Monday, November 8, 2010

ഉബുണ്ടുവില്‍ സ്പോര്‍ട്ട്സ് സി.ഡി ഇന്‍സ്റ്റലേഷന്‍ എങ്ങനെ?


ഉപജില്ലാ തല കായിക മത്സരങ്ങള്‍ക്കു വേണ്ടി സംഘാടകരായ കായികാധ്യാപകര്‍ Kerala School Sports & Games 2010 സ്പോര്‍ട്ട്സ് ഓഫ് ലൈന്‍ സി.ഡി ഇന്‍സ്റ്റലേഷന്‍ ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. പ്രിന്ററുകള്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടുവില്‍ എടുക്കും എന്നത് കൊണ്ട് പലരും ഉബുണ്ടുവിലാണ് ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. പക്ഷെ ഇന്‍സ്റ്റലേഷന്റെ ഭാഗമായി lampp എക്സ്ട്രാക്ട് ചെയ്യാനായില്ല എന്നു ചിലര്‍ പറയുകയുണ്ടായി. സി.ഡിയില്‍ വിശദമായ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളുണ്ട്. അതു ശ്രമിച്ചിട്ടും നടന്നില്ലായെന്നു പറഞ്ഞവര്‍ക്കു വേണ്ടി ഉബുണ്ടുവില്‍ ഈ സോഫ്റ്റ്വെയറിന്റെ ഇന്സ്റ്റലേഷനെക്കുറിച്ച് താഴെ പറയുന്നു.

  • Software CD ഡ്രൈവിലിടുക.

  • ടെര്‍മിനലില്‍ sudo cp -R /media/cdrom/lampp.tar.gz /opt എന്ന കമാന്റ് ടൈപ്പ് ചെയ്യുക. (ഇവിടെ നിന്ന് പേസ്റ്റ് ചെയ്താലും മതി). ഈ സമയം പാസ്‍വേഡ് ചോദിച്ചാല്‍ പാസ്വേഡ് നല്‍കണം.

  • അതിനു ശേഷം വീണ്ടും ടെര്‍മിനല്‍ തുറന്ന് sudo nautilus എന്ന കമാന്റ് ടൈപ്പ് ചെയ്യുക. ഈ സമയവും പാസ്വേഡ് ചോദിക്കും. തുടര്‍ന്ന് ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ ഇടതു വശത്തെ പാനലില്‍ നിന്നും File system തുറന്ന് അതിലെ Opt എന്ന ഫോള്‍ഡറിലുള്ള lampp.tar.gz എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ഈ സമയം ദൃശ്യമാകുന്ന വിന്‍ഡോയില്‍ Extract here ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള മൂന്ന് കമാന്റുകള്‍ ഓരോന്നായി നല്‍കുക. (ഇവിടെ നിന്ന് പേസ്റ്റ് ചെയ്താലും മതി) ഓരോ കമാന്റും നല്‍കിയ ശേഷം എന്‍റര്‍ അടിക്കണം.

sudo chmod -R 755 /opt/lampp
sudo chmod -R 777 /opt/lampp/var/mysql
sudo chmod -R 777 /opt/lampp/htdocs/sports_subdistrict

ഇതിനു ശേഷം lampp Server റണ്‍ ചെയ്യിക്കാനായി താഴെയുള്ള കമാന്റ് നല്‍കുക. സിസ്റ്റം ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും താഴെയുള്ള രണ്ടു സ്റ്റെപ്പുകളും നല്‍കണം.

  • ടെര്‍മിനലില്‍ sudo /opt/lampp/lampp start നല്‍കുക.
  • തുടര്‍ന്ന് മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ തുറന്ന് http://localhost/ എന്നു ടൈപ്പ് ചെയ്യുക. എന്‍റര്‍ അടിക്കുക

സ്ക്കൂള്‍ ഗ്നു ലിനക്സ് 3.2, 3.8 സിസ്റ്റങ്ങളിലെ ഇന്‍സ്റ്റലേഷന്‍

Root ആയി ലോഗിന്‍ ചെയ്യുക.

