Saturday, December 18, 2010

ഇ-രീതി ക്ലിക്ക്ഡ്!


 
(ഇതുവരെ 79 സബ്​മിഷനുകള്‍ ലഭിച്ചതായി ടീച്ചര്‍ അറിയിച്ചിരിക്കുന്നു. പ്രതികരിച്ച ഏവര്‍ക്കും നന്ദി.ഗവേഷണാനന്തരം കണ്ടെത്തലുകള്‍ പങ്കുവെയ്ക്കാമെന്നും ടീച്ചര്‍ അറിയിച്ചിരിക്കുന്നു. കുറച്ചുകൂടി സബ്​മിഷനുകള്‍ പ്രതീക്ഷിക്കുന്നു.)
മാത്സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ഈയടുത്ത ദിവസം വന്ന ഒരു മെയിലാണ് വള്ളിപുള്ളി വിടാതെ താഴേ കൊടുത്തിരിക്കുന്നത്. ഷഹന ടീച്ചര്‍ക്കുള്ള വ്യക്തിപരമായ ഒരു സഹായം എന്നതിലുപരി, ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (നമുക്കേവര്‍ക്കും) വിവരശേഖരണത്തിനും മറ്റും ഗൂഗിള്‍ ഡോക്യുമെന്റ്​സും ബ്ലോഗും ഉപകാരപ്പെടുന്നതെങ്ങിനെയെന്ന് അറിയിക്കാന്‍ കൂടി ഈ പോസ്റ്റ് സഹായകമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അധ്യാപകരുടെയിടയില്‍ നിന്ന് വിവരശേഖരണം നടത്തുവാന്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരേയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ സ്ഥിരമായി കയറിയിറങ്ങുന്ന ഈ ബ്ലോഗിനെ വിശ്വസിച്ചേല്‍പ്പിച്ച ടീച്ചര്‍ക്ക് നന്ദി പറയുന്നു.

ഞാന്‍ മാത്​സ് ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകയാണ്. എന്റെ പേര് ഷഹന എ സലാം. ജനിച്ചത് എറണാകുളം ജില്ലയിലെ പറവൂരില്‍. ഇപ്പോള്‍ അധ്യാപകനായ ഭര്‍ത്താവിനോടും മൂന്നു മക്കളോടുമൊപ്പം തൃശൂര്‍ ജില്ലയിലെ അഴീക്കോട് താമസിക്കുന്നു. മൂത്തകുന്നം എസ്.എന്‍.എം. ട്രൈനിംഗ് കോളേജിലെ എം.എഡ്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കോഴ്സിന്റെ ഭാഗമായി ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ഡസര്‍ട്ടേഷന്‍ വിഷയം 'കേരളത്തിലെ ഹൈസ്കൂളുകളില്‍ സിനിമാ സംബന്ധിയായ പാഠഭാഗങ്ങളുടെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്നതാണ്. ഇതിലേക്കുവേണ്ടിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണത്തിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ കിട്ടുകയാണെങ്കില്‍ ഗവേഷണം മെച്ചപ്പെടുത്താന്‍ കഴിയുമല്ലോ?
ഈ അവസരത്തിലാണ് മാത്​സ് ബ്ലോഗിനെ ഓര്‍മ്മ വന്നത്. ധാരാളം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. മാത്രമല്ലാ, ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ മാതൃക അനുവര്‍ത്തിക്കാന്‍ ബാക്കിയുള്ളവര്‍ക്കും പ്രചോദനമാകുമല്ലോ?ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പ്രതികരണങ്ങളാണ് വേണ്ടത്. സഹായിക്കുമല്ലോ..?ഒരു കാര്യം, നാല്‍പത്തിയഞ്ച് ചോദ്യങ്ങളുണ്ടെങ്കിലും വെറും അഞ്ചു മിനിറ്റില്‍ താഴേ മതി ക്ലിക്ക് ചെയ്ത് സബ്​മിറ്റു ചെയ്യാന്‍! മറ്റൊരു പ്രധാന കാര്യം, നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഗവേഷണാവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന എന്റെ ഉറപ്പ് നിങ്ങള്‍ക്ക് നൂറു ശതമാനവും വിശ്വസിക്കാമെന്നുള്ളതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഫോം സബ്​മിറ്റ് ചെയ്താല്‍ മാത്രം മതി.

