Tuesday, October 5, 2010

8,9,10 മാത്​സ്, ഫിസിക്സ് മോഡല്‍ ചോദ്യപേപ്പറുകള്‍ (Updated)


പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നവമ്പര്‍ ഒന്നു മുതല്‍ പതിനൊന്നാം തീയതി വരെയാണല്ലോ പരീക്ഷ. കുട്ടികളും അധ്യാപകരുമെല്ലാം പരീക്ഷാ ചൂടിലേക്ക് വന്നു തുടങ്ങി. ക്ലസ്റ്ററുളില്‍ ചോദ്യപേപ്പറുകള്‍ (Model Qn Papers) ഉണ്ടാക്കലും ഒരു അജണ്ടയായിരുന്നു. എത്ര മാത്രം ചോദ്യപേപ്പറുകള്‍ പരിചയപ്പെടുന്നുവോ അത്രയും കുട്ടിക്ക് പരീക്ഷ നന്നായെഴുതാനാകുമെന്ന കാര്യം നമുക്ക് നന്നായറിയാവുന്നതാണ്. പക്ഷെ ടെക്സ്ററ് മാറി വന്ന ഒന്‍പതാം ക്ലാസിലൊന്നും പഴയ ചോദ്യപേപ്പറുകള്‍ക്ക് സാധ്യതയില്ലല്ലോ. ഇത് കണ്ടറിഞ്ഞു കൊണ്ടു തന്നെ പത്താം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ഗണിതം (Mathematics), ഊര്‍ജ്ജതന്ത്രം (Physics) എന്നിവയുടെ ഓരോ മാതൃകാപേപ്പറുകള്‍ ഈ പോസ്റ്റിനോടൊപ്പം നല്‍കുന്നു. ശരാശരി നിലവാരം പുലര്‍ത്തുന്നവരെയും കൈപിടിച്ചുയര്‍ത്തേണ്ടവരെയും മനസ്സില്‍ കണ്ടുകൊണ്ടുള്ളവയാണ് ചോദ്യങ്ങള്‍. എട്ടാം ക്ലാസ്, പത്താം ക്ലാസ് ഗണിത ചോദ്യപേപ്പറുകളുടെ ഇംഗ്ലീഷ് പേപ്പറും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നും കമന്റ് ബോക്സില്‍ ഇടപെടാറുള്ള ശ്രീജിത്ത് മുപ്ലിയത്തെ നമ്മളില്‍ ഭൂരിഭാഗത്തിനും പരിചയമുണ്ടായിരിക്കുമല്ലോ. അദ്ദേഹം തയ്യാറാക്കി നമുക്ക് അയച്ചു തന്നവയാണ് ഈ അഞ്ചു ചോദ്യപേപ്പറുകളും. അതിന് അദ്ദേഹത്തിന് മാത്​സ് ബ്ലോഗിന്റെ പേരില്‍ ആത്മാര്‍ത്ഥമായി നന്ദി പറയട്ടെ.

പഠിച്ച മുപ്ലിയം സ്കൂളില്‍ ഏറെ നാള്‍ ഐ.ടി. അധ്യാപകനായി സേവനം അനുഷ്ടിക്കാന്‍ ശ്രീജിത്ത് സാറിന് ഭാഗ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തി വരികയാണ് അദ്ദേഹം. ഗണിതത്തോടും ഫിസിക്സിനോടും ഏറെ താല്പര്യമുള്ളയാണ് താനെന്ന ആമുഖത്തോടെയാണ് അദ്ദേഹം നമുക്ക് ഈ ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നത്. ആത്മാര്‍ത്ഥമായിത്തന്നെ ചോദ്യങ്ങളെ സമീപിക്കുമല്ലോ. സൂക്ഷ്മനിരീക്ഷണം നടത്തി അവ കുട്ടികളിലേക്കെത്തിക്കണം. അവിടെയാണ് ഈ ജോലി പൂര്‍ത്തിയാകുന്നത്. പിന്നെ തെറ്റുകുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. അഭിപ്രായങ്ങളെഴുതണം. അത് കണ്ടാവും കൂടുതല്‍ പേര്‍ നമുക്ക് അവരുടെ സൃഷ്ടികള്‍ അയച്ചു തരിക. അതിനാല്‍ കമന്റുകള്‍ പ്രതീക്ഷിക്കട്ടെ.

Click here for STD IX : Mathematics , Physics

Click here for STD X : Mathematics , Physics

Click here for Maths English Version : Standard X - Standard IX

Click here for STD VIII Maths : Malayalam , English

55 comments:

  1. ചോദ്യങ്ങള്‍ നോക്കി.റിവിഷന് ഇത്തരം ചോദ്യങ്ങള്‍ കിട്ടുന്നത് ഉപകാരപ്രദമാണ്. നന്ദി ശ്രീജിത്ത് സാര്‍.

    ReplyDelete
  2. മാത്​സിന്റെ അനുജത്തിയായ ഫിസിക്സിനേയും പരിഗണിച്ചതിന് മാത്​സ് ബ്ലോഗിനും ശ്രീജിത്ത് സാറിനും നന്ദി.
    പത്തിലേയും ഒമ്പതിലേയും ഫിസിക്സ് ചോദ്യങ്ങള്‍ ശരാശരി നിലവാരക്കാരേയും കൂടി പരിഗണിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം വെളിവാക്കുന്നുണ്ട്.ഇന്നുതന്നെ പ്രിന്റെടുത്ത് കുട്ടികളിലേക്കെത്തിക്കണമെന്നുണ്ട്.
    കഴിഞ്ഞ ഇരുപതുമാസക്കാലമായി എന്റെ അധ്യാപനജീവിതത്തില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന എന്റെ മാത്​സ് ബ്ലോഗ് എന്നെന്നും നിലനില്കട്ടെ!

    ReplyDelete
  3. ഇതും ഒരു മികവാണ്. ഇങ്ങനെ അധ്യാപകര്‍ മികവുകളുമായി മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹം. ചോദ്യങ്ങളിലേക്ക് കണ്ണോടിച്ചില്ല. അതിനു ശേഷം ഇടപെടാം. കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ എന്തായാലും ഉപകരിക്കും. നന്ദി.

    ReplyDelete
  4. വളരെ നല്ല ഉദ്യമം ശ്രീജിത് സാര്‍
    ഇനിയും തുടരുക
    അഭിനന്ദനങ്ങള്‍

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. "എത്ര മാത്രം ചോദ്യപേപ്പറുകള്‍ പരിചയപ്പെടുന്നുവോ അത്രയും കുട്ടിക്ക് പരീക്ഷ നന്നായെഴുതാനാകുമെന്ന കാര്യം നമുക്ക് നന്നായറിയാവുന്നതാണ്. "

    ഇതു മോശമായിപ്പോയി കേട്ടോ.
    മാത്​സ് ബ്ലോഗിലെ ആളുകളെങ്കിലും ഇത്തരം വിലകുറഞ്ഞ 'തൃശൂര്‍ എന്‍ട്രന്‍സ് മോഡല്‍'പഠനരീതികളുമായി മുന്നോട്ടുപോകേണ്ടതുണ്ടോ? പരീക്ഷക്കുവേണ്ടി മാത്രമാണോ പഠനം?

    ReplyDelete
  7. ഫിസിക്സ്‌ ചോദ്യങ്ങളില്‍ നേരിട്ടുള്ള ചോദ്യങ്ങള്‍ (direct Questions)കൂടുതലായോ എന്ന് സംശയം.
    ഫിസിക്സ്‌ പത്താം തരത്തിലെ ചോദ്യം 8 -ല്‍ തുല്യ മാസ് എന്ന് കൂടി ചേര്‍ക്കുന്നതല്ലേ കൂടുതല്‍ വ്യക്തത .

    ReplyDelete
  8. @ഹോംസ് ,
    അധ്യാപകര്‍ക്ക് എന്തെങ്കിലും കിട്ടിയാല്‍ എന്താണ് ഇത്ര വിഷമം ?
    സ്വന്തമായി ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്ക് ഇങ്ങനെയെങ്കിലും പത്ത് ചോദ്യങ്ങള്‍ കിട്ടിക്കോട്ടേ എന്ന് വിചാരിച്ചു കൂടെ ?

    ReplyDelete
  9. ഹോംസ്,
    ആടിനെന്തറിയാം അങ്ങാടി വാണിഭം എന്നതു പോലെയാണല്ലോ അഭിപ്രായം. ഇനിയെങ്കിലും നിങ്ങളുടെ നിഷേധം അവസാനിപ്പിച്ചു കൂടേ? ഇത് അധ്യാപകരുടെ ആഭ്യന്തരപ്രശ്നമല്ലേ? ഇത്തരം കാര്യങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം വേണ്ടപ്പോള്‍ അറിയിക്കാം. എല്ലാത്തിലും കയറി അഭിപ്രായം പറയാന്‍ നിങ്ങള്‍ ആരുടെയും വക്താവാണോ?

    രീതി പഴയതായാലും പുതിയതായാലും പരീക്ഷ ഇപ്പോഴും സ്ഥായീഭാവത്തോടെ നിലനില്‍ക്കുന്നുണ്ടല്ലോ. ആ നിലയ്ക്ക് ഇക്കാലത്തും കുട്ടികള്‍ പരീക്ഷയെ അഭിമുഖീക്കണം. നേരത്തേ ചോദ്യങ്ങളെ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യാന്‍ അവസരം കിട്ടുന്നത് പരീക്ഷയെ എളുപ്പമാക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്?

    ReplyDelete
  10. ചോദ്യങ്ങള്‍ നോക്കി.റിവിഷന് ഇത്തരം ചോദ്യങ്ങള്‍ കിട്ടുന്നത് ഉപകാരപ്രദമാണ്. നന്ദി mary elizabeth

    ReplyDelete
  11. മേത്സ് ബ്ളോഗില്‍ വന്ന 10th stdലെphysics,maths എന്നിവയുടെ questions വളരെ ഉപകാരപ്രദമാണ്.അതുപോലെ 10thലെമറ്റ് വിഷയങ്ങളുടെയും model questions പ്രതീക്ഷിക്കന്നു.

    ReplyDelete
  12. ചോദ്യപേപ്പറുകളില്‍ പാദവാര്‍ഷിക മൂല്യനിര്‍ണയം എന്നാണ് കാണുന്നത്. അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയമല്ലേ ശരി?

    ഒന്‍പതാം ക്ലാസിലെ മാത്തമാറ്റിക്സ് ചോദ്യക്കടലാസിലെ നാലാം ചോദ്യം ഈ ഭിന്നകങ്ങളുടെ ഛേദം തുല്യമാക്കി ഏതാണ് വലുതെന്ന് കണ്ടെത്താനാവശ്യപ്പെട്ടിട്ടുണ്ട്. ഏത് ഭിന്നകങ്ങളുടെ ? അവ നല്‍കാന്‍ വിട്ടു പോയിരിക്കുന്നതാകണം.

    ചോദ്യപേപ്പറുകള്‍ ലഭിക്കുന്നത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ അനുഗ്രഹമാണ്. അതുകൊണ്ട് ഇനിയും മാതൃകാചോദ്യപേപ്പറുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  13. ആദ്യമായാനു കമന്റ് ചെയ്യുന്നത്. ഇനിയും ചൊദ്യപേപ്പരുകൾ നൽകണം. ഇത് അധ്യാപകർക്ക് വളരെ ഉപകാരപ്രദമാണ്‌. നന്ദി.

    ReplyDelete
  14. thank u.expect model qns std 8
    geetha

    ReplyDelete
  15. ഹാവൂ, അങ്ങനെയെങ്കിലും 'കടവത്ത്' തോണിയിറക്കിയല്ലോ!
    എത്ര നാളായി സുഹൃത്തേ കണ്ടിട്ട്, സൗഖ്യം തന്നെ?
    പരീക്ഷകളെ മാത്രം ലാക്കാക്കിയുള്ള പഠനസംപ്രദായം ആധുനിക വിദ്യാഭ്യാസ വിചക്ഷണര്‍ പണ്ടേ തള്ളിക്കളഞ്ഞതാണെന്നൊക്കെ മനസ്സിലാക്കാന്‍ 'ഉഷ്കോളില്‍'പഠിപ്പിക്കണമെന്നൊന്നുമില്ല. അല്പം വായന മതി.
    പിന്നെ, നിങ്ങളുടെ 'അങ്ങാടി'കളില്‍ നടക്കുന്ന 'വാണിഭ'ങ്ങളറിയാന്‍ രക്ഷിതാക്കളായ 'ആടു'കള്‍ക്കും അവകാശമുണ്ടെന്ന് കൂട്ടിക്കോ..!

    ReplyDelete
  16. @ഹോംസ്,
    പിന്നെ, നിങ്ങളുടെ 'അങ്ങാടി'കളില്‍ നടക്കുന്ന 'വാണിഭ'ങ്ങളറിയാന്‍ രക്ഷിതാക്കളായ 'ആടു'കള്‍ക്കും അവകാശമുണ്ടെന്ന് കൂട്ടിക്കോ..!

    തീര്‍ച്ചയായും ആടുകള്‍ക്ക് അവകാശമുണ്ട്‌.
    പക്ഷെ ആടുകളോടൊപ്പം സഹവസിക്കുകയും
    വേട്ടപ്പട്ടികളോടൊപ്പം ഞങ്ങളെ വേട്ടയാടുകയും ചെയ്യാതിരുന്നാല്‍ മതി.

    ReplyDelete
  17. @ശ്രീജിത്ത് ,
    9th ലെ ഫിസിക്സ്‌ ചോദ്യം 3
    വ്യത്യസ്ത ദിശ അല്ല വിപരീത ദിശയാണ്‌ കൂടുതല്‍ ശരി .
    ചോദ്യം 10 b
    സമ്മര്‍ദ്ദിതം എന്നതിനേക്കാള്‍ കുട്ടികള്‍ക്ക് പരിചയം മര്‍ദ്ദം കൂടിയ പ്രദേശം എന്നാണ്‌.
    ചോദ്യം 16
    സമയ - പ്രവേഗ പട്ടിക തന്നിട്ടില്ല .

    പത്താം ക്ലാസ്സിലെ ചോദ്യം 4
    നിക്രോമിന്റെ ഘടക ലോഹങ്ങള്‍ നിക്കല്‍ , ക്രോമിയം ഇവ രണ്ടും മാത്രം എഴുതിയാലും മുഴുവന്‍ മാര്‍ക്കും കൊടുക്കണം.
    ടെക്സ്റ്റ്‌ ബുക്കില്‍ പറഞ്ഞിരിക്കുന്ന ഘടക ലോഹങ്ങള്‍ നെറ്റില്‍ കാണുന്നില്ല .

    ReplyDelete
  18. പ്രതികരണങ്ങള്‍ക്ക് നന്ദി. ഇനിയും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആത്മവിശ്വാസം നല്‍കുന്നു. ചോദ്യങ്ങളിലെ തെറ്റുകള്‍ തിരുത്തി ഇന്നുതന്നെ അയക്കാന്‍ ശ്രമിക്കാം.
    ശ്രീ.....................

    ReplyDelete
  19. question verry good .plz give english verssion for std 9

    ReplyDelete
  20. നമ്മുടെ പുതിയ പാഠപുസ്തകത്തില്‍ പരിശീലനത്തിനുള്ള ചോദ്യങ്ങള്‍ കുറവാണ്.ആശയപ്രകാശനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയും പേജുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികഫലമാണിതെന്ന് കരുതുന്നു.സമാനക്ലാസുകളിലെ NCERT പാഠപുസ്തകങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.പിന്നെ അവിടെ പ്രശ്ലം പരിഹരിക്കുന്നത് ഉത്തരേന്ത്യന്‍ റഫറന്‍സ് പുസ്തകങ്ങളിലുടെയാണ്.നൂറുകണക്കിന് പ്രസാധകര്‍ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.cbseguess എന്ന പ്രസിദ്ധമായ വെബ്സെറ്റ് കുട്ടികള്‍ നിരന്തരം ഉപയോഗിക്കുന്നു. നമ്മുടെ അവസ്ഥ മറ്റോന്നാണ്.ചില ഗൈഡുകള്‍ മാത്രമാണ് കിട്ടാനുള്ളത്.പാഠപുസ്തകത്തെ അടിസ്ഥാനമാക്കി വിവിധകോണുകള്ില്‍ നിന്നും അധ്യാപകരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കേണ്ടത് ആവ്ശ്യമാണ്. അതിനുള്ള തുറന്നവേദി, യാതോരു പ്രതിഫലവും പ്രതീക്കിക്കാതെ ഒരുക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഇന്ന് ശ്രീജിത്ത് സാര്‍ തന്നചോദ്യം ഒന്‍പതാംക്ലാസില്‍ പകര്‍ത്തിക്കൊടുക്കാന്‍ എനിക്കു കഴിഞ്ഞു.മാത്സ് ബ്ലോഗ് ടീം പ്രതീക്ഷിക്കുന്നത് കമന്റുകളിലുടെയുള്ള പ്രതികരണങ്ങള്‍ മാത്രമാണ്.

    ReplyDelete
  21. "പിന്നെ, നിങ്ങളുടെ 'അങ്ങാടി'കളില്‍ നടക്കുന്ന 'വാണിഭ'ങ്ങളറിയാന്‍ രക്ഷിതാക്കളായ 'ആടു'കള്‍ക്കും അവകാശമുണ്ടെന്ന് കൂട്ടിക്കോ..!"

    രക്ഷിതാക്കളുടെ അവകാശം ഇങ്ങനെയല്ല തീര്‍ക്കേണ്ടത്. ഒരു നല്ല കാര്യമാണ് മാത്സ് ബ്ലോഗ് ചെയ്യുന്നതെന്നാണ് എന്റെ അഭിപ്രായം. അക്കാര്യത്തില്‍ ഒരു ദോഷം കാണേണ്ടതേയില്ല. കമന്റ് ചെയ്ത അദ്ധ്യാപകരെല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത് ഇതുപോലുള്ള ചോദ്യപേപ്പറുകള്‍ തുടര്‍ന്നും വേണമെന്നാണ്. ശ്രീജിത്ത് സാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.

    ReplyDelete
  22. Hari sir,
    corrected papers and std 9 eng med maths were sent to email. pls check and publish them
    sreejith

    ReplyDelete
  23. ശ്രീജിത്ത് സര്‍,

    മെയിലില്‍ ലഭിച്ച സാമ്പിള്‍ ചോദ്യപേപ്പറുകള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സഹകരണത്തിന് നന്ദി.

    ഇതുപോലെ ഏതു വിഷയങ്ങളുടേതായാലും ചോദ്യപേപ്പറുകളോ മറ്റേതെങ്കിലും പഠനസഹായികളോ മാത്​സ് ബ്ലോഗിലേക്ക് (mathsekm@gmail.com) അയച്ചു തന്നാല്‍ അവ പ്രസിദ്ധീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു

    ReplyDelete
  24. @ശ്രീജിത്ത്‌ ,
    തെറ്റുകള്‍ അല്ലെങ്കിലും കൂടുതല്‍ അനുയോജ്യമായവ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി.
    അധ്യാപകരില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ഒരു സത് സ്വഭാവം.

    ReplyDelete
  25. ചോദ്യപേപ്പറുകള്‍ ഉപകാരപ്രദമാണ്. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  26. Thank u for the Model Question Papers

    ReplyDelete
  27. good work.

    Thank you very much.

    ReplyDelete
  28. THANK YOU VERY MUCH FOR YOUR USEFUL WORK SREEJITH SIR

    ReplyDelete
  29. Many many thanks for publishing such question papers. A small comment about Qn. No. 16 in Std X Maths English Medium question paper. I think a better wording is "WHAT IS THE PECULIARITY OF QUADRILATERALS FOR WHICH CIRCUM CIRCLE CAN BE DRAWN?" and "WHAT IS THE PECULIARITY OF QUADRILATERALS FOR WHICH INCIRCLE CAN BE DRAWN?"
    Jayan M V

    ReplyDelete
  30. കവിതാശകലങ്ങളില്‍ കക്കാടിന്റേതായി നല്‍കിയ വരികളിലെ

    അസ്ഥി ചിന്നുന്ന കുന്നുകള്‍

    എന്ന പ്രയോഗം ശരിയാണോ? അതിന്റെ അര്‍ത്ഥം വിശദമാക്കാമോ?

    ReplyDelete
  31. അസ്സലായിട്ടുണ്ടു മാഷേ ചോദ്യങ്ങള്‍. പത്തിനും ഒന്‍പതിനും മാത്രം പോരാ 5നു മുതല്‍ വേണം 8ലേക്കുല്ളതു ഉടന്‍ കാണുമെന്നു കരുതാമല്ലോ അല്ലേ

    ReplyDelete
  32. പ്രിയ മന്‍മോഹന്‍
    വരികള്‍ ഓര്‍മ്മയില്‍ നിന്നെഴുതിയതാണ്. ശരിയാണെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ സൂര്യഗായത്രി എന്ന കവിതയിലെ വരികളാണവ. പാരിസ്ഥിതിക പ്രശ്നമാണ് പ്രതിപാദ്യം.ഭൂമിയെ ചുടലപ്പറമ്പായി കല്‍പ്പിക്കുന്നു. ചിന്നുക എന്നതിന് ചിന്തുക, ചിതറുക, ചൊരിയുക, തകരുക, ഭയപ്പെടുക എന്നെല്ലാം അര്‍ത്ഥമുണ്ട്.

    ReplyDelete
  33. DAISY

    it is very useful.will you give help in std8 also

    ReplyDelete
  34. VERY VERY THANKS SREEJITH SIR........ I APPRECIATE YOUR CARE AND LOVE IN MATHS AND PHYSICS....

    ReplyDelete
  35. PLEASE TRY TO INCLUDE SS QUESTION PAPER ALSO

    ReplyDelete
  36. വളരെ ലളിതമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു STD 8 ചോദ്യപേപ്പര്‍ തയ്യാറാക്കി അയക്കുന്നു. ഏഴാം ക്ലാസ്സ് വരെ ടീച്ചര്‍ ചോദ്യത്തിന് വിശദീകരണം നല്‍കുന്ന പതിവുണ്ടല്ലോ.8 ല്‍ ആദ്യമായി തികച്ചും തനിയെ പരീക്ഷ എഴുതുന്ന നമ്മുടെ കുരുന്നുകളെ ഗണിതത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ ലളിതമാക്കിയത് കേട്ടോ.
    ശ്രീജിത്ത് മുപ്ലിയം

    ReplyDelete
  37. Maths and Physics Question paper is really helpful to prepare for the exam. Please include Chemistry,Biology and also English question papers in English.

    LIVIN

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. stdx ലെ malayalam ത്തിന്‍റെ question paper -maths blog ല്‍ കിട്ടിയാല്‍ ഉപകാരപ്രദമായിരുന്നു.കൂടാതെ ഇതുമായി ബന്ധമില്ലാത്ത സംശയത്തിന് ഉത്തരം കിട്ടിയാല്‍ ഉപകാരമായിരുന്നു. ഒരു blog എങ്ങനെയാണ് create ചെയ്യുക
    ഇതിനുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.

    ReplyDelete
  40. stdx ലെ malayalam ത്തിന്‍റെ question paper -maths blog ല്‍ കിട്ടിയാല്‍ ഉപകാരപ്രദമായിരുന്നു.കൂടാതെ ഇതുമായി ബന്ധമില്ലാത്ത സംശയത്തിന് ഉത്തരം കിട്ടിയാല്‍ ഉപകാരമായിരുന്നു. ഒരു blog എങ്ങനെയാണ് create ചെയ്യുക
    ഇതിനുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. @ saketham,
    താഴെപ്പറയുന്ന സൈറ്റില്‍ നിന്നും ബ്ലോഗ് create ചെയ്യാം. സഹായകമായ എല്ലാ വിവരങ്ങളും സൈറ്റില്‍ തന്നെ ഉണ്ട്.
    ശ്രീ...............

    https://www.blogger.com/start

    ReplyDelete
  43. thank you
    please include more english medium question papers for std. X

    ReplyDelete
  44. thanku and try 2 include answer keys

    ReplyDelete
  45. valare nannayi,8 classilek iniyum questions akavunnathanu

    ReplyDelete
  46. Sir,
    Please include the English versions these question papers for English medium students.

    ReplyDelete
  47. Thanks.. I used this q-paper for revision. It was use fuli for my teacher

    ReplyDelete
  48. Thanks.. I used this q-paper for revision. It was use fuli for my teacher

    ReplyDelete
  49. thanks for joining physics in this blog and also thanks sreejith sir............

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.