സിഡിയില്‍ നിന്നും lampp.tar.gz എന്ന ഫയല്‍ കോപ്പി ചെയ്ത് ഡെസ്ക്ടോപ്പില്‍ നിന്നും Computer-File System എന്ന ക്രമത്തില്‍ തുറന്ന് അതിലെെ optഎന്ന ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.


പേസ്റ്റ് ചെയ്ത lampp.tar.gz എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി എക്സ്ട്രാക്ട് ചെയ്യുക
തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള കമാന്റുകള്‍ നല്‍കുക

chmod -R 755 /opt/lampp
chmod -R 777 /opt/lampp/var/mysql
chmod -R 777 /opt/lampp/htdocs/sports_subdistrict

നേരത്തേ പറഞ്ഞതു പോലെ തന്നെ ഇനിയുള്ള സ്റ്റെപ്പുകള്‍ ഓരോ തവണ സിസ്റ്റം ലോഗിന്‍ ചെയ്യുമ്പോഴും നല്‍കേണ്ടി വരും.

/opt/lampp/lampp start എന്ന് ടെര്‍മിനലില്‍ നല്‍കുക
അതിനു ശേഷം മോസില്ലയിിലെ അഡ്രസ് ബാറില്‍ http://localhost/ എന്നു ടൈപ്പ് ചെയ്യുക. ലോഗിന്‍ വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത് കാണാം.

കഴിയുമെങ്കില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷനിലും ഡാറ്റാ എന്‍ട്രിയിലും വന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചാല്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കായികാധ്യാപകര്‍ക്ക് അത് സഹായകമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.

14 comments:

  1. സി.ഡിയില്‍ വിശദമായ ഇന്‍സ്റ്റേളേഷന്‍ സ്റ്റെപ്പുകളുണ്ട്. അതെല്ലാം പരീക്ഷിച്ചിട്ടും ഇന്‍സ്ററേലഷന്‍ ശരിയായില്ല എന്നു പറഞ്ഞവര്‍ക്കു വേണ്ടി ഉബുണ്ടുവില്‍ ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകള്‍ വിശദീകരിച്ചിരിക്കുന്നു.

    ReplyDelete
  2. system root ല്‍ ലോഗിന്‍ ചെയ്താല്‍ സി.ഡി യില്‍ നിന്നും lampp ഫോള്‍ഡര്‍ നേരിട്ട് ഡെസ്ക്ക്ടോപ്പില്‍ പേസ്റ്റ് ചെയ്താല്‍ അവിടെ നിന്നും എക്സ്ട്രാറ്റ് ചെയ്യാം.
    സോഫ്ട്വെയര്‍ തുറന്നു കഴിഞ്ഞാല്‍ നിങ്ങളോട് പാസ്വേഡ് മാറാറാന്‍ ആവശ്യപ്പെടും. പുതിയ പാസ്വേഡും മറ്റു അത്യാവശ്യ വിവരങ്ങളും അവിടെ നല്കി എന്റര്‍ അടിക്കുമ്പോള്‍ പുതിയ വിന്റോ തുറന്നു വരും.
    താങ്കളുടെ സബ്ജ് ജില്ലയുടെ സി.എസ്. വി ഫയല്‍ നേരത്തെ അപ്ലോഡ് ചെയ്ത സ്ക്കൂള്‍ സ്പോര്‍ട്സ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തത് ബ്രൌസ് ചെയ്ത് കാട്ടി എന്റര്‍ അടിച്ചാല്‍ സോഫ്റ്റ്വെയര്‍ മേള നടത്താന്‍ റെഡി.
    പ്രീ ഇവന്റ് മെറ്റീരിയലുകള്‍ നേരത്തേ തന്നെ പ്രിന്റു ചെയ്ത് സോര്‍ട്ട് തെയ്തു വെക്കണം.
    സര്‍ടിഫിക്കറ്റ് ലേബലില്ലാതേയും ലേബലോടു കൂടിയും പ്രിന്റ് ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ട്. ബ്ലേങ്ക് സര്‍ട്ടിഫിക്കറ്റുകള്‍ അടിച്ച് ലേബലോടുകൂടി അടിക്കുന്നതാണ് അലൈന്‍ ചെയ്യാന്‍ എളുപ്പം. A4 സൈസാണ് നല്ലതെന്നു തോന്നുന്നു.
    10.04 ഉബുണ്ടു കയറ്റിയ ലാപ്ടോപ്പായിരിക്കും സൌകര്യം

