
കാലം മുന്നോട്ട് പോകുന്നതിനോടൊപ്പം സാങ്കേതിക വിദ്യയ്ക്കും മാറ്റങ്ങള്‍ വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. റേഡിയോ, ടെലിഫോണ്‍, ടെലിവിഷന്‍... അങ്ങനെ, ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടെ മൊബൈല്‍ ഫോണുകളും നമ്മുടെ രാജ്യത്ത് ജനകീയമായിത്തുടങ്ങി. ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലൊ ഈ മൊബൈല്‍. അതുകൊണ്ടു തന്നെ, അവസരങ്ങള്‍ മുതലെടുക്കാന്‍ നാട്ടിലെങ്ങും മൊബൈല്‍ കമ്പനികള്‍ കൂണുപോലെ മുളച്ചു വന്നു.
ഈ രംഗത്തെ മല്‍സരം മുറുകിയതോടെ ആദ്യകാല കോള്‍ നിരക്കുകളിലും മറ്റും കാര്യമായ കുറവ് വന്നു. അതോടൊപ്പം, ഇന്‍കമിങ്ങ് വിളികള്‍ക്ക് നിരക്ക് ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി വിപ്ലവാത്മക മാറ്റങ്ങളും നാം കണ്ടു. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ) എന്ന സര്‍ക്കാര്‍ സ്ഥാപനാമാണ് ഭാരതത്തിലെ മൊബൈല്‍ രംഗത്തെ നിയന്ത്രിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ട്രായ് എടുത്ത പുതിയ തീരുമാനം, അഥവാ വിപ്ലവാത്മക സേവനമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി.
നമ്മില്‍ കുറെപ്പേര്‍ക്കെങ്കിലും ഇപ്പോഴുള്ള സേവനദാതാവിനെ മാറ്റിയാല്‍ കൊള്ളാം എന്ന് തോന്നിയിട്ടുണ്ടാകും. ഇതിനു കാരണം പലതാവം - ഇപ്പോഴത്തെ സര്‍വീസിന്റെ പോരായ്മയോ, മറ്റൊരു കമ്പനിയുടെ മേന്മയോ അങ്ങനെയെന്തെങ്കിലും. പക്ഷെ, അപ്പൊഴൊക്കെ പ്രശ്നമാകുന്നത് ഇപ്പോഴത്തെ നമ്പര്‍ മാറുമല്ലോ എന്നതാകും. വര്ഷങ്ങളായിഉപയോഗിക്കുന്ന ഒരു നമ്പര്‍ മാറ്റേണ്ടി വരിക തീര്‍ച്ചയായും ഒരു വലിയ ബുദ്ധിമുട്ട് തന്നെ. ഇതിനൊരു പരിഹാരമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി.
ഇതു പ്രകാരം നമുക്ക് നമ്മുടെ നമ്പര്‍ മാറാതെ തന്നെ മറ്റൊരു സേവന ദാതാവിനെ തിരഞ്ഞെടുക്കാം. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ മാത്രം ചെയണാല് മതിയാകും. ശ്രദ്ധിക്കുക, ഈ സേവനം നമ്മുടെ നാട്ടില്‍ ജനുവരി 20 മുതല്‍ ലഭ്യമാകും എന്നാണ് അറിയിച്ചിട്ടുള്ളത്. 19 രൂപയാണ് ഒരു തവണ ഈ സേവനത്തിനായിഉപഭോകണാവ് മുടക്കേണ്ടത്.
- ആദ്യമായി, നിങ്ങളുടെ മൊബൈലില്‍ നിന്നും PORT എന്ന് ടൈപ്പ് ചെയ്ത് സ്പേയ്സ് ഇട്ടതിനു ശേഷം ഇപ്പോഴത്തെ പത്തക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയണ് 1900 എന്ന നമ്പറിലേക്കു ഒരു എസ്.എം.എസ് അയക്കുക. ഉദാഹരണത്തിന് PORT 9495087682 എന്ന് 1900-ലേക്ക് sms അയക്കുക.
- ഇതിനു മറുപടിയായി ഒരു സ്ഥിരീകരണ (Confirmation) മെസ്സേജ് ലഭിക്കും. ഇതില്‍ ഒരു യുണീക് നമ്പറും (UPC-Unique Port Number) അതിന്റെ കാലാവധിയും കാണിച്ചിട്ടുണ്ടാകും.
- അടുത്തതായി പുതിയ സേവനദാതാവിന്റെ സിം കാര്‍ഡ് വാങ്ങുകയാണ് വേണ്ടത്. അടുത്തുള്ള റീടെയ്ല്‍ വ്യാപാരിയേയൊ, കമ്പനിയുടെ ഷോറൂമോ സന്ദര്‍ശിച്ച് ഒരു പുതിയ സിം വാങ്ങി, അപേക്ഷ പൂരിപ്പിച്ച് നല്‍കുക. ഇതോടൊപ്പം നിങ്ങള്‍ക്ക് ലഭിച്ച കോഡും, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും നല്‍കണം. ആദ്യം മറുപടിയായി ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ തന്നെ ഈ അപേക്ഷ നല്‍കണം. അല്ലെങ്കില്‍ നിങ്ങളുടെ കോഡ് അസാധുവാകുകയും, വീണ്ടും ആദ്യം മുതല്‍ ഈ പ്രക്രിയ ചെയ്യേണ്ടിവരും.
- നിങ്ങളുടെ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍, പുതിയ ദാതാവ് നിങ്ങളുടെ പഴയ ദാതാവുമായി ബന്ധപ്പെട്ട് കുടിശ്ശികയോ മറ്റോ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം നിങ്ങളുടെ അപേക്ഷ അംഗീകരിക്കും. ഇതോടൊപ്പം, ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടു നിങ്ങള്‍ക്കൊരു സന്ദേശം പുതിയ ദാതാവില്‍ നിന്നും ലഭിക്കും. ഇതിന് 4 ദിവസം വരെ സമയമെടുത്തേക്കാം.
ഈ വിഷയത്തെക്കുറിച്ച് കൂടുതലറിയണമെന്നും അതേക്കുറിച്ച് ഒരു പോസ്റ്റ് തയ്യാറാക്കണമെന്നും കരുതിയിരിക്കുമ്പോഴായിരുന്നു അരുണാനന്ദിന്റെ മെയില്‍ ലഭിച്ചത്. അതു കൊണ്ടു തന്നെ, ഒട്ടും വൈകാതെ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു. വിജ്ഞാനപ്രദമായ ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.
ReplyDeleteവളരെ നന്നായി ഹരി, ഈ പോസ്റ്റ് പലര്‍ക്കും ഉപകാരപ്രദമാവും :)
ReplyDeleteഎന്നു വെച്ചാ പുതിയ സിം വാങ്ങീട്ട് നമ്പര്‍ മാറ്റാനായി ഈ സൗകര്യം ഉപയോഗിക്കാം..
ReplyDeleteഅല്ലാതെ ഇപ്പോ ഉള്ളതിന്റെ നമ്പറും സിമ്മും അവിടെത്തന്നെ വച്ച് സേവനദാതാവിനെ മാത്രം മാറ്റാനാവില്ല.
പിന്നെ ചില കമ്പനിക്കാര് അവരുടെ സിം അവരുടെ ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലാക്കി വയ്ക്കും.. ആ കമ്പനികള്‍ക്ക് ഇതൊരു അടിയായിരിക്കും...
കംപനികള്‍ തമ്മില്‍ മത്സരം നടത്തി കാള്ചാര്ജ്ജ് കുുുുുറയുമൊ!!!!
ReplyDeleteVery nice information, thanks to all who is working for this blog.It was one who has more confused issues, now everything cleared.
ReplyDeleteOnce again thanks
Ashraf Kodiyathur
Variety is the spice of the maths Blog. The article on "number Portability" written by Arunanandan and posted by Hari is very informative for all those who want to change their mobile service provider.
ReplyDeleteThanks and continue to be updated with the latest developments in technology.
good
ReplyDeleteവളരെ ഉപകാരപ്രദമായ ഒരു post
congrass
നമ്പര്‍ പോര്ടബിലിട്ടി ഉപയോഗിച്ചു സേവന ദാതാവിനെ മാറ്റിക്കൊണ്ട് നമ്പര്‍ നിലനിര്‍ത്താം എന്ന മെച്ചം മാത്രമേ ഉള്ളു . ഇപ്പോഴുള്ള സേവന ദാതാവ് നല്കുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടും . പകരം പുതിയ സേവന ദാതാവ് നല്കുന്ന ആനുകൂല്യങ്ങള്‍ മാത്രം സ്വീകരിക്കണം .
ReplyDeleteഉദാഹരണമായി ജോഡി പ്ലാനില്‍ ഒരു സിമ്മില്‍ നിന്ന് മറ്റൊരു സിമ്മിലെയ്ക്ക് ഫ്രീ കാള്‍ ലഭ്യമായിരുന്നത് സേവന ദാതാവിനെ മാറ്റുമ്പോള്‍ കിട്ടില്ല . അതുപോലെ 5 നമ്പരിലേയ്ക്ക് 10 പൈസയ്ക്ക് വിളിക്കുന്നത് പോലെയുള്ള ആനുകൂല്യങ്ങളും നഷ്ടപ്പെടാം .
ശരിക്ക് ആലോചിച്ചിട്ട് ഈ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ മതി.
നമുക്ക് ലാഭാമുണ്ടാക്കാനല്ലല്ലോ സേവന ദാതാക്കള്‍ ഉറക്കമിളയ്ക്കുന്നത് .
സ്ക്കൂള് കലോത്സവത്തില്‍ ചാമ്പ്യന്‍ ജില്ലയില്‍ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ മുമ്പില്‍
ReplyDelete[im]http://2.bp.blogspot.com/_tj9_aOcW4-U/TTBq902zprI/AAAAAAAAAqY/vAZWhiV_F8k/s320/point.png[/im]
മൊബൈല്‍ ഫോണ്‍ പ്രൊവൈഡറെ എപ്പോള്‍ വേണമെങ്കിലും മാറ്റാം എന്നു വരുമ്പോള്‍ ഗുണം യൂസര്ക്കല്ലേ? ഹിഡണ്‍ ചാര്‍ജ്ജുകള്‍ പലതും കമ്പനികള്‍ പിന്‍വലിച്ചോളും. ഈ വിവരം ഭംഗിയായി ചുരുക്കി പറഞ്ഞു തന്നതിന് നന്ദി.
ReplyDeleteThe information about number portability is very useful for all
ReplyDeletethank you very much for your information
This comment has been removed by the author.
ReplyDeleteഅറിവ് പകരുന്ന മികച്ച ലേഖനം. ഇതു പോലുള്ളവ ഇനിയും നല്‍കണം.
ReplyDeleteഈ വിഷയകമായി വേറൊരു പോസ്റ്റ് ഇതാ ഇവിടെയുണ്ട്.
ReplyDeleteമൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി കേരളത്തില്‍
Very nice information, thanks to all who is working for this blog.It was one who has more confused issues, now everything cleared.
ReplyDeleteOnce again thanks
It is a very good, useful and is in detail. I thought that we can maintain more than one service provider at a time and by changing the service provider we can enjoy all the profitable things of each provider. But with one number only one service provider give service is not a good thing. Augustine Kuriakose
ReplyDeleteഇതാണ് നമ്പർ പോർട്ടബിലിറ്റിയെങ്കിൽ വളരെ ചെറിയ പ്രയോജനമേ നമുക്ക് ല്ലഭിക്കൂ. നമ്മുടെ സിം-നമ്പർ ഉപയോഗിച്ച് ഏതു പ്രൊവൈഡറേയും എപ്പോൾ വേണമെങ്കിലും മാറ്റാൻ കഴിയണം. സിം അല്ല സെറ്റ് ആണു അടിസ്ഥാനം എന്നു വരണം. സെറ്റ് വാങ്ങി ഡോട്ടിൽ റജ്സ്റ്റർചെയ്താൽ നമുക്ക് ലഭിക്കുന്ന നമ്പർ ആവണം സെൽ നമ്പർ. അതുപയോഗിച്ച് ഏതുപ്രൊവൈഡറേയും നമുക്ക് ഉപയോഗിക്കാൻ കഴിയണം.. നെറ്റിൽ ഏതു ബ്രൌസറും ഉപ്പയോഗിക്കാമെന്നതുപോലെ. സിസ്റ്റത്തിൽ ഏതു ഓ.എസും ഉപയോഗിക്കാമെനതുപോലെ. ഈ വഴിക്കുള്ള ഗവേഷണം ഉണ്ടാവാൻ ആഗ്രഹിക്കുന്നു. അപ്പോഴേ നമ്പർപോർട്ടബിലിറ്റി യൂസർക്ക് ഗുണം ചെയ്യൂ.
ReplyDeleteഇടപ്പള്ളി ആര്‍ട്ടിസ്റ്റ് ഹാളില്‍ വെച്ച് തിരക്കുപിടിച്ച ഏതോ ട്രൈനിങ്ങിനിടയ്ക്കാണ് BSNL കാരന്റെ വിളി. നിങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോഗിച്ച് അണ്‍ലിമിറ്റഡായി ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തേ രജിസ്റ്റര്‍ ചെയ്യാത്തതെന്നാണ് ചോദ്യം. താത്പര്യമില്ലെന്ന മറുപടി വിളിച്ചയാളെ തൃപ്തിപ്പെടുത്തിയില്ല. ഈ സേവനം തികച്ചും സൗജന്യമാണെന്നും മെയിലിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞ് ഫോണ്‍ വെച്ചു. പിന്നീട് എപ്പോഴോ മെയിലില്‍ വന്ന ലിങ്ക് ക്ലിക്കി. ഒട്ടും താത്പര്യമില്ലാഞ്ഞതിനാല്‍ പരിശോധനയ്ക്കുശേഷം പിന്നീട് കഴിഞ്ഞ ഒന്നരമാസത്തോളം ആ വഴിയ്ക്കു പോയില്ല. ഈ മാസത്തെ ഫോണ്‍ ബില്ലില്‍ ഒരു എക്സ്ട്രാ 250 രൂപയോളം കൂടുതല്‍. ഏറെ പണിപ്പെട്ട് കിട്ടിയ കസ്റ്റമര്‍ കെയര്‍ ആപ്പീസറുടെ മറുപടി."നെറ്റുപയോഗിച്ച് ഗെയിമുകളൊക്കെ കളിച്ചാല്‍ പൈസ പോകും! "
ReplyDeleteഇനി ആര്‍ക്കും ഈ പറ്റിപ്പു പറ്റല്ലേ...
പല സ്വകാര്യ കമ്പനികളുടേയും കിടിലന്‍ ഓഫറുകളെ പൊതുമേഖലാസ്ഥാപനമെന്ന രാജ്യസ്നേഹാധിഷ്ടിതമായ വികാരം കൊണ്ട് ഇത്രകാലം പ്രതിരോധിച്ചു.
ഇനി വയ്യ! ഗുഡ്ബൈ BSNL!
നമ്പർ പോർട്ടബിലിറ്റി മുഖാന്തരം പുതിയ ഒരു സേവനദാതാവിനെ സ്വീകരിച്ചാൽ, വീണ്ടും സേവനദാതാവിനെ മാറണമെൻകിൽ ചുരുങ്ങിയത് 3 മാസമെൻകിലും കഴിയണമെന്നാണു തോന്നുന്നത്.
ReplyDelete.
ReplyDeleteഒരു സംശയം..
ഈ പത്തൊന്‍പതു രൂപ ആര്‍ക്കാ പോകുന്നത്..?
ഗവണ്മെന്റിനോ..? ആദ്യത്തെ കമ്പനിക്കോ ..?
രണ്ടാമത്തെ കമ്പനിക്കോ...?
ട്രായ് റെഗുലേറ്ററിനോ..?
നിസാര്‍ സാറിന്റെ അനുഭവം വായിച്ചപ്പഴാ ഓര്‍ത്തത്..
ഇന്നാളു ഇങ്ങോട്ടു വിളിച്ച് പാട്ടു കേള്‍പ്പിച്ചു ഒരു സ്വകാര്യ കമ്പനിക്കാര്,യാത്ര ചെയ്യവേ വ്യക്തമല്ലാത്തതിനാല്‍ ഞാന്‍ കോള്‍ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോ ബാലന്‍സില്‍ നിന്നു നൂറു രൂപയോളം കുറവ്.
കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോ പറയുകയാ നിങ്ങള്‍ മൊബൈല്‍ റേഡിയോ ആക്ടീവാക്കിയെന്ന്. ഞാനങ്ങിനെയൊന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞിട്ടവരു സമ്മതിക്കുന്നുമില്ല.
