സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത ജൂണിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ഈ അധ്യയന വര്‍ഷം 1000 മണിക്കൂര്‍ അധ്യയനം ഉറപ്പാക്കാന്‍ 6 ശനിയാഴ്ചകള്‍ അടക്കം 200 പ്രവൃത്തിദിവസങ്ങളുണ്ടാകുമെന്ന് വാര്‍ത്ത

SSLC 2012- Revaluation Result (First Spell)

To check your Plus one application details
| Help file

ടൈം ടേബിള്‍ സോഫ്റ്റ്​വെയര്‍, റെഡിയല്ലേ..?

>> Saturday, April 21, 2012


കനകാബായി ടീച്ചര്‍ രണ്ട് ദിവസമായി മിണ്ടുന്നില്ലെന്ന് ആലീസ് ടീച്ചറിന് പരിഭവം! രണ്ട് പേരും ദീര്‍ഘകാലമായി സഹപ്രവര്‍ത്തകരാണ്. വീട്ടുകാര്‍ തമ്മിലും സൗഹൃദം. പുതിയ അക്കാദമിക് വര്‍ഷത്തെ ടൈംടേബിളായിരുന്നു വില്ലന്‍. ചിദംബരം സാര്‍ കഴിഞ്ഞ സ്ക്കൂളടപ്പിന് തുടങ്ങിയതാണ് ടൈംടേബിള്‍ നിര്‍മ്മാണം. ഒരു മുഴുവന്‍ വെക്കേഷനും ടൈംടേബിള്‍ വിഴുങ്ങി. പ്രവേശനോത്സവം തകര്‍ത്തു നടന്നപ്പോഴും ചിദംബരം സാര്‍ സ്ക്കെയിലും പെന്‍സിലും റബ്ബറും സ്ക്കെച്ച്പെന്‍സിലും ഉപയോഗിച്ച് യുദ്ധത്തിലായിരുന്നു. അവസാനം ഹെഡ്​മിസ്ട്രസ് സ്റ്റാഫ് മീറ്റിംഗില്‍ പുതിയ ടൈംടേബിള്‍ അവതരിപ്പിച്ചപ്പഴോ.................. വിദ്യാരംഗത്തിന്റെ ചുമതലയുള്ള കനകാബായി ടീച്ചര്‍ക്ക് ലൈബ്രറിയുടെയും ചുമതല നല്‍കി (തികച്ചും ന്യായം). ആലീസ് ടീച്ചറുടെ ചുമതലയില്‍ ഉണ്ടായിരുന്ന സയന്‍സ് ക്ലബ് പുതുതായി വന്ന മാഷെ ഏല്‍പ്പിച്ചു. ഫ്രീ പീരിയഡിന്റെ എണ്ണം ഒന്നു കൂടി. പോരേ പൂരം............... കനകാബായി ടീച്ചര്‍ ദീര്‍ഘാവധി എടുക്കാന്‍ ആലോചിക്കയാണത്രേ. ടീച്ചറുടെ പരാതി ന്യായമല്ലേ? നമ്മുടെ ഏതു പൊതു വിദ്യാലയത്തിലും ടൈംടേബിള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു സാങ്കല്‍പ്പിക കഥയാണ് പറഞ്ഞു വരുന്നത്. (അധ്യാപകരുടെയെല്ലാം പേരുകള്‍ സാങ്കല്‍പ്പികമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ) ഏതൊരു സ്ക്കൂളിന്റെയും മികച്ച പ്രവര്‍ത്തനത്തിന്റെ നട്ടെല്ല് ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൈം ടേബിളാണ്. ഐ.ടി സ്ക്കൂള്‍ കസ്റ്റമൈസ് ചെയ്ത ഉബുണ്ടുവില്‍ ടൈം ടേബിള്‍ നിര്‍മ്മിതിക്കായി ടൈം ടേബിള്‍ ജനറേറ്റര്‍ എന്നൊരു ആപ്ലിക്കേഷനുണ്ട്. ഇതുപയോഗിച്ച് എങ്ങനെ ലളിതമായും ശാസ്ത്രീയമായും ടൈം ടേബിള്‍ നിര്‍മ്മിക്കാമെന്ന് വിശദീകരിക്കുകയാണ് ഈ പോസ്റ്റിലൂടെ.

ഐ.ടി.സ്ക്കൂള്‍ പ്രോജക്റ്റ് മുന്‍ മാസ്റ്റര്‍ ട്രെയിനര്‍ പൂയപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ അധ്യാപകനായ രാജു സാറിന്റെ സഹായത്തോടെ കൊല്ലം മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ ടി.എ.അബ്ദുല്‍ അസീസ് സാര്‍ ആണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. സമയമുണ്ടല്ലോ, ഒന്ന് പരീക്ഷിച്ചുനോക്കി കമന്റുകളിലൂടെ മെച്ചപ്പെടുത്തി, അടുത്തവര്‍ഷം നമുക്കിത് നിശ്ചയമായും ഉപയോഗിക്കണം.
 ഐ.ടി അറ്റ് സ്കൂള്‍ തയാറാക്കിയ ഉബുണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ടൈംടെബിള്‍ നിര്‍മ്മിക്കാനുള്ള സോഫ്​റ്റ്​വെയര്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. FET എന്നാണ് സോഫ്​റ്റ്​വെയറിന്റെ പേര്.

Applications-Accessories-Timetable Generator തുറക്കുക.

നാം നല്‍കേണ്ട വിവരങ്ങള്‍ ഇവയാണ്.

1. Institution Information

1.1 Institution Name

1.2 Comments

2. Days and hours

2.1 Days per week

2.2 Hours per day

3. Subjects

4. Teachers

5. Students

5.1 Years (forms, classes)

5.2 Groups

5.3 Subgroups

6. Activities


Institution Information ചേര്‍ക്കാന്‍

Data menu വില്‍ നിന്ന് Institution Information - Institution Nameക്ലിക്ക് ചെയ്യുക. സ്കൂളിന്റെ പേര് ടൈപ്പ് ചെയ്ത് ok ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് Institution Information – Comments ക്ലിക്ക് ചെയ്ത് Timetable എന്നും കൂടെ വര്‍ഷവും ടൈപ്പ് ചെയ്ത് ok ക്ലിക്ക് ചെയ്യുക.

Days and hours ചേര്‍ക്കാന്‍

Data menu വില്‍ നിന്ന് Days and hours - Days per week ക്ലിക്ക് ചെയ്യുക. 5 ദിവസം / 6 ദിവസം; ഏതാണോ വേണ്ടത് സെറ്റ് ചെയ്ത് ok ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് Hours per day ക്ലിക്ക് ചെയ്ത് 7 പിരീഡുകള്‍ സെറ്റ് ചെയ്ത് അവയ്ക്ക് ഉചിതമായ പേര് നല്‍കി ok ക്ലിക്ക് ചെയ്യുക.

Subjects ചേര്‍ക്കാന്‍

Data menu വില്‍ നിന്ന് Subjects ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ Add subject ക്ലിക്ക് ചെയ്ത് വിഷയങ്ങളുടെ പേരുകള്‍ ചുരുക്കി മാത്രം നല്‍കുക. (ഉദാ: ഇംഗ്ലീഷിന് Eng). ഇപ്രകാരം എല്ലാ വിഷയങ്ങളും ചേര്‍ത്ത് Closeക്ലിക്ക് ചെയ്യുക.

ചേര്‍ത്ത ഒരെണ്ണം നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Remove currentക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Rename currentക്ലിക്ക് ചെയ്താല്‍ മതി.

Teachersചേര്‍ക്കാന്‍

Data menu വില്‍ നിന്ന് Teachers ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ Add teacher ക്ലിക്ക് ചെയ്ത് അധ്യാപകരുടെ പേരുകള്‍ ചുരുക്കി മാത്രം നല്‍കുക.

ഇപ്രകാരം എല്ലാ അധ്യാപകരുടെയും പേരുകള്‍ ചേര്‍ത്ത് Closeക്ലിക്ക് ചെയ്യുക.

ചേര്‍ത്ത ഒരാളെ നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Remove currentക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Rename currentക്ലിക്ക് ചെയ്താല്‍ മതി.

Studentsചേര്‍ക്കാന്‍

ആദ്യം വര്‍ഷം ചേര്‍ക്കണം. അതിന് Data menu വില്‍ നിന്ന് Students - Years ക്ലിക്ക് ചെയ്യുക.

തുറന്നു വരുന്ന വിന്‍ഡോയില്‍ Add year ക്ലിക്ക് ചെയ്ത് വര്‍ഷം(2011-2012) ടൈപ്പ് ചെയ്ത് Closeക്ലിക്ക് ചെയ്യുക.

ചേര്‍ത്ത വര്‍ഷം നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Removeക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Modifyക്ലിക്ക് ചെയ്താല്‍ മതി.

തുടര്‍ന്ന് Students - Groups ക്ലിക്ക് ചെയ്ത് Add group സെലക്ട് ചെയ്ത് ക്ലാസുകള്‍ ചേര്‍ത്ത് Close ചെയ്യുക. Group കൊണ്ട് ക്ലാസുകള്‍ ആണ് താല്‍പര്യം.

ചേര്‍ത്ത ക്ലാസ്സ് നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Removeക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Modifyക്ലിക്ക് ചെയ്താല്‍ മതി.

ഡിവിഷനുകള്‍ ചേര്‍ക്കാന്‍ Students - Subgroups ക്ലിക്ക് ചെയ്ത് ക്ലാസ്സ് സെലക്ട് ചെയ്ത് Add subgroup ക്ലിക്ക് ചെയ്ത് ഡിവിഷനുകള്‍ ചേര്‍ത്ത് Close ചെയ്യുക.ഡിവിഷനുകള്‍ ചേര്‍ക്കുമ്പോള്‍ ക്ലാസ് കൂടി ചേര്‍ക്കണം. (ഉദാ; 10 A, 09 B, 08 C)

ചേര്‍ത്ത ഡിവിഷന്‍ നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Removeക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Modifyക്ലിക്ക് ചെയ്താല്‍ മതി.

Activitiesചേര്‍ക്കാന്‍

Data menu വില്‍ നിന്ന് Activities ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്യുക.

വിന്‍ഡോയില്‍ താഴെ കാണുന്ന Show years, Show gruopsഎന്നിവ അണ്‍ചെക്ക് ചെയ്ത് show subgroup മാത്രം ചെക്ക് ചെയ്യുക.

Teachers എന്ന ബോക്സില്‍ നിന്ന് അധ്യാപകന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്യുക. Subjects എന്നതിന് താഴെ നിന്ന് വിഷയം തെരഞ്ഞെടുക്കുക. Students എന്ന ബോക്സില്‍ നിന്ന് ക്ലാസിന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്യുക. Split into.... Activities per weekഎന്നതിന് താഴെ ആഴ്ചയിലുള്ള പിരീഡുകളുടെ എണ്ണം ചേര്‍ക്കുക. അഞ്ചിലധികം പിരീഡുകള്‍ ഉണ്ടെങ്കില്‍ If activities on same day, force consecutive എന്നത് അണ്‍ചെക്ക് ചെയ്യണം. ഇത്രയും കഴിഞ്ഞാല്‍ Add current activitiesക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ക്ലാസ്​ലിസ്റ്റിന്റെ വലതുവശത്തുള്ള Selected എന്ന ബോക്സിന് താഴെയുള്ള Clear ക്ലിക്ക് ചെയ്യുക.

ഇനി അതേ അധ്യാപകനു തന്നെ അതേ വിഷയം തന്നെ മറ്റൊരു ക്ലാസില്‍ കൂടി ചേര്‍ക്കണമെങ്കില്‍ ക്ലാസിന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്ത് പിരീഡുകളുടെ എണ്ണം ചേര്‍ത്ത് Add current activitiesക്ലിക്ക് ചെയ്താല്‍ മതി. അതേ അധ്യാപകനു തന്നെ മറ്റൊരു വിഷയമാണെങ്കില്‍ വിഷയം തെരഞ്ഞെടുത്ത് ക്ലാസിന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്ത് പിരീഡുകളുടെ എണ്ണം ചേര്‍ത്ത് Add current activities ക്ലിക്ക് ചെയ്യണം. പ്രസ്തുത അധ്യാപകന്റെ എല്ലാ വിഷയങ്ങളും ഇപ്രകാരം ചേര്‍ത്ത് കഴിഞ്ഞാല്‍ ക്ലാസ്​ലിസ്റ്റിന്റെ വലതുവശത്തുള്ള Selected എന്ന ബോക്സിന് താഴെയും ടീച്ചേഴ്സ് ലിസ്റ്റിന്റെ വലതുവശത്തുള്ള Selected എന്ന ബോക്സിന് താഴെയുമുള്ള Clear ബട്ടണുകള്‍ ക്ലിക്ക് ചെയ്യുക.

അടുത്ത അധ്യാപകന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്ത് ബാക്കി നടപടികള്‍ പൂര്‍ത്തീകരിക്കുക. ഇപ്രകാരം മുഴുവന്‍ അധ്യാപകരുടെയും മുഴുവന്‍ വിഷയങ്ങളും ചേര്‍ക്കാവുന്നതാണ്.

ചേര്‍ത്ത ഒരാളെ നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Remove currentക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Rename currentക്ലിക്ക് ചെയ്താല്‍ മതി. മുഴുവന്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Activities വിന്‍ഡോയും ക്ലോസ് ചെയ്യുക.

നാം ചേര്‍ത്ത വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ Statistics മെനുവില്‍ നിന്ന് Teacher statistics, Subject statistics, Student statistics എന്നിവ പരിശോധിക്കാം.


ക്ലാസ് ടീച്ചര്‍ക്ക് എല്ലാ ദിവസവും ആദ്യ പിരീഡ് ചേര്‍ക്കുന്നതിന് Data - Time constraints – Activities time constraints – An activity has a preferred starting time എന്ന ക്രമത്തില്‍ തുറക്കുക.


തുറന്നുവരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്യുക. അടുത്ത ജാലകത്തിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. Teacher, Students set(ക്ലാസ്), Subject, Activity, Day, Start hour(പിരീഡ്) എന്നിവ തെരഞ്ഞെടുത്ത് Add current constraint ല്‍ ക്ലിക്ക് ചെയ്യുക.

ഓരോ ക്ലാസിലേയും ഓരോ ദിവസത്തെ വീതം സെറ്റ് ചെയ്യണം. Activity തെരഞ്ഞെടുക്കുമ്പോള്‍ Id ശ്രദ്ധിക്കേണ്ടതാണ്. ഓരോ Id യിലുള്ള Activity ഓരോ ദിവസത്തേക്ക് തെരഞ്ഞെടുക്കണം. 5 പിരീഡുള്ള ഒരു Activity ചേര്‍ക്കുമ്പോള്‍ ഓരോ പിരീഡിനും ഓരോ Id നല്‍കപ്പെടും. Activity യുടെ പേര് ശ്രദ്ധിക്കുക. (ഉദാ: Act:T:ADK, S:Mal, St:10 A, Id:78, AGId:78, D:1, TD:5, A:yes. T അധ്യാപകനെയും S വിഷയത്തെയും St ക്ലാസിനെയും സൂചിപ്പിക്കുന്നു. തുടര്‍ന്ന് നല്‍കിയിട്ടുള്ള Id ആണ് ശ്രദ്ധിക്കേണ്ടത്.)

IT ലാബ് പോലെ തുടര്‍ച്ചയായി പിരീഡുകള്‍ വരണമെങ്കില്‍ Data - Time constraints – Activities time constraints – A setof activities has a set of preferred starting times എന്ന ക്രമത്തില്‍ തുറക്കുക.

തുറന്നുവരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്യുക. അടുത്ത ജാലകത്തില്‍ Teacher, Student set, Subject എന്നിവ തെരഞ്ഞെടുക്കുക.

Set all slots not allowed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഏത് പിരീഡുകളുകളിലാണോ പ്രസ്തുത വിഷയം വരേണ്ടത് ആ പിരീഡുകളില്‍ ക്ലിക്ക് ചെയ്യുക. ശരിയാണെന്ന് ഉറപ്പാക്ക് Add constraint ക്ലിക്ക് ചെയ്യുക. ഇങ്ങനെ ഓരോന്നും രേഖപ്പെടുത്തിയ ശേഷം close ക്ലിക്ക് ചെയ്യുക.

ഏറ്റവും പുതിയ Edubuntu 10.04ല്‍ ബ്ലാങ്ക് ഫീല്‍ഡ് Allowed നെയും X മാര്‍ക്ക് ചെയ്തത് Not allowed നെയും ആണ് സുചിപ്പിക്കുന്നത്.

സേവ് ചെയ്യുക. File – Save.

ഇനി ടൈംടേബ്ള്‍ നിര്‍മ്മിക്കാനായി Timetable – Generate new ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ start ബട്ടണിലും അടുത്ത information box ല്‍ ok യിലും ക്ലിക്ക് ചെയ്യുക.

നിര്‍മ്മിച്ച ടൈംടേബ്ള്‍ home folder/fet-results folder ലാണ് സേവ് ചെയ്യുക. file name_index.html എന്ന ഫയല്‍ തുറന്നാല്‍ നാം നിര്‍മ്മിച്ച ടൈംടേബ്ള്‍ പല രൂപത്തിലും ഭാവത്തിലും കാണുകയും പ്രിന്റ് ചെയ്യുകയും ചെയ്യാം.

ഒരേ സമയം ഒന്നിലധികം ടൈംടെബിളുകള്‍ നിര്‍മ്മിക്കുകയുമാവാം. അതിന് Timetable - Generate multiple varients ക്ലിക്ക് ചെയ്യുക. Home- Fet-results ല്‍ ഓരോ ഫോള്‍ഡറിലായി ഓരോ ടൈംടെബിള്‍ കാണാം. താരതമ്യം ചെയ്ത് വേണ്ടത് തെരഞ്ഞെടുക്കാമല്ലോ.


സ്ക്രീന്‍ഷോട്ടോടു കൂടിയ പിഡിഎഫ് ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക

50 comments:

bhama June 23, 2011 7:22 AM  

ഈ വര്‍ഷം ടൈംടേബിള്‍ ഊണ്ടാക്കാന്‍ വേണ്ടി ടൈംടേബിള്‍ സോഫ്റ്റ് വെയര്‍ തുറന്നു നോക്കിയതാണ്. പക്ഷേ അതില്‍ എങ്ങനെ വിവരങ്ങള്‍ നല്കണമെന്നത് അറിയാത്തതുകൊണ്ട് അടച്ചുവച്ച് മുന്‍വര്‍ഷങ്ങളിലെപോലെ തന്നെ ടൈംടേബിള്‍ തയ്യാറാക്കുകയായിരുന്നു.
FET സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന വിധം വിശദികരിച്ചുതന്നതിന് ആദ്യം നന്ദി പറയട്ടെ. ചെയ്തുനോക്കിയിട്ട് സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം

Babu Jacob June 23, 2011 7:56 AM  

ഒന്നാം ഭാഷയ്ക്കായി ഒരേ സമയം 6 ക്ലാസ്സുകളെ വീതം ക്ലബ്‌ ചെയ്യാനും , 3 കമ്പ്യൂട്ടര്‍ ലാബുകളിലെയ്ക്ക് കൂട്ടിയിടിക്കാതെ അധ്യാപകരെ വിടാനും , 72 അധ്യാപകര്‍ക്ക് രാവിലെയും ഉച്ച കഴിഞ്ഞും ഓരോ ഫ്രീ പീരിയഡ് എങ്കിലും കൊടുത്തു സമാധാനിപ്പിക്കാനും ഇതിലും user friendly ആയ ടൈം ടേബിള്‍ സോഫ്റ്റ്‌വെയര്‍ വേറെ ഉള്ളതുകൊണ്ട് തല്‍ക്കാലം പുലിവാല് പിടിക്കുന്നില്ല .

St. John's Higher Secondary School, Mattom June 23, 2011 8:06 AM  

ബാബു സാര്‍ ആ സോഫ്റ്റ്വെയര്‍ ഏതാണ്. എവിടെ കിട്ടും .

Hari | (Maths) June 23, 2011 8:08 AM  

ഏറെ നാളായി ബ്ലോഗിന്റെ വായനക്കാരായ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്ന ഒന്നാണ് ടൈംടേബിള്‍ സോഫ്റ്റ്​വെയര്‍. കൊല്ലത്ത് നിന്നുള്ള അധ്യാപകര്‍ FET സോഫ്റ്റ്​വെയറിന് ഒരു ഹെല്‍പ് എഴുതിയത് അവര്‍ക്കെല്ലാം ഒരു സഹായമാണ്. ഈ വര്‍ഷം ടൈംടേബിള്‍ തയ്യാറാക്കിയവരും തല്പരരായവരും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നോക്കി അഭിപ്രായം പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.

Babu Jacob June 23, 2011 8:26 AM  

@ St.Johns,
ഇവിടെ അത് പറയുന്നത് ഉചിതമല്ലല്ലോ .

abey e mathews June 23, 2011 8:44 AM  

http://www.lalescu.ro/liviu/fet/

FET is open source free software for automatically scheduling the timetable of a school, high-school or university. It uses a fast and efficient timetabling algorithm. It is licensed under GNU GPL.

bindu June 23, 2011 9:03 AM  

Babu Jacob Sir,
സാര്‍ പറയുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം FETല്‍ ഉണ്ട്. Data - Time constraints - Teachers/Students/Activities ല്‍ options ഉണ്ട്. ഈ വര്‍ഷത്തെ school timetable ഞാന്‍ FET ല്‍ ആണ് തയ്യാറാക്കിയത്.

cskollam-TJadmin June 23, 2011 2:18 PM  

@ Babu Sir
Sir please give the link of that sw

Beena.R. June 23, 2011 6:25 PM  

ടൈം ടേബിള്‍ നിര്‍മ്മിക്കുന്നതോടൊപ്പം ഓരോ വിഷയത്തിനും വീതിചിരിക്കുന്ന പീരീഡ്‌ കൂടി നല്കിയാല്‍ നന്നായിരുന്നു. Beena.R.

Babu June 23, 2011 7:13 PM  

Dear Babu Sir,
We have 70 Divisions in our High School Classes-Eighth A to Y, Ninth A to X, Tenth A to U,4 I.T.Labs,Five Divisions Mixed Divisions(Arabic,Malayalam,Urdu).Is it possible to make a good Time Table Using this Software?
Babu.K.U,
H.S.A (Maths)
P.P.T.M.Y.H.S.S
CHERUR,VENGARA

Zain June 23, 2011 8:52 PM  

Some E Timetable softwares are available in the market. But they are on Windows plat form. I tried FET some years back(not in school, but tried it personally to know how it works.)A software has its limitation. To solve the problems related to Timetable is that we, the teachers have to change their attitude, that is all. They must learn to accommodate with the situation, if necessary. If a teacher is not ready to adjust with his or her colleagues, which software can help the head of the institution? H a Ha HA

Venu.G.potti.kilimanoor June 23, 2011 9:37 PM  

sir,
ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ FET ഉപയോഗിച്ച് Timetable generate ചെയ്യുന്നതിനുള്ള SITC Training, MT HARIKRISHNAN Sir നല്‍കിയിരുന്നു.School തുറന്ന ദിവസം തന്നെ Timetable നല്‍കാന്‍ കഴിഞ്ഞു.ഒന്നിലധികം ദിവസം last period ഒരു subject വരുന്നത് മാറ്റാന്‍ സാധിച്ചില്ല.Timetable generate ചെയ്ത ശേഷം manual ആയി പ്രശ്നം പരിഹരിച്ചു.FET ഉപയോഗപ്രദം തന്നെ സംശയമില്ല.ഇതി Blog ല്‍ Screen shot ഓടെ നല്‍കിയ രാജു,അസീസ് സാറിന് അഭിനന്ദനങ്ങള്‍
വേണു.ജി.പോറ്റി
RRVGHSS,Kilimanoor

हिंदी मंत्रणसभा,कोट्टारक्करा June 23, 2011 9:56 PM  

We have 70 Divisions in our High School Classes-Eighth A to Y, Ninth A to X, Tenth A to U,4 I.T.Labs,Five Divisions Mixed Divisions(Arabic,Malayalam,Urdu).Is it possible to make a good Time Table Using this Software?

സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ സാധ്യത അവതരിപ്പിച്ചത് കച്ചവടസോഫ്റ്റ്‍വെയറിന്റെ ചന്ത തുറക്കലായോ?

S.V.Ramanunni June 23, 2011 10:03 PM  

ഗൌരവമായ ഒരു ചർച നോക്കൂ: http://learningpointnew.blogspot.com/2011/06/blog-post_5345.html#comments

നിധിന്‍ ജോസ് June 23, 2011 10:26 PM  

ഒന്നു പരീക്ഷിക്കട്ടെ.......

Swapna John June 24, 2011 7:47 AM  

ടൈംടേബിള്‍ സോഫ്റ്റ്വേര്‍ പരിചയപ്പെടുത്തിയതിന് നന്ദി. പരീക്ഷിച്ചു നോക്കട്ടെ.

ചിക്കു June 24, 2011 8:58 AM  

.

There are other Time Table Generating Softwares in Ubuntu..
Try Gtablix...

Just go to synaptic and type 'gtablix' and install...and you can see it in Applications>Office>Gtablix Time Table Generator

സോമലത ഷേണായി June 24, 2011 5:42 PM  

FET സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന വിധം വിശദികരിച്ചു തന്നതിന് നന്ദി. ഫെറ്റ് സോഫ്റ്റ് വെയറില്‍ ടൈംടേബിള്‍ ചെയ്ത ആരും ഇതേ വരെ കമന്റ് ചെയ്തില്ലല്ലോ.

Ashraf June 24, 2011 6:01 PM  

Timtabele software Kandu Pakshay Enum Padikanam...

bindu June 24, 2011 9:35 PM  

Thanks

pothujanam June 24, 2011 10:32 PM  

thanks a lot ,in advance.the story at the beginning is not imaginary... it is 100% real. from june first i am in the same condition as that of kanaka tr. i tried but failed to prepare a time table using fet.due to transfer ,there is ashuffle in class charges in our school.today i will try fet again.

g h s nagaroor June 25, 2011 2:54 PM  

ആറ്റിങ്ങല്‍ വിദ്യഭ്യാസ ജില്ലയില്‍ Master trainer Harikrishnan Sir Vacation Training നല്‍കിയിരുന്നു.school തുറന്ന ദിവസം തന്നെ TimeTable തയ്യാറാക്കി.fet ഫലപ്രദം തന്നെ.

Binu June 25, 2011 3:48 PM  

ആരാധ്യനായ ശ്രീ .ബാബു ജേക്കബ് സാര്‍,

"ഒന്നാം ഭാഷയ്ക്കായി ഒരേ സമയം 6 ക്ലാസ്സുകളെ വീതം ക്ലബ്‌ ചെയ്യാനും , 3 കമ്പ്യൂട്ടര്‍ ലാബുകളിലെയ്ക്ക് കൂട്ടിയിടിക്കാതെ അധ്യാപകരെ വിടാനും , 72 അധ്യാപകര്‍ക്ക് രാവിലെയും ഉച്ച കഴിഞ്ഞും ഓരോ ഫ്രീ പീരിയഡ് എങ്കിലും കൊടുത്തു സമാധാനിപ്പിക്കാനും ഇതിലും user friendly ആയ ടൈം ടേബിള്‍ സോഫ്റ്റ്‌വെയര്‍ വേറെ ഉള്ളതുകൊണ്ട് തല്‍ക്കാലം പുലിവാല് പിടിക്കുന്നില്ല ."

താങ്കളുടെ പോസ്റ്റ്‌ കണ്ടു. നെറ്റില്‍ വെറുതെ തപ്പി നടക്കുന്ന സമയത്ത് വളരെ ഉപയോഗപ്രദമായ ഈ സൈറ്റ് കണ്ണില്‍ പെട്ടു . അതിനിടയില്‍ സാറിന്റെ അഭിപ്രായം "കണ്ണില്‍ ഒരു കരടു" പോലെ തോന്നിയതുകൊണ്ട് മാത്രം രണ്ടു വരി കുറിക്കാമെന്നു കരുതി. ഒരു സൈറ്റ് വിസിറ്റര്‍ എന്ന നിലയില്‍ ഇത് വായിച്ചപ്പോള്‍ ആ വരികളില്‍ ഒളിഞ്ഞുകിടക്കുന്ന നഷ്ടബോധം,ഈഗോ എന്നിങ്ങനെ എന്തൊക്കെയോ ഭാവങ്ങള്‍ മനസ്സില്‍ ഒളിപ്പിക്കുന്നത് പോലെ തോന്നിപ്പോയി. ഇതിലും നല്ല യൂസര്‍ ഫ്രന്റ്ലി സോഫ്റ്റ്‌ വെയര്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് താങ്കള്‍ അത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നില്ല? അതോ വിദ്യ പകര്‍ന്ന്‍ കൊടുക്കാനുള്ള ഒന്നല്ലേ? വിളിച്ചു ഉണര്ത്തിയിട്ടു ഊണില്ല എന്ന് പറഞ്ഞതുപോലെയായല്ലോ ആരാധ്യനായ സാര്‍.., താങ്കള്‍ക്ക് അങ്ങനെ ഒരു സോഫ്റ്റ്‌ വെയറിനെ പറ്റി അറിയാമെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക,ഈ സൈറ്റ് തന്നെ അതിനൊരു വേദിയാകട്ടെ. വിദ്യ പകര്‍ന്നു നല്‍കുന്നതിന്റെ ആ സുഖം അനുഭവിച്ചു നോക്കൂ

Babu Jacob June 25, 2011 8:20 PM  

"ആ വരികളില്‍ ഒളിഞ്ഞുകിടക്കുന്ന നഷ്ടബോധം,ഈഗോ എന്നിങ്ങനെ എന്തൊക്കെയോ ഭാവങ്ങള്‍ മനസ്സില്‍ ഒളിപ്പിക്കുന്നത് പോലെ തോന്നിപ്പോയി. "

അങ്ങനെയുള്ള ഒരു മനസ്സിന്റെ ഉടമയെ എന്നല്ല ഒരാളെയും ആരാധ്യന്‍ എന്ന് അഭിസംബോധന ചെയ്യരുത് എന്ന് വിനീതമായി അറിയിക്കുന്നു .
ദൈവത്തിനുള്ളത് ദൈവത്തിനും , സീസറിനുള്ളത് അങ്ങേര്‍ക്കും കൊടുക്കുന്നതാണ് നല്ലത് .
യാതൊരു നഷ്ടബോധമോ ഈഗോയോ ഇല്ലാതെ പറയട്ടെ ഞാന്‍ പരാമര്‍ശിച്ച സോഫ്റ്റ്‌വെയര്‍ വിന്‍ഡോസ്‌ OS ല്‍ പ്രവര്‍ത്തിക്കുന്നതും , പണം കൊടുത്തു വാങ്ങേണ്ടതുമാണ് .
മേല്‍പ്പറഞ്ഞ സോഫ്റ്റ്‌വെയര്‍ ഏജന്‍സി എനിക്കില്ലാത്തതുകൊണ്ടും , മാത്സ് ബ്ലോഗിലൂടെ അതിനു സൌജന്യ പബ്ലിസിറ്റി കിട്ടേണ്ട എന്ന മര്യാദ കാണിച്ചതുകൊണ്ടും ആണ് പേര് പരാമര്‍ശി ക്കാതിരുന്നത് . എങ്കില്‍ പോലും മെയില്‍ ID ഇവിടെ തരികയാണെങ്കില്‍ തീര്‍ച്ചയായും അതിന്റെ പേര് നല്‍കുന്നതാണ് .
ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയോ , ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ് .
ആയതിനാല്‍ അതുമൂലം എന്തെങ്കിലും മാനഹാനിയോ , മനോവ്യഥകളോ ഉണ്ടായാല്‍ അതൊക്കെ ചോദിച്ചു വാങ്ങിയ അടിയായി കരുതി സ്വയം സമാധാനിക്കേണ്ടതാണ് .

sakkirek June 25, 2011 9:22 PM  

ബാബു സാര്‍ ആ സോഫ്റ്റ്വെയര്‍ ഏതാണ്. എവിടെ കിട്ടും .let me know about it. pls mail me to sakkirek@yahoo.com

ഹോംസ് June 25, 2011 9:57 PM  

"ഞാന്‍ പരാമര്‍ശിച്ച സോഫ്റ്റ്‌വെയര്‍ വിന്‍ഡോസ്‌ OS ല്‍ പ്രവര്‍ത്തിക്കുന്നതും , പണം കൊടുത്തു വാങ്ങേണ്ടതുമാണ് ."
പണം കൊടുത്തു വാങ്ങേണ്ടാത്ത, ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന നല്ലൊരു സോഫ്റ്റ്​വെയര്‍ പരാമര്‍ശിക്കുന്നിടത്ത് 'വിന്റോസള്‍ഫാനെ' എഴുന്നള്ളിച്ചുവെന്നൊരു തെറ്റൊഴിച്ചാല്‍ ബാബൂജേക്കബ് സാറിന്റെ പ്രതികരണം ഇഷ്ടപ്പെട്ടു!

St.John's HSS Mattom June 25, 2011 10:25 PM  

ബാബു സാര്‍ ആ സോഫ്റ്റ്വെയര്‍ ഏതാണ്. എവിടെ കിട്ടും. Help us tooo
mattomstjohns@gmail.com

Binu June 26, 2011 7:22 AM  

അങ്ങനെ ഇ-മെയില്‍ വഴിയെങ്കിലും മറ്റുള്ളവര്‍ക്ക് ആ സോഫ്റ്റ്‌ വെയറിന്റെ പേര് പറഞ്ഞുകൊടുക്കാം എന്ന് അവസാനം സന്മനസ് കാട്ടിയല്ലോ നമ്മുടെ സാര്‍..! നന്ദി...!

sukhadan June 26, 2011 10:15 AM  

nice dis cussion

sukhadan June 26, 2011 10:16 AM  

nice disccussion on tt

Chempakasseril June 26, 2011 3:34 PM  

ബാബു സാര്‍ ആ സോഫ്റ്റ്‌വെയര്‍ ഞങ്ങള്‍ക്കു കൂടി പങ്കു വെയ്കുമോ? babuchemp@gmail.com

Ramlath PV June 26, 2011 9:14 PM  

Can I download unit plan of X th std second chapter (Circles)? From where?

Hari | (Maths) June 26, 2011 9:40 PM  

പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളുടെ യൂണിറ്റ് പ്ലാന്‍ ഇവിടെയുണ്ട്

Binu June 28, 2011 10:45 PM  

ബാബു സാര്‍ ആ സോഫ്റ്റ്‌വെയര്‍ ഞങ്ങള്‍ക്കു കൂടി പങ്കു വെയ്കുമോ?..................

തരില്ല മക്കളെ തരില്ല...അതിനു വേണ്ടി മഞ്ഞു കൊള്ളണ്ട....വിദ്യ എന്നത് ആര്‍ക്കും പകര്‍ന്നു നല്‍കാന്‍ പാടില്ലാത്ത ഒന്നാണ് മാഷേ..നമിക്കുന്നു......ചര്‍ച്ച നിറുത്തൂ കൂട്ടരേ..

Binu June 28, 2011 10:45 PM  

ബാബു സാര്‍ ആ സോഫ്റ്റ്‌വെയര്‍ ഞങ്ങള്‍ക്കു കൂടി പങ്കു വെയ്കുമോ?..................

തരില്ല മക്കളെ തരില്ല...അതിനു വേണ്ടി മഞ്ഞു കൊള്ളണ്ട....വിദ്യ എന്നത് ആര്‍ക്കും പകര്‍ന്നു നല്‍കാന്‍ പാടില്ലാത്ത ഒന്നാണ് മാഷേ..നമിക്കുന്നു......ചര്‍ച്ച നിറുത്തൂ കൂട്ടരേ..

Babu Jacob June 29, 2011 7:25 AM  

@Binu ,
ഇങ്ങനെ നാണം കെടുത്തരുത് .
മെയില്‍ ID തന്നവര്‍ക്ക് ഞാന്‍ reply അയച്ചിട്ടുണ്ട് .

pothujanam June 29, 2011 10:00 PM  

sir,
i tried fet. but time table was generated with a small problem.
subjects like ss ,eng,mal...were placed twice on the same day.leaving some other days devoid of those subjects.
how could it be overcome? i've done everything according to the instructions given in the blog.
is ther any need to fill "activity tag?"
can any of u in the blog could help me?

M.G.D.H.S FOR GIRLS KUNDARA June 29, 2011 10:55 PM  

I am very thankful to Azees sir and Raju sir for delivering the steps to make timetable.

Alex MGD

SUNIL V PAUL June 30, 2011 9:13 PM  

We use this FET from 2009 onwards in our school,If you are interested in this software, I am ready to send the copy of our FET file(only the copy of 2009).(pls Dont misuse it)FET is easy and can arrange any number of periods at any time.There is no chance for a mistake.if you want the copy pls send your Email to sunilvpaul@gmail.com

Sajith July 1, 2011 8:17 AM  

We made a time table using FET
I found it good and useful
only thing we have to do is , Enter the desired constraints

Vijayan Rajapuram July 6, 2011 7:14 PM  

Surely, it is a fine software. I have prepared a time table using the software, following the instructions given in the blog. thanks to Sri. Abdul Azeez, Sri T. Raju and to Maths Blog.

Younus July 9, 2011 8:28 PM  

I had already prepared time table manually.Yet I tried to make a trial one using FET .In the very first attempt it was seccessfull.But When I generated timetable, "soft conflict constraint" message was found .Is there any chance for conflict .or what does it mean . pls help me

Azeez July 13, 2011 10:07 PM  

യൂനുസ് സാറേ, ആ സോഴ്സ് ഫയല്‍ ഒന്ന് അയച്ചു തരൂ. ഞാന്‍ ഒന്ന് നോക്കട്ടെ.

Vivekanandan.M August 25, 2011 8:57 PM  

I am using Ubuntu 11.04 version . Kindly let me know how to install the time table software. Is there any update link available?

എഡിറ്റർ November 4, 2011 6:11 AM  

BABU SIR, please send the above software link
manimaster4@gmail.com

Hari | (Maths) May 5, 2012 8:54 PM  

സമ്പൂര്‍ണയിലെ ടൈംടേബിള്‍ സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. ചെയ്തു നോക്കിയവര്‍, കഴിയുമെങ്കില്‍ അതൊരു റൈറ്റര്‍ ഫയലാക്കി അയച്ചു തരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അത്മാവ് May 6, 2012 9:22 PM  
This comment has been removed by the author.
RSH May 7, 2012 3:44 PM  

Babu Sir please give the link of that sw to rafeenamoideenkoya@gmail.com

Sivadasan May 8, 2012 2:43 PM  

Using 'sampoorna' I 'issued' a TC to test it. Unfortunately the name of that student disappeared from 'sampoorna'. How can I retrieve it? Sivadasan Thalassery

haris May 24, 2012 12:19 PM  

frm where i can get the software of time table