35 comments:

  1. ശരിക്കും പറഞ്ഞാൽ ബ്ലോഗിന്ന് വളരെ വലിയൊരു സാധ്യതയും ഉത്തരവാദിത്വവും ഉണ്ടാവുകയാണ്. സാധ്യതകൾ തുറന്നുതന്നത് ഷഹന ടീച്ചർ. അഭിമാനം തോന്നുന്നുണ്ട്.അധ്യാപകന്റെ പ്രരമപ്രധാനമായ കടമ സാധ്യതകൾ കണ്ടെത്തലും പ്രയോജനപ്പെടുത്തലും തന്നെയാണ്.സമൂഹത്തിന്ന് വേണ്ടി.

    ReplyDelete
  2. പോസ്റ്റിനു നന്ദി.
    ചുരുങ്ങിയത് 250 റെസ്പോണ്‍സുകളെങ്കിലും വേണം.
    കിട്ടില്ലേ?

    ReplyDelete
  3. ഷഹന ടീച്ചറുടെ ഉദ്യമം വിജയിക്കട്ടെ . ഇതുപോലുള്ള ഘട്ടത്തില്‍ മത്സ് ബ്ലോഗിനെ ഓര്‍മ്മിക്കാന്‍ ഇനിയും ആളുകള്‍ വരണം .ആവശ്യപ്പെട്ട 250 പോസ്റ്റുകള്‍ ഉത്തര രൂപത്തില്‍ കിട്ടും ...സംശയിക്കേണ്ട

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇന്റര്‍നെറ്റിനെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഷഹന ടീച്ചറുടെ ശ്രമം അഭിനന്ദനാര്‍ഹം. ഈ ഉദ്യമം വിജയിപ്പിക്കേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്വമായായതിനാല്‍ ഫോം ഇപ്പോള്‍ തന്നെ പൂരിപ്പിച്ചു നല്‍കുന്നുണ്ട്. മാത്​സ് ബ്ലോഗ് അദ്ധ്യാപകരോടൊപ്പം തന്നെ അദ്ധ്യാപകവിദ്യാര്‍ത്ഥികള്‍ക്കും സഹായമാകുന്നതില്‍ സന്തോഷമുണ്ട്.

    ReplyDelete
  6. "ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (നമുക്കേവര്‍ക്കും) വിവരശേഖരണത്തിനും മറ്റും ഗൂഗിള്‍ ഡോക്യുമെന്റ്​സും ബ്ലോഗും ഉപകാരപ്പെടുന്നതെങ്ങിനെയെന്ന് അറിയിക്കാന്‍ കൂടി ഈ പോസ്റ്റ് സഹായകമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. "
    ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ബ്ലോഗ് ഉപയോഗപ്പെടുത്തേണ്ടതെങ്ങിനെയെന്നു മനസ്സിലായി. എന്നാല്‍ ഗൂഗിള്‍ ഡോക്യുമെന്റ്സ് ഉപകാരപ്പെടുത്തിയ രീതി വിശദമാക്കാമോ?
    (ഹോംസിന്,തങ്ങളുടെ ഉത്തരവാദിത്തം അധ്യാപകര്‍ എങ്ങനെ നിര്‍വ്വഹിക്കുന്നുവെന്നറിയാനുള്ള ഒരു ചോദ്യാവലി തയ്യാറാക്കാനാണ്!)

    ReplyDelete
  7. ക്ലാസുമുറികളിലെ സിനിമാ പഠനവുമായി ബന്ധപ്പെട്ട ഒരു ലേഖനം ( സിനിമ കണ്ടിട്ടില്ലാത്ത സിനിമാക്കാര്‍ - പി . പ്രേമചന്ദ്രന്‍ ) ഈ ആഴ്ചയിലെ (2010 ഡിസംബര്‍ ,12 - 18) മാതൃഭൂമി ആഴചപ്പതിപ്പില്‍ ഉണ്ട്. IT -യെ ഉപയോഗിക്കുന്നതുപോലെ സിനിമയെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ഒരു ഉപകരണമായി കാണുന്നത് ശരിയല്ല. സിനിമയെ ഒരു കലാസൃഷ്ടിയെന്ന നിലയില്‍ അറിയാനും ആസ്വദിക്കാനുമുള്ള ശിക്ഷണവും അവസരവും ആണ് സ്കൂളില്‍ വേണ്ടത്. നമ്മുടെ നാട്ടിലെയും വിദേശത്തെയും മികച്ച സിനിമകള്‍ കുട്ടികള്‍ക്ക് കാണാനുള്ള അവസരങ്ങള്‍ സ്കൂളില്‍ ഒരുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്ന് തോന്നുന്നു.

    ReplyDelete
  8. .


