Monday, January 31, 2011

മാത്​സ് ബ്ലോഗിന് രണ്ട് വയസ്സ്


മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഞങ്ങളോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ച ബഹു. ഡിപിഐ ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ്, ഐടി@സ്കൂള്‍ എക്സി. ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത് സാര്‍, മുഖ്യ രക്ഷാധികാരികളായ കൃഷ്ണന്‍സാര്‍, അച്യുത് ശങ്കര്‍ സാര്‍, സഹോദരതുല്യനായ സുനില്‍ പ്രഭാകര്‍ സാര്‍, ഈ ബ്ലോഗിന് പ്രചോദനമാകുകയും ആദ്യ കമന്റിലൂടെ ഞങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്ത ഐടി@സ്കൂള്‍ എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി സാര്‍, തല്ലിയും തലോടിയും എന്നും കൂടെ നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാര്‍, സ്വന്തം വെബ്​പോര്‍ട്ടലായ 'ഹരിശ്രീ പാലക്കാടി'നോടു തുല്യമായ സ്നേഹം എന്നും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഐടി@സ്കൂള്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയരാജന്‍ സാര്‍,എസ്.ഐ.ടി.സിമാരുടെ കണ്ണിലുണ്ണികളായി മാറിയ മലപ്പുറത്തെ ഹസൈനാര്‍ മങ്കട, ഹക്കീം സാര്‍, ബ്ലോഗിന്റെ നിറചൈതന്യങ്ങളായ അഞ്ജന, പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂളിലെ കൊച്ചുമിടുക്കികള്‍ ആതിര,അനന്യ,ഹരിത, പൈത്തണ്‍ ക്ലാസ്സുകളിലൂടെ ലളിത പാഠങ്ങളുമായി വന്ന ഫിലിപ്പ്സാര്‍, മത്സരപരീക്ഷാ സഹായവുമായി ഭാഷയുടേയും സംസ്ഥാനത്തിന്റേയും അതിരുകള്‍ ഭേദിച്ച് കടന്നുവന്ന ചത്തീസ്ഘഢിലെ സഞ്ജയ് ഗുലാത്തി സാര്‍,......വേണ്ടാ, എഴുതാന്‍ തുടങ്ങിയാല്‍ എങ്ങും നില്ക്കില്ല!

ഈ അവസരത്തില്‍ വായനക്കാര്‍ ഈ ബ്ലോഗുമായുള്ള പരിചയം കമന്റിലൂടെ പങ്കുവെച്ചാലോ..? ഈ ബ്ലോഗ് നിങ്ങളെ സ്കൂള്‍ അധ്യയനത്തില്‍ എങ്ങിനെ സഹായിക്കുന്നു...? എങ്ങിനെയാണ് നിങ്ങള്‍ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. ? മാത്സ് ബ്ലോഗ് അവതരിപ്പിക്കുന്ന പുതിയ സംവിധാനങ്ങള്‍ (എസ്.എം.എസ് അലേര്‍ട്ട്, ഫ്ലാഷ് ന്യൂസ് എന്ന പുതിയ ഗാഡ്ജറ്റ്) നിങ്ങള്‍ക്ക് പ്രയോജനപ്പടുന്നുണ്ടോ എന്നൊക്കെയറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ടീമംഗങ്ങളെല്ലാവരുടേയും അനുഭവങ്ങള്‍ കൂടിയാകുമ്പോള്‍ കമന്റുകളില്‍ റെക്കോഡ് തന്നെ പ്രതീക്ഷിക്കാമല്ലോ, അല്ലേ?
ഒപ്പം ഭാവി പരിപാടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുമാകാം, എന്താ? കൂടുതല്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിമര്‍ശനങ്ങളും സ്വാഗതാര്‍ഹമാണ് കേട്ടോ..!

