിയ തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഇതിനകം കുട്ടികള്‍ പരിശീലിച്ചിരിക്കും . എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ആയാസരഹിതമായിരിക്കുമോ വരുന്നICT പരീക്ഷ?
കുട്ടികളുടെയും അവരെ പഠിപ്പിക്കുന്നവരുടെയും മനസില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വളരെ കുറച്ചു കുട്ടികള്‍ക്കുമാത്രമാണ് സ്വന്തമായി വീട്ടില്‍ സിസ്റ്റം ഉള്ളത്. ബാക്കിയുള്ള മഹാഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്ക്കൂളിലെ പഠനം മാത്രമാണ് .എല്ലാ പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വേണ്ടത്ര സമയമെടുത്ത് പരിശീലിക്കാന്‍ സത്യത്തില്‍ സാധിക്കുന്നുണ്ടോ? നമ്മുടെ പ്രധാനവിഷയത്തിന്റെ പ്രാധാന്യം ചോര്‍ന്നുപോകാതെ ചെയ്യുന്ന അഡീഷണല്‍ വര്‍ക്കായിരിക്കും ICT അധ്യാപനം.
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള കുറേ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനഘട്ടങ്ങഴും ഇന്ന് പ്രസിദ്ധീകരിക്കുകയാണ് . പരീക്ഷാസമയത്ത് സമര്‍പ്പിക്കേണ്ട വര്‍ക്ക് ഷീറ്റ് മാതൃകയില്‍ തന്നെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് .കഴിഞ്ഞ രണ്ട് പരീക്ഷകള്‍ക്കായി തന്ന CD യിലെ ചോദ്യമാതൃക തുടരാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട് .ഈ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രാക്ടിക്കല്‍ പരീക്ഷ വിജയകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Click here for practical questions and Answers


Read More | തുടര്‍ന്നു വായിക്കുക

ഒരുക്കം 2013 SSLC ORUKKAM

>> Thursday, January 17, 2013

മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ് ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
Answers of SSLC Orukkam 2013 Mathematics


Read More | തുടര്‍ന്നു വായിക്കുക

ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13
(Updated with FAQ)

>> Wednesday, January 16, 2013

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു.

* ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി
* ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ വിഭാഗം വിദ്യാര്‍ത്ഥികളെ ഈ സ്കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
* പാസ്വേര്‍ഡ്/കണ്‍ഫേം ചെയ്ത ഡാറ്റ എന്നിവ റീസെറ്റ് ചെയ്യുന്നതിനായി ദയവായി obcdirectorate@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ആയി സ്കൂള്‍ കോഡ്, സ്കൂളിന്‍റെ പേര് എന്നിവ സഹിതം റിക്വസ്റ്റ് അയച്ചാല്‍ മതി. ഇതിനായി ഫോണ്‍ വിളി കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
* എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രിന്‍റ് ഔട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം കണ്‍സോളിഡേറ്റഡ് പ്രിന്‍റ് സ്കൂളില്‍ തന്നെ സൂക്ഷിക്കുക .
* ഓരോ കുട്ടിയുടേയും ആപ്ലിക്കേഷന്‍ നമ്പര്‍ എന്നത് സ്കൂള്‍ കോഡും, അഡ്മിഷന്‍ നമ്പരും ചേര്‍ന്ന സംഖ്യയാണ്. അത് അപേക്ഷാഫാറത്തില്‍ എഴുതി വയ്ക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
* സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഡാറ്റ എന്‍ട്രി നടത്തുന്നവര്‍ പാസ് വേര്‍ഡ് മാറ്റുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാസ് വേര്‍ഡ് ഡയറിയില്‍ കുറിച്ച് വയ്ക്കണേ.... ഒരു പാട് സോഫ്റ്റ് വെയറുകളും പാസ് വേര്‍ഡുകളും ഉള്ളതല്ലേ.....
* ബാങ്ക് ഡിറ്റെയില്‍സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ശ്രദ്ധിക്കണം. തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. . . .
ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും..

