Wednesday, November 3, 2010

18000 അധ്യാപകതസ്തിക ഉണ്ടാകും അത്രയുമെണ്ണം ഇല്ലാതാകും


കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നടപ്പിലാകുമ്പോള്‍ സംസ്ഥാനത്ത് 18000 അധ്യാപകതസ്തിക അധികമായുണ്ടാകും! എന്നാല്‍ ഏതാണ്ടത്രയും തന്നെ അധ്യാപകതസ്തികകള്‍ ഇല്ലാതാകുകയും ചെയ്യും.സ്‌കൂള്‍ ഒരു യൂണിറ്റായിക്കണ്ട് 1: 30 എന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കണമെന്നാണ് കേന്ദ്ര നിയമം. എന്നാല്‍ ക്ലാസ് ഒരു യൂണിറ്റായിക്കണ്ട് അനുപാതം കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയും ഈ ദിശയിലാണ്. എല്‍.പിയില്‍ 40 കുട്ടികളുണ്ടെങ്കില്‍ രണ്ടാമത്തെ അധ്യാപകനെ നിയമിക്കും. 61 കുട്ടികളുണ്ടെങ്കില്‍ മൂന്നാമത്തെയും 91 ഉണ്ടെങ്കില്‍ നാലാമത്തെയും അധ്യാപകതസ്തിക സൃഷ്ടിക്കപ്പെടും. യു.പിയില്‍ 40 കുട്ടികളുണ്ടെങ്കില്‍ രണ്ടാമത്തെ അധ്യാപകന്‍, 71 ഉണ്ടെങ്കില്‍ മൂന്നാമത്തേത്, 106 ആണെങ്കില്‍ നാലാമത്തെ അധ്യാപകന്‍ ഉണ്ടാകും. യു.പി.യില്‍ അനുപാതം 1: 35 ആണ്.

150 കുട്ടികളില്‍ അധികമുള്ള എല്‍.പി. സ്‌കൂളിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലും പ്രത്യേക ചുമതലയോടെ ഹെഡ്മാസ്റ്ററുണ്ടാകും. ഒന്നു മുതല്‍ പത്തുവരെയുള്ള സ്‌കൂളുകള്‍ വിഭജിച്ച് പ്രൈമറി വേര്‍പെടുത്തും. അവിടങ്ങളിലും പുതിയ ഹെഡ്മാസ്റ്റര്‍ തസ്തിക വരും. ഈ കണക്ക് അടിസ്ഥാനമാക്കിയാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5000വും എയ്ഡഡ് മേഖലയില്‍ 13000ഉം അധ്യാപകതസ്തിക സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്.

അധ്യാപകതസ്തിക നഷ്ടപ്പെടുമെന്നതിന്റെ കാരണങ്ങള്‍ ഇവയാണ്.- ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സാക്കാനാണ് നിര്‍ദേശം. രണ്ടുവര്‍ഷത്തേക്ക് ആറു മാസം ഇളവുണ്ട്. ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ 98321 ഉം എയ്ഡഡ് മേഖലയില്‍ 197802 കുട്ടികളുമാണ് ചേര്‍ന്നത്. അഞ്ചര വയസ്സ് ചേരുന്ന പ്രായമാക്കിയാല്‍ ഇത്പകുതിയായി കുറയും. പ്രവേശന പ്രായം ആറുവയസ്സായി കൂട്ടുന്ന മൂന്നാം വര്‍ഷവും ഇതേ സ്ഥിതിയുണ്ടാകും. ഒന്നാം ക്ലാസ്സിലെ 13000 അധ്യാപകരില്‍ പകുതിപേര്‍ ആദ്യവര്‍ഷവും ബാക്കി മൂന്നാം വര്‍ഷവും അധികമാവും.

അഞ്ചാം ക്ലാസ് എല്‍.പിയിലേക്ക് മാറുമ്പോഴും എട്ടാം ക്ലാസ് യു.പിയിലേക്ക് വരുമ്പോഴും വലിയൊരു വിഭാഗം അധ്യാപകരുടെ ജോലി പ്രശ്‌നത്തിലാകും. എട്ട് യു.പിയിലേക്ക് വരുമ്പോള്‍ 20,000 അധ്യാപകര്‍ ഹൈസ്‌കൂള്‍ വിടേണ്ടി വരും. കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റുകള്‍ ഹൈസ്‌കൂളില്‍ നിന്നുള്ള അധ്യാപകരെ അവരുടെ യു.പിയില്‍ സ്വീകരിച്ചാലും ഏക മാനേജ്‌മെന്‍റുകള്‍ക്ക് പ്രശ്‌നമാകും. നിലവില്‍ 4000 ഓളം അധ്യാപകര്‍ തൊഴില്‍ നഷ്ടപ്പെട്ട് നില്‍ക്കുന്നുമുണ്ട്. കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു വരുന്നതിനാല്‍ 40 കുട്ടികളുള്ള ക്ലാസ്സില്‍ ഒരു കുട്ടി കുറഞ്ഞാല്‍ രണ്ടാമത്തെ അധ്യാപകന്റെ തൊഴിലും നഷ്ടമാകും.