47 comments:

  1. മാതസ് ബ്ലോഗിന്റെ sms സര്‍വീസ് ഇത് വളരെ മികച്ചത് തന്നെ. 29/1/2011 ലെ അധ്യാപക ശാക്തീകരണം മാറ്റിവച്ചു എന്നാ വിവരം എത്ര പെട്ടെന്ന്നാണ് അധ്യാപകരിലെതിയത് . ഇനിയും മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  2. maths blog ന് പിരന്നാള്‍ ആശംസകള്‍

    ReplyDelete
  3. maths blog ന് പിരന്നാള്‍ ആശംസകള്‍

    ReplyDelete
  4. ബ്ലോഗുകളുടെ കാടാണ് ഇന്ന് ഇന്റെര്‍നെറ്റ് ലോകത്ത് അവയില്‍ വിഷച്ചെടികളും ഔഷധസസ്യങ്ങളും ഇടകലര്‍ന്നിരിക്കുന്നു. അക്കൂട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഔഷധിയാകാന്‍ maths blog- നു കഴിഞ്ഞിരിക്കുന്നു. ആത്മാര്‍ഥമായ ആശംസകളോടെ
    Jayaprakash

    ReplyDelete
  5. മാതസ് ബ്ലോഗിന്റെ സൗജന്യ sms സര്‍വീസ് ഇത് വളരെ ഉപകാരപ്രദമാണ്. അധ്യാപകരറിയേണ്ട ഒട്ടേറെ വിവരങ്ങള്‍ ചൂടാറാതെ തന്നെ എത്തിക്കുന്നതിന് ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി.

    ReplyDelete
  6. ജന്മദിനാശംസകള്‍.

    ReplyDelete
  7. Subscribers to maths blog will surely increase due to the information of change in date of last cluster

    ReplyDelete
  8. മാത്സ് ബ്ലോഗിനും അണിയറ പ്രവര്‍ത്തകര്‍ക്കും തട്ടകത്തിന്റെയും എന്റെയും ആശംസകള്‍

    ReplyDelete
  9. മാത്സ് ബ്ലോഗിനു അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി. യാദൃശ്ചികമായി ഗണിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്ന പരിഹാരത്തിനായി ഗൂഗിളിൽ സെർച്ച് ചെയതപ്പോഴാണ്‌ ആദ്യമായി ഈ ലിങ്കിൽ എത്തപ്പെടാനുണ്ടായ സാഹചര്യം ഉണ്ടായത്. പിന്നീട് ഒന്നു രണ്ട് പസിലുകളുമായി മല്ലിട്ടപ്പോഴാണ്‌ ഈ ബ്ലോഗിനോടുള്ള അടുപ്പം കൂടി .. അത് പ്രണയമായി മാറിയത്. ഇപ്പോൾ ദിവസത്തിൽ സമയം കിട്ടുമ്പോഴെല്ലാം ഇവിടെ എത്തിയില്ലെങ്കിൽ വിമ്മിഷ്ടം. പിന്നീട് എന്റെ ഇഷ്ടം , ജിയൊജിബ്രയിലൂടെ വളർന്ന് ഒരു വീഡിയോ പഠന സഹായി തുടങ്ങാൻ ഇടയായ സാഹചര്യമുണ്ടായി. സമയക്കുറവു മൂലം തുടർ പ്രവർത്തനങ്ങൾ നടത്താനായില്ലെങ്കിലും , മാത്സ് ബ്ലോഗിലെ വരവു നിലച്ചിട്ടില്ല. ഒന്നു രണ്ടു തവണ ഇവിടെയുള്ളവരുമായി , എന്റെ ആശയവിനിമയത്തിലുള്ള പരാജയം മൂലം മറ്റുള്ളവരുടെ പഴി കേൾക്കേണ്ടി വന്നിട്ടും, ബ്ലോഗിനോടുള്ള പ്രണയം കൂടിയിട്ടേ ഉള്ളൂ. മറ്റുള്ളവരെ വിമർശിച്ചു സ്വയം തരം താഴാതിരിക്കാൻ ശ്രമിക്കുകയും, ഇവിടെ നിന്നു കിട്ടുന്ന അറിവിന്നാണ്‌ പ്രാമുഖ്യം നൽകേണ്ടത് എന്ന തിരിച്ചറിവാണ്‌ അതിനുള്ള പ്രേരണ. മാത്സ് ബ്ലോഗിനും അണിയപ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