    ഷഹാന ടീച്ചര്‍ ,
    വിവര ശേഖരണത്തിനു സ്വീകരിച്ച മാര്‍ഗ്ഗം പ്രശംസനീയവും അനുകരണീയവുമാണ് .
    മലയാളം , ഇംഗ്ലീഷ് വിഷയങ്ങള്‍ സ്കൂളില്‍ കൈകാര്യം ചെയ്യാത്തതുകൊണ്ട്‌ ഞാന്‍ ഈ സംരംഭത്തില്‍ പങ്കാളിയാകുന്നില്ല.
    ഒരു സംശയം
    നേരിട്ട് വിവരശേഖരണം നടത്തുമ്പോള്‍ ലഭിക്കുന്ന വിശ്വാസ്യത ഓണ്‍ ലൈന്‍ വഴി നടത്തുമ്പോള്‍ ലഭിക്കുമോ ?
    എന്നെപ്പോലെ ഏതെങ്കിലും വികല മനസ്സുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വ്യാജ പേരുകളില്‍ എത്ര ഫോമുകള്‍ വേണമെങ്കിലും submit ചെയ്യാം .
    (നേരിട്ടാകുമ്പോള്‍ അത്തരക്കാരെ eliminate ചെയ്യാം )
    അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അപഗ്രഥനം ചെയ്തിട്ട് എന്ത് കാര്യം ?
    പിന്നെ വിശ്വാസം ........ അതല്ലേ എല്ലാം ...........




    .

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. @ Homs sir,

    ശ്ശോ ........
    ഹോംസ് സാറിനു മനസ്സിലായില്ലേ ?
    സബ്മിറ്റ് ചെയ്യേണ്ട ഫോം google docs ല്‍ അല്ലെ ഉള്ളത് ?

    create -> new spread sheet

    ReplyDelete
  12. "ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്."
    അധ്യാപകനല്ലാത്തതിനാൽ ഇക്കാര്യത്തിൽ അഭിപ്രായം ഒന്നും ഇല്ല.
    ബ്ലോഗും ഇന്റെർനെറ്റും പരമാവധി ഉപയോഗിച്ച്, ഇത് പോലുള്ള പ്രവർത്തനങ്ങൾ, പഠന സഹായം , ഭരണ സംവിധാനം, യൂട്ടിലിറ്റി ബിൽ.. തുടങ്ങി എല്ലാ കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ കേരളീയർക്ക് സാധിക്കട്ടെ എന്നു ആശംസിക്കുന്നു. ഷഹന ടീച്ചർക്കും മാത്സ് ബ്ലോഗിനും അഭിനന്ദനങ്ങൾ!!!

    ReplyDelete
  13. "കേരളത്തിലെ ഹൈസ്കൂളുകളില്‍ സിനിമാ സംബന്ധിയായ പാഠഭാഗങ്ങളുടെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്നതാണ്. ഇതിലേക്കുവേണ്ടിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണത്തിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്."

    അപ്പോള്‍ അധ്യാപകര്‍ മാത്രം പ്രതികരിച്ചാല്‍ മതി അല്ലെ ? ഇല്ലെങ്കിലും ഞാനും എന്റെ അഭിപ്രായം പ്രകടമാക്കുമായിരുന്നു

    ReplyDelete
  14. പുതിയൊരു വഴി തുറക്കപ്പെടുന്നു.

    ReplyDelete
  15. പൂരിപ്പിച്ചു. വിവരണാത്മകമായും ചിലത് എഴുതി. കിട്ടിയ തെളിച്ചങ്ങള്‍ പങ്കുവെക്കാനുള്ള മനസ്സ് ഷഹന കാണിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു.
    അഞ്ജന, മാതൃഭൂമി ലേഖനം ഈയുള്ളവന്റെ കൈക്കുറ്റപ്പാട് തന്നെ.

    ReplyDelete
  16. നന്ദി!
    രണ്ടു ദിവസം സ്കൂളുകള്‍ കയറിയിറങ്ങിയിട്ട് കിട്ടിയതിന്റെ ഇരട്ടിയോളം ഇപ്പോള്‍ തന്നെ ലഭിച്ചു കഴിഞ്ഞു!
    രാമനുണ്ണിമാഷിന്റെ ഉത്ഘാടനം ഗംഭീരം.
    വിജയന്‍ മാഷ്,വിജയന്‍ കടവത്ത്, ഹോംസ് സാര്‍,അഞ്ജന, ബാബൂജേക്കബ്, കാഡ്ഉപയോക്താവ്,ഹരിത, കലാവല്ലഭന്‍, പ്രേമന്‍മാഷ്,...കൂടാതെ കമന്റ് ചെയ്തില്ലെങ്കിലും ഫോം സബ്​മിറ്റു ചെയ്ത ബാക്കിയെല്ലാവര്‍ക്കും(പേരുകള്‍ സമയമനുസരിച്ച് എഴുതാം) നന്ദി.
    പ്രേമന്‍മാഷിന്റെ ബ്ലോഗ് എന്നും വായിക്കാറുണ്ട്.