1) റിപ്പോര്‍ട്ട് പ്രിന്‍റ് എടുക്കുന്നതിന് – Login --> Reports --> Entry Status --> Click here to print
2) സ്കൂളിന്‍റെ പേര് ലിസ്റ്റ് ചെയ്യുന്നില്ല/ കോഡ് മറ്റൊരു സ്കൂളിന്‍റേതായി കാണുന്നു ഐ.ടി അറ്റ് സ്കൂളുമായി എത്രയും വേഗം ബന്ധപ്പെടുക – ഫോണ്‍ - 0471 2529897
3) അപേക്ഷ ഡിലീറ്റ് ചെയ്യുന്നതിന് – Enter Admission Number in Search box --> Search --> Clisk on APPLICATION ID --> DELETE
4) സ്കൂള്‍ ഡിറ്റെയില്‍സ്/ബാങ്ക് ഡിറ്റെയില്‍സ് എന്‍റര്‍ ചെയ്യുമ്പോള്‍ “Block field is required” എന്ന് കാണിക്കുന്നു. Block/Municipality/Corporation --> Select Block/Municipality/Corporation --> Select Type --> OK --> Select Block --> ....
5) മരാശാരി എന്ന വിഭാഗത്തെ വിശ്വകര്‍മ്മ ആയി ഉള്‍പ്പെടുത്തുക .
6) സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കമ്മ്യൂണിറ്റികളും (ഒ.ഇ.സി/മൈനോരിറ്റി ഒഴികെ) സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യാത്ത സമുദായങ്ങള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്ന് സാരം.

നിങ്ങളുടെ സംശയങ്ങള്‍ കമന്‍റുകളായി രേഖപ്പെടുത്തുക. അവയ്ക്കുള്ള മറുപടികള്‍ മറ്റുള്ളവര്‍ക്കും സഹായകമാകട്ടെ...

ഇതോടൊപ്പം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ സജ്ജീകരിച്ച് നല്‍കിയ ഐ.ടി അറ്റ് സ്കൂളിലെ ശ്രീ ബിനോജ്, ധന്യ, ഫാരിസ് എന്നിവര്‍ക്ക് നന്ദി കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

പോസ്റ്റിലേക്ക്.

സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല.

ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..

50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ്‌ രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്‌.
ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌. ആയത്‌ ഡൌലോഡ്‌ ചെയ്ത്‌ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.

അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ്‌ ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്‌. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‌ പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ്‌ വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.

പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്‌. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ പിന്നോക്ക സമുദായ വികസന വകുപ്പ്‌ ഡയറക്ടറേറ്റിന്‌ ലഭ്യമാക്കേണ്ടത്‌ ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴിയാണ്‌. ജനുവരി 1 മുതല്‍ 20 വരെ ആണ്‌ ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക്‌ പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ്‌ ലൈന്‍സ്‌ മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ്‌ ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.

അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്‌ വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ്‌ ഇത്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത്‌ അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്ക്‌ തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക്‌ ഒന്നിലധികം സ്കോളര്‍ഷിപ്പ്‌ ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്‌. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ്‌ ഉള്ളത്‌. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ജാതി, വരുമാനം എന്നിവ സംബന്ധിച്ച്‌ സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന്‌ റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്‌. സ്കോളര്‍ഷിപ്പ്‌ സംബന്ധമായ സംശയങ്ങള്‍ക്ക്‌ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്‌.

ഓഫീസ്‌ : 0471 2727379
ശ്രീജിത്ത്‌ മുപ്ളിയം : 9495506426

ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com

Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form
Circular OBC Premetric 2012-13
New Data Entry User Guide
FAQ


