കോസൈന്‍ നിയമം

>> Tuesday, September 27, 2011


മാത്‌സ് അധ്യാപകര്‍ക്കും ഗണിതസ്നേഹികള്‍ക്കും പിന്നെ ഗണിതതല്പരരായ കുട്ടികള്‍ക്കുമായി ജന്മംകൊണ്ട മാത്‌സ് ബ്ലോഗില്‍ ഗണിതം കുറയുന്നുവെന്ന് പരിഭവം പറഞ്ഞത് ക്ലസ്റ്ററില്‍ പങ്കെടുത്ത ചില അധ്യാപികമാരും കേരളത്തില്‍തന്നെ അറിയപ്പെടുന്ന ചില വിശിഷ്ടവ്യക്തികളുമാണ്. അത് എല്ലാ ഗൗരവത്തോടെയും കാണുന്നു. മനഃപൂര്‍വ്വമല്ല. വിഷയദാരിദ്ര്യവുമല്ല. സമയക്കുറവ് മാത്രമാണ്. ഈ കഴിഞ്ഞ ക്ലസ്റ്ററില്‍ ഒരു ചര്‍ച്ചാവിഷയം ഉണ്ടായിരുന്നു. പാഠപുസ്തകത്തില്‍ നേരിട്ട് പറയാത്ത എന്നാല്‍ പാഠഭാഗങ്ങളുമായി നേര്‍ബന്ധമുള്ള ഒരു പഠനപ്രവര്‍ത്തനം തയ്യാറാക്കുക.ക്ലസ്റ്ററില്‍ ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ ആര്‍.പി അല്ലാതിരുന്ന എനിക്ക് ഒരു പഠനപ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കേണ്ടിവന്നു. അത് ത്രികോണമിതിയില്‍നിന്നാകണമെന്ന് പറഞ്ഞപ്പോള്‍ പണ്ട് ഒരുക്കിവെച്ച ഒരു പ്രവര്‍ത്തനം മനസില്‍ ഓടിയെത്തി.
പാഠപുസ്തകത്തില്‍ എണ്‍പത്തി ആറാമത്തെ പേജില്‍ കോസൈന്‍ നിയമം കൊടുത്തിരിക്കുന്നു. a , b , c ത്രികോണത്തിന്റെ വശങ്ങളും A , B , C അവയ്ക്കെതിരെയുള്ള കോണുകളുമായാല്‍ $a^2 = b^2 +c^2 - 2bc \cos A $എന്നതാണ് നിയമം .

ചിത്രം നോക്കിയല്ലോ. നമുക്ക് പരിചയമുള്ള പല ജ്യാമിതീയ ആശയങ്ങളും സ്വയം വെളിവാകുന്നില്ലേ? അര്‍ദ്ധവൃത്തത്തിലെ കോണ്‍ , പരസ്പരം ഖണ്ഡിക്കുന്ന PB , CD എന്നീ ഞാണുകള്‍ എന്നിങ്ങനെ. പിന്നെ ഒരു കൊച്ചുത്രികോണം കാണാം . ത്രികോണം OQB തന്നെ. വൃത്തത്തിന്റെ ആരം a ആണെന്നെടുക്കുക. കൊച്ചുത്രികോണത്തില്‍ B യുടെ എത്ിര്‍വശം b യും BQ = c യും ആകട്ടെ . OB = aആണല്ലോ?
ത്രികോണം APB യില്‍ $‌‌\cos B = \frac{PB}{AB} $ , $ PB = 2a \cos B$ . അതിനാല്‍
$ PQ = 2a \cos B - c$ആകുമല്ലോ.
ഇനി ഞാണ്‍ ഖണ്ഡന ബന്ധം ഉപയോഗിക്കാം .
$PQ \times QB = QD \times QC $
QD = a-b ആണല്ലോ. അപ്പോള്‍ $(a - b) \times (a+b) = c \times (2a\cos B -c)$
$a^2 -b^2 = 2ac \cos B - c^2$
$b^2 = a^2 + c^2-2ac \cos B $

ഇനി മറ്റൊരു കാര്യം
ബ്ലോഗ് സന്ദര്‍ശകരായ അധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റിയ നമ്മുടെ അര്‍ജ്ജുന്‍ എഴുതുന്നു....
സര്‍

പത്താം ക്ലാസിലെ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിന്റെ മെച്ചപ്പെടുത്തിയതും തെറ്റു തിരുത്തിയതുമായ ഉത്തരങ്ങള്‍ ഇതോടൊപ്പം അയയ്ക്കുന്നു. തെറ്റു തിരുത്താന്‍ എന്നെ സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ബ്ലോഗിലെ മാന്യ വായനക്കാരുടെ കമന്റില്‍നിന്നും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

കുറെ കുട്ടികള്‍ക്കെങ്കിലും ഇതു പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ,

അര്‍ജുന്‍ വിജയന്‍
പുനലുരിലെ ക്ലസ്റ്ററില്‍ ഈ ഉത്തരങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തെന്ന് നമ്മുടെ നസീര്‍ സാര്‍ അറിയിച്ചു. അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നസീര്‍സാര്‍ വഴി അര്‍ജുന് കിട്ടിയതായും അറിഞ്ഞു . നന്ദി .
Click here to download the corrected answers of Onam Question Bank


Read More | തുടര്‍ന്നു വായിക്കുക

സ്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ്

>> Sunday, September 25, 2011

മലയാളം സഞ്ചാരസാഹിത്യത്തിന് ഇലക്ട്രോണിക് മാധ്യമമായ ഇന്റര്‍നെറ്റിലൂടെ പുതുഭാഷ്യം രചിച്ചുയര്‍ത്തിയെടുത്തിയവരിലൊരാളായ നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെ മാത്‍സ് ബ്ലോഗ് വായനക്കാര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അദ്ദേഹത്തിന്റെ ബ്ലോഗായ ചില യാത്രകള്‍ കുട്ടികള്‍ക്ക് ധൈര്യമായി നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അദ്ദേഹം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ് എന്നറിയപ്പെടുത്തുന്ന TCS IT Wiz നെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ വാര്‍ത്തയിലൂടെ.

സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ് ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ച് നടക്കും. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ടീം ഡിസംബറിലുള്ള ദേശീയ ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 7 വെള്ളിയാഴ്ച്ച, കലൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‌ഡിന് എതിര്‍വശത്തുള്ള ഗോകുലം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍, പ്രീ യൂണിവേര്‍സിറ്റി ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് അംഗങ്ങള്‍ വീതമുള്ള എണ്ണമറ്റ ടീമുകളെ പങ്കെടുപ്പിക്കാവുന്നതാണ്.

മത്സരത്തിന്റെ പ്രാദേശിക റൌണ്ടുകള്‍ രാജ്യത്തെ പ്രമുഖ 12 നഗരങ്ങളായ ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, പൂനെ, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ലക്നൌ, കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായാണ് നടത്തുന്നത്. പ്രാദേശിക മത്സരങ്ങളില്‍ വിജയികളാകുന്ന 12 ടീമുകള്‍, ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ദേശീയ തലത്തിലുള്ള ഫൈനലില്‍, നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടത്തിനുവേണ്ടി മാറ്റുരയ്ക്കും. മത്സരത്തിനിനുള്ള അപേക്ഷകള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി, ഒക്ടോബര്‍ 5ന് മുന്‍പ് കിട്ടത്തക്കവിധം, ടി.സി.എസ്. ഐ.റ്റി. വിസ് കോ-ഓര്‍ഡിനേറ്റര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, തേജോമയ, എല്‍. & റ്റി. ടെക് പാര്‍ക്ക് ലിമിറ്റഡ്, ഇന്‍‌ഫോ പാര്‍ക്ക് ക്യാമ്പസ്, കുസുമഗിരി പി.ഓ, കാക്കനാട്, കൊച്ചി, എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- ശ്രീമതി ലിമി റോസ്, (ഫോണ്‍) 0484 6618081, (ഫാക്സ്) 0484 6645255, (ഇ-മെയില്‍), limi.rose@tcs.com (മൊബൈല്‍) +91 9037010003. www.tcsitwiz.com എന്ന സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും ഇക്കൊല്ലം ഉണ്ട്.

കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയൂടെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി, രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് മത്സരമായ TCS IT Wiz നടത്തിപ്പോരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിവര സങ്കേതികവിദ്യാ കമ്പനിയായ ടി.സി.എസ്, സാങ്കേതിക മേഖലയിലും, ലോക വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവര സാങ്കേതിക വിദ്യയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും, സാദ്ധ്യതകള്‍ ഉണര്‍ത്താനും, ജിജ്ഞാസ തുളുമ്പുന്ന യുവമനസ്സുകളില്‍ അതിനുള്ള അഭിനിവേശവും ഊര്‍ജ്ജവും വളര്‍ത്താനുമാണ് TCS IT Wiz ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിളും, ധനപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യ അഖണ്ഡമായ ഒരു പങ്കാണ് കൈയ്യാളുന്നത്.

ക്വിസ്സ് ഘടന :- പൊതുവായ 20 ചോദ്യങ്ങള്‍ അടങ്ങുന്ന പ്രാഥമിക എഴുത്ത് റൌണ്ടായിരിക്കും എല്ലാ ടീമുകള്‍ക്കും ഉണ്ടാകുക. കാല്‍ ചോദ്യങ്ങള്‍ ശബ്ദ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറല്‍ സംവിധാനത്തിലൂടെ ആയിരിക്കും. കമ്പനിയുടെ, പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഉത്തരക്കടലാസില്‍ ആണ് മത്സരാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്.

ഫൈനല്‍ :- ഏറ്റവും മുന്നിലെത്തുന്ന ആദ്യത്തെ ആറ് ടീമുകള്‍ അന്തിമ മത്സരത്തിലേക്ക് യോഗ്യരാവും. ഒരു വിദ്യാലയത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതില്‍ നിന്ന് മികച്ച ടീമിനെ മാത്രമേ ഫൈനലിലേക്ക് പരിഗണിക്കൂ. ഈ ആറ് ടീമുകളെ വെച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമായിരിക്കും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കുക.

പ്രാദേശിക വിജയികള്‍ ഗാലക്സി ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന് പുറമേ ഡിജിറ്റല്‍ ക്യാമറയും ട്രോഫിയും സമ്മാനമായി നേടും. രണ്ടാം സമ്മാനാര്‍ഹര്‍ക്ക് ഓരോ ഐ പോഡ് ടച്ചിന് പുറമേ ട്രോഫിയും ലഭിക്കും. ഫൈനലില്‍ എത്തുന്ന ആറ് ടീമംഗങ്ങള്‍ക്കും കമ്പനിയുടെ വക ട്രാവല്‍ ബാഗ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, യു.എസ്.ബി. പെന്‍ ഡ്രൈവ് മുതലായവ സമ്മാനമായി ലഭിക്കും.

വിഷയം :- ഇന്റര്‍നെറ്റ് ലോകവും വ്യത്യസ്തമായ വെബ് സൈറ്റുകളും, ഐ.റ്റി. പദങ്ങളും അപരപദങ്ങളും, അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ ഐ.റ്റി. വ്യക്തിത്വങ്ങള്‍, ഐ.റ്റി. കമ്പനികളുടെ പരസ്യങ്ങളും, സോഫ്റ്റ്‌വെയര്‍ ഉല്‍‌പ്പന്നങ്ങളും ബ്രാന്‍ഡുകളും, ഐ.റ്റി. ചരിത്രം എന്നതിന് പുറമേ ഐ.റ്റി. ഫലിതങ്ങളുമൊക്കെ ചേര്‍ന്ന വിവരസാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള പ്രായോഗിക വിഷയങ്ങളില്‍ മത്സരം ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസം, ഉല്ലാസം, പുസ്തകങ്ങള്‍, മള്‍ട്ടിമീഡിയ, സംഗീതം, സിനിമ, ഇന്റര്‍നെറ്റ്, ബാങ്കിങ്ങ്, പരസ്യങ്ങള്‍, സ്പോര്‍ട്ട്സ്, കളികള്‍, സോഷ്യന്‍ നെറ്റ്‌വര്‍ക്കുകള്‍, ബ്ലോഗിങ്ങ്, സെല്‍ ഫോണുകള്‍ എന്നുതുടങ്ങി ഐ.റ്റി മേഖലയുമായി ബന്ധപ്പെട്ട് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിവിധ കാര്യങ്ങളും മത്സര വിഷയത്തിന്റെ ഭാഗമാകും. ടി.സി.എസ്. കമ്പനിയെക്കുറിച്ചുള്ള ഒരു പ്രത്യേക റൌണ്ടും ഉണ്ടായിരിക്കുന്നതാണ്. (റെഫര്‍ ചെയ്യുക - www.tcsitwiz.com & www.tcs.com )

ടാറ്റാ കണ്‍സള്‍ട്ടള്‍സി സര്‍വ്വീസിനെപ്പറ്റി (TCS) :- വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി, വ്യവസായിക പരിഹാരങ്ങള്‍, ആഗോള വ്യവസായത്തിന് ആനുകാലികമായ ഫലപ്രാപ്തി, എന്നിവയൊക്കെ മറ്റേതൊരു ഐ.റ്റി. സ്ഥാപനത്തേക്കാളും ഉയര്‍ന്ന തലത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് നല്‍കുന്നു. ടാറ്റാ വ്യവസായ ശൃഖലയുടെ ഭാഗമായ ടി.സി.എസ്സില്‍, വിദദ്ധ പരിശീലനം ലഭിച്ച 202,000 ല്‍ അധികം കണ്‍സള്‍ട്ടന്‍സ് 42 രാജ്യങ്ങളിലായി സേവനം അനുഷ്ടിക്കുന്നു. 2011 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസായം ചെയ്തിരിക്കുന്ന ടാറ്റാ കള്‍സള്‍ട്ടന്‍സി, നാഷണല്‍ സ്റ്റോക്ക് എക്ച്ചേഞ്ച്, മുംബൈ സ്റ്റോക്ക് എക്ച്ചേഞ്ച് പട്ടികയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tcs.com സന്ദര്‍ശിക്കുക.

മീഡിയ ബന്ധങ്ങള്‍ക്ക് :‌-

ശ്യാമള എം. പദ്മനാഭന്‍ shamala.p@tcs.com (+91 9820329507)
സുജാത മാധവ് ചന്ദ്രന്‍ sujata.madhav@tcs.com (+91 9249537250)


Read More | തുടര്‍ന്നു വായിക്കുക

പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍ - അര്‍ജുന്‍ വക..!

>> Thursday, September 22, 2011


ഇന്നലെ വന്ന ഒരു മെയില്‍ വായിക്കുമല്ലോ?
ബഹുമാനപ്പെട്ട സാര്‍,
ഞാന്‍ കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്.പേര് അര്‍ജുന്‍ വിജയന്‍.ഓണപ്പരീക്ഷയോടനുബന്ധിച്ച് കിട്ടിയ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യങ്ങളുടെ ഞാന്‍ തയ്യാറാക്കിയഉത്തരങ്ങള്‍ ഇതോടൊപ്പം അറ്റാച്ചമെന്റായി അയയ്ക്കുന്നു.പ്രസിദ്ധീകരണയോഗ്യമാണോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
വളരെ സന്തോഷത്തോടെ തന്നെ അര്‍ജുന്റെ ആഗ്രഹം നിറവേറ്റുന്നു. തുടര്‍ചര്‍ച്ചകളും അനുബന്ധപ്രവര്‍ത്തനങ്ങളും മുന്നോട്ടുനയിക്കാന്‍ നമ്മുടെ ഫിസിക്സ് അധ്യാപകരുണ്ടാകും . ഗീത ടീച്ചറിനും , ഉണ്ണിമാസ്റ്റര്‍ക്കും ബാബുസാറിനും പിന്നെ പാലക്കാട്ടുള്ള വിദ്യാര്‍ഥിസംഘത്തിനും ഇതില്‍ നല്ല താല്പര്യം ഉണ്ടാകും . തീര്‍ച്ച ...

അല്പം ഭൗതീകശാസ്ത്രം തന്നെയാവാം ഇന്നത്തെ പോസ്റ്റ് . കഴിഞ്ഞ ക്ലസ്റ്ററിന് ആലുവായില്‍ ഉയര്‍ന്നുവന്ന ഒരു സംശയം .
ഒരു കല്ല് മുകളിലേയ്ക്കെറിയുന്നു. നിശ്ചിത ഉയരത്തില്‍ എത്തിയശേഷം എറിഞ്ഞ സ്ഥാനത്തുതന്നെ തിരിച്ചെത്തുന്നു. മുകളിലേയക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും താഴെയ്ക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും തുല്ലമാണെന്ന് എങ്ങനെ സ്ഥാപിക്കാം
u ആദ്യപ്രവേഗത്തോടെയാണ് എറിയുന്നതെന്ന് കരുതുക. മുകളിലേയ്ക്കുള്ള ദൂരം h ആണെങ്കില്‍ , ആ ഉയരത്തിലെത്തുമ്പോള്‍ പ്രവേഗം പൂജ്യമാകും .

$h = u\times t_1 - \frac{1}{2} \times g \times t^2$
$0 = u - g\times t$
$t_1= \frac{u}{g} $


$t_1$ന്റെ വില ആരോപിച്ചാല്‍
$ h = u \times \frac{u}{g} - \frac{1}{2} \times g \times \frac{u^2}{g^2}$
$ h = \frac{u^2}{g}$
ഇനി താഴോട്ടുള്ള യാത്ര നോക്കാം . സമയം $t_2$ എന്നെടുക്കാം
താഴെയ്ക്കള്ള യാത്രയുടെ ആദ്യപ്രവേഗം 0 ആണ്. ദൂരം h തന്നെയാണ്
$\frac{u^2}{g} = 0 \times t_2 + \frac{1}{2} \times g \times {t_2}^2 $
$ t_2 = \frac{u}{g}$
$t_1 = t_2 $
ഇനി അര്‍ജുന്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ . അര്‍ജുനെ അഭിന്ദിക്കുന്നു. അര്‍ജുന്റെ കൂട്ടുകാര്‍ക്ക് ഇതൊരു മാതൃകയാവട്ടെ .
Click here for the Answers Prepared by Arjun Vijay


Read More | തുടര്‍ന്നു വായിക്കുക

നമ്മുടെ മേളകളും ഉത്സവങ്ങളും

>> Monday, September 19, 2011

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നമ്മള്‍ക്ക് അഭിപ്രായവത്യാസമുണ്ടാവാന്‍ ഒട്ടേറെ സാധ്യതകള്‍ കാണുന്നു.ഇത്തരം മേളകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ആശയങ്ങള്‍ തോന്നുന്നു. അവയെക്കുറിച്ച് അധ്യാപകന്‍, രക്ഷിതാവ്, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കിടുമല്ലോ?

ഇപ്പോള്‍ നടക്കുന്ന മേളകള്‍ ഇവയാണ്.
1. വിദ്യാരംഗം കലാസാഹിത്യവേദി
2. സ്കൂള്‍ കലോത്സവം
3. അറബിക് കലോത്സവം
4. സംസ്കൃതോത്സവം
5. ശാസ്ത്രമേള
6. ഗണിതശാസ്ത്രമേള
7. സാമൂഹ്യശാസ്ത്രമേള
8. ഐ.ടി. മേള
9. പ്രവൃത്തപരിചയമേള
10. കായികമേള
11. ഗെയിംസ് മത്സരങ്ങള്‍
ഇത്രയൊക്കെ വ്യത്യസ്തങ്ങളായ മേളകള്‍ വിപുലമായി നടത്തിയിട്ടും ഇവയിലൊന്നും പങ്കടുക്കാത്തവര്‍/ പങ്കടുക്കാനാവാത്തവര്‍ ധാരാളമുണ്ടാവുന്നു. ഈ അവസ്ഥ തീര്‍ച്ചയായും മാറേണ്ടതല്ലേ? സ്കൂള്‍മേളകള്‍ ചില സ്ഥലങ്ങളിലെങ്കിലും 'ദാരിദ്ര്യമേള'കളാവുന്നതും സംസ്ഥാനമേള 'ആര്‍ഭാടമേള'യാവുന്നതും നീതിക്കു നിരക്കാത്തതാണ്. മേളയ്ക്ക് ഒരുങ്ങുന്നതിനും അവതരിപ്പിക്കുന്നതിനും പണം ഇഷ്ടംപോലെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിപ്പെടാനാവാത്ത തലങ്ങളിലേക്ക് ഇവ മാറിപ്പോവുന്നു. ഇതിനു പരിഹാരം കാണേണ്ടതാണ്. ജഡ്ജ്മെന്റ് പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതിനു വേണ്ടിവരുന്ന ചെലവ് ഭീമമാവുന്നു. അതിനെന്തു പരിഹാരം? ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നത് നോക്കുക.

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ

2) ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

3) സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

4) ഇപ്പോള്‍ നമ്മുടെ മേളകള്‍ 9 ആയി . സ്കൂള്‍ തലത്തില്‍ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു മേളയിലെങ്കിലും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

8) ഓരോ സബ്ജില്ലകളിലും ജില്ലകളിലും വിവിധ മേളകള്‍ക്കാവശ്യമായ ജഡ്ജസ് പാനല്‍ ഉണ്ടാക്കേണ്ടതാണ്, അതില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവരായിരിക്കണം മറ്റു സബ്ജില്ലകളില്‍ ജില്ലകളില്‍ ജഡ്ജസാവേണ്ടത്. അവര്‍ക്കു നല്കേണ്ട പരമാവധി റമ്യൂണറേഷനെക്കുറിച്ചും തീരുമാനമുണ്ടാവേണ്ടതാണ്. പരാതിക്കു വിധേയരാവുന്ന ജഡ്ജിമാരെ പരാതി ബോധ്യപ്പെട്ടാല്‍ ഈ പാനലില്‍ നിന്നും എന്നേക്കുമായി ഒഴിവാക്കേണ്ടതാണ്.

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

10) സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന മേളകള്‍ക്കിടയില്‍ 15 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം. അപ്പീലുകള്‍ വഴി നേടുന്ന പ്രാതിനിധ്യം മേള തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പെങ്കിലും ഉറപ്പാക്കേണ്ടതാണ്. അതിനു ശേഷമുള്ളവ സ്വീകരിക്കപ്പെടാതിരിക്കാനുള്ള നിയമം ഉണ്ടാക്കേണ്ടതാണ്.

11) അപ്പീലുകള്‍ ഏതു തലത്തിലുള്ളതായാലും രജിസ്റ്റര്‍ ചെയ്താല്‍ അവ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ എന്ട്രി നടത്തിയിരിക്കണം. തീര്‍പ്പ് എന്താണെന്നു രേഖപ്പെടുത്തുകയും നിരസിച്ചതാണെങ്കില്‍ അതിന്റെ ഫീസ് സര്‍ക്കാറിന്റെ മേളഫണ്ടിലേക്ക് വകവെക്കേണ്ടതാണെന്ന് നിയമമുണ്ടാക്കണം

12) ജഡ്ജസ് ഓരോ ഇനത്തിലും വാല്യൂ പോയന്റ്സിന് അനുസരിച്ച് മാര്‍ക്ക് നല്‍കണം. അവ ആവശ്യപ്പെട്ടാല്‍ പരസ്യപ്പെടുത്തേണ്ടതുമാണ്

ഇനിയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പോസ്റ്റിന്റെ വിസ്താരഭയത്താല്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ വ്യക്തമാക്കുമല്ലോ? അവയില്‍ ശ്രദ്ധേയങ്ങളായവ നമുക്ക് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താം.


Read More | തുടര്‍ന്നു വായിക്കുക

ഫോട്ടോ അപ്​ലോഡ് ചെയ്യുന്നതെങ്ങനെ?

>> Tuesday, September 13, 2011

രണ്ടുദിവസമായി ഫോണ്‍ വിശ്രമമില്ലാതെ ചിലച്ചുകൊണ്ടിരുന്നത് എങ്ങിനെ ഫോട്ടോകളും വീഡിയോയും ഇന്റര്‍നെറ്റില്‍ അപ്​ലോഡ് ചെയ്യാമെന്ന് അറിയുന്നതിനുവേണ്ടി, ഇന്റര്‍നെറ്റ് പരിചയം കുറഞ്ഞ കുറേ സുഹൃത്തുക്കള്‍ വിളിക്കുന്നതുമൂലമാണ്. ഈ മാസം പതിനാലിനുമുമ്പ് നടത്തിത്തീര്‍ക്കേണ്ട രക്ഷിതാക്കള്‍ക്കുള്ള പാരന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ സൈറ്റ് അപ്​ഡേഷനുവേണ്ടിയാണ് ഈ തത്രപ്പാട് മുഴുവനും! പരിപാടികളൊക്കെ ഭംഗിയാക്കി, കുട്ടികളെ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയുമൊക്കെ റെഡിയാക്കി. പക്ഷേ അതെല്ലാം അപ്​ലോഡ് ചെയ്ത് ലിങ്ക് ഇവിടെ കൊടുക്കുന്നതാണറിയാത്തത്. ഫോണ്‍ വഴി സ്റ്റെപ്പുകള്‍ മുഴുവന്‍ വിശദീകരിച്ചുകൊടുക്കുന്നുണ്ടെങ്കിലും മാത്​സ് ബ്ലോഗിലൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചുകൂടേയെന്നാണ് പലരുടേയും ചോദ്യം! (മാത്​സ് ബ്ലോഗിലെ അറിയിപ്പുകളേയും പോസ്റ്റുകളേയും ഔദ്യോഗിക അറിയിപ്പുകളേക്കാളേറെ ആളുകള്‍ ആശ്രയിക്കുന്നതില്‍ സന്തോഷത്തേക്കാളേറെ ചങ്കിടിപ്പാണേറുന്നത്! ചില്ലറ ഉത്തരവാദിത്വമൊന്നുമല്ലല്ലോ..!!). "വിശ്വാസം, അതല്ലേ എല്ലാം!" എന്ന പരസ്യവാചകത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വായനക്കാര്‍ നല്കുന്ന അംഗീകാരത്തിന് എന്നും നന്ദിയുണ്ട്. എന്തായാലും, ഗൂഗിള്‍ നല്കുന്ന സൗജന്യസേവനമായ പിക്കാസ ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെങ്ങിനെ ചെയ്യാമെന്ന് വിശദീകരിക്കുന്നു...ആദ്യം നിങ്ങളുടേയോ സ്കൂളിന്റേയോ ജിമെയില്‍ തുറക്കുക. ജിമെയിലിന്റെ വിന്റോയുടെ ഏറ്റവും മുകളിലായി Orkut,Gmail,Calendar,Documents,Photos,Web,more എന്നൊക്കെ കണ്ടില്ലേ.?അതില്‍ ,Photosല്‍ ക്ലിക്ക് ചെയ്യുക
മുകളിലായി Upload എന്നു കാണുന്നുണ്ടല്ലോ..? അതില്‍ ക്ലിക്ക് ചെയ്താല്‍ തുറന്നുവരുന്ന പേജില്‍ നമുക്ക് ആല്‍ബത്തിന്റെ പേര് കൊടുക്കാം. (നിര്‍ബന്ധമൊന്നുമില്ല, പിക്കാസ തന്നെ ഒരു പേര് കൊടുത്തിരിക്കുന്നത് കണ്ടില്ലേ..?)
അതിനുശേഷംSelect Photos from your Computer എന്നതില്‍ ക്ലിക്ക് ചെയ്യൂ.
ബ്രൗസ് ചെയ്ത് ആവശ്യമുള്ള ഫോട്ടോകള്‍ ഓരോന്നായോ, Ctrl+a ഉപയോഗിച്ച് ഒന്നായി സെലക്ട് ചെയ്ത് Open ഇപ്പോള്‍ അവ ഓരോന്നായി അപ്​ലോഡ് ചെയ്യപ്പെടുന്നത് കാണുന്നില്ലേ..?പിന്നെ OK.
ഇനി,My Photos
Select the folder
edit(on the right side of the Window)
Visibility എന്നിടത്തെ Private മാറ്റി Public on the web ആക്കി Save Changes കൊടുക്കുക.
ഇപ്പോള്‍ ഈ ലിങ്ക് കിട്ടുന്ന ഏതൊരാള്‍ക്കും നെറ്റില്‍ കയറി നിങ്ങളുടെ ആല്‍ബം കാണാം.ഇനി ഈ ലിങ്ക് എങ്ങിനെ കണ്ടുപിടിക്കും? എങ്ങിനെ കൊടുക്കും?Link to this Album (on the right side of the Window)
Paste link in email boxല്‍ നിന്ന് കോപ്പി ചെയ്യൂ... കോപ്പി ചെയ്ത ലിങ്ക് ആവശ്യമായ ഇടങ്ങളില്‍ പേസ്റ്റ് ചെയ്തോളൂ...( vknizar@gmail.com ലേക്ക് കൂടി നിങ്ങളുടെ ലിങ്ക് അയച്ചേക്ക്! ഞാനുമൊന്ന് കണ്ടോട്ടെ!!:)
വീഡിയോയും സമാനരീതി ഉപയോഗിച്ചോ അല്ലെങ്കില്‍ കൂടുതല്‍ പരിചിതമായ യൂട്യൂബിലൂടേയോ അപ്​ലോഡ് ചെയ്ത് ലിങ്ക് എടുക്കാം.സംശയങ്ങള്‍ ചോദിക്കൂ...കൂടുതല്‍ എളുപ്പമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കൂ..!


Read More | തുടര്‍ന്നു വായിക്കുക

കണ്ണൂര്‍ ബ്ലോഗ് മീറ്റിന്റെ കണ്ണിലുണ്ണി..!

>> Monday, September 12, 2011

 
(വലുതായി കാണാനും വായിക്കാനും ചിത്രത്തില്‍ ക്ലിക്കുക).
മാത്​സ് ബ്ലോഗിനെ കണ്ണൂര്‍ സൈബര്‍ മീറ്റില്‍ അവതരിപ്പിച്ചപ്പോള്‍ - 12/9/2011ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ട്

ഈ സ്നേഹം നമ്മുടെ സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.



വീഡിയോ അപ് ലോഡ് ചെയ്തുതന്ന കണ്ണൂരിലെ മിനിടീച്ചര്‍ക്ക് ഒരായിരം നന്ദി

ബ്ലോഗേര്‍സ് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍


Read More | തുടര്‍ന്നു വായിക്കുക

കുന്ദലതയും കുട്ട്യോളം..!

>> Saturday, September 10, 2011


അഴകത്ത് പത്മനാഭപിള്ളയുടെ രാമചന്ദ്രവിലാസം എന്ന അമൂല്യകൃതി ഡിജിറ്റലൈസ് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ..? ഇതാ, വയനാട്ടില്‍ നിന്നും കുറേ 'അണ്ണാരക്കണ്ണന്മാര്‍'വിക്കിഗ്രന്ഥശാലയിലേക്ക് മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടി രചിച്ച കുന്ദലത (നോവല്‍, 1887) എന്ന ഗ്രന്ഥം സംഭാവന ചെയ്യുന്നു.വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലത്തെപ്രവര്‍ത്തനത്തിലൂടെ ഈ ഗ്രന്ഥംമുഴുവന്‍ ടൈപ്പ് ചെയ്ത്പൂര്‍ത്തിയാക്കിയിരിക്കുകയാണ്.കേരളവര്‍മ്മ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂര്‍ക്കോത്ത് കുമാരന്‍, എം.പി. പോള്‍, ഉള്ളൂര്‍ തുടങ്ങിയവര്‍ മലയാളത്തിലെ ആദ്യത്തെ നോവലായാണ് കുന്ദലതയെ പരിഗണിക്കുന്നത്. 120 തോളം പേജുള്ള ഈ അമൂല്യ പുസ്തകം ഇക്കഴിഞ്ഞ തിരുവോണദിവസം വിക്കിയിലെത്തിയതോടെ ലോകം മുഴുവനുള്ള ഭാഷാസ്നേഹികള്‍ക്ക് കുന്ദലത വായിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

നയന ജോര്‍ജ്, ക്രിസ്റ്റി ജോയി, ജിത്ത്യ സതീഷ്, മിനു ചന്ദ്രന്‍, ലിറ്റി മോള്‍ ജോര്‍ജ്, ശീതള്‍ റോസ് മാത്യു, ആഗിന്‍ മരിയ ജോണ്‍സണ്‍, അമൃത ജയന്‍, ഡാലിയ കുരിയന്‍, ശ്രുതി റ്റി. എസ്, അരുണിമ അലക്ക്സ്, ജോസ്ന ടോമി, എയ്ഞ്ചൽ അന്റണി, ആതിര എം.എസ്, ജാസ്മിന്‍ ഐ. എം, ആര്യ അനിൽ, സുധ കെ.പി, ജെസ്ന ജെയിസണ്‍, അര്‍ച്ചന ലക്ഷമണന്‍, ഷാഫ്രന്‍ ജോസഫ്, അനു മോള്‍, സംഗീത കെ.എസ്, ആദിത്യാ രാജന്‍, നീതു ബാബുരാജ്, ജെസ്ലിന്‍ സജി എന്നീ വിദ്യാര്‍ഥികളാണ് ഈ പദ്ധതി വിജയ്പ്പിക്കാന്‍ ഉത്സാഹിച്ചത്. ഏകോപനം നിര്‍വ്വഹിച്ചത് മധുമാസ്റ്ററാണ്.


Read More | തുടര്‍ന്നു വായിക്കുക

സംസ്ഥാന അധ്യാപക പുരസ്ക്കാരങ്ങള്‍ 2011

>> Tuesday, September 6, 2011

2011 സെപ്റ്റംബര്‍ 5 ലെ അധ്യാപകദിനാചരണത്തില്‍ മികച്ച അധ്യാപകനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബില്‍ നിന്നും മാത്​സ് ബ്ലോഗ് ടീമംഗവും പാലക്കാട് കെ.ടി.എം.എച്ച്.എസിലെ മുന്‍ പ്രധാനഅധ്യാപകനുമായ രാമനുണ്ണി മാഷ് ഏറ്റു വാങ്ങുന്നു.

ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 പേര്‍ക്കും സെക്കന്‍ഡറി വിഭാഗത്തില്‍ 13 പേര്‍ക്കുമാണ് പുരസ്‌കാരം ലഭിക്കുക. 5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഓരോ ജില്ലയില്‍ നിന്നും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവര്‍: അവാര്‍ഡ് ജേതാക്കള്‍ക്ക് ദേശീയ അധ്യാപകദിനമായ സപ്തംബര്‍ 5 ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ മന്ത്രി പി. കെ. അബ്ദുറബ്ബ്, ഡി.പി.ഐ. ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ത്തയ്ക്ക് മാതൃഭൂമിക്ക് കടപ്പാട്.

അവാര്‍ഡ് ജേതാക്കള്‍

ഫോട്ടോ വലുതായി കാണാന്‍ ചിത്രത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.

സെക്കന്‍ഡറി വിഭാഗം:
കൊല്ലം - പ്രസന്നകുമാരി അമ്മ. കെ. സി, എച്ച്.എസ്.എ., വിവേകാനന്ദ എച്ച്. എസ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്.
പത്തനംതിട്ട - ജോര്‍ജ് വര്‍ഗീസ്, എച്ച്. എം. എം. ജി. എം. എച്ച്. എസ്. എസ്, തിരുവല്ല.
ആലപ്പുഴ - സി. കെ. ശശികല, എച്ച്. എം., ഗവണ്‍മെന്റ് എച്ച്.എസ്., പൊള്ളേത്തായ് ആലപ്പുഴ.
കോട്ടയം - പി. എ. ബാബു, എച്ച്. എം., സെന്റ് ജോര്‍ജ്‌സ് വി. എച്ച്. എസ്. എസ്, കൈപ്പുഴ.
ഇടുക്കി - ജോസഫ് ജോണ്‍, എച്ച്. എം., സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. കരിമന്നൂര്‍, തൊടുപുഴ.
എറണാകുളം - ആര്‍. സുഷമകുമാരി, എച്ച്. എസ്. എ., ഗവ. എച്ച്. എസ്. എസ്. ഫോര്‍ ഗേള്‍സ്, എറണാകുളം.
തൃശ്ശൂര്‍ - എ. ജെ. സാനി, എച്ച്. എം., സെന്റ് ആന്റണീസ്, എച്ച്. എസ്. എസ്., മാള.
പാലക്കാട് - ഹസന്‍. കെ., എച്ച്. എം., കല്ലടി അബുഹാജി എച്ച്. എസ്. എസ്. കോട്ടോപാടം, മണ്ണാര്‍ക്കാട്.
മലപ്പുറം - ഡോ. അബ്ദുല്‍ബാരി. എന്‍. എച്ച്. എസ്. എ, പി. ടി. എം. എച്ച്. എസ്. എസ്. താഴേക്കോട്, പെരിന്തല്‍മണ്ണ.
കോഴിക്കോട് - പി. എം. പദ്മനാഭന്‍, എച്ച്. എം. സാന്‍സ്‌ക്രിറ്റ് എച്ച്. എസ്, വട്ടോളി, കോഴിക്കോട്.
വയനാട് - സുരേന്ദ്രന്‍ തച്ചോളി, ഡ്രായിങ് ടീച്ചര്‍, ഡബ്ല്യു. ഒ. എച്ച്. എസ്. എസ്, പിണങ്ങോട്.
കണ്ണൂര്‍ - കെ. ആര്‍. നിര്‍മല, എച്ച്. എസ്. എ., ജി. എച്ച്. എസ്., അവോലി, കണ്ണൂര്‍.
കാസര്‍കോട് - സി. എച്ച്. ഗോപാലഭട്ട്, എച്ച്. എം., എച്ച്. എച്ച്. എസ്. ഐ. ബി, സ്വാംജിസ് എച്ച്. എസ്. എസ്., എഡനീര്‍.
പ്രൈമറി വിഭാഗം
തിരുവനന്തപുരം- വേണുഗോപാല്‍ പി. എസ്, എച്ച്. എം, ഗവ. യു. പി. എസ്., പറക്കല്‍, വെഞ്ഞാറമൂട്.
കൊല്ലം - കെ. ഷംസുദ്ദീന്‍, എച്ച്. എം., ഗവ. എസ്. എന്‍. ടി. വി. എസ്. കെ. ടി. യു. പി. സ്‌കൂള്‍, പുന്നക്കുളം, കരുനാഗപ്പള്ളി.
പത്തനംതിട്ട - കെ. ശ്രീകുമാര്‍, എച്ച്. എം., ഗവ. എല്‍. പി. എസ്., കലഞ്ഞൂര്‍.
ആലപ്പുഴ - അബ്ദുള്‍ ലത്തീഫ്. ടി. എ, എച്ച്. എം., നടുവത്തുല്‍ ഇസ്ലാം യു. പി. സ്‌കൂള്‍, പൂച്ചക്കല്‍, ചേര്‍ത്തല.
കോട്ടയം - മേരിക്കുട്ടി സേവ്യര്‍, പി. ഡി. ടീച്ചര്‍, ഗവ. എല്‍. പി. എസ്., മുടിയൂര്‍ക്കര, ഗാന്ധിനഗര്‍, കോട്ടയം.
ഇടുക്കി - സെലിഗുറെന്‍ ജോസഫ്, എച്ച്. എം., ഇന്‍ഫന്റ് ജീസസ്, എല്‍. പി. എസ്, ആലകോട്, കലയന്താനി, തൊടുപുഴ.
എറണാകുളം - എം. സി. അമ്മിണി, പി. ഡി., ടീച്ചര്‍, ഗവണ്‍മെന്റ് ഫിഷറീസ് യു. പി. എസ്, ഞാറക്കല്‍, എറണാകുളം.
തൃശ്ശൂര്‍ - രാമകൃഷ്ണന്‍. എം. എസ്., യു. പി. എസ്. എ., ജി. എച്ച്. എസ്. എസ്., എരുമപ്പെട്ടി, തൃശ്ശൂര്‍.
പാലക്കാട് - തോമസ് ആന്റണി, എച്ച്. എം., എ. യു. പി. സ്‌കൂള്‍, കല്ലടിക്കോട്.
മലപ്പുറം - കെ. പി. ചാത്തന്‍, എച്ച്. എം., ജി.എം.പി. എല്‍.സ്‌കൂള്‍ പരപ്പനങ്ങാടി.
കോഴിക്കോട്-ടി.ജെ.സണ്ണി,എച്ച്.എം. എസ്. എച്ച്. യു. പി. സ്‌കൂള്‍, തിരുവമ്പാടി.
വയനാട് - എസ്. രാധാകൃഷ്ണന്‍, എച്ച്. എം., ഗവ. എല്‍. പി. എസ്, ചെട്ടിയാലത്തൂര്‍, ചീരാല്‍.
കണ്ണൂര്‍ - ഗീത കൊമ്മേരി, എച്ച്. എം., ശ്രീനാരായണ വിലാസം എല്‍. പി, സ്‌കൂള്‍, വെള്ളായി, മുതിയങ്ങ.
കാസര്‍കോട് - ഗിരീഷ് ജി. കെ, ഹിന്ദി ടീച്ചര്‍, കെ. കെ. എന്‍. എം. എ. യു. പി. സ്‌കൂള്‍, ഒലട്ട്.

എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും മാത്​സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍

തുടങ്ങിയത് അരനൂറ്റാണ്ട് മുമ്പ്  : അധ്യാപനം മാധവന്‍മാഷിന് എന്നും ആവേശം


              സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം 1947 ആഗസ്ത് 14ന് അധ്യാപകജോലിയില്‍ പ്രവേശിച്ച മേപ്പയ്യൂരിലെ പാറേമ്മല്‍ മാധവന്‍മാഷ് ഇന്നും അധ്യാപനത്തില്‍ നിര്‍വൃതി കണ്ടെത്തുകയാണ്. 1947 മുതല്‍ 84 വരെയുള്ള 37 വര്‍ഷത്തെ ദീര്‍ഘമായ അധ്യാപന ജീവിതത്തിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന തന്റെ മുമ്പില്‍ സംശയങ്ങളുമായി കുട്ടികളെത്തുമ്പോള്‍ മാധവന്‍മാഷിന് എന്തെന്നില്ലാത്ത സന്തോഷം. അധ്യാപനവും അധ്യാപന രീതികളും പാടേ മാറിയെങ്കിലും അറിവ് തേടിയെത്തുന്ന വിദ്യാര്‍ഥികളെ ഈ ഗുരുനാഥന്‍ ഒരിക്കലും തിരിച്ചയയ്ക്കാറില്ല. തനിക്കറിയാവുന്നത് അവര്‍ക്ക് പകര്‍ന്നുകൊടുക്കുക -ഇതേപ്പറ്റി മാധവന്‍ മാസ്റ്റര്‍ക്ക് ഇത്രയേ പറയാനുള്ളൂ.

അധ്യാപകരെ കിട്ടാന്‍ പ്രയാസമനുഭവപ്പെട്ടിരുന്ന 1946-47 കാലത്ത് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ടി.ടി.സി. കോഴ്‌സ് തുടങ്ങിയിരുന്നു. ഇക്കാലത്താണ് മാധവന്‍മാസ്റ്റര്‍ ടി.ടി.സി. കഴിയുന്നത്. പ്രശസ്ത സാഹിത്യകാരന്‍ തായാട്ട് ശങ്കരന്‍, പ്രമുഖ വോളിബോള്‍ താരം കെ. നാരായണന്‍ നായര്‍ തുടങ്ങിയ പ്രഗത്ഭരും തന്നോടൊപ്പം ട്രെയിനിങ്ങിന് ഉണ്ടായിരുന്നത് മാധവന്‍മാസ്റ്റര്‍ ഓര്‍ക്കുന്നു.

ഉടനെതന്നെ കല്പത്തൂര്‍ എ.യു.പി. സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറി. അന്ന് കിട്ടിയ ആദ്യത്തെ ശമ്പളം വെറും 45 രൂപ. ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മേപ്പയ്യൂരില്‍ ഗവ. ഹൈസ്‌കൂള്‍ തുടങ്ങുന്നത്. അതിനിടെ പ്രൈവറ്റായി ഇംഗ്ലീഷ് ബിരുദം സമ്പാദിച്ച മാധവന്‍മാസ്റ്റര്‍ നാട്ടില്‍ ഹൈസ്‌കൂള്‍ വന്ന സാഹചര്യത്തിലാണ് ബി.ടി.(ഇന്നത്തെ ബി.എഡ്) കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചത്. ബി.ടി.പാസ്സായി 1960ല്‍ മേപ്പയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ചേര്‍ന്നു.

ഇവിടെയുള്ള അധ്യാപക ജീവിതത്തിനിടെ മാധവന്‍ മാസ്റ്ററുടെ മുമ്പിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കടന്നുപോയി. ഇംഗ്ലീഷ് വ്യാകരണത്തില്‍ പ്രത്യേക പ്രാവീണ്യമുള്ള ഈ അധ്യാപകനെക്കുറിച്ച് കുട്ടികള്‍ക്ക് പറയാനുള്ളത് നല്ലതുമാത്രമായിരുന്നു. കുട്ടികള്‍ തരുന്ന ആദരവും ബഹുമാനവുമാണ് തന്റെജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്പാദ്യമെന്ന് മാധവന്‍ മാസ്റ്റര്‍ പറയുന്നു.

ഇംഗ്ലീഷില്‍ സംശയം തീര്‍ക്കാനും അപേക്ഷ തയ്യാറാക്കാനുമെല്ലാം നാട്ടുകാര്‍ക്ക് ആശ്രയം മാധവന്‍ മാസ്റ്ററായിരുന്നു.

ഇദ്ദേഹത്തിന്റെ അഞ്ച്‌സഹോദരങ്ങളും അധ്യാപകരായിരുന്നു. ഒരു മകനും അധ്യാപകനാണ്. 85-ാംവയസ്സിലും പൂര്‍ണ ആരോഗ്യവാനായിരിക്കുന്നതിന് കാരണവും തന്റെ അധ്യാപനജീവിതത്തിന്റെ പുണ്യമായിരിക്കുമെന്നാണ് ഈ ഗുരുനാഥന്‍ കരുതുന്നത്.
(മാതൃഭൂമി 5-9-2011)


Read More | തുടര്‍ന്നു വായിക്കുക

കെ ടൂണ്‍ ആനിമേഷന്‍ സോഫ്റ്റ്​വെയര്‍ പഠിക്കാം.


സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ സംസ്ഥാന വ്യാപകമായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ കോഴ്സ് നടക്കുകയാണല്ലോ. സ്വതന്ത്രസോഫ്റ്റ്​വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. കെ.ടൂണിനെക്കുറിച്ചുള്ള വിശദമായ ഒരു പഠനസഹായിയാണ് മുഹമ്മദ് മാസ്റ്റര്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും കെ-ടൂണ്‍ ഡൗണ്‍ലോഡ് ചെയ്യാം. ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉപകാരപ്രദമാകുന്ന മികച്ച ലേഖനമാണിതെന്ന് നിസ്സംശയം പറയാം. ദയവായി ഇടപെടൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.

Applications → Graphics → Ktoon 2D animation toolkit എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറക്കുക. File മെനുവില്‍ New Project Click ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ പ്രൊജക്ടിന്റെ പേര്, FPS(Frame per Second)എന്നിവ നല്‍കുക. FPS '6' നല്‍കിയാല്‍ മതിയാവും.

തുറന്നു വരുന്ന പ്രതലത്തില്‍ പെന്‍സില്‍ ടൂള്‍ സെലക്ട് ചെയ്ത് ചിത്രം വരക്കുക.കൈയ്യെടുക്കാതെ ചിത്രം വരക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. കളര്‍ ഫില്‍ ചെയ്യാന്‍ Fill color tool സെലക്ട് ചെയ്യുക.ആവശ്യമായ കളര്‍ സെലക്ട് ചെയ്ത് വരച്ച ചിത്രത്തിന്നകത്ത് ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ ചിത്രം വരച്ചത് ഒന്നാമത്തെ ഫ്രെയിമിലാണ് എന്നത് പ്രത്യേകം ഓര്‍ക്കണേ.

ഇനി ഒന്നാമത്തെ ഫ്രയിമില്‍ മൗസ് പോയിന്റര്‍ വച്ച് മൗസില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Copy Frame എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം രണ്ടാമത്തെ ഫ്രെയിം ക്ലിക്ക് ചെയ്ത് ഫ്രെയിം ആക്ടീവ് ആക്കിയതിന് ശേഷം അവിടെ തന്നെ റൈറ്റ് ക്ലിക്ക് ചെയ്ത് Paste in Frameഎന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.


ഇതേ രീതിയില്‍ 3,4,5,6 ഫ്രയിമുകളിലും ക്ലിക്ക് ചെയ്ത് ഫ്രെയിം ആക്ടീവ് ആക്കിയതിന് ശേഷം അവിടെ തന്നെ റൈറ്റ് ക്ലിക്ക് ചെയ്ത് Paste in Frameഎന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നാം ഒന്നാമത്തെ ഫ്രെയിമില്‍ വരച്ച ചിത്രം 2,3,4,5,6 എന്നീ ഫ്രയിമുകളില്‍ പേസ്റ്റ് ചെയ്തു.ഇനി രണ്ടാമത്തെ ഫ്രയിമില്‍ ക്ലിക്ക് ചെയ്ത് ആക്ടീവ് ആക്കിയതിന് ശേഷം കാന്‍വാസിലുള്ള ചിത്രം മൂന്ന് സ്റ്റെപ്പ് മുന്നോട്ട് നീക്കുക.3,4,5,6 ഫ്രെയിമുകളും ഇതേ ക്രമത്തില്‍ സെലക്ട് ചെയ്ത് കാന്‍വാസിലുള്ള ചിത്രം മുന്നോട്ട് നീക്കുക.
പ്രൊജക്ട് ഇടക്കിടക്ക് സേവ് ചെയ്യാന്‍ മറക്കരുത്. (File → Save Project → Save)



പ്രൊജക്ട് സേവ് ചെയ്തതിന് ശേഷം അനിമേഷന്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് പ്രൊജക്ട് Play ചെയ്യിച്ച് നോക്കൂ. അനിമേഷന്‍ തൃപ്തികരമാണെങ്കില്‍ പ്രൊജക്ട് AVIഫയല്‍ ആയി എക്സ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.ഇതിന്നായി File → Export Project → Video Formats → AVI Video → Scene 1 → Nex → Save എന്ന രീതിയില്‍ സേവ് ചെയ്യുക.


ജിമ്പ്

കെ ടൂണില്‍ നമുക്കുണ്ടായ ചെറിയൊരു ബുദ്ധിമുട്ട് ചിത്രം വരക്കുന്നതിനായിരുന്നു.ഇതിന് നമുക്ക് ജിമ്പ് സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താം. Applications → Graphics → Gimp Image Editor എന്ന ക്രമത്തില്‍ ജിമ്പ് തുറക്കാം. File മെനുവില്‍ New ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ബോക്സില്‍ Width,Height എന്നിവ ടൈപ്പ് ചെയ്ത് കൊടുക്കണം.ഇവിടെ ശ്രദ്ധിക്കേണ്ടത് കെ ടൂണിലെ പ്രൊജക്ടിന് നാം നല്‍കിയ അതേ Widthഉം, Height ഉം ആയിരിക്കണം നല്‍കേണ്ടത്. ഇവ യഥാക്രമം 520, 380 ആയിരിക്കും. ഇപ്പോള്‍ നമുക്ക് ലഭിച്ച കാന്‍വാസില്‍ ആദ്യം വേണ്ടത് ഒരു പശ്ചാത്തല ചിത്രമാണ്. Paint Brush Tool, Pencil Tool, Smudge Tool എന്നിവ ഉപയോഗിച്ച് മനോഹര മായൊരു ചിത്രം തയ്യാറാക്കുക. ഈ ചിത്രം PNG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. (File → Save → landscape.png). കെ ടൂണ്‍ സോഫ്റ്റ് വെയറിലേക്ക് ഈ ചിത്രം Import ചെയ്യുന്ന ക്രമം: Insert Bitmap ക്ലിക്ക് ചെയ്ത് ആവശ്യമായ ചിത്രം സെലക്ട് ചെയ്ത് Open ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഈ ചിത്രം ആവശ്യമായ ഫ്രെയിമുകളിലേക്ക് “Copy”, ”Paste”ചെയ്യുക. പശ്ചാത്തല ചിത്രത്തിനു മുകളില്‍ അനിമേറ്റ് ചെയ്യിക്കേണ്ട ചിത്രങ്ങള്‍ ജിമ്പില്‍ വരക്കുമ്പോള്‍ അല്‍പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. File മെനുവില്‍ New ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന കാന്‍വാസില്‍ ഒരു പുതിയ ലെയര്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.ഇതിനായി Layer മെനുവില്‍ New Layer ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ലെയറിലാണ് ചിത്രം വരക്കേണ്ടത്.ചിത്രം വരച്ചതിന് ശേഷം ബാക്ക്ഗ്രൗണ്ട് ലെയര്‍ ഡിലിറ്റ് ചെയ്ത് PNG ഫോര്‍മാറ്റില്‍ ചിത്രം സേവ് ചെയ്യുക.


ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍

കെ ടൂണിന്റേയും ജിമ്പിന്റേയും സഹായത്തോടെ നാം തയ്യാറാക്കി എക്സ്പോര്‍ട്ട് ചെയ്തെടുത്ത സീനുകള്‍ (വീഡിയോ ഫയലുകള്‍)ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററിന്റെ കൂടി സഹായത്തോടെ കൂട്ടിച്ചേര്‍ത്ത് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി ഭംഗിയാക്കാം. Applcations → Sound & Video → Open Shot Video Editor എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറക്കുക. പ്രൊജക്ട് ആദ്യം തന്നെ സേവ് ചെയ്യുക.സേവ് ചെയ്യുമ്പോള്‍ Project profile DV PAL സെലക്ട് ചെയ്യുക. File → Import Filesല്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വീഡിയോ ഫയലുകള്‍ Import ചെയ്യുക. വീഡിയോ ഫയലുകള്‍ ഓരോന്നായി ടൈം ലൈനിലേക്ക് ഡ്രാഗ് ചെയ്യുക.ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ സംഗീതവും ശബ്ദവും ഉള്‍പ്പെടുത്തി പ്രൊജക്ട് എക്സ്പോര്‍ട്ട് ചെയ്യുക. Profile DVD, Target DVD-PAL, Video profile DV-PAL Quality High എന്ന രീതിയില്‍ പ്രൊജക്ട് എക്സ്പോര്‍ട്ട് ചെയ്യുക.