    ReplyDelete
  17. ഷഹന ടീച്ചര്‍ക്ക് സകല പിന്തുണയും നല്‍കാന്‍ റെഡി. എന്റെ സ്ക്കൂളിലെ മലയാളം അധ്യാപകരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുകയുണ്ടായി. നാളെ രാവിലെ ഫോം ഫില്‍ ചെയ്തിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആശംസകള്‍

    ReplyDelete
  18. ഷഹന ടീച്ചര്‍,
    വിദ്യാഭ്യാസ രംഗത്ത് പുതിയ വഴികള്‍ തേടാമെന്നതിന് നല്ല ഉദാഹരണമായി ഇത്.
    പ്രേമന്‍ മാഷ്,
    വട്ടേന്‍ തിരിപ്പ് ബ്ലോഗിലെ പ്രേമന്‍ മാഷ് ആണോ? അതു തന്നെയാണോ പി.പ്രേമചന്ദ്രന്‍? ആകസ്മികമായ ഒരു പരിചയപ്പെടലായി ഇത്.

    ReplyDelete
  19. നല്ല ചലചിത്രങ്ങള്‍ ഫ്രീയായി/paid ആയീ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ലിന്കുകള്‍ നല്‍കാന്‍ കഴിയുമോ.

    ReplyDelete
  20. ചെറുതല്ലാത്ത സന്തോഷമുണ്ട്.. ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ചൂഷണം ചെയ്യാനുള്ള ഒരു പുതിയ മാതൃകയായി മാത്‌സ് ബ്ലോഗ് മാറുന്നതിന്...
    ഈ ബ്ലോഗ് നിങ്ങള്‍ക്ക് എങ്ങനെയൊക്കെ ഉപകാരപ്രദമാവുന്നു എന്ന ചോദ്യത്തിന് വീണ്ടുമൊരുത്തരം കൂടി..

    ReplyDelete
  21. ഷഹന ടീച്ചറുടെ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  22. ഇത്തരം ഒരു ഉദ്യമത്തിന് തയ്യാറായ മാത്‌സ് ബ്ലോഗ് ടീമിന്റെ സാരഥികള്‍ക്കും ഇത്തരം ഒരു ആ‍ശയം മനസ്സില്‍ നിന്നും വന്ന ഷാഹിനടീച്ചര്‍ക്കും ആശംസകള്‍. ബ്ലോഗ് എന്ന മാധ്യമം അതിന്റെ എല്ലാ സാധ്യതകളും ചൂഷണം ചെയ്യട്ടെ..

    ReplyDelete
  23. ടീച്ചറിന്റെ പരിശ്രമഠ നന്ന്.നമ്മുടെ ബ്ലോഗിന് ഇതിലുഠ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയു‌മെന്ന് നമുക്കെല്ലാഠ അറിയാവുന്നതാണല്ലോ.
    തുടര്‍ന്നുഠ ബ്ലോഗില്‍ ഇതുപോലെയുള്ള ശ്രമങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  24. ഒരുപാട് നന്ദി!
    സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല!
    ഈ ചോദ്യാവലി മെയില്‍ ചെയ്യുമ്പോള്‍,സത്യം പറഞ്ഞാല്‍,ഒരു പത്തോ പതിനഞ്ചോ റെസ്പോണ്‍സുകളെങ്കിലും കിട്ടിയേക്കുമെന്നായിരുന്നൂ മനസ്സില്‍..
    മറുപടിയായി ഹരിസാര്‍ എഴുതിയത് "ചോദ്യാവലികള്‍ ഉടന്‍ പ്രസിദ്ധീകരിക്കാം, പക്ഷേ കൂടുതല്‍ ഉത്തരാവലികള്‍ പ്രതീക്ഷിച്ച് നിരാശയാകരുത്"എന്നായിരുന്നു!
    എന്നാല്‍ ഇതുവരെ 68 വിലമതിക്കാനാകാത്ത റെസ്പോണ്‍സുകള്‍ ഇതുവരെ കിട്ടി!!അതില്‍ തന്നെ പ്രേമന്‍മാഷിന്റേയും, രാമനുണ്ണിമാഷ്, ഹസൈനാര്‍മങ്കട,ജോമോന്‍, സച്ചിന്‍,...(വേണ്ടാ പേരെടുത്തെഴുതാന്‍ തുടങ്ങിയാല്‍ ഇതൊരു കമന്റില്‍ നില്ക്കില്ല.)വളരെ വിലപ്പെട്ട പ്രതികരണങ്ങള്‍ സന്തോഷം ഇരട്ടിപ്പിക്കുന്നു.
    ബ്ലോഗ് കണ്ട് ഗൈഡ് ഡോ.കൃഷ്ണകുമാര്‍ സാര്‍ വിളിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കൂടിയായപ്പോള്‍ പിന്നെ സന്തോഷം പരകോടിയിലെത്തി.
    എല്ലാവര്‍ക്കും നന്ദി.
    കണ്ടെത്തലുകള്‍ തീര്‍ച്ചയായും അറിയിക്കാം.