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി -3

>> Monday, January 14, 2013

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തെ ആധാരമാക്കി മാത്സ് ബ്ലോഗ് മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ അധ്യ​യനത്തിനും അതു പോലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായി ബ്ലോഗിനു വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ ഐ.ടി പരീക്ഷയുടെ പ്രാക്ടിക്കല്‍/തിയറി ചോദ്യങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിലിരിക്കുമ്പോഴാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണിമൂലി സി കെ എച്ച് എസ് സ്കൂളിലെ അധ്യാപികയായ കെ ഹൗലത്ത് ടീച്ചര്‍ പത്താം ക്ലാസ് പാഠപുസ്തകത്തിലെ 'നമുക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ശേഖരം അയച്ചു തന്നത്. ചോദ്യങ്ങള്‍ പകര്‍ത്തി വയ്ക്കുക മാത്രമല്ല, ഓരോ ചോദ്യ​വും എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ നോട്സിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല അധ്യാപകരും അവരവരുടെ സ്കൂളുകളില്‍ ചെയ്യുന്നതാണെങ്കിലും അവ പങ്കു വയ്ക്കാനുള്ള മനസ് അധികം പേരിലും കാണാറില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രം. ആ അവസ്ഥ മാറി തങ്ങളുടെ കൈയ്യിലുള്ള പഠനസഹായികള്‍ പങ്കു വയ്ക്കാന്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇതു പ്രചോദനമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ആ നോട്സ് നിങ്ങള്‍ക്കു മുന്നിലേക്ക്..
Click here for the Notes on Website Creation (Malayalam Version)

Click here for the Notes on Website Creation (English Version)- Prepared by Rajeev Joseph Sir

Click here for the Notes on System Information

Click here for the Notes on Stellerium

** വിവിധ പോസ്റ്റുകളുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആവശ്യപ്പെട്ടു കൊണ്ട് ധാരാളം മെയിലുകളും കമന്‍റുകളും മാത്സ് ബ്ലോഗിലേക്ക് വരുന്നണ്ട്. ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ കഴിയുന്ന/താല്‍പര്യമുള്ള അധ്യാപകര്‍ക്ക് ബ്ലോഗുമായി ബന്ധപ്പെടാവുന്നതാണ്. മെയില്‍ വിലാസം - mathsblogteam@gmail.com


Read More | തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസമന്ത്രി അറിയാന്‍....!

>> Saturday, January 12, 2013

"ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?"
ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...


ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളില്‍ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.

വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും 94% മാര്‍ക്കു് നേടുകയും ചെയ്തിരുന്നു.

1993-ലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന ഇനം വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നത്.1994-മുതല്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടര്‍ന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് 2007 വരെ തുടര്‍ച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.തുടര്‍ച്ചയായ 14 വര്‍ഷക്കാലം ദേശീയതലത്തില്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വര്‍ഷവും ദേശീയ തലത്തില്‍ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .

2005 വരെ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2006-ല്‍ ഗ്രേസ്‌മാര്‍ക്ക് വന്നതോടുകൂടി ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ്‌ മാര്‍ക്ക് (75 മാര്‍ക്ക് ) ലഭിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരില്‍ നിന്നും മാറി രക്ഷകര്‍ത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമര്‍ന്നു. അതുനുമുമ്പുള്ള 11 വര്‍ഷക്കാലവും ഞങ്ങളുടെ കുട്ടികള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു.
നമ്മുടെ എല്ലാ മേളകളിലും നല്‍കുന്ന ഗ്രേസ്‌ മാര്‍ക്ക് സമ്പ്രദായം നിര്‍ത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയില്‍ ഈ വര്‍ഷം നടന്ന കലാമേളയില്‍ കയ്യാങ്കളി വരെ എത്തിയത് ഈ മാര്‍ക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തില്‍ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാര്‍ - സംഗമഗ്രാമ മാധവന്‍,ജി.മാധവന്‍നായര്‍, അച്യുത്ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, ഹൈദര്‍ അലി, സരസ്വതി ഇവര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വല്‍സമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഗ്രേസ്‌ മാര്‍ക്കിനു പിന്നാലെ പോകുമ്പോള്‍ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളില്‍ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാര്‍ക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവര്‍ ആവശ്യം കഴിയുമ്പോള്‍ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായി പലതരം ജന്‍മവാസനകള്‍ സിദ്ധിച്ച ഗ്രാമങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകള്‍ മേളകളിലെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് അകലുന്നു. ഗ്രേസ്‌ മാര്‍ക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികള്‍ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരന്‍ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മല്‍സരത്തിലും, ശാസ്ത്ര ബോധമുള്ളവര്‍ ശാസ്ത്രമേളയിലുമെത്തും.

ഗ്രേസ്‌ മാര്‍ക്ക് CE യുടെ ഭാഗമായി നമ്മള്‍ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ്‌ മാര്‍ക്കെന്ന ഈ ദുര്‍ഭൂതത്തെ മല്‍സരങ്ങളില്‍നിന്നും നമുക്ക് ഒഴിവാക്കാനായാല്‍ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വര്‍ദ്ധിച്ചു വരുന്ന അപ്പീല്‍ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.

വിനയപൂര്‍വ്വം,
മധുമാസ്റ്റര്‍
നിര്‍മ്മല ഹൈസ്കൂള്‍,
കബനിഗിരി.
വയനാട്.


കോപ്പികള്‍ അയക്കുന്നത് :
ബഹു : കേരളാ മുഖ്യമന്ത്രി.
ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ബഹു : പരീക്ഷാ സെക്രട്ടറി
എക്സിക്യുട്ടീവ് ഡയറക്ടര്‍ : ഐ.ടി.അറ്റ് സ്കൂള്‍
ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം
ബഹു : എം.എല്‍.എ.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.വയനാട്
ജില്ലാവിദ്യാഭ്യാസ ഓഫീസര്‍.വയനാട്



Read More | തുടര്‍ന്നു വായിക്കുക

നമുക്കൊരു വെബ് പേജ് ICT - 10

>> Monday, January 7, 2013

നമുക്കൊരു വെബ്സൈറ്റ് എന്ന ICT പാഠഭാഗത്തുനിന്നും ചില പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും പ്രസിദ്ധീകരിക്കുകയാണ് . മുന്‍പ് പ്രസിദ്ധീകരിച്ച പാഠങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മാത്​സ് ബ്ലോഗ് പ്രവര്‍ത്തകര്‍ പ്രത്യേകം സന്തോഷം അറിയിക്കുന്നു.
വെബ് പേജ് തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഫയല്‍ ഘടന തിരിച്ചറിയുക, Relative Path , Absolute path എന്നിവ തിരിച്ചറിയുക, വെബ് പേജുകളില്‍ ചലച്ചിത്രം, ശബ്ദം എന്നിവ ഉപയോഗിക്കാനുള്ള ശേഷി നേടുക, KompoZer സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കാനും ആകര്‍ഷണീയമാക്കാനുമുള്ള കഴിവ് നേടുക, സ്ക്കൂള്‍ ലാബിലെ എല്ലാസിസ്റ്റത്തിലും കിട്ടുന്ന വിധം വെബ് പേജുകള്‍ ക്രമീകരിക്കുന്നതിന് പ്രപ്തരാക്കുക, വെബ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് വെബ് സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയാണ് പഠനലക്ഷ്യങ്ങള്‍. വെബ് പേജ് നിര്‍മ്മാണത്തിനാവശ്യമായ ഏതാനും ടാഗുകള്‍ മുന്‍ക്ലാസുകളില്‍ പരിചയപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ടാഗുകള്‍ മനസിലാക്കുന്നതിനും, കമ്പോസര്‍ എന്ന പുതിയ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുന്നതിനും പത്താംക്ലാസ് പാഠപുസ്തകം പ്രാധാന്യം നല്‍കുന്നു. ഇതേക്കുറിച്ച് ജോണ്‍ സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റും പഠനക്കുറിപ്പുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഇന്റെര്‍നെറ്റില്‍ വിവരങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന പേജുകളാണ് വെബ്പേജുകള്‍.ധാരാളം വെബ്പേജുകള്‍ ചേര്‍ത്ത് നെറ്റില്‍ ഒരുക്കിയിരിക്കുന്ന വിവരസഞ്ചയമാണ് വെബ്സൈറ്റ് . എച്ച് ടി എം എല്‍ (HyperText Markup Language) എന്ന പ്രോഗ്രാംഭാഷയില്‍ വെബ്പേജ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്രോഗ്രാം എഴുതുകയാണ് ആദ്യപടി .ഇത്തരം ഒരു പ്രോഗ്രാമിന് രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ശീര്‍ഷകഭാഗവും ബോഡി ഭാഗവും . ലളിതമായ ഒരു പ്രോഗ്രാം താഴെ കൊടുത്തിരിക്കുന്നു. എച്ച് .ടി . എം . എല്‍ ടാഗുകള്‍ നേരിട്ട് ഉപയോഗിക്കാതെ വെബ് പേജുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണ് എച്ച് ടി എം എല്‍ എഡിറ്ററുകള്‍. KampoZer , Quanta Plus എന്നിവ എച്ച് ടി എം എല്‍ എഡിറ്ററുകളാണ്. പേജുകള്‍ മെച്ചപ്പെടുത്താനും ടാഗുകള്‍ തിരുത്താനും ഇതില്‍ സാധിക്കും.

ഐടി@സ്ക്കൂള്‍ ഉബുണ്ടുവില്‍ Application --- Internet --- KampoZer എന്ന ക്രമത്തിലാണ് കമ്പോസര്‍ സ്ഫോഫ്റ്റ്‌വെയര്‍ തുറക്കുന്നത്. ഒരു വെബ്സൈറ്റ് തുറന്നുവരുമ്പോള്‍ ആദ്യം കാണുന്ന പേജാണ് ഹോം പേജ് എന്ന് അറിയാമല്ലോ. ആ വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന പേജുകളെക്കുറിച്ചും, ഉള്ളടക്കത്തെക്കുറിച്ചും ഹോം പേജില്‍ വ്യക്തമാക്കിയിരിക്കും. പ്രധാനചിത്രം, ലിങ്കുകള്‍, പ്രധാന അറിയിപ്പുകള്‍,, സൈറ്റിനെക്കുറിച്ചുള്ള പൊതുവിവരണങ്ങള്‍ എന്നിവ ഹോം പേജില്‍ ഉണ്ടായിരിക്കും. നാം തയ്യാറാക്കിയ ഹോം പേജ് നമ്മുടെ സിസ്റ്റത്തില്‍ തന്നെയുള്ള ഫയല്‍ സിസ്റ്റത്തിലെ var – www എന്ന ഫോള്‍ഡറില്‍ കോപ്പിചെയ്യണം. തുടര്‍ന്ന് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ localhost/filename.html കൊടുത്ത് എന്റെര്‍ ചെയ്താല്‍ വെബ്സൈറ്റ് കാണാം.

ഇവിടെ ഒരു പ്രശ്നമുള്ളത് സാധാരണ യൂസറില്‍ നിന്നുകൊണ്ട് ഫയല്‍സിസ്റ്റത്തിലെ var --- www യിലേയക്ക് മറ്റൊരു ഫയല്‍ പ്രവേശിക്കില്ല എന്നതാണ്. അപ്പോള്‍ സാധാരണ യൂസറിന് പെര്‍മിഷന്‍ നല്‍കണം . Terminal ല്‍ sudo nautilus എടുക്കുക അവിടെ നിന്നുകൊണ്ട് ഫയല്‍ സിസ്റ്റത്തിലെ var www ല്‍ പേസ്റ്റ് ചെയ്യാം നെറ്റ്‌വര്‍ക്ക് ചെയ്ത കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ഒരെണ്ണം സെര്‍വര്‍ ആയി കണക്കാക്കാം. ഒരേ സമയം പല പ്രോഗ്രാമുകളും പലര്‍ക്കായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറാണ് സെര്‍വര്‍.. സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു കമ്പ്യൂട്ടറുകളാണ് ക്ലയിന്റ് കമ്പ്യുട്ടറുകള്‍. നെറ്റ് വര്‍ക്കില്‍ അംഗമായിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനും ഓരോ IP അഡ്രസ് ഉണ്ടാകും. സെര്‍വറില്‍ ഒരു വെബ് പേജ് സേവ് ചെയ്തു എന്നു കരുതുക. മറ്റൊരു സിസ്റ്റത്തിന്റെ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ serverIP/filename.html എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്ത് പേജ് കാണാം.

ഈ പാഠത്തിന്റെ പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
നമുക്കൊരു വെബ്സൈറ്റ് പഠനക്കുറിപ്പുകള്‍
വര്‍ക്ക്ഷീറ്റ് മാതൃക
നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer