Saturday, October 23, 2010

ടി.പി.എഫ്.പി - SSLC എ ലിസ്റ്റ് ഡാറ്റ

സമ്പൂര്‍ണ കായികക്ഷമതാ പരിപാടി (TOTAL PHYSICAL FITNESS PROGRAMME) ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റങ്ങളില്‍ എസ്.എസ്.എല്‍.സി എ ലിസ്റ്റ് ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് ആദ്യമേ അറിയിപ്പുണ്ടായിരുന്നതാണ്. അത് ഞങ്ങളും ആവര്‍ത്തിക്കുന്നു. ഇതറിയാതെ ഒട്ടേറെപ്പേര്‍ TPFP ഡാറ്റാ എന്‍ട്രി നടക്കുന്നതിനിടക്ക് എ ലിസ്റ്റ് സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചു. അതോടെ ടി.പി.എഫ്.പി ഡാറ്റകളൊന്നും കിട്ടാത്ത അവസ്ഥയായി. ഒട്ടേറെ കുട്ടികളുള്ള സ്ക്കൂളുകളില്‍ വീണ്ടുമൊരു ഡാറ്റാ എന്‍ട്രിക്ക് പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് നമുക്കറിയാമല്ലോ. അപ്രകാരം ഡാറ്റ നഷ്ടപ്പെട്ടെന്നു കരുതിയ പലരും ഞങ്ങളെ ഫോണിലും ഇ-മെയില്‍ വഴിയും കമന്റിലൂടെയുമെല്ലാം കോണ്ടാക്ട് ചെയ്തു. ഇതിനൊരു പരിഹാരം വേണമെന്ന ഘട്ടത്തില്‍ ഞങ്ങള്‍ ഈ വിവരം നമുക്ക് സാങ്കേതിക സഹായം നല്‍കുന്ന നമ്മുടെ അധ്യാപകര്‍ക്ക് കൈമാറി. നഷ്ടപ്പെട്ടുവെന്നു കരുതിയ ഡാറ്റകള്‍ തിരിച്ചെടുക്കാനുള്ള കമാന്റുകളുമായി നമ്മളെ സഹായിക്കാനെത്തിയത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ സച്ചിന്‍ സാറാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഡാറ്റ റിക്കവര്‍ ചെയ്തെടുത്ത എല്ലാവരും തന്നെ സന്തോഷത്തിലാണ്. അത് പറഞ്ഞറിയിക്കാനാവില്ലെന്നുള്ള ശ്രീകല ടീച്ചറുടെ കമന്റ് മാത്​സ് ബ്ലോഗ് കുടുംബാംഗങ്ങളുടെ പൊതുവികാരമായിത്തന്നെ ഞങ്ങള്‍ കാണുന്നു. രണ്ടു കമാന്റുകളിലൂടെ സ്വിച്ചിങ് നടത്തി ടി.പി.എഫ്.പിയും എസ്.എസ്.എല്‍.സി എ ലിസ്റ്റ് സോഫ്റ്റ്​വെയറും മാറി മാറി ഉപയോഗിക്കാനുള്ള കമാന്റുകള്‍ താഴെ നല്‍കുന്നു. അതോടൊപ്പം തന്നെ SSLC എ ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഡാറ്റ സ്പ്രെഡ്ഷീറ്റിലേക്ക് കൊണ്ടു വരുന്ന വിധത്തെപ്പറ്റി ഹസൈനാര്‍ സാറിന്റെ നിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുന്നു. സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷനുകള്‍ക്കിടയിലോ ഡാറ്റാ എന്‍ട്രിയിലോ വരുന്ന സംശയങ്ങളും കമന്റുകളായി ചോദിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

ടി.പി.എഫ്.പിയ്ക്കും എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിക്കുമായി രണ്ടു തരം mysql കളാണ് ഉപയോഗിക്കുന്നത്. ഒന്ന് സ്റ്റോപ്പ് ചെയ്ത ശേഷമേ അടുത്ത mysql ഉപയോഗിക്കാനാവൂ. അതു തന്നെയാണ് ഇതിനു പിന്നിലെ ലോജിക്കും. സച്ചിന്‍ സാര്‍ കമന്റായി നല്‍കിയ ഈ കമാന്റുകള്‍ പ്രാധാന്യം കണക്കിലെടുത്താണ് ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത്.

Step-1

ടി.പി.എഫ്.പി ഡാറ്റ തിരിച്ചെടുക്കാന്‍ ആദ്യം എ ലിസ്റ്റ് സോഫ്റ്റ്​വെയര്‍ സ്റ്റോപ്പ് ചെയ്യണം. അതിനായി ടെര്‍മിനലില്‍
sudo /etc/init.d/mysql stop എന്ന് ടൈപ്പ് ചെയ്യുക.
(ഇവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്നതാകും ഉചിതം)
ഈ സമയം താഴെ കാണുന്ന പോലൊരു മെസ്സേജ് വരുന്നത് കാണാം.
* Stopping MySQL database server mysqld [ OK ]

Step-2

ഇനി നമുക്ക് ടി.പി.എഫ്.പി സോഫ്റ്റ്​വെയര്‍ തുറക്കാന്‍ വേണ്ടി ടെര്‍മിനലില്‍
sudo /opt/lampp/lampp start ടൈപ്പ് ചെയ്യുക.

ഇപ്പോള്‍ ടെര്‍മിനലില്‍ താഴെ കാണുന്നതു പോലെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
Starting XAMPP for Linux 1.7.3a...
XAMPP: Starting Apache with SSL (and PHP5)...
XAMPP: Starting MySQL...
XAMPP: Starting ProFTPD...
XAMPP for Linux started.

തുടര്‍ന്ന് ബ്രൗസര്‍ തുറന്ന് അഡ്രസ് ബാറില്‍ http://localhost/sports/config.php എന്ന വരി ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തിയാല്‍ ടി.പി.എഫ്.പിയുടെ ഹോം പേജ് തുറന്നു വരും. login ചെയ്താല്‍ കായികക്ഷമതാ പരിപാടിക്കു വേണ്ടി നാം ടൈപ്പ് ചെയ്ത മുഴുവന്‍ ഡാറ്റയും കാണാനാകും.

തിരിച്ച് എങ്ങനെ നമുക്ക് എ ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ പ്രവേശിക്കണമെങ്കിലോ?
അതിനായി ആദ്യം ടി.പി.എഫ്.പിയുമായി ബന്ധപ്പെട്ട mysql പ്രോഗ്രാം ക്ലോസ് ചെയ്യേണ്ടേ? ടെര്‍മിനലില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്യുക.

sudo /opt/lampp/lampp stop

താഴെ കാണുന്ന പോലെയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുക.
Stopping XAMPP for Linux 1.7.3a...
XAMPP: Stopping Apache with SSL...
XAMPP: Stopping MySQL...
XAMPP: Stopping ProFTPD...
XAMPP stopped.

SSLC Data entry സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെര്‍മിനലില്‍ താഴെ കാണുന്ന കമാന്റ് നല്‍കണം.

sudo /etc/init.d/mysql start

ഈ സമയം ടെര്‍മിനലില്‍ ഇങ്ങനെ കാണാന്‍ കഴിയും
* Starting MySQL database server mysqld [ OK ]
* Checking for corrupt, not cleanly closed and upgrade needing tables.

ഇനി Desktopലുള്ള Dist ഫോള്‍ഡറിലെ SSLCApp.jar എന്ന ഫയലില്‍ Right click ചെയ്ത് Open with Sun Java 6 Runtime -ല്‍ click ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യാവുന്നതേയുള്ളു.വീണ്ടും കായികക്ഷമതാ സോഫ്റ്റ്​വെയര്‍ തുറക്കണമെങ്കില്‍ പ്രക്രിയ ആദ്യം മുതല്‍ ആരംഭിക്കാം.

SSLC എ ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഡാറ്റ സ്പ്രെഡ്ഷീറ്റിലേക്ക് കൊണ്ടു വരുന്ന വിധത്തെപ്പറ്റി ഹസൈനാര്‍ സാറിന്റെ കമന്റ്
  • Export (sslc​xxxxxcns.txt)ചെയ്ത ഫയലിനെ Gnumeric ല്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നത് പോലെ ഉബുണ്ടുവിലെ calc (open office 3.2 വേര്‍ഷന്‍) ലും സാധിക്കും.
  • എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ കിട്ടുന്ന text ഫയലില്‍ Rightclick ചെയ്യുക.
  • >Open with- other Application-Openoffice.org spreadsheet എന്ന ക്രമത്തില്‍ തുറക്കുക
  • അപ്പോള്‍ കാണുന്ന text import വിന്‍ഡോയില്‍ Seperated by എന്നതില്‍ എല്ലാ ടിക്ക് മാര്‍ക്കുകളും കളഞ്ഞ് Other ടിക്ക് ചെയ്ത് $ ചിഹ്നം നല്‍കി OK നല്കുക.
  • ചില സെല്ലുകളില്‍ കോഡുകള്‍ കാണാം. ഈ കോഡിനെ Find & Replace (Cntrl+F) വഴി ആവശ്യമായവ Replace ചെയ്യാം.
  • സ്പ്രെഡ് ഷീറ്റായിത്തന്നെ സേവ് ചെയ്യുക
ഇതുപോലെ ഒട്ടേറെ പ്രധാനപ്പെട്ട കമന്റുകള്‍ ഓരോ പോസ്റ്റിനൊപ്പവും വരാറുണ്ട്. പക്ഷെ, ജോലിത്തിരക്കു മൂലമാകാം എല്ലാവരും അത് വേണ്ടവിധം ശ്രദ്ധിക്കാറില്ലെന്ന് തോന്നുന്നു. എന്നാല്‍ കുറേ അധ്യാപകരെങ്കിലും സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ഓരോ പോസ്റ്റിനേയും സമ്പുഷ്ടമാക്കാന്‍ ശ്രമിക്കാറുമുണ്ട്. കൂടുതല്‍ പേരില്‍ നിന്ന് അഭിപ്രായങ്ങള്‍, സംശയങ്ങള്‍, അറിവുകള്‍ എന്നിവ കമന്റിലൂടെ പ്രതീക്ഷിക്കുന്നു.

56 comments:

  1. "രണ്ടു കമാന്റുകളിലൂടെ സ്വിച്ചിങ് നടത്തി ടി.പി.എഫ്.പിയും എസ്.എസ്.എല്‍.സി എ ലിസ്റ്റ് സോഫ്റ്റ്​വെയറും മാറി മാറി ഉപയോഗിക്കാനുള്ള കമാന്റുകള്‍ താഴെ നല്‍കുന്നു. സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷനുകള്‍ക്കിടയിലോ ഡാറ്റാ എന്‍ട്രിയിലോ വരുന്ന സംശയങ്ങളും കമന്റുകളായി ചോദിക്കുമെന്നു പ്രതീക്ഷിക്കട്ടെ."

    ReplyDelete
  2. നന്ദി സച്ചിന്‍ സാര്‍,
    ഇത് ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടും...തീര്‍ച്ച.

    ReplyDelete
  3. അധ്യാപകര്‍ക്കിടയിലെ സച്ചിന് അഭിനന്ദനങ്ങള്‍!

    ReplyDelete
  4. അംഗീകാരങ്ങള്‍ക്ക് ഒരായിരം നന്ദി...........
    ഈ സ്നേഹ കൂട്ടായ്മയുടെ ഭാഗമാക്കിയതിന് ഒരായിരം നന്ദി...........
    ഒരുമിച്ച് നീങ്ങാം ഒരുമിച്ച് നേടാം

    ReplyDelete
  5. എന്റെ സിസ്റ്റത്തിലും രണ്ടു പ്രോഗ്രാമുകളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും പറയട്ടെ. ഈ കമാന്റുകള്‍ രണ്ടു പ്രോഗ്രാമുകളും കൂടി ഒരുമിച്ച് ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ളതല്ലെന്ന് ആവര്‍ത്തിക്കട്ടെ. അറിയാതെ അപ്രകാരം ചെയ്യുകയും കായികക്ഷമതാ സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് വേണ്ടിയാണിത്.

    സച്ചിന്‍ സാറിന്റെ അന്വേഷണബുദ്ധിക്കു് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

    ReplyDelete
  6. @ സച്ചിന്‍ ,
    നന്ദി ,
    ഗീത ടീച്ചര്‍ പറഞ്ഞതുപോലെ ശരിക്കും സച്ചിന്‍ .
    ഒറ്റ ഹിറ്റില്‍ ഡബിള്‍ സെഞ്ചുറി .
    A list & TPFP .
    .
    എന്നും ഉണ്ടാവണം മാത്സ് ബ്ലോഗില്‍


    @ഹസ്സൈനാര്‍ സാര്‍ ,
    വീണ്ടും ബുദ്ധിമുട്ടിക്കുന്നു .
    Data , calc - ലേയ്ക്ക് മാറ്റുമ്പോള്‍ ഏതൊക്കെ data യാണ് കോഡ് ആയി വരുന്നത് .
    പഞ്ചായത്ത് , ജില്ല കോഡ് ഒഴികെ ബാക്കിയുള്ളവ ഒന്ന് decode ചെയ്തു തരുമോ ?

    ReplyDelete
  7. @ Free Sir,
    Pls look at the Master Tables in the SSLC Software( Main Menu)

    ReplyDelete
  8. we installed both.tpfp server not found. then we removed mysql but the comment is still mysql running. so we could not find tpfp.how we get tpfp from the system

    ReplyDelete
  9. sslc data entry software ല്‍ നെറ്റ് വര്‍ക്ക്‌ ചെയ്തു പല സിസ്ടങ്ങളില്‍ ഒരേ സമയം ചെയ്യുക ,വീട്ടില്‍ വെച്ച് ചെയ്തിട്ട് കൂട്ടിച്ചേര്‍ക്കുക ഇവയില്‍ എതെങ്കിലും പറ്റുമോ ?

    ReplyDelete
  10. @ Hassainar sir , & binudigitaleye
    .
    thank you for the information

    ReplyDelete
  11. ഒരിടത്ത് ഉബുണ്ടുവില്‍ SSLC A List Data Entry സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ Dist ല്‍ Rt Click ചെയ്തിട്ട് Open in Terminal കാണാനായില്ല. അക്കാര്യത്തെപ്പറ്റി ഹസൈനാര്‍ സാറോട് ചോദിച്ചപ്പോള്‍ Synaptic Package manager ല്‍ nautilus-open-terminal എന്ന് സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞു. അത് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. അത് മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റലേഷനു ശേഷം ചെയ്ത് ലോഗ് ഔട്ട് ചെയ്ത് തിരികെയെത്തിയപ്പോള്‍ Dist ല്‍ Rt Clickലൂടെ ടെര്‍മിനല്‍ തുറക്കാനായി.

    ReplyDelete
  12. ഇന്ന് വന്ന സംശയ ഫോണ്‍കോളുകളുടെ ആകെത്തുക.
    1. Dist ല്‍ Right Click ചെയ്യുമ്പോള്‍ Open in terminal കാണായ്ക.
    മറുപടി മുന്‍ കമന്റില്‍ ഹരിസാര്‍ തന്നു കഴിഞ്ഞു.(ഹസൈനാര്‍ സാറിനു നന്ദി)
    2 സ്കൂള്‍ കോഡ് ലോഗിന്‍ ഐഡിയും പാസ്​വേഡും കൊടുത്തിട്ടും ലോഗിനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Incorrect Password കാണിക്കുന്നു.
    മൗസ് ക്ലിക്കിനു പകരം 3 തവണ എന്റര്‍ അടിക്കുക.
    3 സിഡിയില്‍ തന്നിട്ടുള്ള ഹെല്‍പ് ഫയലില്‍ നിന്നും കമാന്റ് ടെര്‍മിനലില്‍ കോപ്പി പേസ്റ്റ് ചെയ്തിട്ടും mysqlന് പാസ്​വേഡ് സെറ്റു ചെയ്യാന്‍ കഴിയുന്നില്ല.
    ആ കമാന്റില്‍ ഒരു സെമികോളന്റെ കുറവുണ്ട്.

    ReplyDelete
  13. 4. Distല്‍ റൈറ്റ്ക്ലിക്കിലൂടെ ഓപണ്‍ ഇന്‍ ടെര്‍മിനലില്‍ mysql -u root -proot sslc sslc_db.sql എന്ന് കൊടുത്ത് എന്റര്‍ ചെയ്തിട്ടും കഴ്സര്‍ ബ്ലിങ്കുന്നതല്ലാതെ ഒന്നും വരുന്നില്ല.
    ഒരു മൂന്നു മിനിറ്റു വെയ്റ്റു ചെയ്യൂ ടീച്ചറേ..
    5. എല്ലാം കഴിഞ്ഞിട്ടും sslcApp.sh ഫയലില്‍ ഡബിള്‍ ക്ലിക്കി റണ്‍ കൊടുക്കുമ്പോള്‍ അനങ്ങുന്നില്ല.
    ഒന്നുകില്‍ ജാവ ഇന്‍സ്റ്റലേഷന്‍ ശരിയായിട്ടുണ്ടാകില്ല, അല്ലെങ്കില്‍ SGL 3.2വേര്‍ഷന്‍ ആയിരിക്കില്ല ഒ.എസ്.

    ReplyDelete
  14. ഓ സച്ചിന്‍ സാര്‍ നന്ദി.
    പോസ്ററുമായി ബന്ധമില്ലയെങ്കിലും ഈ സംശയത്തിനും ഒരു മറുപടി.ദുരുപയോഗിക്കപ്പെട്ട ഉബുണ്ടു10.04 സിസ്ററത്തില്‍ നിന്ന് verification ഭാഗമായി ഒരിക്കല്‍ ഡീലിററ് ചെയ്യപ്പെട്ട ഫയലുകള്‍ തിരികെ ക്കൊണ്ടു വന്നു . അത് ഡസ്ക്ടോപ്പിലായിപ്പോയി. ഫോള്‍ഡറുകളെല്ലാം താഴിട്ടുപൂട്ടിയ നിലയില്‍. തുറക്കാം. വായിക്കാം. പക്ഷേ അവയൊന്നും ഫോള്‍ഡറിലാക്കാനോ ഡിലീററ് ചെയ്യാനോ പററുന്നില്ല. അവയില്‍ ചിലതില്‍ ഒരിച്ചിരി എരിവുണ്ട്.ലാബില്‍ വരുന്ന കുട്ടികള്‍ തുറന്നെങ്ങാനും കണ്ടാല്‍ പറയണോ പൂരം. എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ ഈ പുലിയുടെ വാലില്‍ നിന്നൊന്നു രക്ഷനേടാന്‍. അല്ലെങ്കില്‍ പുതിയതായി ഉബുണ്ടു10.04
    install ചെയ്യേണ്ടി വരും.ഈ internet പഠനാവശ്യത്തിനല്ലയുപയോഗിക്കുന്നതെങ്കില്‍ SITC സമാധാനം പറയണോ.

    ReplyDelete
  15. 6. ഉബുണ്ടുവില്‍ SUDO apt-get install mysql-server mysql-client കൊടുക്കുമ്പോള്‍ പാസ്​വേഡ് ചോദിച്ചു, പക്ഷേ അടിച്ചുകൊടുത്തിട്ട് കാണുന്നില്ല.
    കാണില്ല, പക്ഷേ പ്രശ്നമില്ല!
    7. ഉബുണ്ടുവില്‍ ഭംഗിയായി ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷേ, സ്ക്രീനില്‍ അടിയിലുള്ള Next Record , Delete മുതലായവ കാണുന്നില്ല.
    Resolution problem

    ReplyDelete
  16. 8. ഉബുണ്ടു 10.04 ല്‍ sudo apt-get install വഴി mysql-server , mysql-client ഇവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ higher versions ഉണ്ടെന്ന മെസ്സേജ്...പക്ഷേ അങ്ങിനെ ഒന്നില്ല.
    ??????

    ReplyDelete
  17. so we could not find tpfp.how we get tpfp from the system

    രിടത്ത് ഉബുണ്ടുവില്‍ SSLC A List Data Entry സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ Dist ല്‍ Rt Click ചെയ്തിട്ട് Open in Terminal കാണാനായില്ല.

    സ്കൂള്‍ കോഡ് ലോഗിന്‍ ഐഡിയും പാസ്​വേഡും കൊടുത്തിട്ടും ലോഗിനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Incorrect Password കാണിക്കുന്നു.
    മൗസ് ക്ലിക്കിനു പകരം 3 തവണ എന്റര്‍ അടിക്കുക.

    ആ കമാന്റില്‍ ഒരു സെമികോളന്റെ കുറവുണ്ട്.

    പാസ്​വേഡ് ചോദിച്ചു, പക്ഷേ അടിച്ചുകൊടുത്തിട്ട് കാണുന്നില്ല.
    കാണില്ല, പക്ഷേ പ്രശ്നമില്ല!

    ഉബുണ്ടുവില്‍ ഭംഗിയായി ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷേ, സ്ക്രീനില്‍ അടിയിലുള്ള Next Record , Delete മുതലായവ കാണുന്നില്ല.

    അഞ്ചാറു ലക്ഷം കുട്ടികളുടെ ഡാറ്റ ചേര്‍ക്കേണ്ടൊരു സോഫ്റ്റ്വെയര്‍. ചേര്‍ക്കുന്നതോ ഭൂരിപക്ഷവും SITC മാരും. എന്റമ്മോ എന്തു ചെയ്യാം. പ്രധാനപ്പെട്ട വിപുലോപയോഗമുള്ള ഒരു സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുമ്പോള്‍ അത് യൂസര്‍ ഫ്രണ്ട്ലി ആയിരിക്കേണ്ടേ? സംശയനിവാരണത്തിന് നമ്മുടെ ബ്ലോഗ് പോലുള്ള സംവിധാനമോ പ്രഗത്ഭരായ ചില അധ്യാപകരുടെ സേവനമോ ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി ഒന്നു കൂടി വഷളായേനേ.ഇത് മുന്‍കൂട്ടി എല്ലാവരിലുമെത്തിച്ച് വിപുലീകരിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യേണ്ടിയിരുന്നു.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. prakasam sir,

    Login as root (if not create root [in terminal-sudo passwd root])

    LOGOUT THEN
    login - then Try

    ( Computer-filesystem-home-click on user folder-destop-select files
    Then delete)

    ReplyDelete
  20. ഉബുണ്ടുവില്‍ ഭംഗിയായി ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷേ, സ്ക്രീനില്‍ അടിയിലുള്ള Next Record , Delete മുതലായവ കാണുന്നില്ല.

    Press Alt key and drag the window (up/left/right/down)
    Avan Koode varum

    Thanks Lathu

    ReplyDelete
  21. we entered the students details.after that,on the same system,using 2nd CD of linux 3.2 install the mysql.after that we cannot access the tpfp site.then all the mysql uninstalled,then upload the data.but the saved data is in the html format.and we look for the uploaded data,it contains only column headings.so what we do now?

    ReplyDelete
  22. ERROR 1045 (28000): Access denied for user
    ‘root ’@ ’localhost ’ (using password: YES)

    give mysql;
    in terminal

    ReplyDelete
  23. നാലു സ്കൂളുകാരെങ്കിലും ചോദിച്ച സംശയത്തിന് മറുപടിയ്ക്കായി ഇതൊന്നു കാണൂ

    ReplyDelete
  24. ആര്‍ക്കെങ്കിലും data entry യുടെ ബാക്ക് അപ്പ്‌ ഫയലില്‍ നിന്നും recover ചെയ്യാന്‍ പറ്റിയിട്ടുണ്ടോ ?
    അതിനു കൊടുത്ത കമാന്റ് ഏത് ?
    ഒരു സിസ്ടത്തില്‍ നിന്നെടുത്ത ബാക്ക് അപ്പ്‌ ഫയല്‍ മറ്റൊരു സിസ്ടത്തില്‍ recover ചെയ്യാന്‍ സാധിക്കുന്നുണ്ടോ?
    (അതായത് സ്കൂളില്‍ ചെയ്ത വര്‍ക്ക്‌ -ന്റെ backup എടുത്തു വീട്ടില്‍ കൊണ്ടുവരുന്നു. വീട്ടിലെ സിസ്ടത്തില്‍ recover ചെയ്യുന്നു .
    കുറെ data എന്‍ട്രി വീട്ടില്‍ വച്ചു നടത്തുന്നു . അതിന്റെ backup എടുത്തു സ്കൂളില്‍ പോകുന്നു . അങ്ങനെ ......... അങ്ങനെ ........ )

    ReplyDelete
  25. സ്നേഹിതാ,
    ഒരാള്‍ മാത്രം dataentry ചെയ്യുകയാണെങ്കില്‍ ഇങ്ങിനെ ചെയ്യാവുന്നതേയുള്ളൂ.commands ശ്രദ്ധിച്ചുപയോഗിയ്ക്കണം.Believe ! It is tested !!.

    ReplyDelete
  26. ANUMOL,
    In Terminal (3.2 ) Type

    /etc/init.d/mysql stop
    Then
    /opt/lampp/lampp stop

    chmod -R 777 /opt/lampp

    /opt/lampp/lampp start

    Then try to export

    if the same problem arises in Ubuntu prefix sudo to all the below commands and try

    /etc/init.d/mysql stop
    chmod -R 777 /opt/lampp/
    chmod -R 777 /opt/lampp/var/mysql/
    chmod -R 777 /opt/lampp/var/mysql/mysql
    /opt/lampp/lampp start

    ReplyDelete
  27. സ്നേഹിതാ,
    It's Simple with SSLC Dataentry
    Go through the installation manual
    Use
    mysqldump -u root -proot sslc>sslc_back.sql
    Enter and wait
    File(sslc_back.sql) will be in the Home folder
    Take it in Pen drive copy to the other system's(At home) Home folder then
    mysql -u root -proot sslc<sslc_back.sql

    Wait

    ReplyDelete
  28. @DAS Sir &
    SACHIN Sir,


    നിങ്ങളോട് പറയാന്‍ നന്ദി എന്ന വാക്ക് തീരെ ചെറുതാണ് .

    ReplyDelete
  29. 2 ദിവസം കൊണ്ട് 500 students ന്റെ data entry തീര്‍ത്തു.

    ReplyDelete
  30. @ Maths Blog

    sslc data entry സംബദ്ധിച്ച് രണ്ടു സംശയങ്ങള്‍

    1. മരിച്ച അച്ഛന്റെയോ അമ്മയുടെയോ നേര്‍ക്ക് late എന്ന് രേഖപ്പെടുത്തണമോ? എങ്ങനെ?
    2. date of birth 1/9/1996 ന് ശേഷം ഉള്ളവരുടെ list പ്രത്യേകം തയ്യാറാക്കണമോ? എങ്ങനെ?

    replay urgently

    ReplyDelete
  31. @ visakh,

    sslc data entry സംബദ്ധിച്ച് രണ്ടു സംശയങ്ങള്‍

    1. മരിച്ച അച്ഛന്റെയോ അമ്മയുടെയോ നേര്‍ക്ക് late എന്ന് രേഖപ്പെടുത്തണമോ? എങ്ങനെ?

    സോഫ്റ്റ് ​വെയറില്‍ (Late) എന്നു നല്‍കാന്‍ സാധിക്കില്ല. ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍‌ അക്കാര്യം എ ലിസ്റ്റില്‍ ശ്രദ്ധിക്കപ്പെടുന്നരീതിയില്‍ റിമാര്‍ക്സ് ആയി നല്‍കിയാല്‍ മതി.

    പിന്നെ, എന്തിനാ സാറേ എസ്.എസ്.എല്‍.സി ബുക്കില്‍ Late എന്നു മാര്‍ക്കു ചെയ്യുന്നത്?

    2. date of birth 1/9/1996 ന് ശേഷം ഉള്ളവരുടെ list പ്രത്യേകം തയ്യാറാക്കണമോ? എങ്ങനെ?

    നിസാര്‍ സാര്‍ നല്‍കിയ അറ്റാച്ച്മെന്റ് കണ്ടിരുന്നോ?
    അതിന്റെ പ്രത്യേക ലിസ്റ്റ് അയക്കേണ്ടതില്ലല്ലോ. സോഫ്റ്റ്​വെയറില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ അക്കാര്യം എ-ലിസ്റ്റില്‍ തരിച്ചറിയാനാകും വിധം റിമാര്‍ക്സായി നല്‍കിയാല്‍ മതി.

    ReplyDelete
  32. 01/06/1996 എന്നല്ലേ ?

    ReplyDelete
  33. ഈ കായികക്ഷമതയുടെ ഒരു കാര്യം....

    എല്ലാം ടൈപ്പ് ചെയ്‌ത് കഴി‍ഞ്ഞ് നോക്കിയപ്പോള്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഡാറ്റ കാണാനില്ല..

    ഉത്തരവാദിത്വപ്പെട്ടവരോട് ചോദിച്ചപ്പോഴല്ലേ..
    അവിടെ ഒരു കോണ്‍ഫിഗര്‍ ബട്ടണ്‍ ഉണ്ടത്രെ. അതിലു ക്ലിക്ക് ചെയ്‌താല്‍ ഇതു വരെ എന്റെര്‍ ചെയ്‌ത ഡാറ്റ മുഴുവനും പോകും പോലും.. ഇതു വല്ലതും നമ്മളറിഞ്ഞോ..

    ലാംപ് സ്റ്റാര്‍ട്ട് ചെയ്യണം, സ്റ്റോപ്പ് ചെയ്യണം ... ഇതിന്റെ ഇടയില്‍ ആരെങ്കിലും കോണ്‍ഫിഗറില്‍ ഞെക്കിക്കാണും.. അതിന് ഇത്ര വലിയ ശിക്ഷയോ..

    പോയ ഡാറ്റ തിരികെ കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ ?

    ReplyDelete
  34. "എല്ലാം ടൈപ്പ് ചെയ്‌ത് കഴി‍ഞ്ഞ് നോക്കിയപ്പോള്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഡാറ്റ കാണാനില്ല..
    പോയ ഡാറ്റ തിരികെ കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ?"

    സംഗതി 5,6,7 ക്ലാസുകളായതിനാല്‍ പഞ്ചഭൂതങ്ങളേയും, ഷണ്‍മുഖനേയും, സപ്തര്‍ഷികളേയും പ്രീതിപ്പെടുത്തേണ്ടതുണ്ട്. അതിനായി മാര്‍ച്ച് 31 വരെ വ്രതമിരിക്കേണ്ടതാണ്.
    കൂടാതെ ലാംപ് ദേവിയായ ഗ്നൂ ലിനക്സിന് രക്തപുഷ്പാഞ്ജലിയും നെയ് വിളക്കും സമര്‍പ്പിക്കുക. ഉബുണ്ടൂ ദേവനെ മനസ്സില്‍ ധ്യാനിച്ച് തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജലപാനം പോലുമുപേക്ഷിച്ച് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്നതും നല്ലതാണ്. വിചാരിച്ച കാര്യം നടക്കും.

    ReplyDelete
  35. data നഷ്ടപ്പെട്ടത് തന്റേതല്ലാത്തതിനാൽ ജനാർധനൻ സാറിനു ഫലിത ബിന്ദുക്കൾ ഉദ്ധരിക്കാം...പാവം ചിക്കു

    ReplyDelete
  36. After completion of data entry and try to upload the data to pareekha bhavan, I gave the user name and pwd ( our school code) invalid one appears - please help

    ReplyDelete
  37. നമ്മുടെ 3.2 ലിനക്സിലുള്ള മോസില്ലയുടെ വേര്‍ഷന്‍ നോക്കുക (ബ്രൗസറിന്റെ Help മെനുവിലെ about Iceweasel ക്ലിക്ക് ചെയ്താല്‍ version അറിയാം)

    വേര്‍ഷന്‍ പഴയതാണെങ്കില്‍ (ഉദാ 2.0.0.1 6)മോസില്ലാ ബ്രൌസറില്‍ നിര്‍ഭാഗ്യവശാല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. അതിനായി, ഒന്നുകില്‍ മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യണം, അല്ലെങ്കില്‍ വിന്റോസിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി നോക്കണം.

    (ഇവിടെ നിന്നും മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യാം.)

    4 ഫയലുകലും ഓരോന്നായി അപ്​ലോഡ് ചെയ്യണം. അപ്​ലോഡ് ചെയ്തതിനു ശേഷം, ഡൌണ്‍ലോഡ് ലിങ്കില്‍ നിന്നും ചെക്ക്ലിസ്റ്റ് എടുക്കാന്‍ സംവിധാനമുണ്ടാകും.
    വായനക്കാരായ ഐടി കോഡിനേറ്റര്‍മാരില്‍ നിന്നും കമന്റുകള്‍ വഴി കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു.

    മോസില്ല ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
    1. Copy the Install Files(Zip file) to your Desktop.
    2. Extract that install file(Zip file) in to Desktop.
    3. Right click install file and select “Open in Terminal”.
    4. In Terminal ,type ./fire.sh press enter key.

    ReplyDelete
  38. .

    എക്‌സ്പോര്‍ട്ട് ചെയ്യാനുള്ള ഫയലില്‍ ക്ലിക്കി കാല്‍ക്കില്‍ തുറന്നു. ഇനിയിപ്പോ കോഡുകള്‍ കണ്ടെത്താനുള്ള ശ്രമമാ...
    കോഡ് അറിയാവുന്നവരു പറഞ്ഞു തന്നാ ജോലി എളുപ്പമാവും..

    പറഞ്ഞു തരുന്നവര്‍ക്ക് അഡ്വാന്‍സായി നന്ദി..

    .

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. .


    ചിക്കുവിനു കിട്ടാതിരുന്നത് ,

    Column G - School Going
    L - Religion
    M - Catogary
    x - Language 1
    Y - Language 2
    Z - Language 3
    AH - District
    Aj - Name of Panchayath / municipa
    AK - Income
    AL - Taluk
    AM - Physical Status




    .

    ReplyDelete
  41. ചിക്കുവിന്റെ spread sheet നന്നായി . അതിന്റെ column heading , ഇംഗ്ലീഷില്‍ ആക്കി ലിങ്ക് കൊടുക്കാമോ ?
    (ശൂന്യ കോളങ്ങള്‍ ഒഴിവാക്കണ്ട . അത് എഡിറ്റിംഗ് സമയത്ത് ഒന്നിച്ചു ഒഴിവാക്കാം )
    ഒരുപാട് SITC മാര്‍ക്ക് പ്രയോജനം ചെയ്യും .
    ഞാന്‍ കുറച്ചു busy ആണ് .
    election ഡ്യൂട്ടി കഴിഞ്ഞു വന്നെങ്കിലും , Data Entry ഒരുപാട് ബാക്കിയുണ്ട് .
    .

    ReplyDelete
  42. ശരിയാക്കാം ഫ്രീ..
    ഒന്നു വെയ്‌റ്റ് ചെയ്യണേ...

    ReplyDelete
  43. കോഡ് വച്ച് പഞ്ചായത്തും താലൂക്കും ഒക്കെ എങ്ങിനെയാ കണ്ടു പിടിക്കുന്നേ ?
    അതിന്റെ ലീസ്റ്റ് വല്ലതും ഉണ്ടോ/കിട്ടുമോ ?

    ReplyDelete
  44. ഒരു ഹെല്‍പ്പ് ഫയല്‍ പോലെ ഉണ്ടാക്കിയിടാം എന്നു കരുതുന്നു...
    ഉടനെ ചെയ്യാട്ടോ...

    ReplyDelete
  45. sslc biodata wipro laptop-ല്‍ ubundu version-ല്‍ ചെയ്തപ്പോള്‍ data entry window പൂര്‍ണമായി കാണാത്തതിനാല്‍ Delete button കാണാന്‍ സാധിക്കുന്നില്ല.Ad.No.Delete ചെയ്യാന്‍ എന്തു ചെയ്യണം ?

    ReplyDelete
  46. മുന്‍പ് ഈ പ്രശ്‌നം വന്നപ്പോ നല്‍കിയ പരിഹാരം ഇതായിരുന്നു...

    പരീക്‍ഷിച്ചു നോക്കൂ...

    ReplyDelete
  47. ചിക്കൂ
    ഇതാ codes .

    binudigitaleye തയ്യാറാക്കിയത്
    അതിലുള്ള എല്ലാ worksheet ഉം നോക്കണം

    .

    ReplyDelete
  48. പക്ഷെ ഫ്രീ...
    ഒരു സംശയം..

    ഈ സ്‌പ്രഡ് ‍ ഷീറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സെവ് ചെയ്‌താല്‍ അതനുസരിച്ച് അപ്‌ലോഡ് ചെയ്യാനുള്ള ഫയലില്‍ മാറ്റം വരും.

    വലിയ സാങ്കേതിക ജ്ഞാനമീല്ലാത്ത ആരെങ്കിലും പരീക്ഷിച്ച് കുളമാക്കിയാലോ..? മൂന്നാം തീയതി കഴിഞ്ഞു കൊടുക്കുന്നതല്ലേ നല്ലത്?

    (സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് ഇപ്പോ ഇവിടെയുളള വിവരങ്ങള്‍ തന്നെ ധാരാളം..)

    ReplyDelete
  49. .
    അങ്ങനെ വരില്ല ചിക്കൂ .
    അപ്‌ലോഡ്‌ ചെയ്യാനുള്ള 4 ഫയലുകളില്‍ cns .txt ന്റെ കോപ്പി ഡെസ്ക്ടോപ്പില്‍ ഇടുക . അത് calc -ല്‍ തുറന്നു എന്ത് മാറ്റം വരുത്തിയാലും അപ്‌ലോഡ്‌ ചെയ്യാനുള്ള ഫയലുകളെ ഒരു വിധത്തിലും ബാധിക്കില്ല .
    സോഫ്റ്റ്‌വെയര്‍ എന്‍ട്രി നടത്തിയതിനു ശേഷം പേപ്പര്‍ കോപ്പി എഴുതുന്നവര്‍ക്ക് സഹായകരം ആകും എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു നിര്‍ദേശം വെച്ചത് .
    ആണ്‍ പെണ്‍ , ഭാഷ ക്രമത്തില്‍ സോര്‍ട്ട് ചെയ്തു പച്ച ഷീറ്റിലെ കോളങ്ങളുടെ അതേ ക്രമത്തില്‍ പ്രിന്റ്‌ ഔട്ട്‌ എടുത്താല്‍ മതി .
    നവംബര്‍ 3 - നാണോ അപ്‌ലോഡ്‌ ചെയ്യേണ്ടത്?
    ഇവിടുത്തെ DEO നവംബര്‍ 1 എന്നാണു പറഞ്ഞത്.


    .

    ReplyDelete
  50. http://www.sslcexamkerala.gov.in/

    Check this

    ReplyDelete
  51. ഇതില്‍ നിന്നും നമുക്ക് ടി.സി എടുക്കാന്‍ കഴിയുമോ ?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.