സംഭവം എന്താന്നു വെച്ചാല്‍ പാട്ടു കുറെ നേരം കേള്‍പ്പിച്ചിട്ട് അവസാനം ഈ കോള്‍ കട്ടാക്കണമെങ്കില് ഈ നമ്പറില്‍ ഞെക്കാന്‍ പറയും.അങ്ങിനെ ഞെക്കിയാലേ കട്ടാകൂ.. അല്ലെങ്കില്‍ മൊബൈല്‍ റേഡിയോ ആക്ടീവാകുമത്രെ..
ഞാനും വിട്ടില്ല. കമ്പനിയുടെ എറണാകുളത്തെ മെയിന്‍ ഓഫീസില്‍ ചെന്നു പരാതി എഴുതിക്കോടുത്തു. ഇത്ര ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ ഉപഭോക്തൃ കോടതിയില്‍ പോകുമെന്നു, കൂടാതെ ഞാനൊരു ജേര്ണ്ണലിസ്റ്റാണെന്നും, ഇതൊരു ആര്ട്ടിക്കിളിനുള്ള വകുപ്പാണെന്നും തട്ടി വിട്ടു..
ഫലമോ, അവര്‍ എടുത്ത തൊണ്ണൂറ്റിയൊന്‍പതു രൂപയും ഒരാഴ്ചയ്ക്കകം ബാലന്‍സില്‍ തിരികെയെത്തി...
ഇത്തരം പരിപാടികള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടേ..? അക്കിടി പറ്റി മിണ്ടാതിരുന്നിട്ടെന്തു കാര്യം..?
.
ReplyDeleteനല്ല പരസ്യം കൊടുക്കുന്ന കമ്പനികളുടെ സിം വാങ്ങാന്‍് ഈ സംവിധാനം നിലവില്‍ വന്ന് കുറച്ചു നാളത്തേക്ക് ഒരു തള്ളിക്കയറ്റമുണ്ടാകാം എന്നല്ലാതെ വലിയ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണു തോന്നുന്നത്.
പിന്നെ നമ്പര്‍ പലര്‍ക്കും കൊടുത്തു പോയി എന്ന കാരണത്താല്‍ ഏതെങ്കിലും സേവനദാതാവില്‍ കുടുങ്ങിപ്പോയവര്‍ക്ക് രക്ഷപെടാനൊരു അവസരമായിരിക്കും ഇത്..
ടൂ ജീ കളി വഴി വന്ന ഛോട്ടാ കമ്പനികളെല്ലാം പോട്ടെ, വമ്പന്‍ കമ്പനികള്‍ മാത്രം നിലനില്ക്കട്ടെ എന്നതും ഇതിനു പിന്നില്‍ ഉണ്ടാകാം..
അല്ലെങ്കിലും എല്ലാ മേഖലകളിലും വലിയ കമ്പനികള്‍ക്കേ പിടിച്ചു നില്‍ക്കാനാവൂ എന്ന സ്ഥിതിയാ ഇപ്പോള്‍...
ഇതോടെ മൌബൈല്‍ കമ്പനികളുടെ ഉപഭോക്താവിനെ പിഴിയല്‍ അവസാനിച്ചേക്കും.
ReplyDeleteThanks to all who supported the article. :)
ReplyDeleteArnuanand T A
മികച്ച സേവനം കിട്ടുമെന്നുകരുതി നമ്പര്‍ പോര്‍ട്ടബിലിറ്റിക്കു പുറകേ പായുന്ന പാവം ഉപഭോക്താവിന്റെ കീശ ഒന്നുകൂടി ചുരുങ്ങുന്ന കാഴ്ച വരും കാലങ്ങളില്‍ നേരിട്ടനുഭവിച്ചറിയാം
ReplyDeletethanks for the great n deail info.
ReplyDeleteThis comment has been removed by the author.
ReplyDeletethanks very useful
ReplyDeleteThis comment has been removed by the author.
ReplyDeleteThe article was very useful.Thank you.
ReplyDeleteGangadharan.V.M. Neeleswaram,Kozhikode
can CDMA be ported to GSM
ReplyDeleteVery useful informations for this mobile world. Thank you very much dear HARI and thanks to CHIKKU for sharing the experience.
ReplyDelete