    ReplyDelete
  3. എല്ലാ പ്രിന്ററുകളുടെ ഡ്രൈവറും ഇതില്‍ സപ്പോര്‍ട്ട് ചെയുമോ>
    എന്റെ വലയിലേക്ക് സ്വാഗതം

    ReplyDelete
  4. ഒരു കുത്തോ സ്പേസോ വരയോ അറിയാതൊന്നു തെറ്റിയാൽ command ഒന്നും ശരിയാകില്ല. ഓരൊ തവണയും book നോക്കി commands type ചെയ്യണം... ഈ advanced GUI യുഗത്തിലും linux നു command mode ൽ നിന്നു രക്ഷയില്ലേ... ഇതൊക്കെ കാണുമ്പൊൾ മനസു മടുക്കുന്നു... മങ്കട സാർ ശരണം

    ReplyDelete
  5. ************************

    ഐ.ടി യ്‌ക്കും ക്ലസ്റ്റര്‍ വേണം...

    ചോദ്യപ്പേപ്പറിനെ കുറിച്ച് ഒരു ഐഡിയയുമില്ലാതെ എ‍ട്ടില്‍ ഐ.ടി പരീക്ഷ ഞങ്ങള്‍ നടത്തി. ഇപ്പോ മാത്സിനു കിട്ടുന്നതു പോലെ ഐ.ടി ടെക്സ്റ്റ് ബുക്ക് ഉണ്ടാക്കുന്നവരെയും ചോദ്യപ്പേപ്പര്‍ ഉണ്ടാക്കുന്നവരെയും നേരിട്ടു ബ്ലോഗില്‍ ഒന്നു കിട്ടുമോ?

    grass root ലെവലില്‍ നില്‍ക്കുന്നവരുടെ അഭിപ്രായം കേള്‍ക്കാന്‍ ആരെങ്കിലും വേണ്ടേ? അതാ ആദ്യം പറഞ്ഞത് ഐ.ടി യ്ക്കും ക്ലസ്റ്റര്‍ വേണം.

    **********************

    ReplyDelete
  6. PLS INCLUDE THE ANSWER KEY OF I.T.IX & VIII

    ReplyDelete
  7. How to install web cam (Quick cam) Logitech in Ubuntu 10.0.4.

    ReplyDelete
  8. How to install web cam (Quick cam) Logitech in Ubuntu 10.0.4.

    ReplyDelete
  9. how to delete a user in ubuntu

    ReplyDelete
  10. Manu,

    To delete user,use the following command

    sudo userdel -r username

    ReplyDelete
  11. HO TO CONNECT WLL BSNL DIAL UP CONNECTION WITH UBUNDU TO GET INTERNET

    ReplyDelete
  12. രാജീവ് സാറിന്റെ same doubt എനിക്കും ഉണ്ട്.എന്റെ സ്ക്കുളിലെ internt ഉം WLL ആണ്.ഇതു ഒന്നു ubuntu വില് install ചെയ്യുന്നത് പറഞ്ഞു തരണേ.....

    ReplyDelete
  13. Sir
    I have a desktop with windows 7 O S.I installed ubuntu 10.04 OS last week. I wouldn't get internet. On asking the bsnl person they told me to install ethernet real tek software for getting internet. Can you explain ,how can we download & install the software to access internet in Ubuntu?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.