ഈ ഹെല്‍പ് ഫയലിന്റെ പി.ഡി.എഫ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

താറാക്കുഞ്ഞും..കോഴിക്കുഞ്ഞും..!

>> Thursday, September 1, 2011

പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ഗവ.ഹൈസ്കൂളിലെ ഒമ്പതാംക്ലാസ്സുകാരി മാളവികയുടെ ഒരു കൊച്ച് അനിമേഷന്‍ സിനിമ കണ്ടശേഷം, ഇന്നത്തെ പോസ്റ്റ് വായിക്കാം!
എങ്ങിനെ? വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്നില്ലേ..? ഞാനൊരു പത്തുപ്രാവശ്യമെങ്കിലും കണ്ടുകഴിഞ്ഞു.റഷ്യന്‍ നാടോടിക്കഥയ്ക്ക് സ്വയം സ്റ്റോറിബോര്‍ഡ് തയ്യാറാക്കി,വരച്ച്,ശബ്ദംകൊടുത്ത്,ഓഡിയോ വീഡിയോ എഡിറ്റ് ചെയ്ത് ഈ കുരുന്ന് തയ്യാറാക്കിയ സിനിമയ്ക്ക് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കും..?
ഇനി സുരേഷ് സാറിന്റെ പാഠത്തിലേക്ക്....


കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ച രീതിയില്‍ ചെറിയൊരു കഥയ്ക്കനുസരണമായി മൂന്നോ നാലോ അനിമേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. ആമയും മുയലും കഥയുമായി ബന്ധപ്പെട്ട് 4 അനിമേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ants1.avi, ants2.avi, ants3.avi, ants4.avi എന്നീ പേരുകളില്‍ Desktop ലുള്ള Ants എന്ന ഫോള്‍ഡറിലാണ് Save ചെയ്തിരിക്കുന്നത്. അടുത്തതായി നമുക്ക് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കാവശ്യമായ ശബ്ദം റെക്കോര്‍ഡ് ചെയ്യാം. ശബ്ദം റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും വേണ്ടി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് Audacity.Applications → Sound & Video →Audacity എന്ന ക്രമത്തില്‍ ഇതു തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
Welcome to Audacity എന്ന പേരോടുകൂടി വരിന്ന ഡയലോഗ് ബോക്സിലെ OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകം താഴെ കാണുന്ന പ്രകാരം ആയിരിക്കും.
ടൂള്‍ ബാറില്‍ കാണുന്ന ടൂളുകളോരോന്നും എന്തിനുള്ളതാണെന്ന് മൗസ് പോയിന്റര്‍ കൊണ്ടുവന്ന് നിരീക്ഷിക്കുക. (Pause, Play, Stop, Skip to Start, Skip to End, Record ,..)കമ്പ്യൂട്ടര്‍ സിസ്റ്റവുമായി Headset കണക്ട് ചെയ്യുക. Start ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം അവശ്യമായ ഡയലോഗുകള്‍ പറഞ്ഞുനോക്കൂ. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ ജാലകത്തില്‍ കാണാം.
(ഈ രീതിയിലുള്ള മാറ്റം കാണുന്നില്ലെങ്കില്‍ System → Administration → Sound എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Sound Preferencesഡയലോഗ് ബോക്സില്‍ Input ടാബ് സെലക്ട് ചെയ്ത് Input Volume കൂട്ടിയാല്‍ മതി. )റെക്കോര്‍ഡിംഗ് പൂര്‍ത്തിയായാല്‍ Stop ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Play ബട്ടണില്‍ ക്ലിക്ക് ചെയ്ത് നോക്കൂ. ഈ ഫയലിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ Selection tool ഉപയോഗിച്ച് സെലക്ട് ചെയ്തതിനുശേഷം Delete ചെയ്യാം. സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export → ….എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഭിച്ച Audioഫയല്‍ വീഡിയോ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിലേക്ക് മാറ്റി വയ്ക്കുക. Ktonn സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ഫയലുകളും Audacity സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ Audio ഫയലുകളും Open Shot Video Editor ഉപയോഗിച്ച് നമുക്ക് എഡിറ്റ് ചെയ്യാം.Applications → Sound & video → Open Shot Video Editor എന്ന ക്രമത്തില്‍ ഇതു തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
നമ്മുടെ ഫോള്‍ഡറിലുള്ള Video, audio ഫയലുകളെ File → Import Files എന്ന ക്രമത്തില്‍ ( ടൂള്‍ ബാറിലുള്ള Import Files ബട്ടണില്‍ ക്ലിക്ക് ചെയ്തോ) Project Files ഭാഗത്തേക്ക് കൊണ്ടുവരാം. നമ്മള്‍ എഡിറ്റ് ചെയ്യാന്‍ പോകുന്ന ചിത്രീകരണത്തിന് ടൈറ്റിലുകള്‍ നല്കാന്‍ മെനുബാറിലെ Title → New Title എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന Title Editor ജാലകത്തിന്റെ വലതു വശത്തെ ബൗക്സില്‍ നിന്ന് Title Template തെരഞ്ഞെടുത്ത് Create New Title ടാബില്‍ ക്ലിക്ക് ചെയ്ത് ടൈറ്റിലിന് പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ജാലകത്തില്‍ ആവശ്യമായ ടൈറ്റിലുകള്‍ നല്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും വരുന്ന ജാലകത്തില്‍ Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തയ്യാറായ Title ഫയലും തൊട്ടുമുമ്പ് Import ചെയ്ത Video, audio ഫയലുകള്‍ക്ക് താഴെ വന്നിട്ടുണ്ടാകും.
ഇങ്ങനെ കൊണ്ടുവന്ന Title ഫയലും, Video ഫയലുകളും താഴെയുള്ള ടൈലൈനിലെ മുകളിലെ ട്രാക്കിലേക്ക് വലിച്ചിടുക. തെട്ടുതോഴെയുള്ള ട്രാക്കിലേക്ക് audio ഫയലുകളും വലിച്ചിടുക. ഈ ട്രാക്കില്‍ വെച്ചാണ് ഫയലുകളെ മുറിക്കുകയെ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത്.
Video Preview ഭാഗത്തുള്ള Play ബട്ടണില്‍ ക്ലിക്ക് ചെയ്തോ Play Back Curzor ചലിപ്പിച്ചോ ഒഴിവാക്കാണ്ട ഭാഗം കണ്ടെത്താം. ടൂള്‍ ബോക്സില്‍ നിന്നും Razor Tool സെലക്ട് ചെയ്ത് മുറിക്കേണ്ട ഭാഗം ക്ലിക്ക് ചെയ്യുക. Arrow Tool സെലക്ട് ചെയ്ത് ഒഴിവാക്കേണ്ട Video Clip ല്‍ Right Click ചെയ്ത് Remove Clip ക്ലിക്ക് ചെയ്താല്‍ ആ ഭാഗം ഒഴിവാകും. സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export Video → ….ഇതുവരെ കഴിഞ്ഞ എല്ലാപാഠങ്ങളുടേയും പിഡിഎഫ് കോപ്പി ഡൗണ്‍ലോഡ് ചെയ്തെടുക്കണമെന്നുള്ളവര്‍ക്ക് അതാകാം! പക്ഷേ കമന്റ് ചെയ്യാന്‍ മടി കാണിക്കരുത്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer