Sunday, November 21, 2010

ഒരു കളിക്കളപ്രശ്നം (Puzzle)


അരിക്കുളം KPMSM ഹൈസ്കൂളിലെ "സ്പോര്‍ട്സ് മീറ്റ്‌ 2010 " ഒക്ടോബര്‍ മാസം രണ്ടാമത്തെ ആഴ്ചയില്‍ നടക്കുകയാണ് . പതിവ് പോലെ കുട്ടികളെ ഗ്രൂപ്പുകള്‍ ആക്കി തിരിച്ചു വിവിധ അധ്യാപകര്‍ക്ക് ഗ്രൂപ്പിന്റെ ചാര്‍ജുകള്‍ നല്‍കി. കണ്‍വീനര്‍ ആയി വിജയന്‍ മാഷെ തെരഞ്ഞെടുത്തു. (അല്ലെങ്കിലും വെയില്‍കൊള്ളുന്ന പരിപാടിക്കൊന്നും വിജയന്‍ സാറിനെ കിട്ടാറില്ല). എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ലഭിച്ച എന്‍ട്രി ഫോമില്‍ നിന്നും ഓരോ ഐറ്റത്തിനുമുള്ള കുട്ടികളെ സോര്‍ട്ട് ചെയ്യല്‍ , അധ്യാപകര്‍ക്ക് വിവിധ ചാര്‍ജ്ജുകള്‍ നല്‍കി. സ്പോര്‍ട്സ് സുഗമമായി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും വിജയന്‍ സര്‍ പൂര്‍ത്തിയാക്കി. സഹായത്തിനായി വിജയന്‍ സര്‍, ജനാര്‍ദ്ദനന്‍ സാറേയും വിളിച്ചിരുന്നു . അപ്പോള്‍, 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന 25 കുട്ടികളുടെ ലിസ്റ്റ് ജനാര്‍ദ്ദനന്‍ സാറിനു നല്‍കിക്കൊണ്ട് , വിജയന്‍ സര്‍ ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യം താഴെ നല്‍കിയിരിക്കുന്നു.

ഈ 25 പേരും വ്യത്യസ്ത വേഗതയില്‍ ഓടുന്നവരാണ്. മാത്രവുമല്ല എത്ര തവണ ഓടിയാലും, ഇവരുടെ വേഗത എപ്പോഴും തുല്യമായിരിക്കും. (ഉദാഹരണത്തിന് A എന്ന ആള്‍ ഒന്നാമത്തെ റൗണ്ട് ഓടുന്ന അതേ വേഗതയില്‍ തന്നെയാണ് രണ്ടാമത്തെയും,മൂന്നാമത്തെയും.................റൗണ്ടുകള്‍ ഓടുക). പക്ഷെ ഓരോരുത്തരുടെയും വേഗതകള്‍ വ്യത്യസ്തമാണ്. സ്കൂളിലെ ആകെ ട്രാക്കുകളുടെ എണ്ണം 5 ആണ്. ഏറ്റവും കുറഞ്ഞത്‌ എത്ര ലാപ്പുകള്‍ കൊണ്ട് ജനാര്‍ദ്ദനന്‍ മാഷിന് ഒന്ന്, രണ്ടു, മൂന്ന് സ്ഥാനക്കാരെ കണ്ടെത്താന്‍ പറ്റും? സമയം അറിയാനുള്ള യാതൊരു ഉപകരണവും ഉപയോഗിക്കാന്‍ പാടില്ല. ശരിയുത്തരമയയ്ക്കുന്ന എല്ലാവര്‍ക്കും ആഭിനന്ദനത്തിന്റെ റോസാപ്പൂ നല്‍കുന്നതായിരിക്കും!

83 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഏറ്റവും കുറഞ്ഞത്‌ 7 ലാപ്പുകള്‍ കൊണ്ട് ജനാര്‍ദ്ദനന്‍ മാഷിന് ഒന്ന്, രണ്ടു, മൂന്ന് സ്ഥാനക്കാരെ കണ്ടെത്താന്‍ പറ്റും

    ReplyDelete
  4. 6 ലാപ്പുകള്‍ കൊണ്ട് 1,2,3 സ്ഥാനക്കാരെ കണ്ടെത്താം.(പക്ഷെ സ്പോര്‍ട്സ് നിയമാവലികള്‍ക്ക് അനുയോജ്യമാകണമെന്നില്ല.)

    ReplyDelete
  5. I agree with Haritha. 7 laps required.

    ReplyDelete
  6. ലാപ് എന്ന് പറഞ്ഞത് മനസ്സിലായില്ല .
    ഹീറ്റ്സ് എന്നാണോ ഉദ്ദേശിച്ചത് ?

    ReplyDelete
  7. എന്തിനാണ് ഹരിത ഏഴാമത്തെ ഹീറ്റ്സ് ?
    5 ട്രാക്കുകള്‍ ഉള്ളതുകൊണ്ട് 5 കുട്ടികള്‍ വീതമുള്ള 5 ഹീറ്റ്സ് നടത്തുന്നു .
    ഓരോ ഹീറ്റ്സ് - ലും ആദ്യമെത്തുന്ന 5 കുട്ടികളുടെ ഫൈനല്‍ ആറാം ഹീറ്റ്സ് - ല്‍ നടത്തുന്നു .
    ആറാം ഹീറ്റ്സ് - ല്‍ ആദ്യം എത്തുന്ന കുട്ടിയ്ക്ക് ഒന്നാം സ്ഥാനവും , രണ്ടാമതെത്തുന്ന കുട്ടിയ്ക്ക് രണ്ടാം സ്ഥാനവും , മൂന്നാമാതെത്തുന്ന കുട്ടിയ്ക്ക് മൂന്നാം സ്ഥാനവും കൊടുക്കുന്നു .
    ഓരോ കുട്ടിയുടെതും സമ വേഗത ആണെങ്കിലും അല്ലെങ്കിലും ഇങ്ങനയൊക്കെ അല്ലെ സ്കൂളില്‍ സ്പോര്‍ട്സ് നടത്തുന്നത് ?
    എന്താണ് ഇതിലിത്ര കണ്‍ഫ്യൂഷന്‍ ? മനസ്സിലായില്ല .

    ReplyDelete
  8. ലാപ്പ് എന്നത് ഹീറ്റ്സ് എന്ന് തിരുത്തുക.

    ReplyDelete
  9. എഴാമാത്തെ ഹീറ്റ്സ് എന്തിനാണെന്ന് വ്യക്തമാക്കാം. ഈ ഇരുപത്തഞ്ചു പേരില്‍ ഏറ്റവും വേഗതയുള്ള അഞ്ചു പേരും അബദ്ധത്തില്‍ ഒരു ഹീറ്റ്സില്‍ ഓടിപ്പോയി എന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ യഥാര്‍ത്ഥ രണ്ടാം സ്ഥാനക്കാനും മൂന്നാം സ്ഥാനക്കാരനും ഫൈനലില്‍ ഉണ്ടാകില്ല. ഇത് പരിഹരിക്കാന്‍ ഏഴു ഹീറ്റ്സ് വേണം. ഉത്തരം കണ്ടെത്താന്‍ ഇനിയും ശ്രമിക്കുന്നവര്‍ ക്കുവേണ്ടി തല്‍കാലം ഇവിടെ നിര്‍ത്തുന്നു. കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ പിന്നെ പോസ്റ്റ്‌ ചെയ്യാം

    ReplyDelete
  10. @ Respected November sir

    "ആറാം ഹീറ്റ്സ് - ല്‍ ആദ്യം എത്തുന്ന കുട്ടിയ്ക്ക് ഒന്നാം സ്ഥാനവും , രണ്ടാമതെത്തുന്ന കുട്ടിയ്ക്ക് രണ്ടാം സ്ഥാനവും , മൂന്നാമാതെത്തുന്ന കുട്ടിയ്ക്ക് മൂന്നാം സ്ഥാനവും കൊടുക്കുന്നു ."

    അവിടെ ചെറിയ ഒരു കുഴപ്പം ഉണ്ട് .ജയന്‍ സര്‍ പറഞ്ഞതാണ്‌ ശരി .

    "അപ്പോള്‍ യഥാര്‍ത്ഥ രണ്ടാം സ്ഥാനക്കാനും മൂന്നാം സ്ഥാനക്കാരനും ഫൈനലില്‍ ഉണ്ടാകില്ല. ഇത് പരിഹരിക്കാന്‍ ഏഴു ഹീറ്റ്സ് വേണം"

    ഞാന്‍ സമാനമായ ഒരു ചോദ്യത്തിന്റെ ഉത്തരം നേരത്തെ ഒരു ബ്ലോഗില്‍ കൊടുത്തിരുന്നു അത് കൊണ്ടാണ് ഉത്തരം ഇടാതിരുന്നത് .

    ReplyDelete
  11. സ്പോര്‍ട്സില്‍ അഗ്രഗണ്യനായ ജനാര്‍ദ്ദനന്‍ മാഷ് ഇതേ വരെ ഇടപെട്ടില്ലല്ലോ.

    ReplyDelete
  12. ഇവിടെ ഉള്ള 25 കുട്ടികളെ അഞ്ചു വീതം ഗ്രൂപ്പ്‌ ആയി തരം തിരിക്കുക

    Group 1 : P1 P2 P3 P4 P5
    Group 2 : T1 T2 T3 T4 T5
    Group 3 : E1 E2 E3 E4E5
    Group 4 : K1 K2 K3 K4 K5
    Group 5 : M1 M2 M3 M4 M5

    Group 1 ലെ അഞ്ചു പേരില്‍ വിജയികള്‍ ഇതേ ക്രമത്തില്‍ ആണെന്ന് കരുതുക (First prize P1 Second prize P2 .......)

    ഇതേ പോലെ മറ്റു ഗ്രൂപ്പുകളിലും എന്ന് കരുതുക
    അപ്പോള്‍ അഞ്ചു ഹീറ്റ്സ് കഴിഞ്ഞു

    ഇതിലെ വിജയികള്‍ അതായതു P1,T1,E1,K1,M1 എന്നിവര്‍ ആറാമത്തെ ഹീറ്റ്സ് ഓടി എന്ന് കരുതുക.ഇതില്‍ P1,T1,E1 എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി എന്ന് കരുതുക .
    അപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും മികച്ച ഓട്ടക്കാരന്‍ P1എന്ന് ഉറപ്പായി.അപ്പോള്‍ ആദ്യ സ്ഥാനകാരനെ കണ്ടെത്താന്‍ ചുരുങ്ങിയത് ആറു ഹീറ്റ്സ് മതി

    ReplyDelete
  13. വെയില്‍ കൊള്ളുന്ന പരിപാടിക്ക് എന്നെ കിട്ടില്ല എന്ന് ചോദ്യ കര്‍ത്താവു തന്നെ പറഞ്ഞിട്ടുണ്ടല്ലോ.അതുകൊണ്ട് ഞാന്‍ ഇടപെടുന്നില്ല.

    ReplyDelete
  14. എന്നാല്‍ ഇനി നമ്മള്‍ ചില സാധ്യതകള്‍ കൂടി പരിഗണിക്കണം .T1,E1 എന്നിവര്‍ രണ്ടാം സ്ഥാനക്കാര്‍ ആകണം എന്നില്ല കാരണം
    P2,P3 എന്നിവര്‍ T1,E1 എന്നിവരേക്കാള്‍ സ്പീഡ് കൂടുതല്‍ ഉള്ളവര്‍ ആയിരിക്കാം.അല്ലെങ്കില്‍ T2 വിന്റെ വേഗത E1നേക്കാള്‍ കൂടുതല്‍ ആയിരിക്കാം .

    അതിനാല്‍ ആദ്യ മൂന്ന് സ്ഥാനകാര്‍ ആകാന്‍ സാധ്യത
    P1, T1 , E1
    P1, T1 , P2
    P1, T1 , T2
    P1 ,P2 , P3 എന്നിങ്ങനെ ഒക്കെ ആകാം.

    അതിനായി ഏഴാമത്തെ ഹീറ്റ്സ് നടക്കുമ്പോള്‍ അതില്‍ T1, E1 , P2 ,T2 ,P3 എന്നിവരെ ഓടിക്കുക അതില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ വരുന്നവരില്‍ നിന്നും രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്നിവ നേടിയവരെയും കണ്ടെത്താം

    ഏറ്റവും കുറഞ്ഞത്‌ 7 ഹീറ്റ്സ് കൊണ്ട് ഒന്ന്, രണ്ടു, മൂന്ന് സ്ഥാനക്കാരെ കണ്ടെത്താന്‍ പറ്റും

    ReplyDelete
  15. അസീസ്‌ സാര്‍ ,
    ശരി ഉത്തരം നല്‍കിയ ഹരിത , ജയന്‍ സാര്‍ ,
    ഹരിത & ശ്രീവര്‍ഷ (രണ്ടും ഒരാള്‍ തന്നെയാണോ ? ) ഇവര്‍ക്ക് അഭിനന്ദനത്തിന്റെ റോസാ പൂവ് കൊടുത്തു കൊള്ളൂ .
    എങ്കിലും , എനിക്കും ജയരാജന്‍ സാറിനും പ്രോത്സാഹനം എന്ന നിലയില്‍ മുല്ലപ്പൂവെങ്കിലും നല്‍കുമല്ലോ . (ചെമ്പരത്തി പൂവ് തീരെ വേണ്ട ).
    കറുത്തുപോകും എന്നതുകൊണ്ടായിരിക്കാം വിജയന്‍ സാര്‍ വെയില്‍ കൊള്ളാതിരിക്കുന്നത്‌ .
    അദ്ദേഹത്തിന്റെ സൌകര്യാര്‍ത്ഥം മത്സരങ്ങള്‍ രാത്രിയില്‍ നടത്താവുന്നതെ ഉള്ളു .

    ReplyDelete
  16. ഞാനും 7 ഉറപ്പിച്ചു

    ReplyDelete
  17. അസീസ് മാഷേ, ഉത്തരം ശരിയാണെങ്കിലും തെറ്റാണെങ്കിലും അക്കാര്യം പറയാത്തതെന്താ?

    ReplyDelete
  18. കളിക്കളപ്രശ്നം ആകെ പ്രശ്നമായോ?

    ReplyDelete
  19. to find first ,minimum 6 hts
    to find second ,minimum 7,hts,and to find third ,minimumum 8 hts.
    so to get first three places janardanan sir shoud contuct 8 hts

    ReplyDelete
  20. ഏറ്റവും കുറഞ്ഞത്‌ ഏഴു ഹീറ്റ്സ് മതി. വിശദീകരണം ശ്രീ വര്‍ഷ നല്‍കിയിട്ടുണ്ടല്ലോ.
    എല്ലാവര്‍ക്കും(പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും) റോസാപ്പൂക്കള്‍.

    ReplyDelete
  21. ആരും ഒന്നും കമന്റാത്ത സ്ഥിതിക്ക് ഒരു ചെറിയ ചോദ്യം കൂടി.

    25 men numbered 1,2,3,4…..25 are playing a game.
    No. 1 gets an amount equal to his number from all the players, i.e. he receives Rs. 1 from the other 24 players.
    Then No.2 receives an amount equal to his number (Rs. 2) from all other players, and so on until 25 has received Rs. 25 from all other players.
    How many players have ended with more money then what they started ?

    ReplyDelete
  22. Can you solve it?

    You are given 9 eggs, out of that 1 egg is rotten egg. We need to find out that rotten egg from the group. For that purpose, one scale (manual) is given and there are 2 chances to weigh. (Note: all good eggs are same weight). Now how to find out that rotten egg by given choice?

    ReplyDelete
  23. @ Azeesmaster

    12 will get more than they paid

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. ഒരു കച്ചവടക്കാരന്റെ കയ്യില്‍ നൂറ് മാങ്ങയുണ്ട്. രാഘവന്‍ മാഷിന്റെ ക്ലാസിലെ 25 ആണ്‍കുട്ടികള്‍ക്കായി ഈ മാങ്ങ വീതിച്ചു കൊടുക്കണം. തുല്യമാകണമെന്ന് യാതൊരു നിബന്ധനയുമില്ല. പക്ഷെ ആര്‍ക്കും ഇരട്ട എണ്ണം വരരുതെന്ന് മാത്രം. എങ്ങനെ പരിഹരിക്കാം?

    ReplyDelete
  26. AABB എന്നത് പൂര്‍ണ്ണവര്‍ഗ്ഗമായ ഒരു നാലക്കസംഖ്യയാണ്. ഇത് ഏതാണെന്ന് പറയാമോ?
    പിന്നെ പറഞ്ഞാല്‍ മാത്രം പോര, എങ്ങനെ ഉത്തരത്തില്‍ എത്തി എന്നുകൂതി പറയാന്‍ ശ്രമിക്കുമല്ലോ?

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. @ഡ്രോയിംഗ് മാഷ്
    സാധ്യമല്ല. മാങ്ങയും കുട്ടികളും ഒന്നുമില്ലാതെ പറഞ്ഞാല്‍ ചോദ്യം ഇങ്ങനെയാണല്ലോ "100 നെ 25 ഒറ്റ സംഖ്യകളുടെ തുകയായി പറയാമോ?" ഇത് സാധ്യമല്ല. കാരണം 25 ഒറ്റ സംഖ്യകളുടെ തുക ഒറ്റ സംഖ്യയായിരിക്കും. അത് 100 ആകാന്‍ പറ്റില്ലല്ലോ

    ReplyDelete
  29. Swapna John

    ഉത്തരം :
    രണ്ടു പ്രാവശ്യം മതി

    ReplyDelete
  30. @ജോണ് സര്‍, പതിനായിരത്തില്‍ കുറഞ്ഞ സംഖ്യയാണ് AABB . ഇതില്‍ **BB രൂപത്തില്‍ വരുന്ന 4 സംഖ്യകള്‍ മാത്രമേയുള്ളൂ(0144,1444,3844,7744).
    ഈ 4 സംഖ്യകളില് AABB രൂപത്തില്‍ ഉള്ള ഒരുസംഖ്യ മാത്രം 7744.

    ReplyDelete
  31. ഒറ്റ ,ഒറ്റകള്‍ കൂട്ടിയാല്‍ ഇരട്ട യാകില്ല എന്റെ ഡ്രായിംഗ് സാറെ ..............

    ReplyDelete
  32. "DO the 3 hands of an analogue clock(hour,minute,sec.)ever divide the face of a clock into three equal segments(120 degree between 3 hands?)" ? if so when?

    ReplyDelete
  33. @ Thomas Sir

    Correct Answer.

    Next one.

    find the next number in the series.

    3, 3, 5, 4 ,4 ,3 ,5 ,5 ,4 ,?

    ReplyDelete
  34. @azees 3,3,5,4,4,3,5,5,4,(3).
    find next:
    7,8,5,5,3,4,4,6,9,7,8,-

    ReplyDelete
  35. @ Vijayan Sir

    7,8,5,5,3,4,4,6,9,7,8,-(8)


    One More

    23, 5 ,12,3, 15 ,13 ?

    ReplyDelete
  36. 23, 5 ,12,3, 15 ,13 ?(5)
    ONE MORE:
    1,2,6,42,1806,-

    ReplyDelete
  37. @ Vijayan Sir,

    1,2,6,42,1806,-(3263442)

    Find the missing numbers.
    1,2,4,9,-,125,726,-

    ReplyDelete
  38. Azeez sir
    Is it n!+n?
    If it is true
    answer is 4!+4 and 7!+7
    Am I correct

    ReplyDelete
  39. അസീസ് സാര്‍
    സാര്‍ പണ്ട് commentആയി തന്ന ഒരു ചോദ്യം ഞാന്‍ പസിലാക്കി,ഒന്നാം സ്ഥാനം നേടി
    ഏതാണെന്ന് പറയാമോ?

    ReplyDelete
  40. @john sir and azees sir,
    the answer is 4!+4 (28) and 7!+7 (5047).but i have one doubt,is it 'n!+n'or '(n-1)!+(n-1)' ?

    find next:
    13,17,31,37,71,-,-,-?

    ReplyDelete
  41. 28 & 5047 ശരിയുത്തരമാണ്.

    @ ജോണ്‍ സര്‍ ,

    ഒരു ഐഡിയയും ഇല്ല .

    ഏതാണ്‌ സര്‍ ആ പസില്‍?

    ReplyDelete
  42. കഴിഞ്ഞ ദിവസം ജനാര്‍ദ്ദനന്‍ സാറിന്റെ പുരയിടത്തിലുള്ള തെങ്ങുകയറ്റമായിരുന്നു .തെങ്ങുകയറ്റമൊക്കെ കഴിഞ്ഞു തേങ്ങയൊക്കെ മുറ്റത്തു കൂട്ടിയിട്ടു, ജനാര്‍ദ്ദനന്‍ മാഷ് ചായ കുടിക്കുമ്പോള്‍ ആണ് നമ്മുടെ വിജയന്‍ സര്‍ ആ വഴി വന്നത്.
    "മാഷെ തേങ്ങ വില്‍ക്കുന്നതാണോ"? വിജയന്‍ സര്‍ ചോദിച്ചു.
    "വില്‍ക്കുന്നില്ല; മാഷ്ക്ക് വേണമെങ്കില്‍ വെറുതെ തരാം , പക്ഷെ ചില കണ്ടീഷനുകളുണ്ട്" ജനാര്‍ദ്ദനന്‍ സര്‍ പറഞ്ഞു.
    "എന്തൊക്കെയാണ് നിബനന്ധനകള്‍ " വിജയന്‍ സര്‍ ചോദിച്ചു.
    ജനാര്‍ദ്ദനന്‍ സര്‍ പറഞ്ഞു. "ഇവിടെ ആകെ 50 തേങ്ങകളും 9 ചാക്കുകളും ഉണ്ട്. ഈ 50 തേങ്ങകളും 9 ചാക്കില്‍ നിറയ്ക്കണം. പക്ഷെ എല്ലാ ചാക്കിലെയും തേങ്ങകളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം. അങ്ങനെ നിറച്ചാല്‍ മുഴുവന്‍ തേങ്ങയും നിങ്ങള്‍ക്ക് എടുക്കാം."
    വിജയന്‍ സര്‍: "വേറെ എന്തെങ്കിലും നിബനന്ധന ഉണ്ടോ?"
    ജനാര്‍ദ്ദനന്‍ സര്‍ : "ഇല്ല: വേറെ നിബനന്ധനകള്‍ ഒന്നും ഇല്ല. പക്ഷെ 50 തേങ്ങകളും നിങ്ങള്‍ എടുക്കണം .9 ചാക്കുകളില്‍ നിറയ്ക്കുകയും വേണം. എല്ലാ ചാക്കിലെയും തേങ്ങകളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കുകയും വേണം." .
    ജനാര്‍ദ്ദനന്‍ സര്‍ ഒരിക്കല്‍ കൂടി നിബനന്ധനകള്‍ പറഞ്ഞു.
    വിജയന്‍ സര്‍ ഉടനെ തന്നെ 50 തേങ്ങകളും 9 ചാക്കുകളില്‍ നിറച്ചു. എന്നിട്ട് ജനാര്‍ദ്ദനന്‍ സാറിനോട് പരിശോധിക്കാന്‍ പറഞ്ഞു.
    ജനാര്‍ദ്ദനന്‍ സര്‍ നോക്കിയപ്പോള്‍ സംഗതി കറക്ടാണ്.
    വിജയന്‍ മാഷ്‌ ഉടനെ തന്നെ അതുവഴി വന്ന ഒരു ഗുഡ്സ് പിടിച്ചു തേങ്ങയും അതില്‍ കയറ്റി വീട്ടിലീക്ക് പോയി.
    എന്തായിരുന്നു വിജയന്‍ മാഷ്‌ പ്രയോഗിച്ച അടവ്?

    ReplyDelete
  43. ഒന്നാം ചാക്കിലെ തേങ്ങ = 1
    രണ്ടാം ചാക്കിലെ തേങ്ങ = 1
    മൂന്നാം ചാക്കിലെ തേങ്ങ = 3
    നാലാം ചാക്കിലെ തേങ്ങ = 5
    അഞ്ചാം ചാക്കിലെ തേങ്ങ = 7
    ആറാം ചാക്കിലെ തേങ്ങ = 9
    ഏഴാം ചാക്കിലെ തേങ്ങ = 11
    എട്ടാം ചാക്കിലെ തേങ്ങ = 13
    ഇപ്പോള്‍ തേങ്ങ 50 എണ്ണം ആയി .
    പക്ഷെ ഒരു ചാക്ക് ബാക്കി ആയി .
    കുഴപ്പമില്ല .
    തേങ്ങ നിറച്ച 8 ചാക്കുകളില്‍ ഏതെങ്കിലും ഒരെണ്ണം എടുത്തു ബാക്കിയായ ഒഴിഞ്ഞ ചാക്കിനുള്ളില്‍ വയ്ക്കുക .

    .

    ReplyDelete
  44. അസീസ് സാര്‍
    യൂണിറ്റ് സമചതൂരത്തില്‍ നിന്നും ......
    ഓര്‍മ വന്നല്ലോ?
    പിന്നെ ഇതിനോട് ചിലതൊക്കെ ചേര്‍ത്തു

    ReplyDelete
  45. 41 തേങ്ങ ഒരു ചാക്കിലിട്ടു ,ഒന്ന് വീതം 7ചാക്കിലിട്ടു.എല്ലാം കൂടി വേറൊരു ചാക്കിലിട്ടു.മൊത്തം50തേങ്ങ 9 ചാക്ക്.ഒറ്റ ഒറ്റ മാത്രം. മതിയോ അസീസ്‌ സാറെ

    ReplyDelete
  46. അത് കുബുദ്ധിയായിപ്പോയി .
    41 തേങ്ങ ഒരു ചാക്കിലിട്ടു ,ഒന്ന് വീതം 7ചാക്കിലിട്ടു.
    ആകെ 48 തേങ്ങയെ ആകുന്നുള്ളൂ.

    ReplyDelete
  47. @"."
    രണ്ടു തേങ്ങ നോക്ക്കൂലി കൊടുത്തതാനെന്നു ആര്‍ക്കാണ് മനസ്സിലാവാത്തത് ?

    ReplyDelete
  48. ഈ ചോദ്യം കണ്ടു.

    ReplyDelete
  49. അസീസ്‌ സാര്‍ ,
    ചോദ്യം ചോദിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞു .
    ഇതുവരെ ശരിയായ ഉത്തരം എന്താണെന്ന് പറഞ്ഞില്ല .
    ഉത്തരമില്ലാത്ത ചോദ്യം കൊണ്ട് എന്ത് പ്രയോജനം ?

    ReplyDelete
  50. @സ്നേഹിതന്‍
    ബാബു ജേക്കബ് സര്‍ പറഞ്ഞ രീതി തന്നെയാണ് ഉത്തരം.
    കൂടുതല്‍ വ്യക്തത്ക്കായി ഒരു ചെറിയ മാറ്റം വരുത്താം.
    ഒന്നാം ചാക്കിലെ തേങ്ങ = 1
    രണ്ടാം ചാക്കിലെ തേങ്ങ = 1
    മൂന്നാം ചാക്കിലെ തേങ്ങ = 3
    നാലാം ചാക്കിലെ തേങ്ങ = 5
    അഞ്ചാം ചാക്കിലെ തേങ്ങ = 7
    ആറാം ചാക്കിലെ തേങ്ങ = 9
    ഏഴാം ചാക്കിലെ തേങ്ങ = 11
    എട്ടാം ചാക്കിലെ തേങ്ങ = 11
    ഒന്‍പതാം ചാക്കിലെ തേങ്ങ = 2
    ഇനി എട്ടാമത്തെ ചാക്കെടുത്തു ഒന്‍പതാമത്തെ ചാക്കിലിടുക.
    ഇപ്പോള്‍ എട്ടാമത്തെ ചാക്കില്‍ 11 ഉം ഒന്‍പതാമത്തെ ചാക്കില്‍ ആകെ 13 ഉം തേങ്ങകളായി .

    100 മാങ്ങ 25 കുട്ടികള്‍ക്ക് , എല്ലാവര്‍ക്കും ഒറ്റ സംഖ്യ കിട്ടത്തക്കവിധം വീതിക്കാന്‍ പറ്റുമോ എന്നൊരു പസിലും , അതിന്റെ ഉത്തരമായി "ഒറ്റ ,ഒറ്റകള്‍ കൂട്ടിയാല്‍ ഇരട്ട യാകില്ല" എന്നാ ഉത്തരവും കണ്ടപ്പോള്‍ മുന്‍പ് എപ്പോഴോ കേട്ട ഒരു പസില്‍ പോസ്റ്റ്‌ ചെയ്തതാണ്.

    Take it only as a tricky question.

    ReplyDelete
  51. 13 cm നീളവും 8 cm വീതിയും ഉള്ള ഒരു കാര്‍ഡ്ബോര്‍ഡ് ഉണ്ട്. കൂടാതെ 5 cm നീളവും 3 cm വീതിയുമുള്ള ഏഴു ചെറിയ കാര്‍ഡ്ബോര്‍ഡ് കഷണങ്ങളും ഉണ്ട്. ഈ ഏഴു കാര്‍ഡ്ബോര്‍ഡ് കഷണങ്ങളും ഉപയോഗിച്ചു വലിയ കാര്‍ഡ്ബോര്‍ഡിന്റെ ഉപരിതലവിസ്തീര്‍ണ്ണത്തിന്റെ - ഏറ്റവും കൂടിയത് - എത്ര ഭാഗം നിങ്ങള്‍ക്ക് കവര്‍ ചെയ്യാന്‍ പറ്റും? ചെറിയ കാര്‍ഡ്ബോര്‍ഡുകള്‍ മടക്കാനോ, മുറിക്കാനോ പാടില്ല

    ReplyDelete
  52. 13*8=104
    5*3=15
    104/15=6.9333
    "ചെറിയ കാര്‍ഡ്ബോര്‍ഡുകള്‍ മടക്കാനോ, മുറിക്കാനോ പാടില്ല"

    So answer is 6x15 = 90 cm^2
    with 6 pcs.

    ReplyDelete
  53. @Card User

    90 cm^2 നേക്കാള്‍ കൂടുതല്‍ കവര്‍ ചെയ്യാനാകും.

    ReplyDelete
  54. അറിയില്ല സാർ, ഞാൻ തോറ്റു. 13*8=104 അല്ലെങ്കിൽ, [അതായത് 13*8=105] എന്നു സാർ സമ്മതിച്ചാൽ, 7*15=105 ആയിരിക്കും അല്ലെ... എന്റെ ഒരു മണ്ടൻ സംശയമാണ്‌ കേട്ടോ. ഹരിതയും ഹർഷയും വരട്ടെ! അവർ പറയും.

    ReplyDelete
  55. ഒന്നുനു മുകളിൽ ഒന്നു ഓവർലാപ് ചെയ്യാമോ?

    ReplyDelete
  56. @കാഡ് ഉപയോക്താവ്

    ഒന്നുനു മുകളിൽ ഒന്നു ഓവർലാപ് ചെയ്യാമോ?

    ചെയ്യാം

    ReplyDelete
  57. @ CAD User
    Correct Answer and Good Explanation.

    Thanks

    ReplyDelete
  58. @അസീസ്‌ sir,
    നന്ദി സാർ. കുറെ ഏറെ വർഷങ്ങളായി കണക്കുമായി ബന്ധമൊന്നും ഇല്ല. മാത്സ് ബ്ലോഗ് ഒരു പ്രചോദനമായി.. കുറച്ചൊക്കെ പൊടി തട്ടിയെടുക്കാൻ...പഠിക്കാൻ തീരുമാനിച്ചാൽ പ്രായം ഒരു തടസ്സമല്ലല്ലോ..!

    ReplyDelete
  59. @azees sir,(see post of nov 24)

    find next:
    13,17,31,37,71,-,-,-?


    (waiting 10,00,000)

    ReplyDelete
  60. ഹലോ......... ഹിറ്റുകള്‍ ഒരു മില്യണ്‍ ആയി .ഇവിടെ ആരും ഇല്ലേ ...............

    ReplyDelete
  61. സമയം 4.54 .222കൂടി വന്നാല്‍ പത്തുലക്ഷം .ഒരു മണിക്കൂര്‍ വേണ്ടിവരും എന്ന് കരുതി .പക്ഷെ കടന്നുപോയി എന്ത് ചെയ്യാം .നമുക്ക് ഇന്ന് ആഘോഷിക്കണം

    ReplyDelete
  62. @ Vijayan Sir,

    find next:
    13,17,31,37,71,-,-,-?

    ti si a doog eno.

    ReplyDelete
  63. Hi

    I have posted a Question here

    Can anyone help me to find the answer...

    ReplyDelete
  64. എത്തവണയും അസീസ് സാർ‍ തന്നെ ആദ്യം blog hit എത്തിയല്ലോ. Congrats

    ReplyDelete
  65. പത്ത് ലക്ഷവും (01000000)
    പത്ത് ലക്ഷത്തി പത്തും (01000010) എനിക്കു കിട്ടി. നാളെ എന്റെ വക പാർട്ടിയുണ്ട് എല്ലാവർക്കും. e-party.!!
    അസീസ് സാറിനു One Million and One
    അസീസ് സാറിന്റെ വക ടീ-പാർട്ടി.
    Hit counter here. You can verify IP address.

    ReplyDelete
  66. @ കാഡ് യൂസര്‍
    ഒരു മില്യണ്‍ ഹിറ്റുകള്‍ ഒന്നും മാത്സ് ബ്ലോഗിന് ഇപ്പോള്‍ ഒരു ആഘോഷമല്ലാതായിരിക്കുന്നു.. ഹരിമാഷേയും നിസാര്‍ മാഷെയും ഒന്നും കാണാനില്ല. എന്തായാലും നമുക്ക് ആഘോഷിക്കാം.

    സമചതുരാകൃതിലുള്ള ഒരു കേക്ക് ആണ് ഞാന്‍ വാങ്ങിയത്. അതിന്റെ നാലിലൊന്ന് ഞാന്‍ എടുക്കുന്നു. ബാക്കിയുള്ളത് കൃത്യം നാല് ഭാഗമാക്കി ഒരു ഭാഗം വിജയന്‍ മാഷ്ക്കും , ഒരുഭാഗം ചിക്കുവിനും, ഒരു ഭാഗം ലളിത ടീച്ചര്‍ക്കും കൊടുത്തിട്ട് ഒരു ഭാഗം കാഡ് യൂസറും എടുത്തോ. എല്ലാ ഭാഗങ്ങളും തുല്യമായിരിക്കണം. അതുപോലെ എല്ലാ ഭാഗത്തിന്റെയും ആകൃതിയും ഒരേപോലെ ആയിരിക്കണം. ഞാന്‍ എടുത്തതിനു ശേഷമുള്ള ബാക്കി ഭാഗം
    ഇതാ ഇവിടെ

    ReplyDelete
  67. 6th lap-first
    7th lap-2nd and 3rd

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.