
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അവിശ്വസനീയമായ വിധം കുതിച്ചു ചാട്ടം നടത്തിയ ദശകത്തിലൂടെയാണ് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറെന്നാല്‍ വിന്‍ഡോസും മൈക്രോസോഫ്റ്റും മാത്രമാണെന്ന ധാരണയില്‍ നിന്ന് ഒരു തലമുറയെ മാറ്റിയെടുക്കാന്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐടി വിദ്യാഭ്യാസ പദ്ധതിക്കു സാധിച്ചുവെന്നത് നിസ്സാരമായ ഒരു നേട്ടമല്ല. അറിയാനും അറിയിക്കാനും സ്വാതന്ത്ര്യം നല്കുന്ന സ്വതന്ത്രസോഫ്റ്റ്വെയറിന്റെ വിശാലമനഃസ്ഥിതി നമ്മുടെ കുട്ടികളുടെ ചിന്താധാരയില്‍ വരുത്തിയ മാറ്റത്തിന്റെ ഫലങ്ങളറിയുക വീണ്ടുമൊരു ദശകം കൂടി കഴിയുമ്പോഴാകാം. എന്തായാലും വിപ്ലവകരമായ ഒരു ചുവടുവെപ്പാണ് ഇക്കാലം കൊണ്ട് നമ്മുടെ നാട് നേടിയെടുത്തത്. പത്താം ക്ലാസിലെ കുട്ടികളോട് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും എളുപ്പമുള്ളതുമായ വിഷയമേതെന്ന് ചോദിച്ചാല്‍ മറ്റൊന്നും ആലോക്കാതെ ഐടി എന്നായിരിക്കും അവര്‍ ഉത്തരം നല്‍കുക. വളരെ എളുപ്പമുള്ളതു കൊണ്ടു തന്നെ എല്ലാവരും ഈ വിഷയത്തെ മറ്റു വിഷയങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യത്തോടെ അതിനെ സമീപിക്കുന്നുണ്ടോ എന്നത് വസ്തുതാപരമായ ഒരു ചോദ്യമാണ്. യഥാര്‍ത്ഥത്തില്‍ ഐടിക്ക് എ പ്ലസ് വാങ്ങാന്‍ വലിയ പ്രയാസമൊന്നുമില്ല. മറ്റു വിഷയങ്ങള്‍ക്ക് ചിലവഴിക്കുന്ന സമയം അതിനു നല്‍കേണ്ടതുമില്ല. മോഡല്‍ പരീക്ഷ സമാഗതമായിരിക്കുന്ന ഈ ഘട്ടത്തില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ഹൈസ്ക്കൂളിലെ എസ്.ഐ.ടി.സി ആയ സി.കെ മുഹമ്മദ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേണ്ട നോട്ടുകള്‍ പി.ഡി.എഫ് രൂപത്തില്‍ തയ്യാറാക്കി നല്കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to Download the IT Theory Notes
Click here to Download the IT Practical Notes
Excellent notes!!
ReplyDeletePlease add more practical questions:
നല്ലത്.. പ്രയോജനപ്രദം.
ReplyDeletebody bg color= എന്നതില്‍ bg ക്ക് ശേഷം space വേണ്ടല്ലോ?
കൂടാതെ Ubuntu ലെ ജിമ്പില്‍ ലോഗോ നിര്‍മ്മിക്കാന്‍ file- create- logos എന്ന ക്രമത്തില്‍ പോകണം. Model ചെയ്തപ്പോള്‍ ചില കുട്ടികശ്‍ക്ക് ഇതു പ്രശ്നമായിരുന്നു.
വളരെ നല്ല പോസ്റ്റ്
ReplyDeleteഅഭിനന്ദനങ്ങല്
വളരെ നല്ലത്. ഞങ്ങള്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങുല് ഉത്തരങ്ങളും പരീക്ഷക്ക് ശേഷം ഫോടോസ്ടാട്റ്റ് എടുത്തു കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്.അതിന്റെ കൂടെ ഇതും നല്കാന് കഴിയുന്നതില്‍ സന്തോഷമുണ്ട്.
ReplyDelete"അഭിനന്ദനങ്ങള്‍"
ReplyDeleteപിന്നെ ഇന്നലെ രാവിലെ 10 മുതല്‍ വൈകീട്ട് 4.45 വരെ കൃഷ്ണന്സാറിനോടൊപ്പം. പട്ടാമ്പി സബ് ജില്ലയിലെ ഗണിതക്കമ്പക്കാരായ അധ്യാപകരും കുട്ടികളും. സന്തോഷം വാക്കുകള്‍ക്കുമപ്പുറം...
"പരീക്ഷാ ടിപ്സുകള്‍ "
ReplyDeleteടിപ്സുകള്‍ എന്ന വാക്കിന്റെ അര്‍ത്ഥം
ആരെങ്കിലും
ഏതെങ്കിലും
ഡിക്ഷ്ണറിയില് നോക്കി
പറഞ്ഞു തരുമോ ?
വളരെ നല്ലത്....
ReplyDeleteകുറച്ച് നേരത്തെ ആകാമായിരുന്നു.
This comment has been removed by the author.
ReplyDeleteപത്താംക്ലാസു ഇക്കൊല്ലം 3.2 തന്നെമതി. അവര്‍ ശീലിച്ചതില്‍ പെട്ടന്ന മാറ്റം വരുത്തണമെന്ന് എനിക്കുതോന്നുന്നില്ല. എട്ടാംക്ലാസുകാരെയും ഒന്പതാംക്യാസുകാരെയും ഉബുണ്ടുവില്‍ പരിശീലിപ്പിക്കുന്നുണ്ട്
ReplyDeletevery useful, thank you Sir
ReplyDeleteIT theory key note.pdf -ൽ,
ReplyDeleteHTML ടാഗുകൾ എന്ന ഭാഗത്ത്
ലിങ്ക് നൽകാൻ left bracket നു പകരം less than sign അല്ലേ കൊടുക്കേണ്ടത്?
<a href="URL">Link text</a>
ഇതു പോലെ ആണെങ്കിൽ പൂർണ്ണമാകുമായിരുന്നു.
ഐ.റ്റി.പരീക്ഷാടിപ്സ് ഏറെ പ്രയോജനപ്രദം. നന്ദി.
ReplyDeleteTHANK YOU Sir.........
ReplyDeletevery good notes............
It is nice to read your notes and see your face. It is long since we met last.
ReplyDelete10 nu mathramalla
ReplyDeletepothuve(9,8)koodi nallathanu
This comment has been removed by the author.
ReplyDeleteIT theory key note.pdf-ൽ,
ReplyDelete“ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഡോക്യുമെന്റുകള്‍ നിര്‍മ്മിക്കാനുള്ള സോഫ്റ്റ്വെയറാണ് ഓപ്പണ്‍ ഓഫീസ് റൈറ്റര്‍“. എന്നതിനു പകരം, വിവിധ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഡോക്യുമെന്റുകള്‍ നിര്‍മ്മിക്കാനുതകുന്ന തരത്തിലുള്ള ഓഫീസ് അപ്ലിക്കേഷൻ സോഫ്റ്റ്വെയറാണ് ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ ... എന്നതല്ലേ കുറച്ചു കൂടി നല്ലത്. അല്ലെങ്കില്‍, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രം ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന് എന്നെ പോലുള്ള അല്പജ്ഞാനികള് കരുതി, നല്ല ഒരു സോഫ്റ്റ്വെയര് ഉപയോഗിക്കാതിരിക്കില്ലെ?
ഓപണ്‍ ഓഫീസ് കാല്‍ക് , Formula എന്ന ഭാഗത്ത്,
ReplyDelete[im]http://2.bp.blogspot.com/-J4Uih351pQw/TWD6LocdrtI/AAAAAAAAAXw/2XgMPNuUZZE/s1600/SUM_CALC-0.jpg[/im]
എന്നതിനു പകരം -
[im]http://3.bp.blogspot.com/-V-WYSdqKA1s/TWD6d-m9OaI/AAAAAAAAAX0/oWyU3OSLbO4/s400/SUM_CALC.jpg[/im]
(instead of + please put :) ഇങ്ങനെയല്ലേ വേണ്ടത്?
10 A$ = “WELCOME TO OUR SCHOOL”
ReplyDelete20 B$ = LEN(A$)
30 PRINT L
ഇത് ഇങ്ങനെ തിരുത്തണം.
10 A$=“WELCOME TO OUR SCHOOL”
20 L=LEN(A$)
30 PRINT L
ഉത്തരം Space ഉള്‍പ്പെടെ 21 കിട്ടും
slide inter action,water mark ulppedythunnathu nannu...
ReplyDeleteverygood noteseven though there is some mistakes
ReplyDeleteverygood noteseven though there is some mistakes
ReplyDeletefine thanks sir.minor errors can be rectified by us.I appreciate your effort
ReplyDeleteപ്രതികരണങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.തെറ്റുകള്‍ സൂചിപ്പിച്ചതിന് നന്ദി.
ReplyDelete@ FREE;
ReplyDelete"പരീക്ഷാ ടിപ്സുകള്‍ "
tip(information) /tip/ noun=a piece of information ,esp.about how to do something .gardening/cooking/sewing tips.......
{CAMBRIDGE INTERNATIONAL DICTIONARY OF ENGLISH low priced edition 1996,page1526}
അതൊക്കെ ശരി
ReplyDeleteഅപാകത അവിടെ അല്ല .
ടിപ് -ന്റെ ബഹുവചനം ടിപ്സ് ആണെന്നിരിക്കെ , വീണ്ടും ബഹുവചന രൂപത്തില്‍ ടിപ്സുകള്‍ എന്ന് കൊടുത്തതാണ് തെറ്റ് എന്ന് പറഞ്ഞത് .
@free
ReplyDeleteatharum sradhichu kanilla
tips ennu mathrame vayichu kanu
vijayan saru polum
@Muhammed sir,
ReplyDelete"പ്രതികരണങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.തെറ്റുകള്‍ സൂചിപ്പിച്ചതിന് നന്ദി."
തെറ്റുകൾ ചൂണ്ടിക്കാണിച്ചതു തിരുത്താൻ വേണ്ടിയാണ്. സമയം കിട്ടുകയാണെങ്കിൽ ഉടനെ തന്നെ തിരുത്തുമല്ലോ? അനേകായിരങ്ങൾ വായിക്കുന്ന ഒരു ബ്ലോഗല്ലേ? ബ്ലോഗിനെ support ചെയ്യുന്നവർ തിരക്കിലായിരിക്കുമെന്നറിയാം.
ടിപ് -ന്റെ ബഹുവചനം ടിപ്സ് ആണെന്നിരിക്കെ , വീണ്ടും ബഹുവചന രൂപത്തില്‍ ടിപ്സുകള്‍ എന്ന് കൊടുത്തത് ,ഞാന്‍ കരുതി ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്നാണ് .(ഒരു ബഹുവചനതിനു മറ്റൊരു ബഹുവചനം FREE)
ReplyDeleteആകെ മൊത്തം ടോട്ടല്‍ കറക്ടാണ് .
ReplyDeleteIT ടിപ്പുകള്‍ നന്നായി വിളന്പി തന്നതിന് ഒരു ടിപ്പ് തരണമെന്നുന്ട്. തത്കാലം നാന്ദി
ReplyDeletevery helpful tips
ReplyDeleteബ്ലാസിക്ക് ചോദ്യങ്ങളില്‍ നിങ്ങളുടെ പേര് കീബേര്ഡില് നിന്ന് വായിച്ച് Hello ചേര്‍ത്ത് പ്രിന്റ് ചെയ്യാനുള്ള പ്രോഗ്രാമിന്റെ ഉത്തരത്തില്‍ പിശകുണ്ട്. ശരിയായ ഉത്തരം
ReplyDelete10 CLS
20 INPUT “ENTER YOUR NAME”, A$
30 PRINT ”Hello ”+A$
40 END
എന്നോ അല്ലെങ്കില്‍
10 CLS
20 INPUT “ENTER YOUR NAME”, A$
30 B$=”Hello ”+A$
40 PRINT B$
50 END
എന്നോ ആണ് വരേണ്ടത്
very very useful theories...!!! I am living in abudhabi....and tommrow i have I.t Pratical exam.!!! this site is very useful to us.!!!
ReplyDeleteplease post it quiz questions&answers
ReplyDeleteഎനിക്ക് ലിനക്സ്/ഗ്നു ഇൻസ്റ്റലെഷൻ പരഞ്ഞ് തരാമൊ
ReplyDeletethank you for your it tips like this put some tips for ixth standard&plese give how to
ReplyDeleteഞാൻ അതല്ല ചൊതിച്ചത് എനിക്ക് ലിനക്സ് ഇന്സ്റ്റാല് ചെയ്യാന്‍ പരഞ്ഞ് തരൂ
ReplyDeleteപടം സഹിതം തരനേ