ഈ സാഹചര്യം മുന്നില്‍ക്കണ്ട് നിലവിലുള്ള മുഴുവന്‍ അധ്യാപകരെയും സംരക്ഷിക്കുകയും പുതിയ തസ്തികകളില്‍ അധ്യാപകനിയമനത്തിന് സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്ന് ഒരു പ്രമുഖ ഭരണപക്ഷഅദ്ധ്യാപകസംഘടന ആവശ്യപ്പെട്ടു. ഈ വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്.

40 comments:

  1. "കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നടപ്പിലാകുമ്പോള്‍ സംസ്ഥാനത്ത് 18000 അധ്യാപകതസ്തിക അധികമായുണ്ടാകും! എന്നാല്‍ ഏതാണ്ടത്രയും തന്നെ അധ്യാപകതസ്തികകള്‍ ഇല്ലാതാകുകയും ചെയ്യും."

    നിലവിലുള്ള എയ്ഡഡ് സ്ക്കൂള്‍ അധ്യാപകര്‍ക്ക് സംരക്ഷണം ലഭിക്കാന്‍ സാധ്യതയുണ്ടോ? ഇതേക്കുറിച്ച് അധ്യാപകര്‍ക്ക് അഭിപ്രായങ്ങളുണ്ടെങ്കില്‍ അവ പങ്കുവെക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.‍

    ReplyDelete
  2. e niyem kondu eppol nilavil ull high school hm maruday avasta enthayiriku

    ReplyDelete
  3. അതായതു - ഇപ്പോഴുള്ളത് +(18000 പുതിയത് -18000 പഴയത്)=ഇപ്പോഴുള്ളത് തന്നെ
    ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    ReplyDelete
  4. വിദ്യാഭ്യാസ നിയമം വികൃതമായ രീതിയിലും നല്ല രീതിയിലും നടത്തപ്പെടാം. രണ്ടു രീതിയിലായാലും കുട്ടികളുടെ ഗുണമേന്മയായിരിക്കും മുഖ്യലക്ഷ്യം. പക്ഷെ അദ്ധ്യാപകനെയാകും നടപ്പാക്കല്‍ രീതി ബാധിക്കുക. സേവന മേഖലയാണെങ്കില്‍ക്കൂടി അദ്ധ്യാപകന് ഇതൊരു ഉപജീവനമാര്‍ഗം കൂടിയാണ്. എയ്ഡഡ് സ്ക്കൂളില്‍ 'നിയമനം' നേടിയവര്‍ക്ക് പിരിച്ചു വിടല്‍ ഭീഷണി ഡെമോക്ലിസിന്റെ തലക്കു മുകളില്‍ ആടുന്ന വാളുപോലെയാണെങ്കില്‍ സര്‍ക്കാര്‍ സ്ക്കൂളിലെ അദ്ധ്യാപകന്റെ നിയമനം കാട്ടിലോ കടവിലോ ആകാം. ചിലപ്പോള്‍ ഏതെങ്കിലും കോര്‍പ്പറേഷനില്‍ കണക്കെഴുത്തായാലും അത്ഭുതപ്പെടാനില്ല. പക്ഷേ എനിക്ക് അത്ഭുതം ഇതിലൊന്നുമല്ല. പത്തും പതിനായിരവും പേര്‍ കയറുന്നുണ്ടെന്ന് അവകാശപ്പെടുന്ന ബ്ലോഗ് എന്ന പൊതുമാദ്ധ്യമത്തില്‍ ഒരു വിഷയം ചര്‍ച്ചയ്ക്ക് വെച്ചിട്ട് നിഷ്ക്രിയരായി, നിര്‍വികാരജീവികളായി, നിശബ്ദരായി ഇവിടെ വന്ന് പോകുന്ന അദ്ധ്യാപകസുഹൃത്തുക്കള്‍ എന്നാകും ഇതിനെയൊക്കെക്കുറിച്ച് മൌനം ഭഞ്ജിക്കുക. ലജ്ജാവഹം, ഈ നിശബ്ദത. അഭിപ്രായ ശൂന്യത!

    ReplyDelete
  5. .

    കുട്ടികളെ പഠിപ്പിക്കാന്‍ മാഷുമ്മാരു വേണ്ടേ..
    അതിലെന്തിനാ നിയന്ത്രണം?

    ഡിവിഷന്‍ കൂടി അദ്ധ്യാപക നിയനം ലഭിച്ച് കഴിഞ്ഞ മൂന്നാലു വര്‍ഷമായി ശമ്പളം കിട്ടാത്തവര്‍ അനവധിയാണ്.

    ഈ മാനേജര്‍മാര്‍ ഇവരെ നിയമിച്ചില്ലായിരുന്നെങ്കിലോ..? ഈ അധിക ഡിവിഷനിലെ കുട്ടികളെ ആരു പഠിപ്പിക്കുമായിരുന്നു?

    പിന്നെ, നാളെ(/അടുത്ത വര്‍ഷം) പണിയുണ്ടാകുമോ എന്ന അരക്ഷിതാവസ്ഥയില്‍ കഴിയേണ്ട അവസ്ഥ അദ്ധ്യാപകനില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എത്ര മാത്രമായിരിക്കും?

    ഈ പ്രൊഫഷനെ അനാകര്‍ഷകമാക്കുന്നതില്‍ ഇത്തരം അവസ്ഥകള്‍ നല്‍കുന്ന സംഭാവന ചെറുതല്ല.

    ReplyDelete
  6. ചിക്കു,

    പറഞ്ഞത് എത്ര വാസ്തവം!

    മാഷുമ്മാരുടെ കാര്യം അങ്ങിനെയായി. നാളെ പണിയുണ്ടാകുമോയെന്ന കാര്യത്തില്‍ എന്താ ഉറപ്പ്? ശിഷ്ടകാലം കഴിച്ചു കൂട്ടാന്‍ മറ്റൊരു പണി കണ്ടെത്തേണ്ടേ? ഒരു സര്‍ക്കാര്‍ ഉദ്യോഗം വാങ്ങിയെടുക്കാനുള്ള പ്രായം 35 കഴിഞ്ഞവരുടെ കാര്യമോ? പ്രൈവറ്റ് ഫേമുകള്‍ക്കും 35 കഴിഞ്ഞവരെ വേണ്ട.

    ഈ പ്രൊഫഷനെ അനാകര്‍ഷകമാക്കുന്നതില്‍ ഇത്തരം അവസ്ഥകള്‍ നല്‍കുന്ന സംഭാവന ചെറുതല്ല. കഴിവുള്ളവരും മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവരും ടീച്ചറുദ്യോഗത്തിനു വേണ്ടി ശ്രമിക്കാതെ നാടുവിടുന്നതിനു കാരണവും ഇതു തന്നെ.

    പൊതു വിദ്യാഭ്യാസമേഖലയെ തച്ചു തകര്‍ക്കുന്നതിനും നശിപ്പിച്ച് നാറാണക്കല്ല് തോണ്ടുന്നതിനും വേണ്ടി അധ്യാപകരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള കൂടെക്കൂടെയുള്ള ആക്രമണങ്ങള്‍ പല ദിക്കുകളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നു.

    ഇതെല്ലാം കാണുമ്പോള്‍ പറയാന്‍ പാടില്ലെങ്കിലും അറിയാതെ മനസ്സില്‍ പറഞ്ഞു പോകുന്നു, ഈ മേഖലയിലേക്ക് തിരിഞ്ഞത് വലിയ അബദ്ധമായിപ്പോയി! തിരുത്താന്‍ കഴിയാത്തത്ര വലിയ അബദ്ധം.

    ReplyDelete
  7. 18000-18000=0,actually it is a wrong prediction.it may be 500-18000= -17500(90% of LP and UP had lost their one or more divisions and these teachers are waiting for a new order)(some schools have only one division in their LP ). Within a few years it may spread to UP and HS ,then calculation will be like this 0-0=0.
    The one and only one solution is "teach well and live well".Many of the school teachers are engaged in some other business like Shop, agency, contract work, share, politics or kuri.To save our profession,we must stop such type of business and fully engaged in our teaching profession.Government must take action against such teachers.

    ReplyDelete
  8. "The one and only one solution is "teach well and live well".Many of the school teachers are engaged in some other business like Shop, agency, contract work, share, politics or kuri.To save our profession,we must stop such type of business and fully engaged in our teaching profession.Government must take action against such teachers."
    സ്വന്തം തട്ടകത്തിലെ നെറികേടുകള്‍ വിളിച്ചുകൂവാന്‍ സുനില്‍.വി.പോള്‍ സാര്‍ കാണിച്ച ധൈര്യം പ്രശംസാര്‍ഹം തന്നെ!
    മാനേജര്‍മാര്‍ക്ക് ലക്ഷങ്ങളെണ്ണിക്കൊടുത്ത് സര്‍ക്കാറിന്റെ ശമ്പളം ഏറ്റുവാങ്ങാന്‍ ലജ്ജയേതുമില്ലാത്ത എയിഡഡ് സ്കൂള്‍ മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും പഠിപ്പിക്കാന്‍ കുട്ടികളില്ലെങ്കിലും ശമ്പളം വേണമത്രെ!! ശിവ ശിവ..!!!

    ReplyDelete
  9. സുനില്‍സാര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. അദ്ധ്യാപകര്‍ തങ്ങളുടെ മേഖലയില്‍ കുറേക്കൂടി ശ്രദ്ധിക്കണം.

    ഈ നിയമം നിലവില്‍ വരുന്നതോടെ അടിയാകാന്‍ പോകുന്നത് ഇപ്പോള്‍ പി.ജി ഇല്ലാത്ത എച്ച്.എസ്.എ മാര്‍ക്കായിരിക്കും. കാര്യം, എല്‍.പിയില്‍ 1;30, യുപിയില്‍ 1:35 അപ്പോള്‍ ഹൈസ്ക്കൂളിലോ? അതിനേപ്പറ്റി ഒന്നും പറയുന്നില്ല. ചുരുങ്ങിയ പക്ഷം അത് 1:40 എങ്കിലുമായിരിക്കും. ഹൈസ്ക്കൂളിലാകട്ടെ 9, 10 ക്ലാസുകള്‍ മാത്രമേയുള്ളു. ബാക്കി വരുന്ന എച്ച്.എസ്.എ മാരെ എന്തു ചെയ്യും. നിലവിലുള്ള യു.പി അധ്യാപകരെ പറഞ്ഞു വിട്ട് എച്ച്.എസ്.എമാരെ റിവര്‍ട്ടു ചെയ്യാന്‍ സാധ്യത കുറവ്. അങ്ങിനെ നോക്കുമ്പോള്‍ പുറത്തേക്കുള്ള വഴി മാത്രമല്ലേ കാണുന്നത്..

    ചുരുക്കത്തില്‍ അടി ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കായിരിക്കും.

    ReplyDelete
  10. ഇടയ്ക്ക് വൈദ്യുതി പോയതിനാല്‍ 900000 കാണാതെ കടന്നു പോയി. അസീസ്സാര്‍ എടുത്തു വെച്ചിട്ടുണ്ടാവും

    ReplyDelete
  11. ജനാര്‍ദനന്‍ സര്‍ ,കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരിക്കുക .പത്തു ലക്ഷം കടന്നു പോകും.

    ReplyDelete
  12. എന്തായിത്? ഒമ്പതുലക്ഷമൊന്നും ഒരു വാര്‍ത്തയല്ലാതായി മാറിയോ?
    എത്ര വേഗമാണ് അക്കങ്ങള്‍ മാറിമറിയുന്നത്?
    അത്ഭുതം തന്നെ!!ടീമംഗങ്ങള്‍ക്ക് അഭിമാനിക്കാം, അവര്‍ അര്‍ഹിക്കുന്ന വിജയം തന്നെ.
    (ടീമംഗമല്ലെങ്കിലും വലിയ അഭിമാനം തോന്നുന്നു.)

    ReplyDelete
  13. ആരു പറഞ്ഞു ടീമല്ലെന്ന് . ടീമില്‍ പേരില്ലന്നേയുള്ളൂ. ഗീത ടീച്ചര്‍ എന്നും ബ്ലോഗിന്റെ അഭിമാനമാണ്.
    John P A

    ReplyDelete
  14. മനസ്സിലാക്കിയേടത്തോളം എല്‍.പി യില്‍ 59 കുട്ടികള്‍ക്ക് ഒരധ്യാപകനും 60 ആയാല്‍ രണ്ടും ആണത്രെ.പുതിയ പാഠ്യപദ്ധതി എവിടെയെത്തി നില്‍ക്കും? ...പ്രധാനാധ്യാപകന്‍ മുതല്‍ എല്ലാവര്‍ക്കും സംരക്ഷണം നല്‍കുന്ന ഒരു നിര്‍ദ്ദേശം വന്നില്ലെങ്കില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഗതി എന്താവുമെന്ന് കണ്ടറിയണം. കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ 9മുതല്‍ 12 വരെയുള്ള മേഖലകള്‍ കൂടി ഇതോടൊപ്പം ക്രമീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു.
    @ ചിക്കു
    മാനേജര്‍മാര്‍ അധ്യാപകരെ നിയമിക്കുന്നത് കുട്ടികളുടെ ഭാവി മാത്രം നോക്കിയാണെന്നു പറഞ്ഞത് തീരെ ഉള്‍ക്കൊള്ളാനാവുന്നില്ല.

    ReplyDelete
  15. I wonder, the teachers are worried only of their professional(service) security!
    But, I think of some other things.
    Lida has suggested a new TEST for appointment of teachers!
    Think of SET for HSSTs! An easy way for LBS to accumulate much money!!!
    Who knows that this is a golden chance for some agency!!
    (I do remember some comments appeared here laughing at teachers who were not able to score minimum in last SET!)

    ReplyDelete
  16. @ Babu Jacob,

    താങ്കള്‍ വിന്‍ഡോസ് വിട്ടില്ല അല്ലേ ?

    ReplyDelete
  17. അധ്യാപകതസ്തിക കൂടുന്നതും കുറയുന്നതും അല്ലാതെ വേറെ impact എന്താണ് എന്ന് പറഞ്ഞു തരാമോ ? ഐ മീന്‍, അഞ്ചു വയസില്‍ നിന്ന് ആറു വയസിലെയ്ക്, ടീച്ചര്‍-കുട്ടികള്‍ ratio change തുടങ്ങിയവ.

    ReplyDelete
  18. @ Captain Haddock,

    ഒരു കിലോമീറ്ററിനുള്ളില്‍ രണ്ടും മൂന്നും സ്ക്കൂളുകളുള്ള കേരളത്തില്‍ ഇതു വലിയ ചലനങ്ങളുണ്ടാക്കില്ല. കുറേക്കുട്ടികള്‍ക്ക് (25%) സി.ബി.എസ്.ഇയില്‍ പഠിക്കാം. ഫീസ് സര്‍ക്കാര്‍ നല്‍കും. പക്ഷെ, സ്ക്കൂളുകള്‍ തമ്മില്‍ വലിയ അന്തരമുള്ള സ്ഥലങ്ങളില്‍ നിശ്ചിത ദൂരപരിധിക്കുള്ളിലെ കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കലാണ് ഈ പരിപാടിയുടെ ലക്ഷ്യം. നടപ്പാക്കുമ്പോള്‍ കേരളത്തിനൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലേയും കുട്ടികള്‍ക്ക് ഗുണമുണ്ടാകും. അവിടത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടും. പക്ഷേ കേരളത്തില്‍ നടപ്പാക്കിയാല്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ച് മെച്ചങ്ങളൊന്നുമില്ല; ഗുണം സര്‍ക്കാരിനുണ്ട് താനും. കേന്ദ്രഫണ്ടു ലഭിക്കും. ഒന്നര ലക്ഷത്തോളം അധ്യാപകര്‍ക്കു കൊടുക്കുന്ന ശമ്പളത്തിന്റെ 75% ശതമാനം കേന്ദ്രത്തില്‍ നിന്നു ലഭിക്കും. ഖജനാവ് പുഷ്ടിപ്പെടും. കുറേ അധ്യാപകരെ കേന്ദ്രത്തെ പഴിച്ച് പിരിച്ചു വിടാം. സംരക്ഷണം വാ കൊണ്ടു പറയുന്നുണ്ടെങ്കില്‍ക്കൂടി.

    ReplyDelete
  19. @ravi,

    വിന്‍ഡോസ്‌ എന്നെയാണ് വിടാത്തത്‌ .

    പഴയ സുഹൃത്തല്ലേ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉപേക്ഷിച്ചു കളയാന്‍ പറ്റില്ലല്ലോ .

    ഇടയ്ക്ക് സൗഹൃദം പുതുക്കും എന്ന് മാത്രം .

    എത്ര പ്രകോപനം ഉണ്ടായാലും ഇനി വാദ പ്രതിവാദങ്ങള്‍ക്ക് ഇല്ല .


    .

    ReplyDelete
  20. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ വയനാട്ടിൽ നിന്നു വരും എലി-എന്നൊരു ചൊല്ലില്ലേ? നന്നായി നടക്കുന്ന/പഠിപ്പിക്കുന്ന സ്കൂളിൽ കുട്ടി എത്ര ദൂ‍രെ നിന്നും വരും. കമ്മിഷൻ നിർദ്ദേശങ്ങൾ വിവിധ തലങ്ങളിൽ ചർച്ചചെയ്യപ്പെടും. പിന്നീടത് തീരുമാനമാവും. തീരുമാനം ഒരിക്കലും അധ്യാപകനെ ദ്രോഹിക്കുന്നതാവരുത്. കുട്ടിയെയും സമൂഹത്തേയും മറന്നുകൊണ്ടുമാവരുത്.വിദ്യാഭ്യാസ നയം സംസ്ഥാനത്തിന്റെ/ രാജ്യത്തിന്റെ വികസനം മുന്നിൽ കണ്ടാവണം. സമൂഹത്തിൽ ചർച്ചകൾ നടക്കണം.

    ReplyDelete
  21. @ഡ്രോയിങ്ങ് മാഷ് - താങ്ക്സ് !
    അഞ്ചു വയസ് മാറ്റി ആറു വയസ് ആക്കുന്നത് കൊണ്ട് എന്തെങ്ങിലും കുഴപ്പം ഉണ്ടോ ? ഉണ്ടാവില്ല, നല്ലതായിര്‍ക്കും എന്ന് കരുതുന്നു. കമന്റില്‍ പറഞ പോലെ, ഇച്ചിരി ദൂരം ഉള്ള സ്കൂളില്‍ പോകാനം വരാനം അത് നല്ലതായിര്‍ക്കും. അല്ലാതെ, മാനസികമായി/സയന്റിഫിക്‌ആയി കുഴപ്പം എന്തെങ്ങിലും ഉണ്ടോ ?

    ReplyDelete
  22. എന്താണ് ഈ 'ഹരിതവിദ്യാലയം' എന്ന് ഒരു ഹൈസ്കൂള്‍ സന്ദര്‍ശനവേളയില്‍ ചോദിച്ചപ്പോള്‍ അധ്യാപകര്‍ക്കാര്‍ക്കും അറിയില്ല.ViCTERS ന്റെ പൂര്‍ണരൂപം അറിയാവുന്ന അധ്യാപകരും വിരളം.ഇതൊക്കെ അറിഞ്ഞില്ലെങ്കിലെന്താ എന്ന ഭാവവും.കുട്ടികളില്ലാതാകുന്നതിനു കാരണക്കാരായ ഇങ്ങനെയുള്ള അധ്യാപകരെയും സര്‍വീസ് ഉണ്ടെങ്കില്‍ സംരക്ഷിക്കേണ്ടിവരുന്നു.എന്തു കാര്യത്തിന്? പ്രൊട്ടക്ഷന്‍ നല്കും മുന്‍പ് അവരുടെ കാര്യക്ഷമത വിലയിരുത്തപ്പെടണം. അത് സമൂഹത്തിനുകൂടി ബോധ്യപ്പെടാന്‍ ഉതകുന്ന തരത്തില്‍. അതിനു വേണമെങ്കില്‍ 'ഹരിതസംരക്ഷണം' എന്ന റിയാലിറ്റി ഷോ നടത്തുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.
    പ്രൊട്ടക്ഷനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാകുമെന്നതാണ്.
    ഉപജീവനമാര്‍ഗം മാത്രമാണോ അധ്യാപകവൃത്തി?
    റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കടന്നു കയറ്റം മൂലം ജോലി നഷ്ടപ്പെട്ട തയ്യല്‍ക്കാരുണ്ട്.തയ്യല്‍ക്കടക്കാരും.
    അവര്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കുവാന്‍ ആളില്ല.അവര്‍ക്ക് ഉപജീവനമാര്‍ഗത്തിനവകാശമില്ല.കാരണം അവര്‍ മാനേജരുടെ താല്പര്യത്തില്‍ തൊഴില്‍ നേടിയവരല്ല. തൊഴിലില്‍ മികവു തെളിയിച്ച് ജീവിക്കാന്‍ മോഹിച്ചവരാണ്. സംരക്ഷിത അധ്യാപകരുടെ വസ്ത്രങ്ങളെങ്കിലും തുന്നുവാന്‍ കിട്ടിയെങ്കിലെന്ന് അവര്‍ ആശിച്ചുപോകുന്നതില്‍ തെറ്റുണ്ടോ? 'പെന്‍ഷനും ജോലിസ്ഥിരതയും' മോഹിക്കുന്ന കുറഞ്ഞ വേതനം പറ്റുന്ന അണ്‍ എയ്ഡഡ് അധ്യാപകരുടെ സംരക്ഷണം ആര് ഏറ്റെടുക്കും?

    ReplyDelete
  23. I doubt this is a conspiracy against the fully equipped and well established kerala education system.Those who are crying loud about aided teacher's "salary" must open their eyes to see what they gained from them.There are some unwanted elements in the teacher community,but that doesn't mean all teacher are "salary motivated".

    ReplyDelete
  24. മാനേജര്‍മാര്‍ക്ക് ലക്ഷങ്ങളെണ്ണിക്കൊടുത്ത് സര്‍ക്കാറിന്റെ ശമ്പളം ഏറ്റുവാങ്ങാന്‍ ലജ്ജയേതുമില്ലാത്ത എയിഡഡ് സ്കൂള്‍ മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും പഠിപ്പിക്കാന്‍ കുട്ടികളില്ലെങ്കിലും ശമ്പളം വേണമത്രെ!! ശിവ ശിവ..!!!
    ഹോംസിന്റെ ചിന്താഗതി ക്രൂരം തന്നെ.സമൂഹത്തിലെ എല്ലാ തരത്തിലുംപെട്ട കുട്ടികള്‍ തന്നെയാണ് എയിഡഡ് സ്കൂളിലും
    ഉള്ളതെന്ന സാമാന്യബോധം പോലുമില്ലല്ലോ.ശിവ ശിവ..!!! അവരും ഞങ്ങളുമൊക്കെ നല്കുന്ന നികുതിപ്പണം തന്നെയാണ് സര്‍ക്കാറിന്റെ ശമ്പളവും.ഇനിയെങ്കിലും ചിറ്റമ്മനയം ഒഴിവാക്കുക.എല്ലാം സമൂഹത്തിന്റെ ഭാഗം തന്നെയാണ്.

    ReplyDelete
  25. തെറ്റു ചെയ്യുന്ന മാനേജര്‍മ്മാരുണ്ടെങ്കില്‍ അവരെ കണ്ടു പിടിക്കട്ടെ, ശിക്ഷിക്കട്ടെ.
    അല്ലാതെ ജീവിക്കാന്‍ വേണ്ടി ഒരു തൊഴിലിനായി എത്തിയ ടീച്ചര്‍മ്മാരെ എന്തിനു വലയ്ക്കുന്നു?

    ReplyDelete
  26. As teachers the only way out from all this is to develop the teaching quality. new slogan : " Quality in all levels "

    ReplyDelete
  27. Teacher's new slogan "Quality is ability " Try to mainatain quality in dealing , teaching ,reading,in every thing .......

    ReplyDelete
  28. abhiruchi test anuyOjyamaayirikkuka TiTisiyuTeyum bi eD ntEyum pravESanasamayaththallE. adhyaapakaraakaan thaalparyamuLLavarallE, kazhivuLLavarkkallE pariSiilanam nalkEnTath?

    ReplyDelete
  29. ഈ പുതുമുഖം ഒരു ഐഡഡ് സ്കൂളദ്ധ്യാപകനാണേ!
    നമ്മുടെ നാട്ടിലീ തരം സ്കൂളുകളുണ്ടായതെന്നുമുതലാണെന്നും എന്തുകൊണ്ടാണെന്നും ചിന്തിക്കുന്നത് നല്ലതാണെന്നു തോന്നുന്നു, ഈയുള്ളവന്. ഭരണകൂടത്തിന് ചെയ്യാനാവാത്ത ഒരു കാര്യമാണക്കാലത്തത്. ശമ്പളം മാത്രം പോരല്ലോ ഒരു സ്കൂളിനു.So, managers started getting the so called KOZHA. Is grand given by the government enough to white wash the school buildings? I am not trying to white wash the managements. There are a lot many sacrifices behind such school, we should never forget. What would have been the condition of Kerala if there were no such aided schools? I remember somebody commented that in Kerala, education system is very good and going on beautifully. Who is to be given credit? Then about quality of teachers! Even after posting so called qualified government school teachers are there, why the aided schools excel in almost the fields related to education.

    ReplyDelete
  30. ഗംഭീരം..അഭിനന്ദനങ്ങള്‍

    ReplyDelete
  31. എന്നും പരിഷ്കാരങ്ങള്‍ തന്നെ
    DPEP
    SSA
    GRADING
    INTERNAL EVALUATION
    പരീക്ഷിച്ച് പരീക്ഷിച്ച് കുട്ടികളെ ഇല്ലാതാക്കി
    അവസാനം കിടന്നു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല
    മാറി മാറി വരുന്ന സര്കാരുകളുടെ പരീക്ഷണത്തിന്‌ അവരുടെ അധ്യാപക സംഗടനകള്‍ കൂട്ട് നിന്നുകൊണ്ട് അനുകൂലിച്ച്
    നടന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു
    നിങ്ങളുടെ പരീക്ഷണത്തില്‍ മടുത്തല്ലേ കുട്ടികള്‍ CBSE സ്കൂളുകളിലേക്ക് പോയത്

    ReplyDelete
  32. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയേണ്ടത് പോലെ പറയാതിരുന്നത് മൂലം നേരിടേണ്ടിവരുന്ന അനിവാര്യമായ ദുരന്തം .
    സ്വന്തമായി ഒരു അഭിപ്രായവുമില്ലാതെ , യൂണിയന്‍ നേതാക്കന്മാര്‍ക്ക് ഓശാന പാടി നടന്നിട്ട് ഇപ്പോള്‍ aided സ്കൂളുകളുടെ നേരെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഒരു കാര്യവുമില്ല .
    അനുഭവിക്കുക .

    Question paper വിശകലനം കഴിഞ്ഞല്ലോ .
    ഇനി answer paper -ന്റെ നിലവാരം കൂടി ചര്‍ച്ച ചെയ്യുന്നത് വളരെ നല്ലത് .

    ReplyDelete
  33. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയേണ്ടത് പോലെ പറയാതിരുന്നത് മൂലം നേരിടേണ്ടിവരുന്ന അനിവാര്യമായ ദുരന്തം .
    സ്വന്തമായി ഒരു അഭിപ്രായവുമില്ലാതെ , യൂണിയന്‍ നേതാക്കന്മാര്‍ക്ക് ഓശാന പാടി നടന്നിട്ട് ഇപ്പോള്‍ aided സ്കൂളുകളുടെ നേരെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഒരു കാര്യവുമില്ല .
    അനുഭവിക്കുക .

    Question paper വിശകലനം കഴിഞ്ഞല്ലോ .
    ഇനി answer paper -ന്റെ നിലവാരം കൂടി ചര്‍ച്ച ചെയ്യുന്നത് വളരെ നല്ലത് .

    ReplyDelete
  34. "ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ 98321 ഉം എയ്ഡഡ് മേഖലയില്‍ 197802 കുട്ടികളുമാണ് ചേര്‍ന്നത്".
    see this ,and try to respect aided school teachers.

    ReplyDelete
  35. What's the next number in the following sequence?

    1
    11
    21
    1211
    111221
    312211

    ReplyDelete
  36. sunil paranhath... thettanu.. Lakshangal koduthu "mash" avuka.. KASHTAM..........

    ReplyDelete
  37. മാനേജര്‍മാര്‍ക്ക് ലക്ഷങ്ങളെണ്ണിക്കൊടുത്ത് സര്‍ക്കാറിന്റെ ശമ്പളം ഏറ്റുവാങ്ങാന്‍ ലജ്ജയേതുമില്ലാത്ത എയിഡഡ് സ്കൂള്‍ മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും പഠിപ്പിക്കാന്‍ കുട്ടികളില്ലെങ്കിലും ശമ്പളം വേണമത്രെ!! ശിവ ശിവ..!!!
    ഹോംസിന്റെ ചിന്താഗതി ക്രൂരം തന്നെ.സമൂഹത്തിലെ എല്ലാ തരത്തിലുംപെട്ട കുട്ടികള്‍ തന്നെയാണ് എയിഡഡ് സ്കൂളിലും
    ഉള്ളതെന്ന സാമാന്യബോധം പോലുമില്ലല്ലോ.ശിവ ശിവ..!!! അവരും ഞങ്ങളുമൊക്കെ നല്കുന്ന നികുതിപ്പണം തന്നെയാണ് സര്‍ക്കാറിന്റെ ശമ്പളവും.ഇനിയെങ്കിലും ചിറ്റമ്മനയം ഒഴിവാക്കുക

    I AGREE WITH IT..

    ReplyDelete
  38. @ Unni master,
    1
    11
    21
    1211
    111221
    312211

    The next number in this series is
    13112221

    ReplyDelete
  39. "കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നടപ്പിലാകുമ്പോള്‍ സംസ്ഥാനത്ത് 18000 അധ്യാപകതസ്തിക അധികമായുണ്ടാകും! എന്നാല്‍ ഏതാണ്ടത്രയും തന്നെ അധ്യാപകതസ്തികകള്‍ ഇല്ലാതാകുകയും ചെയ്യും."


    then what's wrong with it. let it come.let's face

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.