














ശാസ്ത്രമേളയ്ക്ക് കൊടിയിറക്കം. ശാസ്ത്രോത്സവം ഗംഭീര വിജയമാക്കുന്നതില്‍ ഇത്തവണ താരമായത് അതിനുപയോഗിച്ച സോഫ്റ്റ്വെയറാണെന്നാണ് സംഘാടകരില്‍ ബഹുഭൂരിപക്ഷവും പറയുന്നത്. രജിസ്ട്രേഷന് മുതല്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് വരെയുള്ള എല്ലാ ജോലികള്‍ക്കും സോഫ്റ്റ്വെയര് മികച്ചൊരു സഹായിയായി. ഇതാദ്യമായാണ് ഒരു സംസ്ഥാന മേളയില്‍ കുറ്റമറ്റ രീതിയില്‍ ഒരു സോഫ്റ്റ്വെയര് നടപ്പാക്കിയിരിക്കുന്നത്. റിസല്‍ട്ട് എന്റര്‍ ചെയ്യുമ്പോള്‍ തന്നെ തത്സമയം അത് വെബ്സൈറ്റില്‍ ദൃശ്യമാകുകയതു വഴി റിസല്ട്ടറിയുകയെന്ന കടമ്പ ഈ മേളമുതല്‍ ഇല്ലാതായത് പൊതുജനങ്ങള്‍ക്കും ഏറെ സഹായകമായി. സോഫ്റ്റ്വെയറിനെക്കുറിച്ചു പറയുമ്പോള്‍ ഗണിതശാസ്ത്ര അസോസിയേഷന്റെ സ്റ്റേറ്റ് സെക്രട്ടറി നൗഷാദ് സാറിന് നൂറു നാവാണ്. വെബ്സൈറ്റിന്റേയും സോഫ്റ്റ്വെയറിന്റേയും നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിച്ച ഐടി@സ്ക്കൂളിലെ നാരായണസ്വാമി സാറിനേയും ടീമിനേയും അദ്ദേഹം അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്.
മേളയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 1000, 800, 600 രൂപ വീതം ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. എ, ബി, സി ഗ്രേഡുകള്‍ കരസ്ഥമാക്കിയവര്‍ക്ക് ഗ്രേഡ് രേഖപ്പെടുത്തിയ പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എന്നാല്‍ ഒരു ജില്ലയില്‍ അപ്പീല്‍ വഴി മത്സരത്തില്‍ പങ്കെടുത്ത കുട്ടിക്ക് അതേ ജില്ലയില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത മറ്റു രണ്ടു പേരില്‍ ഒരാളേക്കാളെങ്കിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലേ ഗ്രേഡിനു പരിഗണിക്കുകയുള്ളു. ഗ്രേഡ് ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും കൈപ്പറ്റാത്തവര്‍ക്ക് അതാത് ജില്ലാ കണ്‍വീനര്‍മാരെ സമീപിക്കാം. ഈ വര്‍ഷം ജില്ലാ കണ്വീനര്മാരായവരുടെ ഒഴികെ മറ്റെല്ലാവരുടേയും ഫോട്ടോയും ഫോണ്‍നമ്പറും മുകളില്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കണ്വീനര്മാരായവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് അപ്ഡേറ്റ് ചെയ്യാം. ചുവടെ നിന്നും ഈ വര്‍ഷത്തെ HSS, HS, UP ക്വിസ് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.എട്ടാം തീയതി മുതല്‍ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പാലക്കാട് നടക്കുന്ന ഗണിത ശാസ്ത്രമേളയിലെ ബഹുഭൂരിപക്ഷം മത്സരങ്ങളും ഭംഗിയായി പര്യവസാനിച്ചിരിക്കുകയാണ്. കഠിനാധ്വാനത്തിന്റേയും നിരന്തരപരിശ്രമത്തിന്റേയും പരിണിതഫലം തന്നെയാണ് ഗണിതശാസ്ത്ര മേളയുടെ വിജയത്തിനു പിന്നിലുള്ളത്. സംസ്ഥാനമേളയില്‍ പങ്കെടുക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കൊടിയേറ്റം മുതല്‍ കൊടിയിറക്കം വരെ പരിശ്രമിക്കുന്ന നമ്മുടെ ജില്ലാ കണ്‍വീനര്‍മാരെ പരിചയപ്പെടുത്തേണ്ടത് ആവശ്യമാണെന്നു തോന്നിയതിനാലാണ് ഇത്തരമൊരു പരിചയപ്പെടുത്തലിന് മാത്സ് ബ്ലോഗ് രംഗത്തെത്തിയത്. എന്നും മാത്സ് ബ്ലോഗിനോട് ഏറെ സഹകരിച്ചിട്ടുള്ളവരാണ് സ്റ്റേറ്റ് സെക്രട്ടറി എച്ച്. നൗഷാദ് സാര്‍ അടക്കമുള്ള കേരള സ്റ്റേറ്റ് സ്ക്കൂള് മാത്തമാറ്റിക്സ് ക്ലബ് അസോസിയേഷന്റെ എല്ലാ ഭാരവാഹികളും.
ഗണിതശാസ്ത്രക്വിസ് മത്സരം നേരിട്ട് കാണാനായി മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ജോണ്‍ സാര്‍ പാലക്കാട് ചെല്ലുകയുണ്ടായി. ഒപ്പം, ബ്ലോഗ് ടീമംഗങ്ങളായ മുരളീധരന് സാറിന്റെയും ഷെമി ടീച്ചറുടേയും പരിപൂര്‍ണ സഹകരണവുമുണ്ടായിരുന്നു. അദ്ദേഹം ടെക്കില്‍ ചെയ്തെടുത്ത ഹൈസ്ക്കൂള് ഗണിത ശാസ്ത്രക്വിസ് ചോദ്യോത്തരങ്ങള്‍ ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. മുരളീധരന് സാര്‍ ക്വിസ് മത്സരത്തിനുപയോഗിച്ച ഫയലുകള്‍ ബ്ലോഗിലൂടെ ലഭ്യമാക്കുന്നതിനായി ഏറെ ശ്രമിച്ചിരുന്നു. ഷെമി ടീച്ചറാകട്ടെ, യു.പി. വിഭാഗം പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് മാത്സ് ബ്ലോഗിന് അയച്ചു തരികയും ചെയ്തു. ചുവടെയുള്ള ലിങ്കില്‍ നിന്ന് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഉത്തരങ്ങളറിയാവുന്നവര്‍ ചുവടെ പോസ്റ്റ് ചെയ്ത് ഒരു മികച്ച ഗണിത ചര്‍ച്ചയ്ക്ക് അവസരമൊരുക്കുകയും വേണം. ഒട്ടും വൈകാതെ തന്നെ, ഇന്നു നടക്കുന്ന ഹയര്‍ സെക്കന്ററി ക്വിസിന്റെ ചോദ്യങ്ങള്‍ കൂടി മാത്സ് ബ്ലോഗിലൂടെ ലഭ്യമാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്.
State HSS Quiz (Thanks to Sreekumar)
State HS Quiz (Thanks to John.P.A)
State UP Quiz (Thanks to Shemi, Palakkad)
ഹൈസ്ക്കൂള് യു പി സംസ്ഥാന ക്വിസ് ചോദ്യങ്ങള്‍ക്ക് നിലവാരം കുറവായിരുന്നു. പങ്കാളികള്‍ എല്ലാവരും തന്നെ ശരിയുത്തരങ്ങള്‍ എഴുതി . ഹൈസ്ക്കകൂളില് ക്വിസ് മാസ്റ്റര്‍ക്ക് കിട്ടിയത് പൂജ്യം .പലചോദ്യങ്ങളും കണ്ടും കേട്ടും പഴകിയവയായിരുന്നു . പ്രത്യേകിച്ച് ക്വിസ്സിന് പങ്കെടുക്കുന്നവര്‍ക്ക് .
ReplyDeleteHS Section
ReplyDelete2) 3/.3 = 10
3)--------
4)13
5)9cm
6)3*
7)k= 1/2 = 0.5
8)y=120
9)2
10)10
11)15 or 29
12)51
13)500
14)60%
15)13
16)9
17)1
18)3:1
19)Pie A
20)5cm
21)10
UP യിലെ 15-)ം ചോദ്യം
ReplyDelete●ജര്‍മ്മന്‍ ഗണിതജ്ഞന്‍
● 18-ംനൂറ്റാണ്ട്
● German Mathematician
● 18th century
ഈ സൂചനകളും Photo യും കൊടുത്ത്
ആരാണദ്ദേഹം എന്നതായിരുന്നു
371469 നെ 13 കൊണ്ട് ഹരിച്ചാല്‍ കിട്ടന്ന ശിഷ്ടം കാണാന്‍ 7 ന്റെ സൂത്രം പ്രയോഗിച്ചാല്‍ പോരേ
ReplyDelete469-371= 98
98 നെ 13 കൊണ്ട് ഹരിച്ചാല്‍ കിട്ടന്ന ശിഷ്ടം 7
അതിനാല്‍ 371469 നെ 13 കൊണ്ട് ഹരിച്ചാല്‍ കിട്ടന്ന ശിഷ്ടം 7
The Kerala School mathematics Club Association Convenor for Pathanamthitta District is Sri. Varghese M Alex. The photo published is not correct
ReplyDelete1. 1,2
ReplyDelete2. 400
3. 1.5 degree
4. Ramanujan day
5. 48
6. 242526
7. 12345654321
8. 4.51(ഉറപ്പില്ല)
9. 20
10. x+2
11. 2600
12. 12 sq.cm
14. 22
15. 10, 20
16. kaprekov( i really don't know this answer. I got it from the web)
17. 12 cm
18. 60
19. 39
സാര്‍,
ReplyDeleteസംസ്ഥാന ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കുകളെക്കുറിച്ച് വ്യക്തമായ വിവിരം തരാമോ ?
$(x-y)^\frac{1}{3}$ =$(x-y)^\frac{-1}{3}$ആയാല്‍
ReplyDelete$x^2$ -$y^2$ എത്ര
വിജയന് സാര്‍,എച്ച് എസ് ക്വസ്സില്‍ ഒന്നാം സ്ഥാനം ലഭിച്ച മാര്‍ക്ക് 14 ആണ്.ഇതിന്റെ 70% ന് മുകളില്‍ ഉള്ളവര്‍ക്ക് A grade,60-ന് മുകളില്‍ B...എന്നിങ്ങനെ കണക്കാക്കണമെന്നാണ് സംസ്ഥാനസെക്രട്ടറി പ്രഖ്യാപിച്ചത്.
ReplyDeleteഎന്റെ 1, 8 ഉത്തരങ്ങല് തെറ്റിപ്പോയി.
ReplyDeleteശരിയുത്തരം
1. 2, 3
8. അങ്ങനെ ഒരു സംഖ്യയില്ല
Sreejith sir
ReplyDeleteചോദ്യം ടൈപ്പ് ചെയ്യതില്‍ ഒരു തെറ്റ് വന്നിട്ടുണ്ട് . വലതുവശം$(x+y)^\frac{-1}{3}$എന്നാണ്
HS Quiz ചോദ്യങ്ങള്‍ ഇവിടെ
ReplyDeleteഎന്തിനീ ചതി ഞങ്ങളോട്
ReplyDeleteഐ.ടി @ സ്കൂള്‍ മേല്‍നോട്ടം വഹിക്കുന്ന നമ്മുടെ വിദ്യാഭ്യാസ ചാനെല്‍ (Victers)കലോത്സവം വന്നാല്‍ പിന്നെ അത് ലൈവ് ആയി കാണിക്കുന്ന തിരക്കില്‍ ആകും.1990ല്‍ കഴിഞ്ഞ കലോത്സവം വരെ ചാനെല്‍ തുറന്നാല്‍ ഇപ്പോഴും കാണാം.
കലോസവത്തില് പങ്കെടുത്ത കുട്ടിയെ വിളിച്ചു നിര്‍ത്തി ഇന്റര്‍വ്യൂ കഴിയുമെങ്കില്‍ 90വയസ് തികഞ്ഞ അമ്മൂമയെ വരെ വിളിച്ചു നിര്‍ത്തി ഇന്റര്‍വ്യൂ എന്താ ആകെ ഒരു ബഹളം തന്നെ. വേദിയില്‍ നിന്നും വേദിയിലേക്ക് ഓട്ടം.
ഇവിടെ സംസ്ഥാന തലത്തില്‍ ശാസ്ത്രമേള നടന്നത് ഏമാന്മാര് അറിഞ്ഞേ ഇല്ല എന്ന് തോന്നുന്നു അതോ പാലക്കാട് ജില്ല ഇനി കേരളത്തില്‍ അല്ലെ ?
"സംസ്ഥാനമേളയില്‍ പങ്കെടുക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കൊടിയേറ്റം മുതല്‍ കൊടിയിറക്കം വരെ പരിശ്രമിക്കുന്ന നമ്മുടെ ജില്ലാ കണ്‍വീനര്‍മാരെ പരിചയപ്പെടുത്തേണ്ടത് ആവശ്യമാണെന്നു തോന്നിയതിനാലാണ് ഇത്തരമൊരു പരിചയപ്പെടുത്തലിന് മാത്സ് ബ്ലോഗ് രംഗത്തെത്തിയത്"
ReplyDeleteസുഖിപ്പിക്കുകയാണ് ഇങ്ങനെ തന്നെ വേണം.ഇവര്‍ ഇല്ലെങ്കില്‍ മേള നടക്കുകയില്ലായിരുന്നു എന്ന് തോന്നും
കണ്ടു കണ്ടു എല്ലാം കണ്ടു.കൂടുതല്‍ പറയിക്കേണ്ട.
ജില്ലാ കണ്‍വീനര്‍ മാര്‍ക്ക് എന്താ കൊമ്പ് ഉണ്ടോ ? കുട്ടികളെയും കൊണ്ട് വന്നു ചായയും കുടിച്ചു കേമന്മാര് ആയി നടക്കുക അല്ലാതെ എന്താണാവോ ഇവര്‍ മേള വിജയിപ്പിക്കാന്‍ ചെയ്തത് ?
കേരളത്തില്‍ ആകെ എട്ടു ജില്ലയെ ഉള്ളു.അതോ ഇനി മറ്റു ജില്ലകളില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ കാണുന്ന പോലെ ഗ്രൂപ്പ് വഴക്ക് തീരണോ കണ്‍വീനര്‍ എന്ന് പറയുന്ന ആ മഹത്തായ സാധനം തിരഞ്ഞെടുക്കാന്‍
സ്വന്തം ജില്ലക്ക് എത്ര പോയിന്റ് കിട്ടി എന്ന് എമാന്മാരോട് ചോതിക്കു അപ്പോള്‍ അറിയും തനി ഗുണം.
എച് .എസ്. എസ് വിഭാഗം ക്വിസ് ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളുടെ പേരും ഫോട്ടോയും ബ്ലോഗിലേക്ക് അയച്ചിരുന്നു.ഇനി അത് വായു ആയി പോയോ എന്തോ ?
ReplyDelete(അല്ല ഇനി അടിയന്റെ സഹായം വേണ്ട എന്ന് ആണോ ?അങ്ങിനെ ആണ് എങ്കില്‍ അടിയനു ഒരു വിരോധവും ഇല്ല )
എന്റെ ടീം അംഗങ്ങളെ ഇതിന്റെ സ്ഥാനത്തു ആ കുട്ടികളുടെ ഫോട്ടോ ഇട്ടിരുന്നു എങ്കില്‍ അത് നന്നായേനെ.
കുമാറേ,
ReplyDeletevicter'sനുവേണ്ടി മാത്രം പാലക്കാട് ജില്ല ഇനി കേരളത്തില്‍ ഇല്ല.maths blogലൂടെ ആരെങ്കിലും ഗണിതമേളചിത്രങ്ങള് അയക്കുമോ?
മൂന്നാമത്തെ (hs)ഉത്തരം-8cube-7cube.okay!
ReplyDeleteജനാര്ദ്ദനന് പറഞ്ഞത് തെററ്(uP) ഒന്നാം ഉത്തരം 2,3 '1'ഭാജ്യമോ അഭാജ്യമോ അല്ല
ReplyDeleteanswer for q.13 (up) is 12.
ReplyDeleteമി.റഫീഖ്
ReplyDelete12 ാം ഉത്തരം വിട്ടുപോയതിനാല്‍ അടുത്തതിന്റെ നമ്പര്‍ 12 എന്നായിപ്പോയതാണ്. ക്ഷമിക്കുക. ഒന്നാമത്തേയും എട്ടാമത്തേയും തെറ്റിപ്പോയെന്ന് ഞാന്‍ തന്നെ മുകളില്‍ എഴുതിയിട്ടുണ്ടല്ലോ? കണക്കിന്റെ കാര്യത്തില്‍ ഞാന്‍ പഴയ പത്താം ക്ലാസും ഗുസ്തിയുമാണ്.
സംസ്ഥാന ഗണിതമേളയില്‍ ഉണ്ടായ ഉല്‍പ്പന്നങ്ങള്‍ ഒണ്‍ലൈനില്‍ കാണാന്‍ അവസരം ഒരുക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായി തുടര്‍ വര്‍ഷങ്ങളില്‍ മേളയെ സമീപിക്കാമായിരുന്നു
ReplyDeleteu p യുടെ 17.ാം ചോദ്യത്തില്‍ മട്ടത്രികോണത്തിന്റെ ഒരുവശത്തിന്റെ നീളമേ കാണുന്നുള്ളല്ലൊ..ചോദ്യം ശരിയോ...
ReplyDelete1) ഏകദേശം മൂന്നു വര്‍ഷം മുന്‍പ് പാലക്കാട് ടീമിലെ ഞങ്ങളില്‍ ചില അംഗങ്ങള്‍ മേളയില്‍ പങ്കെടുക്കുമ്പോള്‍ ജഡ്ജ്മെന്റ് കഴിഞ്ഞു അടുത്ത ദിവസം പ്രദര്‍ശനത്തിന് ആളുകള്‍ വരുമ്പോള്‍ നമ്മുടെ ഐറ്റം അവിടെ അവരുടെ മുന്നില്‍ വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി നമ്മള് അവിടെ ഉണ്ടാവണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു ഇല്ലെങ്കില്‍ നമ്മുക്ക് കിട്ടുന്ന ഗ്രേഡ് കുറയുമായിരുന്നു.ഇന്നലെ ഞങ്ങള്‍ ഗണിത മേള നടക്കുന്ന പി.എം.ജി ഹൈ സ്കൂളില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച കുറെ ചാര്‍ട്ടും അലം കോളം ആയി കിടക്കുന്ന ക്ലാസ് മുറികളും ആയിരുന്നു.
ReplyDeleteസംഘാടക സമിതി അംഗങ്ങള്‍ ഇത് ശ്രദ്ധിക്കാന്‍ മുന്‍ കൈ എടുത്തിരുന്നില്ല.
കുട്ടികള്‍ അവരുടെ കഴിവുകള്‍ ജഡ്ജസിന് മുന്നില്‍ മാത്രം ആണോ പ്രദര്‍ശനത്തിന് വക്കേണ്ടത് ? ആരെയും കുറ്റപെടുത്താന്‍ വേണ്ടി പറയുകയല്ല . ജഡ്ജസിനും തെറ്റ് പറ്റി കൂടെ . ജനം കൂടി വിലയിരുത്തട്ടെ ഒന്നാം സ്ഥാനം കിട്ടാന്‍ ഇതിനു അര്‍ഹത ഉണ്ടോ എന്ന് ? മഷിയിട്ടു നോക്കിയാല്‍ പോലും ഒന്നാം സ്ഥാനം കിട്ടിയവരെ കണ്ടു പിടിക്കാന്‍ കഴിയില്ല .റിസള്‍ട്ട് അറിഞ്ഞ ഉടനെ കെട്ടും കെട്ടി അവന് അല്ലെങ്കില്‍ അവള് സ്ഥലം വിട്ടു.
2) പല സ്കൂളും ക്ലാസ് കളഞ്ഞു കുട്ടികളെ മേള കാണിക്കുന്നതിനായി ഇവിടെ കൊണ്ട് വന്നിരുന്നു . പാവം കുട്ടികള്‍ കണ്ടതോ നേരത്തെ പറഞ്ഞ പോലെ റെ ചാര്‍ട്ടും അലം കോളം ആയി കിടക്കുന്ന ക്ലാസ് മുറികളും പിന്നെ കാക്കിയിട്ട കുറെ പോലീസുകാരും റൂമുകളില്‍ മേല്‍നോട്ടം വഹിക്കുന്ന കുറെ കുട്ടി പോലീസുകാരും സ്കൌട്ട് കുട്ടികളും മത്സരത്തില്‍ പങ്കെടുത്ത കുട്ടികളെ കണ്ടു പിടിക്കാന്‍ ജോത്സ്യം നോക്കണ്ട ഗതിയായി.
ReplyDelete3)ഈ ഗണിതമേളയില്‍ അടുത്ത വര്‍ഷം ഞങ്ങളും ഒരു സമ്മാനം അടിച്ചു മാറ്റും . അതിനു മുന്നോടിയായി ഈ വര്‍ഷത്തെ മേള ഒന്ന് കണ്ടു കാര്യങ്ങള്‍ എല്ലാം ഒന്ന് മനസ്സിലാകം എന്ന് കരുതി വന്ന അധ്യാപകര്‍ ശൂന്യത ആണ് ഗണിത മേള എന്നാ വകതിരിവോടെ മടങ്ങി.
4)മത്സരം നടക്കുന്ന ദിവസം ആരെയും അവിടേക്ക് കയറ്റി വിട്ടതും ഇല്ല .പരിസരത്ത് കൂടി നടന്നപോഴേക്കും തോക്ക് ചൂണ്ടി എത്തി അതാ കുറെ ബാഡ്ജ് കുത്തിയ ഗണിത പടുക്കള്‍ . നാളെ വാ നാളെ വാ ഇന്ന് ഈ വഴിക്ക് കണ്ടു പോകരുത് എന്ന് താകീതും.പെട്ടന്ന് സംശയിച്ചു പോയി എത്തിയത് വില്ലജ് ഓഫീസില്‍ ആണോ എന്ന് പണ്ട് എന്‍ട്രന്‍സ് പരീക്ഷക്ക് ഒരു സെര്ടിഫികറ്റ് വാങ്ങാന്‍ വില്ലജ് ഓഫീസില്‍ പോയപ്പോള്‍ ആണ് ഇത് പോലെ ഒരു അനുഭവം ഉണ്ടായത് .
ക്വിസ് മത്സരം നടന്ന ക്ലാസ് മുറി വളരെ ചെറുതായിരുന്നു.മത്സരം കാണുവാന്‍ എത്തിയ അധ്യാപകരും കുട്ടികളും അനധ്യാപകരും വളരെ കഷ്ടപ്പെട്ട് ആണ് മത്സരം കണ്ടത്. ഹൈ സ്കൂള്‍ വിഭാഗം ക്വിസ് മത്സരം നടക്കുമ്പോള്‍ ക്വിസ് മാസ്റ്റര്‍ പറയുന്നത് നില്കുന്ന ആളുകള്‍ക്ക് കേള്‍ക്കുന്നുണ്ടായിരുന്നില്ല . മൈക് എന്ന് പറയുന്ന സാധനം ഇല്ലായിരുന്നോ എന്തോ ? മത്സരം കാണുവാന്‍ വന്ന പലരും നിരാശയോടെ നില്ക്കാന് സ്ഥലം ഇല്ലാതെ മടങ്ങുന്ന കാഴ്ച കാണാമായിരുന്നു
ReplyDeleteഹയര്‍ സെക്കണ്ടറി ക്വിസ് നല്ല നിലവാരം ഉണ്ടായിരുന്നു കുട്ടികള്‍ മിടുക്കന്മാര് ആയിരുന്നു. ഒന്നാം സ്ഥാനം കിട്ടിയ ജെറിന് വിന്‍സെന്റ് നല്ല നിലവാരം പുലര്‍ത്തിയ പ്രകടനം ആണ് കാഴ്ച വച്ചത്.പങ്കെടുത്ത എല്ലാ കുട്ടികളും നല്ല നിലവാരം തന്നെ പുലര്‍ത്തിയ മത്സരം ആയിരുന്നു.
കൃഷ്ണന് സാറിന്റെ അവതരണ രീതിയും നല്ലതായിരുന്നു.കുട്ടികളോടെ എങ്ങിനെ ഉത്തരം കിട്ടി എന്ന് ചോതികുന്ന രീതിയും നല്ലതായിരുന്നു.ഒരു മൈക് കൂടി ഉണ്ടായിരുന്നു എങ്കില്‍ കുറെ കൂടി ന്നായിരുന്നു . ഏറ്റവും പുറകില്‍ തിക്കി തിരക്കി നിന്ന ഞങ്ങള്‍ക്ക് കുട്ടികള്‍ പറയുന്നതില്‍ പകുതിയും നേരെ കേള്‍ക്കാന്‍ കഴിഞ്ഞില്ല
ഒന്നുകില്‍ അടുത്ത വര്‍ഷം മുതല്‍ മത്സര ദിവസം തന്നെ പ്രദര്‍ശനത്തിനുള്ള സൌകര്യം ഒരുക്കണം അല്ലെങ്കില്‍ പ്രദര്‍ശന ദിവസം മുഴുവന്‍ മല്സരാര്ത്തികളുടെയും സാന്നിധ്യം സംഘാടക സമിതി
ReplyDeleteഉറപ്പു വരുത്തണം.
ചില സ്കൂളുകളുടെ മാത്രം കുത്തക ആയി മേള ഇന്നും നിലക്കാനുള്ള പ്രധാന കാരണവും ഇത് തന്നെ ആണ്
വാല്‍കഷണം : നിങ്ങള്‍ കുരച്ചോ വീണ്ടും വീണ്ടും കുരച്ചോ ! ഞങള്‍ ഈ കുര കുറെ കണ്ടതാ.ചന്ദ്രനെ നോക്കി നായ കുറയ്ക്കുന്ന പോലെ നിങ്ങള്‍ ഞങ്ങളെ നോക്കി കുരച്ചോ ഞങ്ങള്‍ മാറില്ല തോന്നിയ പോലെ മേള നടത്തും വേണമെങ്കില്‍ വന്നു അലം കോളം ആയി കിടക്കുന്ന ക്ലാസ് മുറികളും കണ്ടു ധന്യനായി മടങ്ങി പൊക്കോ .
@ കുമാര്‍ സര്
ReplyDeleteഎന്റെ സാറേ ഇതിനൊക്കെ ഞങ്ങള്‍ക്ക് എവിടുന്ന സമയം ? എന്തൊക്കെ കാണിക്കണം ഞങ്ങള്‍ ?
അമേരിക്കായിലെ കണ്ടുപിടിത്തം ഉഗാണ്ടയില്‍ നടന്ന സയന്‍സ് കോണ്‍ഫറന്‍സ്.സോമാലിയായിലെ പട്ടിണി.ജപ്പാനിലെ സുനാമി ഇതിനിടയില്‍ ആണ് പാലക്കാട്ടിലെ ഗണിത മേള.കഷ്ടം തന്നെ സാറെ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ പോലും പാടില്ല
" സംസ്ഥാന ഗണിതമേളയില്‍ ഉണ്ടായ ഉല്‍പ്പന്നങ്ങള്‍ ഒണ്‍ലൈനില്‍ കാണാന്‍ അവസരം ഒരുക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായി തുടര്‍ വര്‍ഷങ്ങളില്‍ മേളയെ സമീപിക്കാമായിരുന്നു "
ReplyDeleteമിണ്ടി പോകരുത്.ഞങ്ങള്‍ വിലക്കി കളയും
കൂടുതല്‍ ഫലപ്രദമായി തുടര്‍ വര്‍ഷങ്ങളില്‍ മേളയെ സമീപിക്കാമായിരുന്നു
അതിനു ഞങ്ങള്‍ കുറെ സ്കൂളുകാര് ഇവിടെ
ഉണ്ട്
ഒണ്‍ലൈനില്‍ കാണാന്‍ അവസരം
നേരാംവണ്ണം ഒരു ചാനലില്‍ പോലും കണ്ടില്ല . കലോത്സവം വരട്ടെ പങ്കെടുത്ത കുട്ടി,ഗുരു ,അടുത്ത വീട്ടില അമ്മൂമ്മ,വഴിയരികിലെ കട നടത്തുന്ന ആള് ,മേളയില്‍ കടല വില്കാന് വന്ന പയ്യന്റെ ജീവിത കഥ, മൈതാനത് അലഞ്ഞു തിരഞ്ഞു നടക്കുന്ന നായ ഇവരുടെ ഒക്കെ ലൈവ് ആയ അഭിപ്രായം കാണാം.
ഞാന്‍ ചോദിച്ചത് sslc ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കുകളാണ്.
ReplyDeleteപങ്കെടുക്കുന്നവര്‍ക്ക് (C ഗ്രേഡ് ലഭിക്കാത്തവര്‍ക്ക്) വല്ലതും കിട്ടുമോ ?
Vijayan sir
ReplyDeleteA grade 30 marks
B grade 24 marks
C grade 18 marks
No grades are given below C
Naturally those students will not get any advantage for getting marks .
we want to score atleast C grade isn't it?
ReplyDeletewe need to get atleast C grade
ReplyDeleteOFF TOPIC
ReplyDeleteപത്താം ക്ലാസ്സിലെ കേരളപാഠാവലിയിലെ കോവിലന്റെ തട്ടകത്തിലെ ഒരു ഭാഗം ഇവിടെക്കൊടുക്കട്ടെ.?ഇതിന്റെ അര്‍ത്ഥം വിശദീകരിച്ചു തരുമോ?
“ ഉണ്ണീരിക്കുട്ടി പോത്ത് വാങ്ങിച്ചു.കമ്മളുട്ടി കാള വാങ്ങിച്ചു. ഉരുക്കള്‍ കൈമാറുമ്പോള്‍ പൊരുത്തുകാര് ആര്‍പ്പ് വിളിച്ചു-കൂളന്മാര്.
കന്ന് ചന്ത കലക്കട്ടെ.
പോത്തുകളെ കയ്യേറ്റപ്പോള്‍ ഉണ്ണീരി മുരണ്ടു.ഓ!
ഒത്ത പോത്ത് ചുളിഞ്ഞു.
കാളകളെ കയ്യേറ്റപ്പോള്‍ കമ്മളുട്ടി കലമ്പി,മാല മാല!
കളിമ്പം മാറാത്ത കാളക്കിടാങ്ങള്‍ അടങ്ങി.
പോത്തുകളുടെ വട്ടക്കൊമ്പുകള്ക്കിടയില് ഒട്ടും സങ്കോചമില്ലാതെ നില്ക്കുന്ന ചെറുബാല്യേക്കാരനെ നോക്കി പൊരുത്തുകാര് കൂളന്മാര് മിഴിച്ചേ നിന്നു. കരിങ്ങാലിക്കാതല്‍ പോലൊരുത്തന്!അവന്ക്കൊരു കൂസലില്ല.കുലുക്കവുമില്ല. ശെത്തം പാടാന്‍ കൂളന്മാര്ക്കാവുന്നില്ല. നാക്കിറങ്ങിപ്പോയോ?
വെട്ടുന്ന പോത്തുകള്‍ കൊമ്പ് കുലുക്കുന്നില്ല.
കുളമ്പുറച്ചുപോയോ!
ഒരു ചെമ്പുകിടാരംപോലെ കാളകളുടെ പൂഞ്ഞക്കെട്ടുകള്ക്കിടയില് തറപ്പിച്ചു നില്ക്കുന്ന ബാല്യേക്കാരനെ നോക്കി തെക്കരും വടക്കരും റാവുത്തരും മൗനം പൂണ്ടു. ഷൂളം പാടാന്‍ പോലും ചുണ്ടുകള്‍ ഉരുളുന്നില്ലല്ലോ!
ഇദെന്താണ്?
കണ്കെട്ടുണ്ടോ?”
അര്ജുന് വിജയന്
പത്താം ക്ലാസ് വിദ്യാര്‍ത്ഥി
First with A Grade - Grace mark?
ReplyDelete@ അര്ജുന് വിജയന്
ReplyDeleteഒരു ദേശം എഴുത്തുകാരെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് കോവിലന്റെ തട്ടകം എന്ന നോവല്‍.വള്ളുവനാടന്‍ ഭാഷ ഏറെ ഉപയോഗിച്ചിരിക്കുന്നതായി കാണാം.വടക്കന്‍ പാട്ടിലെ ചേകവന്മാര് അങ്കത്തിനു പുറപെടുന്ന പോലെ ആണ് ഉണ്ണീരിക്കുട്ടിയെ കോവിലന് അവതരിപിചിരിക്കുന്നത്.ഈ നോവലിലെ കഥാ പാത്രങ്ങള്‍ എല്ലാം തന്നെ അസാമാന്യ ശക്തി ഉള്ളവര്‍ ആയി ചിത്രീകരിചിരികുന്നു. നോവലില്‍ ദ്രാവിഡ ദൈവങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.തന്റെ നാടിന്റെ പാരമ്പര്യത്തെ മുന്‍നിര്‍ത്തി ആയിരിക്കാം കോവിലന് ഈ നോവല്‍ എഴുതിയിരിക്കുന്നത്.
കൂടുതല്‍ വിശദമായി പറഞ്ഞു തരുവാന്‍ ജനാര്ദ്ധനന് സാറോ രാമന്നുണ്ണി സാറോ ജോസ് സാറോ മുന്നോട്ടു വരും
ഓരോ ദേശത്തിനും ആ ദേശവുമായി ബന്ധപെട്ട കഥകള്‍ ഉണ്ടാവും.എല്ലാ സമൂഹങ്ങളിലും ഇത്തരം കഥകള്‍ നമുക്ക് കാണാന്‍ സാധ്യമാണ്.ഇത്തരം കൌതുക കരമായ ആഖ്യാനങ്ങള്‍ ആണ് മിത്ത് ,പുരാവൃത്തം ,കെട്ടുകഥ എന്നൊക്കെ പറയുന്നത്.
ReplyDeleteയഥാര്‍ത്ഥത്തില്‍ ഇവ സംഭവിച്ചിട്ടുണ്ടോ എന്നാ ചോദ്യത്തിനു വ്യക്തംമായ ഒരു ഉത്തരം ഇല്ല എന്നാല്‍ നേരിന്റെ ചെറിയ ഒരു അംശം ഇവയില്‍ ഉണ്ട് എന്നത് തീര്‍ച്ചയാണ് .ഇത്തരം കെട്ടു കഥകള്‍ കൊണ്ട് സമ്പുഷ്ടമാണ് കോവിലന്റെ തട്ടകം എന്നാ നോവല്‍
ഗ്രാമീണ കര്‍ഷക ജീവിതത്തിന്റെ നന്മയും തനിമയും ചോര്‍ന്നു പോകാതെ കോവിലന് ഇവിടെ അവതരിപിചിരിക്കുന്നു.നോവലിലെ ആറു ഖണ്ടങ്ങളിലെ ആദ്യത്തെതില്‍ ആണ് പാഠ ഭാഗം പെടുന്നത്.ഉണ്ണീരിമൂപ്പന്റെ കാലി ചന്തയിലെക്കുള്ള പുറപാടിലാണ് തട്ടകം ആരംഭിക്കുന്നത്.വടക്കന്‍ പാട്ടിലെ ചേകവന്മാര് അങ്കത്തിനു പുറപെടുന്ന പോലെ ആണ് കാലി ചന്തയിലെക്കുള്ള ഉണ്ണീരിമൂപ്പന്റെ പുറപാട്.
@ പാലക്കാട് team
ReplyDeleteപ്രതികരണത്തിന് നന്ദി,
ഞാന്‍ ബ്ലോഗില്‍ എഴുതിച്ചേര്‍ത്ത ഭാഗത്തിന്റെ അര്‍ത്ഥം എനിക്കൊട്ടും തന്നെ പിടികിട്ടിയില്ല എന്നതാണു സത്യം .അവിടെ കൂടി നില്‍ക്കുന്നവര്‍ക്ക് അവിടെ ഏതോ കണ്കെട്ടു നടന്നു എന്ന ചിന്ത ഉണ്ടായിട്ടുണ്ട്.എന്നാല്‍ ഈ ചിന്തയിലേക്ക് അവരെ നയിച്ച സാഹചര്യം പോലും മനസ്സിലായിട്ടില്ല.അതിനാല്‍ ഈ ഭാഗത്തിന്റെ അര്‍ത്ഥം പ്രതീക്ഷിക്കുന്നു.
@RHYTHM
ReplyDeleteഫസ്റ്റ് എന്നതോ സെക്കന്റ് എന്നതോ പ്രസക്തമല്ല. ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ ഗ്രേസ് മാര്‍ക്ക് ലഭിക്കുകയുള്ളൂ. A = 30 marks , പിന്നെ 6 വീതം കുറവ് . ഈ പ്രാവശ്യം ക്വിസ് സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് ഇല്ലായിരുന്നു. അതുകൊണ്ട തന്നെ വിതരണം ചെയ്തില്ല. പിന്നീട് ഗ്രേഡ് ചേര്‍ത്ത് നല്‍കുമെന്നാണ് അറിയുന്നത് . കാര്യങ്ങള്‍ വ്യതക്തമായല്ലോ
@ അര്ജുന് വിജയന്
ReplyDeleteഉണ്ണീരിക്കുട്ടിയും മിത്രമായ കമ്മളുട്ടിയും(പ്രായം ഇവിടെ പരാമര്‍ശിക്കുന്നില്ല എങ്കിലും)കൌമാര പ്രായം മാത്രം എത്തിയ കുട്ടികള്‍ ആണ്.ആദ്യ ഭാഗത്ത് പറയുന്നുണ്ടല്ലോ ഇവര്‍ ചന്തയിലേക്ക് പോകുകയാണ് പോത്തുകളെ വാങ്ങാന്‍.
അര്ജുന് ചോതിച്ച ഭാഗം നോക്കാം
ഉണ്ണീരിക്കുട്ടി പോത്ത് വാങ്ങിച്ചു.ചെമ്പന്‍ ,കാരി എന്ന രണ്ടു ഇനം പോത്തുകളെ ആണ് വാങ്ങിയത്.പോത്തുകളെ പറ്റിയുള്ള വിവരണം ശ്രദ്ധിച്ചു കാണുമല്ലോ ? ചെമ്പനും കാരിക്കും പല്ല് നാല് ,വട്ട കൊമ്പ് കൊമ്പുകളില്‍ വട്ട മുറം വക്കം എന്നു പറഞ്ഞാല്‍ കൊമ്പുകള്‍ അത്രയും വിസ്താരം ഏറിയതാണ് എന്ന് സാരം.ഓരോ പോത്തിന്റെയും പുറത്തു നാഴി ഇടങ്ങഴി നെല്ല് ഉണക്കം എന്ന് പറഞ്ഞാല്‍ തന്നെ അവയുടെ വലിപ്പം അസാമാന്യം ആണ് അതായത് പോത്തുകള്‍ ഉണ്ണീരിക്കുട്ടിയെക്കാള് വലുപ്പം ഉള്ളവയാണ് എന്ന് സാരം.എല്ലാ ലക്ഷണങ്ങളും ഒത്ത പോത്തുകള്‍ ആണ് ഉണീരികുട്ടി വാങ്ങിയത് എന്ന് സാരം.
This comment has been removed by the author.
ReplyDeleteകമ്മളുട്ടി വാങ്ങിയത് കാളകളെ ആണ് .ഒരു പുല്ല ഒരു ഒരു മൈല ഇവ രണ്ടിനം കാളകള്‍ ആണ്.പുല്ലക്കും മൈലക്കും പല്ല് രണ്ടു സൂചി കൊമ്പ് രണ്ടിന്റെയും വാല്കുടം അതായത് വാലിന്റെ അറ്റം വാഴകുടപ്പന്‍ എന്ന് വച്ചാല്‍ വാഴയുടെ മാണി(ഞങ്ങള്‍ അങ്ങിനെ ആണ് വിളിക്കുക)പോലെയുണ്ട്.എല്ലാ ലക്ഷണങ്ങളും ഒത്ത കാളകള്‍ ആണ് ആണ് കമ്മളുട്ടി വാങ്ങിയത് വാങ്ങിയത് എന്ന് സാരം.
ReplyDeleteഈ രണ്ടു പാരഗ്രാഫിലൂടെ അവരുടെ കാര്‍ഷിക നൈപുണ്യത്തെ ആണ് കോവിലന് വരച്ചു കാട്ടുന്നത് ചെറു പ്രായത്തില്‍ തന്നെ പോത്തുകളെയും കാളകളെയും ലക്ഷണം നോക്കി വാങ്ങിക്കുവാന്‍ തക്ക വണ്ണം അവര്‍ എല്ലാ കഴിവുകളും നേടിയിരുന്നു
"ഉരുക്കള്‍ കൈമാറുമ്പോള്‍ പൊരുത്തുകാര് ആര്‍പ്പ് വിളിച്ചു-കൂളന്മാര്."
ReplyDeleteഅതായത് നമ്മുടെ നായകന്മാര് പോത്തുകളും കാളകളും വാങ്ങുന്ന സമയത്ത് അത് വില്കാന് ചന്തയില്‍ വന്നവര്‍(പൊരുത്തുകാര്)സന്തോഷം കൊണ്ട് ആര്‍പ്പു വിളിച്ചു
"കന്ന് ചന്ത കലക്കട്ടെ."
ഇവിടെ പറയുന്നത് ഇവര്‍ വാങ്ങിയ പോത്തുകളും കാളകളും വികൃതി ഉള്ളത് ആയിരുന്നു എന്ന് പറഞ്ഞാല്‍ ചന്ത കലക്കി മറിക്കാന്‍ മാത്രം തക്ക വണം വികൃതി ഉള്ളത് ആയിരുന്നു .
"പോത്തുകളെ കയ്യേറ്റപ്പോള്‍ ഉണ്ണീരി മുരണ്ടു.ഓ!
ഒത്ത പോത്ത് ചുളിഞ്ഞു."
അസാമാന്യ ശക്തി ഉള്ളവന് ആയിരുന്നു ഉണ്ണീരിക്കുട്ടി വികൃതി കാണിച്ച പോത്തിനെ നോക്കി നായകന് ഒന്ന് മുരണ്ടു എല്ലാ ലക്ഷണങ്ങളും ഒത്ത പോത്തുകള്‍ അവരുടെ വികൃതി നിര്‍ത്തി അനുസരണയോടെ നിന്നു അതായത് നായകന് അത്രയും ശക്തി ഉള്ളവന് ആയിരുന്നു
തന്റെ പതിന്മടങ്ങ് വലിപ്പമുള്ള പോത്തിന്റെ വിക്രിതികള്‍ ഒന്നും നായകന്റെ മുന്നില്‍ ചിലവാകില്ല പോത്തുകളെ നോക്കി ഒന്നും മുരണ്ടപ്പോള്‍ തന്നെ പോത്തുകള്‍ അനുസരണയോടെ നിന്നു
"കാളകളെ കയ്യേറ്റപ്പോള്‍ കമ്മളുട്ടി കലമ്പി,മാല മാല!
ReplyDeleteകളിമ്പം മാറാത്ത കാളക്കിടാങ്ങള്‍ അടങ്ങി."
കാളകള്‍ വികൃതി കാണിച്ചപ്പോള്‍ കമ്മളുട്ടി കലമ്പി,മാല മാല (ആനകളെ കൊണ്ട് നടക്കുന്ന പാപാന്മാര്‍ നില്കാനെ നടക്കാനേ എന്ന് പറയുമ്പോള്‍ അവ അനുസരിക്കുനത് കണ്ടിട്ടില്ലേ)അത് പോലെ ഉള്ള ഒരു പ്രയോഗം ആണ് മാല മാല അതായതു വികൃതി നിര്‍ത്തി അടങ്ങി നിന്നോ എന്ന് പറഞ്ഞതും എല്ലാ ലക്ഷണങ്ങളും ഒത്ത കാളകള്‍ അവരുടെ വികൃതി നിര്‍ത്തി അനുസരണയോടെ നിന്നു
നായകനെ പോലെ തന്നെ വീരനും ശക്തനും ആയിരുന്നു മിത്രമായ കമ്മളുട്ടിയും എന്ന് സാരം.
"പോത്തുകളുടെ വട്ടക്കൊമ്പുകള്ക്കിടയില് ഒട്ടും സങ്കോചമില്ലാതെ നില്ക്കുന്ന ചെറുബാല്യേക്കാരനെ നോക്കി പൊരുത്തുകാര് കൂളന്മാര് മിഴിച്ചേ നിന്നു. കരിങ്ങാലിക്കാതല്‍ പോലൊരുത്തന്!അവന്ക്കൊരു കൂസലില്ല.കുലുക്കവുമില്ല. ശെത്തം പാടാന്‍ കൂളന്മാര്ക്കാവുന്നില്ല. നാക്കിറങ്ങിപ്പോയോ?
ReplyDeleteവെട്ടുന്ന പോത്തുകള്‍ കൊമ്പ് കുലുക്കുന്നില്ല.
കുളമ്പുറച്ചുപോയോ!"
ചന്തയിലെ കാഴ്ച്ചകാരുടെ അത്ഭുദം ആണ് വരച്ചു കാട്ടുന്നത് ഇത്രയും വലിയ പോത്തുകള്‍ എന്തിനും പോന്ന പോത്തുകള്‍ ചന്ത തന്നെ നിലം പരിശാകാന് പൊന്നെ പോത്തുകള്‍ ഈ ചെറിയ പിള്ളേരുടെ മുന്നില്‍ അനുസരണയോടെ നില്കുന്നത് കണ്ടപ്പോള്‍ കാഴ്ച്ചകാര് ചിന്തിച്ചു പോകുന്നു ശെത്തം പാടാന്‍ കൂളന്മാര്ക്കാവുന്നില്ല. നാക്കിറങ്ങിപ്പോയോ?
വെട്ടുന്ന പോത്തുകള്‍ കൊമ്പ് കുലുക്കുന്നില്ല.
കുളമ്പുറച്ചുപോയോ!
കൊമ്പുകളെ കുറിച്ച് നേരത്തെ തന്നെ പറഞ്ഞല്ലോ അത്രയും വലിപ്പമുള്ള കൊമ്പുകളുടെ ഇടയില്‍ നില്കുന്ന അവരെ നോക്കി കാഴ്ചക്കാര്‍ അത് ഭുത പെട്ട് പോകുന്നു.അസാമാന്യ ശക്തി ഉള്ളവര്‍ ആയിരുന്നു രണ്ടു പേരും മാത്രമല്ല കര്‍ഷക പാരമ്പര്യ ഉള്ള രണ്ടു പേര്‍ക്കും പോത്തുകളെ നിലക്ക് നിര്‍ത്താനും എല്ലാം കഴിയും എന്ന് കാണിക്കുന്നു
ഒരു ചെമ്പുകിടാരംപോലെ കാളകളുടെ പൂഞ്ഞക്കെട്ടുകള്ക്കിടയില് തറപ്പിച്ചു നില്ക്കുന്ന ബാല്യേക്കാരനെ നോക്കി തെക്കരും വടക്കരും റാവുത്തരും മൗനം പൂണ്ടു
ReplyDeleteചെമ്പുകിടാരം = ചെമ്പ് പാത്രം
പൂഞ്ഞക്കെട്ടു = കാളയുടെ പുറത്തു കാണുന്ന കൂന
"തെക്കരും വടക്കരും റാവുത്തരും"
വിവിധ ദേശത്തില്‍ ഉള്ളവര്‍ ചന്ത ദിവസം ഒത്തു കൂടുന്നു എന്ന് സാരം. വിവിധ മതത്തിലും സംസ്കാരത്തിലും പെട്ട ആളുകള്‍ ചന്തയില്‍ വന്നു കച്ചവടം നടത്തിയിരുന്നു.അന്യം നിന്നു പോകുന്ന മനുഷ്യ സ്നേഹം കോവിലന് ആണ് വരച്ചു കാട്ടുന്നത്
ബാല്യേക്കാരനെ നോക്കി തെക്കരും വടക്കരും റാവുത്തരും മൗനം പൂണ്ടു
ഉണ്ണീരിക്കുട്ടി,കമാളു എന്നിവരുടെ അസാമാന്യ പാടവത്തില്‍ അന്തം വിട്ടു പോയ കാഴ്ച്ചകാര് അത്ഭുദം കൊണ്ട് ഒന്നും മിണ്ടാനാകാതെ നിന്നു പോയി എന്ന് സാരം
"ഷൂളം പാടാന്‍ പോലും ചുണ്ടുകള്‍ ഉരുളുന്നില്ലല്ലോ!
ReplyDeleteഇദെന്താണ്?
കണ്കെട്ടുണ്ടോ?”
അതായാത് ഇവരുടെ അസാമാന്യപാടവം കണ്ടു ചുണ്ട് ഒന്ന് അനക്കാന്‍ പോലും പറ്റാത്ത വിധം കാഴ്ച്ചകാര് നിന്നു പോയി.
വിജയന്‍സാര്‍,ഞാന്‍ പറഞ്ഞതും sslc ടെ കാര്യം തന്നെയാണ്.c- grade നു താഴെയുള്ളവര്‍ക്ക് മാര്‍ക്ക് കിട്ടില്ല.
ReplyDeleteകഥാ സംഗ്രഹം
ReplyDeleteഉണ്ണീരിക്കുട്ടി തന്റെ ആത്മ മിത്രമായ കമ്മളുട്ടിയെ കൂട്ടി ഏഴര വെളുപ്പിന് തന്നെ പോത്തുകളെ വാങ്ങാം വാണിയം കുളം ചന്തയിലേക്ക് പുറപെട്ടു.കാടും മലയും പുഴകളും താണ്ടി ആരെയും കൂസാതെ അവര്‍ ചന്തയില്‍ എത്തി ലക്ഷണമൊത്ത പോത്തുകളെയും കാളകളെയും വാങ്ങി തിരികെ യാത്ര തുടങ്ങി.വഴി മദ്ധ്യേ അവര്‍ക്ക് കലശലായ ദാഹം തുടങ്ങി.പോത്തുകള്‍ക്കും കാളകള്‍ക്കും ദാഹം ഉണ്ടായിരുന്നു.ഊരും പേരും അറിയാത്ത സ്ഥലത്ത് അവര്‍ ഒരു ആലും ആല്‍ത്തറയും കിണറും കല്തൊട്ടിയും കണ്ടു.പക്ഷെ വെള്ളം കോരി കുടിക്കാന്‍ യാതൊരു വഴിയും ഇല്ലായിരുന്നു പാളയോ കയറോ അവിടെ എങ്ങും ഉണ്ടായിരുനില്ല.
എന്ത് ചെയും എന്നറിയാതെ വിഷമിച്ചു അവര്‍ ആല് ചുവട്ടില്‍ തങ്ങളുടെ ഓല കുടയും ചാരി ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അറിയാതെ ക്ഷീണം കൊണ്ട് ഉറങ്ങി പോയി.പെട്ടാണ് ഒരു കാല് ചിലമ്പിന്റെ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ അവര്‍ കണ്ടത് കല്‍തൊട്ടി നിറയെ വെള്ളം ആണ്.വേണ്ടുവോളം വെള്ളം അവര്‍ കുടിച്ചു കണ്ണ് കാലികള്‍ക്കും മതിയാകുവോളം വെള്ളം കൊടുത്തു.ക്ഷീണം മാറ്റി വീണ്ടും യാത്ര തുടരാനായി ഓല കുട എടുക്കാന്‍ നോക്കിയപ്പോള്‍ കുട അനങ്ങുന്നില്ല. കന്നു കാലികളും ഉറച്ചു പോയിരിക്കുന്നു.
ഉണ്ണീരിക്കുട്ടി മനസ്സിലാകി വന്നത് അദൃശ്യ ശക്തിയാണ്.ഭഗവതിയാണ് ചോലകുലങ്ങര ഭഗവതി ആണ് വന്നത്.ഞങ്ങളെ പോകാന്‍ അനുവദിക്കണം എന്ന് പ്രാര്‍ഥിച്ചു ഫലമില്ല . ഗുരുവിനെ പ്രാര്‍ഥിച്ചു അച്ഛനെ പ്രാര്‍ഥിച്ചു എനിട്ടും ഫലമില്ല . അവസാനം അമ്മയെ മനസ്സില്‍ ധ്യാനിച്ചു അതോടെ ഉണ്ണീരിക്കുട്ടി ക്ക് ഒരു അസാമാന്യ ശക്തി കിട്ടി . മൂപ്പന് എഴുന്നേറ്റു ആല്‍ത്തറയില്‍ നിന്നും ഒരു പുഷ്പം എടുക്കുന്ന പോലെ കുടയും എടുത്തു മുന്‍പേ നടന്നു കന്നു കാലികളും കമ്മളുട്ടിയും പുറകെയും.
ആ നടത്തം അവസാനിച്ചത് മൂപ്പിലശേരിയിലെ (ഉണ്ണീരി മൂപന്റെ തറവാട്)ചോലകുളതിലാണ്.
പാള പൊതിയും പാണകോലും കാര്‍ഷിക കേരളത്തിന്റെ സ്വന്തമാണ്.മുറുക്കാന്‍ പാലയിലാണ് പോതിയാര് വെള്ളം കോരാനും പാള ഉപയോഗിച്ചിരുന്നു.കന്നു പൂട്ടാന്‍ ഉപയോഗിച്ചിരുന്ന ഒരു കോലാണ് പാണകോല്.
ReplyDeleteപരാകുട്ടിയും മലവായിയും ദ്രാവിഡ ദൈവങ്ങള്‍ ആണ് ചെമ്പന്‍ ,കാരി എന്നിവ പോത്തുകളുടെ ഇനങ്ങള്‍ ആണ് പുല്ല,മൈല ഇവ രണ്ടിനം കാളകള്‍ ആണ്.കണ്ണുകളുടെ കൊമ്പും വാലും പല്ലും നോക്കിയാണ് അവയുടെ ലക്ഷണം മനസ്സിലാക്കുന്നത്.
ആലും തറയും ചന്തയും കല്തൊട്ടിയും തനീര്‍ പന്തലും എല്ലാം ഗ്രാമത്തിന്റെ നന്മകള് ആണ്.ജാതി തീണ്ടാത്ത ദേശം തീണ്ടാത്ത സൌഹൃദമാണ് അന്ന് ഉണ്ടായിരുന്നത് എന്നതിന് നല്ല ഉദാഹരണം ആണ് "തെക്കരും വടക്കരും റാവുത്തരും". ഉണ്ണീരികുട്ടിയുടെയും കമ്മളുകുട്ടിയുടെയും സൌഹൃദവും ഇത് തന്നെ ആണ് കാണിക്കുന്നത് .
ഗുരുക്കന്മാരേയും പ്രകൃതിയെയും അച്ഛനമ്മമാരെയും ബഹുമാനിച്ചിരുന്ന ആധാരിച്ചിരുന്ന ഒരു തലമുറ ആയിരുന്നു പണ്ട് ഉണ്ടായിരുന്നത് (ഇന്ന് ഇലാതിരിക്കുന്നതും).ഇതിനെല്ലാം വിവിധ ഉദാഹരണങ്ങള്‍ ഈ നോവലില്‍ കാണാം.
കുടയിലും ചുരികയിലും ദേവി ചൈതന്യം ഉള്ളതായി ഒരു വിശ്വാസം ഉത്തര കേരളത്തില്‍ ഉണ്ടായിരുന്നു .ഇത്തരം വിശ്വാസം ആളുകള്‍ക്ക് വലിയ ഒരു ആത്മബലം നല്‍കിയിരുന്നു.ആധുനിക ജനത ഇവയെ കെട്ടു കഥകള്‍ അല്ലെങ്കില്‍ പുച്ഛത്തോടെ കാണുന്നു എന്ന് മാത്രം
ഞാന്‍ പാടി കൊണ്ടാണ് തട്ടകം എഴുതുന്നത് എന്ന് കോവിലന് തന്നെ പറഞ്ഞിട്ടുണ്ടല്ലോ നോവലില്‍ ഇതിനു ധാരാളം ഉദാഹരണം കാണാം .അതില്‍ ഒന്നാണ്
ReplyDelete"ഉണ്ണീരിക്കുട്ടി പോത്ത് വാങ്ങിച്ചു.കമ്മളുട്ടി കാള വാങ്ങിച്ചു. ഉരുക്കള്‍ കൈമാറുമ്പോള്‍ പൊരുത്തുകാര് ആര്‍പ്പ് വിളിച്ചു-കൂളന്മാര്.
കന്ന് ചന്ത കലക്കട്ടെ.
പോത്തുകളെ കയ്യേറ്റപ്പോള്‍ ഉണ്ണീരി മുരണ്ടു.ഓ!
ഒത്ത പോത്ത് ചുളിഞ്ഞു."
നാടോടി പാട്ടിന്റെയും വടക്കന്‍ പാട്ടിന്റെയും സ്വാധീനം ഈ കവിതകളില്‍ എല്ലാം തന്നെ ദര്‍ശികാവുന്നതാണ്.
"പരീക്ഷ എല്ലാം കഴിഞ്ഞു സമയം കിട്ടുമ്പോള്‍ അര്ജുന് കണ്ണന് കുട്ടി എന്ന എഴുത്തുകാരന്റെ ഒടിയന് (D.C Books) എന്ന പുസ്തകം വാങ്ങി വായിക്കൂ .പാലക്കാട് ജില്ലയിലെ പരുത്തിപുള്ളി (ഞങ്ങളുടെ സ്ഥലം ആണ്)എന്ന ദേശത്തിന്റെ കഥ അതില്‍ കാണാം.ഒരു പക്ഷെ കണ്ണന് കുട്ടി എന്ന എഴുത്തുകാരനെ അത് എഴുതാന്‍ പ്രേരിപിച്ച ഘടകം കോവിലന്റെ തട്ടകം തന്നെ ആയിരിക്കാം."
പാലക്കാട് ടീം മാത്സിലും ഫിസിക്സിലും മാത്രമല്ല, മലയാളത്തിലും പ്രഗത്ഭരാണെന്ന് തെളിയിച്ചിരിക്കുന്നു. വിശദമായ മറുപടി. അഭിനന്ദനങ്ങള്‍.
ReplyDeleteവലതു പക്ഷ മുന്നണിയുടെ ഭരണത്തിൽ വന്നതോടെ കേരളത്തിലെ അദ്ധ്യാപകർക്കു ഇനി പരിശീലനം വേണ്ട
ReplyDeleteവലതു പക്ഷ മുന്നണിയുടെ ഭരണത്തിൽ വന്നതോടെ കേരളത്തിലെ അദ്ധ്യാപകർക്കു ഇനി പരിശീലനം വേണ്ട
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല കാര്യമല്ലേ? വിവാദ സി.ഡി.വ്യവസായവും നുണ പുസ്തക വ്യവസായവും അവസാനിച്ചെന്നു കരുതാം
ReplyDelete@nmkm
ReplyDeleteനല്ല കാര്യമല്ലേ? വിവാദ സി.ഡി.വ്യവസായവും നുണ പുസ്തക വ്യവസായവും അവസാനിച്ചെന്നു കരുതാം
@ പാലക്കാട് ടീം, അര്‍ജുനും പത്താംക്ലാസ്സില്‍ പഠിക്കുന്ന മറ്റു കുട്ടികള്‍ക്കും നിങ്ങളുടെ വിലയേറിയ മറുപടി പ്രയോജനപ്പെടുമെ ന്നതിന് സംശയമില്ല. വളരെ നന്ദി!! (അര്ജുന് ഇപ്പോള്‍ ഉറങ്ങുകയാണ്. നേരത്തെ നെറ്റില്ലായിരുന്നു.)
ReplyDeletekvtä-äv am-¯-a-än-Iv-kv ¢-ºv `m-c-hm-ln-I-fp-sS en-kv-än l-bÀsk-¡-dn A-²ym-]I-sc DÄ-s¸-Sp-¯n-b-Xm-bn I-nÃ!!. A-hÀ-¡v th-sd ¢-ºv B-bncn¡p-tam?.{]-kvXp-X en-kvd-dpIq-Sn e-`y-am-¡ptam ?.
ReplyDeleteഒരു ജില്ലയില്‍ അപ്പീല്‍ വഴി മത്സരത്തില്‍ പങ്കെടുത്ത കുട്ടിക്ക് അതേ ജില്ലയില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത ഒന്നാം സ്ഥാനക്കാരനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലേ ഗ്രേഡിനു പരിഗണിക്കുകയുള്ളു.രണ്ടാം സ്ഥാനക്കാരനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ പോര. ഗ്രേഡ് ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയില്ല
ReplyDelete@ പാലക്കാട് team
ReplyDeleteഇത്രയും വിശദമായി ഈ ഭാഗത്തിന്റെ അര്‍ത്ഥം അയച്ചുതന്നതിന് നന്ദി.ഓരോ വാക്യത്തിന്റെയും അര്‍ത്ഥം എടുത്തുപറഞ്ഞത് വളരെ ഉപയോഗപ്രദം തന്നെ.പാഠഭാഗത്തിന്റെ ആശയം മുഴുവനായി പറഞ്ഞിരിക്കുന്നതും പ്രയോജനപ്രദമാണ്. ഞങ്ങളുടെ പാഠഭാഗം മുഴുവന്‍ സംഘടിപ്പിക്കുകയും അര്‍ത്ഥം നല്‍കുകയും ചെയ്തതിന് നന്ദി പറയുന്നു.
@ പാലക്കാട് ടീം
ReplyDeleteനിങ്ങളുടെ അസാമാന്യ പാടവത്തില്‍ അന്തം വിട്ടു പോയ കാഴ്ചക്കാര്‍ അത്ഭുതം കൊണ്ട് ഒന്നും മിണ്ടാനാകാതെ നിന്നു പോയി എന്ന് സാരം .
ഇതികര്‍ത്തവ്യതാമൂഢനായി നിന്നുപോയി
ReplyDeleteMr.Sreekumar,
ReplyDeletefor HSS, Math Quiz, Please let me know the answers given below are correct or not.
1) yes, (2) 66660 (3)99/100, (4) 1<x-y<4
(5) 2, (6)y= x+sqrt2,
(7)sq(x-1)+ sq(y-1)=2, (8)I y +IxI I=1
(9)Is it represent Ellipse in complex plane (10)(1/2,5/4), (11)a,(12) c, (13)b
(14)b, (15)b, (16) 1 1/3hrs (17)8cm
(18)h/(sec X-1) (19)Is its focus at 100m from vertex? (20) 20m
HITHAYUDE HS MATHS QUIZ ANSWERS MARIPPOYITTUNALLO?
ReplyDeleteMr.Sreekumar sir,
ReplyDeleteI doubt No correct answer is given for Q.No:14 (HSS Math quiz), As per the graph, when x =0, y is positive, but no option is given for such y.
Mr.Sreekumar sir,
ReplyDeleteI doubt No correct answer is given for Q.No:14 (HSS Math quiz), As per the graph, when x =0, y is positive, but no option is given for such y.
HS Section
ReplyDelete2) 3/.3 = 10
3)--------
4)13
5)9cm
6)3*
7)k= 1/2 = 0.5
8)y=120
9)2
10)10
11)15 or 29
12)51
13)500
14)60%
15)13
16)9
17)1
18)3:1
19)Pie A
20)5cm
Answer for Q NO:8, y = 40 & for Q No: 11: given that one entry is wrong, it suppose to be 15, can it be 29?
Please send answers of HSS quiz
ReplyDeleteplz get us more quiz qns plz
ReplyDelete