    ReplyDelete
  25. വെല്ലുവിളികള്‍ നിറഞ്ഞ ഗവേഷണ വിഷയം തിരഞ്ഞെടുത്തതിനു ആദ്യമായി ശഹാന ടീച്ചര്‍ നു അഭിനന്ദനങ്ങള്‍. ഗവേഷണത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. കുട്ടികളില്‍ യഥാര്‍ഥ സിനിമയുടെ വിത്ത് മുളപ്പിക്കാന്‍ അധ്യാപകര്ര്‍ക്ക് പ്രചോദനമാകട്ടെ ടീച്ചര്‍ രുടെ ഉദ്യമം.....

    ReplyDelete
  26. അനൂപേ,
    നന്ദി.
    ക്ലാസ്​മേറ്റിന്റെ പ്രതികരണങ്ങള്‍ ഒരല്പം കൂടുതല്‍ സന്തോഷം ഉളവാക്കുന്നുണ്ട്.
    സ്വന്തം ഗവേഷണം എങ്ങിനെ പോകുന്നു?

    ReplyDelete
  27. വളരെ നന്നായി പോകുന്നു....

    ReplyDelete
  28. ഷഹന ടീച്ചറുടെ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.agouse

    ReplyDelete
  29. എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  30. षहना जी और मात्स ब्लोग को शुभकामनाएँ।

    ReplyDelete
  31. @Ratheesh sir
    Kindly write in English

    ReplyDelete
  32. മാത്സ് ബ്ളോഗിന്റെ പ്രയോ‍‍ജനം പുതിയ തലങ്ങളിലേയ്ക്ക് ഉയര്‍ത്താന്‍ ഷഹന ടീച്ചറുടെ ഈ
    ഉദ്യമത്തിന് തീര്‍ച്ചയായും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം മാത്സ് ബ്ളോഗ് അനുദിനം മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നതില്‍ വളരെയധികം സന്തോഷിക്കുന്നു. ഇതിന്റെ അണിയറ ശില്പികളെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു...

    രാധാകൃഷ്ണന്‍ പാലോറ

    ReplyDelete
  33. There is a famous definition for 'plagiarism'! If you copy from one book it is plagiarism. If you copy from many books, it is research!
    To make a research reliable, the data collected must be reliable! There are a lot of online surveys! Many are some source of income as such sites claim. As one of the visitors commented, can we rely upon the data got through the blog from the visitors? And, many a visitors are not writing in their proper names! They are not ready to disclose their identity.
    Since Shahna mam is MEd. student better had to take some risk in getting data. Is that not the real thrill of research?

    ReplyDelete
  34. സെയ്​ന്‍,
    പ്രതികരണത്തിനു നന്ദി.
    ദത്തശേഖരണത്തിനായി (രണ്ടു ജില്ലകളിലെ )സ്കൂളുകള്‍ തോറും ദിനേന കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ 'വലിയ തെരക്കുകള്‍'ഉള്ളതിനാലാകാം പലര്‍ക്കും പൂരിപ്പിച്ചുനല്‍കാന്‍ മടി!ഈ സംവിധാനത്തിലൂടെ ലഭിച്ച ദത്തങ്ങളുടെ പ്രാഥമിക പരിശോധനയില്‍ കാര്യമായ യാതൊരു കുറവുകളും ശ്രദ്ധയില്‍ പെട്ടില്ലായെന്ന സന്തോഷം കൂടി അറിയിക്കട്ടെ.

    ReplyDelete
  35. Dear Shahna,
    Wish you all the best! My wife also is doing MEd. in Calicut University. She also is preparing to take up her dissertation.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.