    ReplyDelete
  10. HAPPY BIRTHDAY MATHS BLOG.............ALL THE BEST WISHES

    ReplyDelete
  11. HAPPY AND MANY MANY HAPPY RETURNS OF THE DAY OUR DEAR MATHSBLOG

    ReplyDelete
  12. മഞ്ചീരശിഞ്ചിത നാദമുയർത്തി
    മന്നിലൊരവതാര ലക്ഷ്യവുമായി
    മാലോകർതന്മനതാരിലുദിച്ച
    മണിവർണ്ണനിന്നു പിറന്നാൾദിനം

    കൈകാൽ വളരുവാൻ പിച്ചവെച്ചീടുവാൻ
    കൈപിടിച്ചനുദിനമനുഗമിച്ചിടുവാൻ
    കൈവശമേറെയറിവുള്ളബന്ധുക്കൾ
    കൈനിറയെ വെണ്ണനിറച്ചിടുന്നു

    അറിവിന്നുമരണമില്ലാത്തനാളോളം
    അറിവുപകരുവാനെന്നുമെന്നും
    അറിവുള്ളവരെയണികളാക്കി
    അരുണനായിരിക്കുവാനാശംസകൾ

    ReplyDelete
  13. maths blog ന് എല്ലാവിധ ആശംസകളും നേരുന്നു.അതോടൊപ്പം ഒരു അപേകേഷയും, computerറുമായി ബന്ധപ്പെട്ട ഏത്കാര്യത്തെകുറിച്ച് ചോദിച്ചാലും അതിനുള്ള മറുപടി maths blogലൂടെ തന്നാല്‍ വലിയ ഉപകാരമായിരുന്നു.

    ReplyDelete
  14. നന്മകള്‍.....
    അധ്യാപകരിലൂടെ,വിദ്യാര്‍ത്ഥികളിലൂടെ,
    നന്മനിറഞ്ഞവരിലൂടെ
    മാത്​സ് ബ്ലോഗ് ഇനിയും വളരട്ടെ...
    ഇനിയും ഏറെ ​പ്രതീക്ഷകളുണ്ട്..


    രജിത്ത് വേങ്ങാട്

    ReplyDelete
  15. ആയിരമായിരം ജന്മദിനാശംസകള്‍ നേരുന്നു.
    നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മുന്നേറാം. ഇതിനു പിന്നിലെ പ്രവര്ത്തകര്‍ ഏറെ തിരക്കിനിടയിലും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    ആശംസകളോടെ,
    ശ്രീജിത്ത് മുപ്ലിയം..............

    ReplyDelete
  16. In your great mathematics blog , you have given a message as a quote -

    "Don't be so humble - you are not that great."

    What kind of message this? What do you mean by that?

    ReplyDelete
  17. "Don't be humble.......you are not that great"---- is a famous quote of Golda Meir(Fourth prime minister of Israel ,Known as iron lady of ISRAEL IN POLITICS.

    ReplyDelete
  18. "Don't be so humble - you are not that great."
    Mr. Bloggu,
    The quote means, being humble requires a great deal of greatness. Without being humble, nobody will be considered as great, that's all.

    ReplyDelete
  19. ഷീജ ടീച്ചറെ
    കമ്പ്യുട്ടറിനെക്കുറിച്ചും IT പഠനത്തെക്കുറിച്ചും എന്തുചോദിച്ചാലും അപ്പോള്‍ത്തന്നെ മറുപടികിട്ടുന്ന ഒരേയോരു സ്ഥലം മാതസ് ബ്ലോഗ് തന്നെയാണ്. എന്നെ അല്പം ലിനക്സ് പഠിപ്പിച്ചതും ബ്ലോഗുതന്നെ. ഈയിടെ ഒരു പ്രന്റെര്‍ ഇന്‍സ്റ്റോള്‍ചെയ്യാന്‍ കഴിഞ്ഞത് ബ്ലോഗിലൂടെ കൃഷ്ണദാസ് സാര്‍ തന്ന നിര്‍ദ്ദേശം അനുസരിച്ചാണ് . ഹസൈനാര്‍ സാറിന്റ പോസ്റ്റുകളും ,ഫിലിപ്പുസാറിന്റെ പാഠങ്ങളും , സുരേഷ്സാറിന്റെ നോട്ടുകളും ശരിക്കും നമുക്ക് ഉപകാരം ചെയ്യുന്നുണ്ട് .
    പിറന്നാളാശംസകള്‍ നേരുന്നു.

    ReplyDelete


  20. ഹൃദ്യമായ പിറന്നള്‍ ആശംസകള്‍
    Free sms സന്ദേശങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നുണ്ട്

    ReplyDelete
  21. "Don't be so humble you're not that great"

    Many people tend to be too humble. This can be for one of two reasons;
    1)Either the person truly is very humble,
    or
    2) it is someone acting humble only for the sake of receiving praise from another person(s).

    The quote of Golda Meir refers to the second reason.

    "ഇത്രയും എളിമ കാണിക്കാനുള്ള മഹത്വം ഒന്നും നിങ്ങള്ക്കില്ല " എന്ന് മലയാള പരിഭാഷ .

    ReplyDelete
  22. കേരളത്തിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും പിന്തുണ പ്രവര്‍ത്തനങ്ങളിലും മാത്സ്ബ്ലോഗിന്റെ സേവനം നിസ്​തുലമാണ്. പ്രസാദാത്മകമായ വിഭവങ്ങളുമായി അനുസ്യൂതം തുടരട്ടെ. ഹരി-നാസര്‍ സുഹൃത്തുക്കള്‍ക്കും ബ്ലോഗ് ടീമിനും ഭാവുകങ്ങള്‍.

    ReplyDelete
  23. വൈകുന്നേരം 6 മണിക്കാണ് മാധ്യമത്തിലുള്ള വാര്‍ത്തയെപപറ്റി സ്ക്രോളിംഗ് ന്യൂസ് കണ്ടത്.കുറെ നടന്നപ്പോഴാണ് ഒരു വീട്ടില്‍ നിന്നും പത്രം കിട്ടിയത്.വായിച്ചു. സന്തോഷായി. വാര്‍ത്ത കൊടുത്ത ഹിത, പാലക്കാടിന് അകൈതവമായ നന്ദി. ന്യൂസ് പേജിലിട്ട സ്കാന്‍ കോപ്പി വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    'ഇംഗ്ലീഷ് ഉദ്ധരണി'കളെപ്പറ്റിയും 'ചരിത്രത്തില്‍ ഇന്നത്തെ ദിവസം' വാര്‍ത്തകളെക്കുറിച്ചും വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ അതിലേറെ സന്തോഷം. അവയെല്ലാം ശ്രദ്ധിക്കുന്നവരും ഉണ്ടല്ലോ എന്ന സന്തോഷം.

    ReplyDelete
  24. മാത്സ് ബ്ലോഗിന് മൂന്നാം പിറന്നാളാശംസകള്‍.
    അധ്യാപകരിലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള ചിലരെങ്കിലുമുണ്ടെന്നു കാട്ടിത്തന്നൂ..ഈ ബ്ലോഗ്.

    ReplyDelete
  25. മാത്സ് ബ്ലോഗിന് നന്മ നിറഞ്ഞ ജന്മദിനാശംസകള്‍.
    അടുത്ത അദ്ധ്യയന വര്ഷം മുതല്‍ ഹയര്‍ സെക്കന്ററി തലത്തിലേക്ക് കൂടി ബ്ലോഗ്‌ വികസിപ്പികുവാന്‍ മുന്‍കൈ എടുക്കുമെന്ന് കരുതുന്നു. ബ്ലോഗിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബ്ലോഗ്‌ ടീം അംഗങ്ങള്‍ക്ക് നന്ദി പറയുന്നു.എന്നാല്‍ ഈ ബ്ലോഗിന്റെ യഥാര്‍ത്ഥ ശക്തി ബ്ലോഗ്‌ സന്ദര്‍ശകര്‍ ആണ്.
    എല്ലാ ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്


    പാലക്കാട് നിന്നും
    ഹിത,വിസ്മയ,ഗായത്രി,കണ്ണന്‍,ആതിര,ഹരിത ഹരി,അനന്യ,രമേഷ് ബിനു.

    ReplyDelete
  26. മൂന്നാം പിറന്നാളിലേക്ക് കടന്ന മാത്​സ് ബ്ലോഗ് ഇനിയും മുന്നോട്ട് പോകട്ടെ..!

    ReplyDelete
  27. ഗണിതപഠനത്തിലായാലും കമ്പ്യൂട്ടറിനെ കുറിച്ചായാലും ലിനക്സിലെ സംശയമായാലും ചോദിച്ചാല്‍ ഉടനെ മറുപടി കിട്ടുന്ന ഒരേഒരു സ്ഥലം മാത്സ് ബ്ലോഗാണെന്നതില്‍ സംശയമില്ല.
    മാതസ് ബ്ലോഗിന്റെ സൗജന്യ sms സര്‍വീസ് അധ്യാപകരറിയേണ്ട ഒട്ടേറെ വിവരങ്ങള്‍ ചൂടാറാതെ തന്നെ എത്തിക്കുന്നതിന് സഹായകമാവുന്നു.
    ഗവ ഓര്‍ഡറുകളും സര്‍ക്കുലറുകളും കൃത്യസമയത്തുതന്നെ ബ്ലോഗിലെ downloads ടെ അറിയാന്‍ കഴിയുന്നു.
    പൈതണ്‍ പഠിച്ചു തുടങ്ങിയത് ഫിലിപ്പുസാറിന്റെ പാഠങ്ങളില്‍ നിന്നുമാണ്. ഹസൈനാര്‍ സാറിന്റ പോസ്റ്റുകളും ,സുരേഷ്സാറിന്റെ നോട്ടുകളും വളരെയധികം ഉപകാരപ്രദമാണ്.


    മാത്സ് ബ്ലോഗിന് ഹൃദ്യമായ പിറന്നള്‍ ആശംസകള്‍

    ReplyDelete
  28. Wish all success for the maths blogg which is extremely useful for me in my works as a SITC
    RAVIKRISHNAN K
    GVHSS(BOYS) KOYILANDY

    ReplyDelete
  29. Wish all success for the maths blogg which is extremely useful for me in my works as a SITC
    RAVIKRISHNAN K
    GVHSS(BOYS) KOYILANDY

    ReplyDelete
  30. ആശംസകളും അഭിനന്ദനങ്ങളും ഹൃദയത്തിന്റെ ഭാഷയില്. ഫ്ളാഷ്, എസ്സ്.എം.എസ്സ്.അലര്ട്ട് അങ്ങനെ എല്ലാം പ്രശംസനീയം തന്നെ. ഏറ്റവും അഭിനന്ദനീയം ഈ രണ്ടു വര്ഷങ്ങള് പിടിച്ചു നിന്നു എന്നതു തന്നെ.

    ReplyDelete
  31. ജന്മദിനാശംസകള്‍.

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ

    ReplyDelete
  34. സര്‍ ,
    LAN ചെയ്ത കമ്പ്യൂട്ടറുകളിലെ ഒരു സിസ്റ്റത്തിലെ ഫയല്‍ എങ്ങനെ മറ്റൊരു കമ്പ്യൂട്ടറില്‍ എടുക്കാം

    ReplyDelete
  35. സര്‍,
    cracking,hacking കുറിച്ച് ഒരു വിവരണം തെരു,

    ReplyDelete
  36. 23,000 രൂപക്ക് നല്ല ഒരു കമ്പ്യൂട്ടര്‍ ഏതാണ് ?
    അതിന്റെ പ്രോസസര്‍,റാം മറ്റു വിവരങ്ങള്‍ തെരു

    ReplyDelete
  37. GAVE ME A DETAIL OF HTML AND HTML SOURCE CODES,



    PLEASE GAVE
    FRAMESET SOURCE CODE

    ReplyDelete

  38. Yousuf.M.P

    പിറന്നാളാശംസകളും ,അത്യുന്നതിയിലേക്കുയരട്ടെ എന്നും കുറിക്കട്ടെ.... നിസാര്.സാര്

    ReplyDelete
  39. ഒരു ബസ്‌ അപകടത്തില്‍ സുഷുമ്ന നാഡിക്ക് സാരമായി പരിക്കേറ്റ പൂര്‍ണിമ എന്ന പ്ലസ്‌ ടു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്ക് ചികിത്സക്ക് ആവശ്യമായ രൂപ കണ്ടെത്താന്‍ ആകാതെ കുട്ടിയുടെ രക്ഷിതാക്കള്‍ വിഷമിക്കുന്നു. ഏകദേശം അര കോടിയോളം രൂപ ചെലവ് വരുന്ന ചികിത്സക്ക് വേണ്ടി പൂര്‍ണിമ ചികിത്സ സഹായ കമിറ്റി എന്നാ പേരില്‍ കോഴിക്കോട് വെള്ളിമാട്കുന്നു കനാറ ബാങ്ക് ശാഖയില്‍ 0839101039809 എന്നാ അക്കൗണ്ട്‌ തുടങ്ങിയിരിക്കുന്നു.

    ഏകദേശം ആയിരത്തോളം വരുന്ന ബ്ലോഗ്‌ മാന്യ ബ്ലോഗ്‌ മെമ്പര്‍മാര്‍ മാത്സ് ബ്ലോഗിലേക്ക് 100 രൂപ വച്ച് അയച്ചു കൊടുത്താല്‍ (അഞ്ഞൂറ് പേരെങ്കിലും അയച്ചാല്‍ 50000 രൂപ ആയല്ലോ) .അത് മാത്സ് ബ്ലോഗ്‌ സമാഹരിച്ചു കുട്ടിക്ക് എത്തിക്കാന്‍ ഉള്ള എര്പാട് ചെയണം.പല തുള്ളി പേര് വെള്ളം എന്ന് ആണല്ലോ .നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ ചെയ്യാം.ദയവു ചെയ്തു ഇത് ഒരു ചെറിയ പോസ്റ്റ്‌ ആക്കണം എന്ന് ബ്ലോഗ്‌ ടീമിനോട് അപേക്ഷിക്കുന്നു.

    ബ്ലോഗ്‌ ഒരു അഡ്രസ്‌ കൊടുക്കൂ ഞങ്ങള്‍
    കഴിയുന്നതുക അയക്കാം. ഞാന്‍ ചെയ്തു എന്ന് കാണിക്കാന്‍ അല്ല .ഒരു കുട്ടിയുടെ ജീവന്‍
    അല്ലെ .ഇവിടെ വലിപ്പ ചെറുപ്പം ഒന്നും നോക്കണ്ട .എല്ലാവര്ക്കും കൈ കോര്‍ത്ത്‌ പിടിച്ചു നമ്മളാല്‍ കഴിയുന്നത്‌ ചെയ്യാം.

    നോക്കൂ ആ കുട്ടി ഞങ്ങളെ പോലെ തന്നെ അല്ലെ .ഈ ലോകത്തിലേക്ക്‌ ആ കുട്ടിയെ കൈ പിടിച്ചു തിരിച്ചു കൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കണ്ടേ . ഞങ്ങളെ പോലെ തന്നെ പഠിച്ചു കളിച്ചു വളരേണ്ട കുട്ടി അല്ലെ.എല്ലാ മാന്യ ബ്ലോഗ്‌ സന്ദര്‍ശകരും സഹകരിക്കില്ലേ.നോക്കൂ ഞങ്ങള്‍ ഒരു പോസിറ്റീവ് ആയ മറുപടി പ്രതീക്ഷിക്കുന്നു കെട്ടോ .ഞങ്ങള്‍ എല്ലാവരുടെയും കാലു പിടിക്കാം .സഹായിക്കണേ. പേരിനൊ പ്രശസ്തിക്കോ വണ്ടി അല്ല ഒരു ചെറിയ കുട്ടിയുടെ കാര്യം അല്ലെ.എല്ലാവരും സഹായിക്കണേ.


    ആതിര , അനന്യ , ഹരിത
    പ്ലസ്‌ ടു കമ്പ്യൂട്ടര്‍ സയന്‍സ്
    കണ്ണാടി എച്.എസ്.എസ്.
    കണ്ണാടി , പാലക്കാട്

    ReplyDelete
  40. കൂടുതല്‍ വിവരങ്ങള്‍ ഉള്ള പത്രവാര്‍ത്തകള്‍ (ഇംഗ്‌ളീഷില്‍):

    മാതൃഭൂമി

    ഹിന്ദു

    -- ഫിലിപ്പ്

    ReplyDelete
  41. കൂടുതല്‍ വിവരങ്ങള്‍ ഉള്ള പത്രവാര്‍ത്തകള്‍ (ഇംഗ്‌ളീഷില്‍):

    മാതൃഭൂമി

    ഹിന്ദു

    -- ഫിലിപ്പ്

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.